ദിവസം കൂടുംതോറും പ്രായം കുറഞ്ഞാണോ വരുന്നത് എന്ന ചോദ്യം മലയാള സിനിമയിൽ ഏറ്റവും കൂടുതൽ കേൾക്കുന്നത് ഒരൊറ്റയാളെ കുറിച്ച് മാത്രം ആണ് തന്റെ 70 കളിലും ഇത്രയും ചെറുപ്പം തോന്നിക്കുന്ന ഒരേ ഒരു താരം ആണ് മമ്മുക്ക .സിനിമയിലെ തന്നെ സ്റ്റൈല്‍ ഐക്കനാണ് മമ്മുട്ടി . ഓരോ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ ഇടുമ്പോഴും ജനങ്ങൾ അത്രയും ആവേശത്തോടെയാണ് ഏറ്റെടുക്കുന്നത് .
ഇപ്പോള്‍ വൈറലാവുന്നത് മമ്മൂട്ടിയുടെ പുതിയ ചിത്രമാണ്. കൗ ബോയ് ഹാറ്റ് ധരിച്ച് സൂപ്പര്‍ കൂള്‍ ലുക്കില്‍ നില്ക്കുന്ന മമ്മൂട്ടിയെ ആണ് ഫോട്ടോയില്‍ വെള്ള ടീ ഷര്‍ട്ടും ബ്ല്യൂ ഡെനിം ജീന്‍സും ധരിച്ചാണ് നില്‍പ്പ്. നീട്ടി വളര്‍ത്തിയ മുടി താരം കെട്ടിവച്ചിരിക്കുകയാണ്. കൂടെ കണ്ണട കൂടി വെച്ചതോടെ സ്റ്റൈല്‍ കംപ്ലീറ്റായി. ഊരുചുറ്റുന്നവന് (rambler) എന്ന അടിക്കുറിപ്പിലാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഷാനി ഷാകിയാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്.
അനുഭവങ്ങള്‍ പാളിച്ചകള്‍’ എന്ന സിനിമയിലൂടെ 1971 ആഗസ്റ്റ് 6ന് ജൂനിയര്‍ ആര്‍ട്ടിസ്റ്റായെത്തി ഇപ്പോള്‍ ലോകത്തിന് മുന്നിൽ മലയാള സിനിമയുടെ തന്നെ മുഖമായി മാറിയ മെഗാസ്റ്റാര്‍ മമ്മൂട്ടി സിനിമയിലെത്തിയിട്ട് 48 വര്‍ഷം തികയുന്നു. ഒരു പാട്ട് സീനിൽ വള്ളത്തിൽ പങ്കായം പിടിച്ചിരിക്കുന്ന പൊടിമീശക്കാരനായിട്ടായിരുന്നു മമ്മൂട്ടിയുടെ അഭിനയജീവിതത്തിന്റെ തുടക്കം.പക്ഷേ അന്ന് ആരും വിചാരിച്ച് കാണില്ല ആ വള്ളത്തിൽ കയറി പങ്കായം പിടിച്ചിരിക്കുന്ന പൊടിമീശക്കാരൻ മലയാള സിനിമയുടെ അമരക്കാരനാകുമെന്ന്. തന്റെ 70-ാം വയസ്സിലും പുതിയ വേഷങ്ങള്‍ തേടിയുള്ള യാത്രയിലാണ് അദ്ദേഹം. 7 തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും, 12 തവണ ഫിലിംഫെയർ (ദക്ഷിണേന്ത്യൻ) പുരസ്കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1998-ൽ ഭാരതസർക്കാർ പത്മശ്രീ നൽകി ആദരിക്കുകയുണ്ടായി.2010 ജനുവരിയിൽ കേരള സർവകലാശാലയിൽ നിന്ന് ഹോണററി ഡോക്ടറേറ്റ് ലഭിച്ച ഇദ്ദേഹത്തെ ആ വർഷം ഡിസംബറിൽ തന്നെ ഡോകടറേറ്റ് നൽകി കാലിക്കറ്റ് സർവകലാ കലാശാലയും ആദരിക്കുകയുമുണ്ടായി.എന്തായാലും ആരാധകര്‍ക്കിടയില്‍ വൈറലാവുകയാണ് ചിത്രം. ചെറുപ്പക്കാരെയൊന്നും ജീവിക്കാന്‍ സമ്മതിക്കില്ല അല്ലേ- എന്നായിരുന്നു അഭിഭാഷകന് ഹരീഷ് വാസുദേവന്റെ കമന്റ്. ഇന്ന് സോഷ്യല്‍മീഡിയ കത്തും എന്റെ പൊന്ന് ഇക്ക എന്നാണ് മറ്റൊരാള്‍ കുറിച്ചത്. അതിനിടെ മമ്മൂട്ടിയുടെ ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ട് അജു വര്‍ഗീസ് കുറിച്ചത് ദി റിയല്‍ ജാഡ എന്നാണ്.