ആവശ്യമായ ചേരുവകൾ
പാൽ – 1 ലിറ്റർ
മാങ്ങ – 4 എണ്ണം
പഞ്ചസാര – 300 ഗ്രാം
ബ്രഡ് – 4 സ്ലൈസ്
ഏലക്ക – 5 എണ്ണം
അണ്ടിപ്പരിപ്പ് – 10 എണ്ണം
ബദാം – 10 എണ്ണം
കിസ്മിസ് – 10 എണ്ണം
തയാറാക്കുന്ന വിധം
പാൽ ഒരു പാത്രത്തിൽ ഒഴിച്ചു തിളക്കാനായി അടുപ്പിൽ വെക്കുക. ഇടക്കൊന്നു ഇളക്കി കൊടുക്കുക. എപ്പോഴും ഇളക്കരുത്. ബ്രഡ് അരികു കളഞ്ഞു പൊടിച്ചുവെക്കുക. രണ്ടു മാങ്ങ തൊലികളഞ്ഞു മിക്സിയിൽ അടിച്ചു പൾപ്പാക്കി എടുക്കുക. മറ്റു രണ്ടെണ്ണം ചെറിയ കഷ്ണങ്ങൾ ആക്കി മുറിച്ചു വെക്കുക.
അണ്ടിപ്പരിപ്പും ബദാമും ചെറിയ കഷ്ണങ്ങൾ ആക്കി മുറിച്ചു വെക്കുക. പാൽ തിളച്ചു കുറുകി വരുമ്പോൾ ബ്രഡ് പൊടിച്ചത് ചേർത്തിളക്കുക (ബ്രഡിനു പകരം കൂവപൊടി ഉപയോഗിക്കാവുന്നതാണ്) പഞ്ചസാരയും ഏലക്ക പൊടിച്ചതും ചേർത്തിളക്കി നന്നായി യോജിപ്പിക്കുക.
ശേഷം, ഇറക്കിവെച്ച് ചൂടാറാൻ ആയി മാറ്റിവെക്കുക. നന്നായി ആറിയ ശേഷം ഇതിലേക്ക് മാങ്ങയുടെ പൾപ്പ് ചേർത്തിളക്കുക. ഇതൊരു ബൗളിലേക്ക് ഒഴിച്ച് മുകളിൽ ചെറുതായി മുറിച്ചുവെച്ച മാങ്ങയും ഡ്രൈ ഫ്രൂട്സും വെച്ച് സെർവ് ചെയ്യാവുന്നതാണ്. രുചികരവും വ്യത്യസ്തവുമായ ഈ നോർത്ത് ഇന്ത്യൻ ഡിസ്സർട് എല്ലാവർക്കും ഇഷ്ടപ്പെടും തീർച്ച.
















