അടിമാലി: വിനോദ സഞ്ചാരികളുമായി വന്ന ട്രാവലര്‍ മറിഞ്ഞ് കുട്ടി ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇടുക്കി മാങ്കുളം ആനക്കുളം റൂട്ടില്‍ പേമരം വളവില്‍ ആണ് സംഭവം. തമിഴ്‌നാട് സ്വദേശികളുടെ വാഹനമാണ് അപകടത്തില്‍ പ്പെട്ടെത്.
3 വയസുള്ള പെൺകുട്ടിയും രണ്ടു പുരുഷന്മാരുമാണ് മരിച്ചത്. ഗുരുതര പരുക്കേറ്റ 13 പേർ അടിമാലി താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. ആകെ 18 പേരാണ് ട്രാവലറിൽ ഉണ്ടായിരുന്നത്
തമിഴ്നാട് സ്വദേശികളാണ് അപകടത്തിൽപെട്ടത്. തിരുനൽവേലിയിലെ പ്രഷർകുക്കർ കമ്പനിയിൽ ജോലി ചെയ്യുന്നവർ ഒന്നിച്ച് വിനോദയാത്രയ്ക്ക് എത്തിയപ്പോഴാണ് അപകടമുണ്ടായത്.
















