ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് കേരളത്തിനു പുറത്ത് ആറ് മലയാളികള്‍ കൂടി മരിച്ചു. ഗള്‍ഫില്‍ മൂന്നും ഡല്‍ഹിയില്‍ രണ്ടുപേരും മുംബൈയില്‍ ഒരാളുമാണു മരിച്ചത്. ആലപ്പുഴ ഭരണിക്കാവ് സ്വദേശി നദീര്‍(51), കൊല്ലം ഓയൂര്‍ സ്വദേശി വി.മധുസൂദനന് (58), കൊല്ലം അഞ്ചല്‍ സ്വദേശി ഷരീഫ് (52), കൊല്ലം കുമ്പളം സ്വദേശി സിസ്റ്റര്‍ അജയ മേരി(68), പന്തളം സ്വദേശി തങ്കച്ചന് മത്തായി(65), ആലപ്പുഴ ഭരണിക്കാവ് സ്വദേശി നദീര്‍(51), പാലക്കാട് വാടാനംകുറിശ്ശി സ്വദേശി ഉണ്ണിക്കൃഷ്ണന് ബി. മേനോന് (51) എന്നിവരാണ് മരിച്ചത്.