ആവശ്യമായ ചേരുവകൾ
ഗോതമ്പ് മാവ് 1 കപ്പ്
ഉപ്പ് 1/4 ടീസ്പൂൺ
തൈര് 1 1/2 ടീസ്പൂൺ
വെള്ളം – ആവശ്യാനുസരണം
തയാറാക്കുന്ന വിധം
മാവിലേക്ക് തൈരും ഉപ്പും ചേര്‍ത്ത് നന്നായി കുഴയ്ക്കുക. ആവശ്യാനുസരണം വെള്ളം ചേര്‍ത്ത് കുഴയ്ക്കാം. വല്ലാതെ ലൂസായിപ്പോകരുത്. ഈ മാവ് സാധാരണ പൂരി പോലെ പരത്തി എടുക്കുക. ഒരു ചീനച്ചട്ടിയില്‍ വെള്ളമൊഴിച്ച് തിളപ്പിക്കുക. ഇതിലേക്ക് പൂരി ഇട്ട് 2-3 മിനിറ്റ് വേവിക്കുക. തിളച്ച വെള്ളത്തില്‍ പൂരി ഇടുമ്പോള്‍ പൊങ്ങി കിടക്കുമ്പോള്‍ കോരിയെടുക്കാം. ഈ പൂരിയിലെ നനവ് മുഴുവന്‍ വൃത്തിയുള്ള തുണി ഉപയോഗിച്ച് തുടച്ചെടുക്കുക.
എയര്‍ഫ്രൈയര്‍ 5-6 മിനിറ്റ് പ്രീഹീറ്റ് ചെയ്യുക. ട്രേയിലേക്ക് ഈ പൂരികള്‍ വച്ച് വേവിച്ചെടുക്കുക. എണ്ണയില്‍ പൊരിച്ചെടുത്ത പൂരിയെ മാറ്റി നിർത്തും വയ്ക്കുന്ന നല്ല ഒന്നാന്തരം പൂരി റെഡി!ഇത് ബാജി, കടലക്കറി മുതലയവയ്ക്കൊപ്പം കഴിക്കാവുന്നതാണ്.
















