മഴക്കാലത്ത് കൃഷി ചെയ്യാൻ ഏറെ അനുയോജ്യമായ ഒരു കൃഷിരീതിയാണ് കോവൽ കൃഷി കാണാൻ ഇത്തിരി കുഞ്ഞൻ ആണെങ്കിലും ഗുണങ്ങളിൽ കേമനാണ്. വലിയ ചെലവില്ലാതെതന്നെ വീട്ടിൽ വളർത്തിയെടുക്കാവുന്നതാണ്. ഇതൊന്നു പിടിച്ചുകിട്ടിയാൽ കുറച്ച് കാലം നിലനിൽക്കുമെന്നതും ഇതിന്റെ സവിശേഷതയാണ് എങ്കിൽ നമ്മുക് എങ്ങനെ കൃഷി ചെയ്യാം എന്ന നോക്കിയാലോ.
കോവൽ കൃഷി ചെയുന്ന വിധം
കോവൽ കൃഷിക്ക് പ്രധാനമായും ആവശ്യമുളളത് രോഗപ്രതിരോധ ശേഷിയുളള കോവൽ തണ്ടുകളാണ്. കർഷകരിൽ നിന്നും ഇവ ലഭ്യമാണ്. അധികം തരികളില്ലാത്ത മണ്ണാണ് കോവൽ കൃഷിക്ക് അനുയോജ്യം. പെട്ടന്ന് നശിച്ച് പോകാൻ സാദ്ധ്യതയില്ലാത്ത ചാക്കുകളാണ് കൃഷിക്കായി തിരഞ്ഞെടുക്കേണ്ടത്.
മണ്ണിലേക്ക് കുറച്ച് കുമ്മായം ചേർത്ത് ഒരു ദിവസമെങ്കിലും യോജിക്കാനുളള സാവകാശം നൽകുക. ശേഷം മണ്ണിലേക്ക് ആവശ്യത്തിന് ചകിരിച്ചോറ്, ചാണകപ്പൊടി, കരിയിലകൾ എന്നിവ തുല്യ അനുപാതത്തിൽ ചേർത്തുകൊടുക്കുക. കോവൽ വളളികളിൽ പെട്ടന്ന് പൂവുകൾ വരുന്നതിന് നടുമ്പോൾ തന്നെ 100 ഗ്രാം കടലപ്പിണ്ണാക്ക്, 50 ഗ്രാം വേപ്പിൻപ്പിണ്ണാക്ക് തുടങ്ങിയവ ചേർക്കുക.
കോവൽ തണ്ടുകളുടെ കീഴ്ഭാഗം ‘വി ‘ആകൃതിയിൽ മുറിക്കുന്നത് അവ മണ്ണിൽ ഉറച്ച് നിൽക്കുന്നതിന് സഹായികമാവും. ജൂൺ, ജൂലായ് മാസങ്ങളിലാണ് കൂടുതലായും ഈ കൃഷി ചെയ്യുന്നത്. തണ്ടുകളിൽ മുള വരുന്നത് വരെ അധികം സൂര്യപ്രകാശം ലഭിക്കാത്ത സ്ഥലങ്ങളിൽ സൂക്ഷിക്കുക.ദിവസവും ആവശ്യത്തിന് വെളളമൊഴിക്കുക.ഇത്തരത്തിൽ കൃഷി ചെയ്യുകയാണെങ്കിൽ ആഴ്‌ചകളോളം കോവയ്ക്ക വിളവെടുക്കാവുന്നതാണ്.