വീട്ടിൽ ഇനി പന്തലുപോലെ വളർത്തിയെടുക്കാം മുന്തിരി വള്ളികൾ. ഇനി കുട്ടികൾ മുന്തിരിയ്ക്ക് വേണ്ടി വാശിപിടിക്കുമ്പോൾ വീട്ടിൽ നിന്ന് തന്നെ നമ്മുക്ക് കൊടുത്താലോ? വീട്ടിൽ ഇനി എളുപ്പത്തിൽ നമ്മുക്ക് വളർത്തിയെടുക്കാം മുന്തിരി.
നടുന്ന രീതി
വേരുപിടിപ്പിച്ച മുന്തിരിവള്ളി പന്തലില്‍ എത്തുന്നതുവരെ ഒറ്റത്തണ്ടായി കഴിവതും നേര്‍രേഖയില്‍ തന്നെ നിലനിര്‍ത്തണം. വളവുള്ള പക്ഷം ഒരു താങ്ങുകാല്‍ ബലമായി കെട്ടി നേര്‍രേഖയിലാക്കാന്‍ ശ്രമിക്കണം. ഈ തണ്ട് അഞ്ചര-ആറ് അടി ഉയരത്തില്‍ എത്തുമ്പോള്‍ ബലമുള്ള ഒരു സ്ഥിരം പന്തലില്‍ യഥേഷ്ടം പടര്‍ത്തുക.
രണ്ടാം വര്‍ഷം പന്തലില്‍ ഏറ്റവും ആരോഗ്യമുള്ള രണ്ടു ശിഖരങ്ങള്‍ നിലനിര്‍ത്തി ശേഷമുള്ളത് പൂര്‍ണമായും നീക്കം ചെയ്യുക. തുടര്‍ന്ന് ഈ രണ്ട് ശാഖകളെ യഥേഷ്ടം വളരാന്‍ അനുവദിക്കുക. മൂന്നാം വര്‍ഷം ഈ ചില്ലകള്‍ മൂന്നടി നീളത്തില്‍ വെട്ടിനിര്‍ത്തണം.
ആഗസ്ത് – സെപ്തംബര്‍ മാസത്തില്‍ പൂര്‍ണമായി ഇലകള്‍ മുറിച്ചു മാറ്റി മൂന്ന് അടി നീളം നിലനിര്‍ത്തി ചില്ലകള്‍ മുറിക്കണം. സൂക്ഷ്മ മൂലകം ഒരു മാസം ഇടവിട്ട രണ്ടു തവണ നല്‍കണം. കോതിയ കൊമ്പില്‍ വരുന്ന തളിരുകളില്‍ കായ് പിടിക്കും.