ആവശ്യമായ ചേരുവകൾ
പൈനാപ്പിൾ – 1
പഞ്ചസാര – കാല്‍ കപ്പ്
വിനാഗിരി – 4-5 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി – കാല്‍ ടീസ്പൂണ്‍
ഇന്തുപ്പ് – 1 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
മുളകുപൊടി – ½ ടീസ്പൂൺ
വറുത്ത ജീരകം – 2 ടീസ്പൂൺ
കുരുമുളകുപൊടി – കാല്‍ ടീസ്പൂണ്‍
തയാറാക്കുന്ന വിധം
പൈനാപ്പിള്‍ അടുപ്പിനു മുകളില്‍ വച്ച് നന്നായി ചുട്ടെടുക്കുക. പുറമേ കറുത്ത നിറമാകുന്നതുവരെ നന്നായി വേവിക്കണം. ഇത് മാറ്റിവച്ച്, തണുത്ത ശേഷം, പുറം തൊലി നന്നായി അരിഞ്ഞു കളയുക. ശേഷം പൈനാപ്പിള്‍ ചെറിയ വട്ടങ്ങളാക്കി മുറിക്കുക. ഇത് വീണ്ടും ചെറുതാക്കി അരിയുക. ഒരു പാൻ ചൂടാക്കി, അതിലേക്ക് പഞ്ചസാരയും അരിഞ്ഞ പൈനാപ്പിളും ഇടുക. ഇതിലേക്ക് വിനാഗിരി ഒഴിക്കുക. ശേഷം, മഞ്ഞള്‍പ്പൊടി, ഉപ്പ്, ഇന്തുപ്പ്, മുളകുപൊടി എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. ഇതിലേക്ക് വറുത്ത ജീരകം, കുരുമുളകുപൊടി എന്നിവ ഇടുക. വീണ്ടും ഇളക്കുക. ഈ മിശ്രിതം നന്നായി വെന്ത ശേഷം, ഇറക്കിവെച്ചു തണുപ്പിക്കുക. ഇത് ഒരു മിക്സിയില്‍ ഇട്ട് നന്നായി അടിച്ചെടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് ഒഴിക്കുക. മുകളില്‍ അല്‍പ്പം മുളകുപൊടി തൂവുവുക. പൈനാപ്പിള്‍ ചട്ണി റെഡി! ഇത് ചൂടോടെയോ തണുപ്പിച്ചോ കഴിക്കാവുന്നതാണ്.
















