ചെന്നൈ: തമിഴ് സൂപ്പര്‍താരം അജിത് കുമാറിന്റെ വീടിന് നേരെ ബോംബ് ഭീഷണി. അജിത്തിന്റെ ചെന്നൈ ഇഞ്ചമ്ബാക്കത്തെ വീട്ടില്‍ ബോംബ് വച്ചിട്ടുണ്ടെന്നാണ് പോലീസിന് അജ്ഞാത സന്ദേശം ലഭിച്ചത്. വില്ലുപുരം ജില്ലയില്‍ നിന്നുമാണ് ഫോണ്‍ കോള്‍ ലഭിച്ചതെന്നാണ് സൂചന. പോലീസ് അന്വേഷണം തുടങ്ങി.
നേരത്തെ അജ്ഞാത ബോംബ് ഭീഷണിയെത്തുടർന്നു നടൻമാരായ രജനീകാന്തിന്റെയും വിജയ്യുടെയും വീടുകളിലും തിരച്ചിൽ നടത്തിയിരുന്നു. വിജയ്ക്കെതിരെ ഭീഷണി മുഴക്കിയ ആളെ കണ്ടെത്തി. വില്ലുപുരത്തെ ഭുവനേഷ് എന്ന വ്യക്തിയായിരുന്നു അന്നു പൊലീസ് പിടിയിലായത്.