നടന് റോഷന് ബഷീര്‍ വിവാഹിതനായി. ഞായറാഴ്ച ആയിരുന്നു വിവാഹം. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ബന്ധുവായ ഫര്‍സാനയാണ് വധു. മമ്മൂട്ടിയുടെ അമ്മാവന്റെ പേരക്കുട്ടിയാണ് ഫര്‍സാന. വിവാഹം വീട്ടുകാര്‍ തീരുമാനിച്ച് ഉറപ്പിച്ചതാണെന്ന് റോഷന് നേരത്തെ വ്യക്തമാക്കിയിരുന്നു. 2010-ല്‍ റിലീസ് ചെയ്ത ‘പ്ലസ് ടു’ എന്ന ചിത്രത്തിലൂടെയാണ് റോഷന് ചലച്ചിത്ര രംഗത്തേക്ക് ചുവടുവെക്കുന്നത്.
‘ഇന്നാണ് ആ കല്യാണം’, ‘ബാങ്കിംഗ് അവേഴ്സ്’, ‘റെഡ് വൈന്‍’ ‘ദൃശ്യം’തുടങ്ങിയ ചിത്രങ്ങളില്‍ റോഷന് അഭിനയിച്ചിട്ടുണ്ട്. ദൃശ്യം സിനിമയുടെ തെലുങ്ക് റീമേക്ക് ‘ദൃശ്യം’, തമിഴ് റീമേക്ക് ‘പാപനാശ’ത്തിലും റോഷന് വേഷമിട്ടിട്ടുണ്ട്. കൂടാതെ വിജയ് ചിത്രം ‘ഭൈരവ’യിലും അഭിനയിച്ചു.നടന് കലന്തന് ബഷീറിന്റെ മകനാണ് റോഷന്.