ആവശ്യമായ ചേരുവകൾ
മൈദ – 2 1/2 കപ്പ്
സവാള – 2 എണ്ണം
ഉരുളകിഴങ്ങ് – 2 എണ്ണം
ചിക്കൻ വേവിച്ചത് – 1 കപ്പ്
കശ്മീരി മുളകുപൊടി – 1 ടേബ്ൾ സ്പൂൺ
മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ
മല്ലിച്ചെപ്പ് – പാകത്തിന്
ഉപ്പ് – പാകത്തിന്
വെളുത്തുള്ളി-ഇഞ്ചി – 1 ടീസ്പൂൺ പേസ്റ്റ്
ഫില്ലിങ് തയാറാക്കുന്ന വിധം
ഒരു പാൻ അടുപ്പിൽവെച്ച് ചൂടാക്കിയ ശേഷം രണ്ട് ടേബിൾ സ്പൂൺ ഒായിൽ ഒഴിക്കുക. ഇതിലേക്ക് അരിഞ്ഞുവെച്ച സവാള ഇടുക. വഴന്ന ശേഷം കൊത്തി അരിഞ്ഞുവെച്ച കിഴങ്ങ് ഇട്ട് വഴറ്റിയെടുക്കുക. ശേഷം, വെളുത്തുള്ളി -ഇഞ്ചി പേസ്റ്റ് ചേർത്ത് വഴറ്റുക. തുടർന്ന് പൊടികൾ ചേർത്ത് നന്നായി മിക്സ് ചെയ്യുക. അവസാനം വേവിച്ചുവെച്ച ചിക്കൻ ചെറിയ കഷണങ്ങളാക്കി കറിവേപ്പിലയും ചപ്പും ആവശ്യമെങ്കിൽ ഗരംമസാല പൊടിയും ചേർത്ത് ഇളക്കി ഇറക്കിവെക്കുക.
കൂട് തയാറാക്കുന്നവിധം
മൈദ എടുത്ത് പാകത്തിന് ഉപ്പും വെള്ളവും ചേർത്ത് നന്നായി കുഴച്ചെടുക്കുക. ശേഷം, പൂരി പോലെ പരത്തി എടുക്കുക. ഒാരോ പൂരിയുടെയും നടുവിലായി ചെറിയ ബോളുകളായി മസാലവെച്ച് വെളുത്തുള്ളിയുടെ മാതൃകയിൽ മടക്കിയെടുത്ത് എണ്ണയിലിട്ട് വറുത്തെടുക്കുക.
















