ചെന്നൈ: തമിഴ്‌നാട്ടില്‍ ഇന്ന് 3940 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതില്‍ കേരളത്തില്‍ നിന്നെത്തിയ 11 പേര് അടക്കം 179 പേര് സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയവരാണ്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 82,275 ആയി.
വിദേശത്ത് നിന്നെത്തിയ നാലു പേർക്കും (മലേഷ്യ-3, മാലദ്വീപ്-1) രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്ന് വിമാനത്തില്‍ തമിഴ്‌നാട്ടിലെത്തിയ ഒരാള്‍ക്കും റോഡ്/ട്രെയിന്‍ മാര്‍ഗം എത്തിയ 10 പേര്‍ക്കുമാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവർ കേരളത്തിൽ ഏത് പ്രദേശത്ത് നിന്നാണെന്ന് വ്യക്തമല്ല.
ഇന്ന് 54 പേരാണ് മരിച്ചത്. ഇതോടെ കോവിഡ് മരണം 1,079 ആയതായി തമിഴ്നാട് ആരോഗ്യവകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത ആക്ടീവ് കേസുകളുടെ എണ്ണം 35,656 ആണ്. 1,443 പേര് ഇന്ന് രോഗമുക്തി നേടി. 45,537 പേരാണ് ഇതുവരെ രോഗമുക്തരായി ആശുപത്രി വിട്ടത്. 32,948 പേരുടെ സാമ്ബിളുകളാണ് ഇന്ന് പരിശോധിച്ചത്.
1,443 പേർ ഇന്ന് രോഗമുക്തി നേടി. 45,537 പേരാണ് ഇതുവരെ രോഗമുക്തരായി ആശുപത്രി വിട്ടത്. 35,656 പേർ നിലവിൽ ചികിത്സയിലാണ്.
ചെന്നൈയിലാണ് രോഗം ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത്. ചെന്നൈയില്‍ ഇന്ന് 1,992 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ചെന്നൈയില്‍ ആകെ രോഗികളുടെ എണ്ണം 53,762 ആയി ഉയര്‍ന്നു.
രോഗ വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനസർക്കാർ പുറത്തിറക്കിയ ആരോഗ്യ മാർഗനിർദേശങ്ങളും യാത്രാ നിർദേശങ്ങളും ജനങ്ങൾ കർശനമായി പാലിക്കണമെന്ന് നിർദേശമുണ്ട്.
Tamil Nadu reports 3,940 new #COVID19 positive cases and 54 deaths today. Total number of cases stand at 82,275 including 45,537 discharges, 35,656 active cases and 1,079 deaths: State Health Department pic.twitter.com/OYEqvHskMl
— ANI (@ANI)
June 28, 2020















