Explainers

മേയ് 21ന്റെ പ്രത്യേകതയെന്ത്? : രാജീവ് ഗാന്ധിയെ കൊല്ലാനുളള കാരണമെന്ത്? ; കറുത്ത ദിനത്തിന്റെ ഓമ്മകളിലേക്ക്..

1990 മേയ് 21 ന് ഇന്ത്യ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി കൊല്ലപ്പെടുന്നു..ഇന്ത്യന്‍ രാഷ്ട്രീയത്തെ ഒന്നടങ്കം പിടിച്ചു കുലുക്കിയ സംഭവമായിരുന്നു . ആ കൊലപാതകവും അതിന് പിന്നിലെ ഗൂഢാലോചനയും. കൊലപാതകത്തിന്റെ ഞെട്ടല്‍ മാറുന്നതിന് മുമ്പേ രാജ്യം ഒന്നായി ആരാഞ്ഞ ചോദ്യമായിരുന്നു,എല്ലാ സുരക്ഷകളും ഭേദിച്ച് ഇന്ത്യ പ്രധാനമന്ത്രിയെ എങ്ങനെ എല്‍ ടി ടി ഇക്ക് കൊലപ്പെടുത്തുവാന്‍ സാധിച്ചു?എന്തിനാണ് എല്‍ടിടിഇ രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ്ത നോക്കാം അന്വേഷണം എക്‌സ്‌പ്ലെയിനറില്‍.

രാജീവ് ഗാന്ധിയുടെ കൊലപാതകത്തിന് പിന്നിലെ കാരണമെന്ത്?
1987 ല്‍ ശ്രീലങ്കയില്‍ സമാധാനമുണ്ടാക്കാന്‍ അന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി പുറത്തുവിട്ട ഐപികെഎഫും തമിഴ് പുലികളും തമ്മിലുണ്ടായ സംഘഷങ്ങളില്‍ തുടങ്ങിയ വിരോധമാണ് ഇന്ത്യന്‍ രാഷ്ട്രീയം കണ്ട എക്കാലത്തേയും ധാരുണമായ കൊലപാകത്തിലേക്ക് എല്‍ ടി ടി ഇ നയിച്ചത്.

രാജീവ് വധം എങ്ങനെ?

വരുന്ന തെരഞ്ഞെടുപ്പില്‍ രാജീവ് ഗാന്ധി തിരിച്ച് അധികാരത്തിലെത്തുമെന്ന് ഏകദേശം ഉറപ്പായിരുന്നു, ശ്രീപെരുമ്പലത്തൂരില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ രാജീവിനെ കാണാന്‍ ജനസാഗരമായിരുന്നു ഒഴുകിയെത്തിയത് അതില്‍ തൻ്റെ ജീവനെടുക്കാനുളള മരണമാല്ല്യയവുമായി ധനുവെന്ന എല്‍ ടി ടി ഇ ചാവേറിനെ രാജീവ് പ്രതീക്ഷിച്ചിരുന്നില്ല.ഭീഷണികള്‍ പലതുണ്ടായിട്ടും മരണ ഭയമില്ലാതെയായിരുന്നു രാജീവ് ജനങ്ങളിലേക്കിറങ്ങി ചെന്നതും.എന്നാല്‍ അന്ന് നടന്നത് മറ്റൊന്നായിരുന്നു എല്‍ ടി ടി ഇ നേതാവ് ധനു അരയില്‍ ഒളിപ്പിച്ച ബെല്‍ട്ട് ബോംബ് പൊട്ടിച്ച് രാജീവ് ഗാന്ധിയുടെ ജീവനെടുത്തു.മറ്റൊരു രാഷ്ട്രീയ കൊലപാതകം കൂടി രാജ്യത്തെ പിടിച്ചു കുലുക്കി.

രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനം?

പഠനകാലത്ത് പരിചയപ്പെട്ട സോണിയുമായുളള വിവാഹത്തോടെ എയര്‍ ഇന്ത്യയില്‍ പൈലറ്റായി സന്തുഷ്ടമായ ജീവിതം മുന്നോട്ട് നയിക്കുകയായിരുന്നു രാജീവ്.രാഷ്ടീയത്തിലിറങ്ങാന്‍ ഒട്ടും താത്പര്യമില്ലാതിരുന്ന രാജീവിനെ രാഷ്ട്രീയത്തിലേക്കെത്തിച്ചത് 1980 ല്‍ പരിശീലന പറക്കലിനിടെയുണ്ടായ അനിയന്‍ സഞ്ജയ് ഗാന്ധിയുടെ മരണമായിരുന്നു.അതിനുപിന്നാലെ 1981 ല്‍ അമേഠിയില്‍ നിന്ന് പാര്‍ലമെന്റിലേക്ക് ആദ്യ മത്സരത്തില്‍ തന്നെ രണ്ട് ലക്ഷത്തില്‍ പരം വോട്ടുകള്‍ക്ക് ജയം.1982ലെ ദില്ലി ഏഷ്യാടിന്റെ സംഘാടനം രാജീവിന് വമ്പിച്ച ജനശ്രദ്ധ നേടികൊടുത്തു.1984 ല്‍ ഇന്ത്യയെ ഞെട്ടിച്ച ആദ്യത്തെ രാഷ്ട്രീയ കൊലപാതകം ഇന്ദിരാ വധം നടന്നു.ഇന്ദിരയുടെ കൊലപാകത്തിന്റെ ഞെട്ടലില്‍ 414 സീറ്റിന്റെ ചരിത്ര വിജയത്തോടെ കോണ്‍ഗ്രസ് അധികാരത്തിലെത്തി.നാല്പതാം വയസ്സില്‍ രാജീവ് രാജ്യത്തെ പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി.

രാജീവ് ഗാന്ധിയുടെ സുപ്രധാന ഭരണനേട്ടങ്ങള്‍?

രാജീവിന്റെ ഭരണം ഇന്ത്യയെ അടയാളപ്പെടുത്തുന്നത് ടെലികമ്മ്യൂണിക്കേഷന്‍ വിപ്ലവത്തിന്റെ കാലഘട്ടമെന്നാണ്.1984-ലെ ഐടി നിയമം പിന്നീടുളള ഇന്ത്യയുടെ ടെക്‌നോളജി രംഗത്തെ മുന്നേറ്റത്തിന് തുടക്കം കുറിക്കുന്നതായിരുന്നു. ഇന്ത്യ ഉദാരവല്‍ക്കരണത്തിലേക്ക് നീങ്ങുന്നതും രാജീവിന്റെ രണക്കാലത്താണ്.ഇക്കാലത്ത് തന്നെ നികുതിയില്‍ ഇളവു വരുന്നു ,ലൈസെന്‍സിങ് ചട്ടങ്ങളില്‍ വലിയ മാറ്റങ്ങള്‍ വന്നു.ഇന്ത്യയിലേക്ക് വലിയ തോതില്‍ വിദേശ നിക്ഷേപങ്ങളുണ്ടായി.കൂറുമാറ്റ നിരോധന നിയമവും,പഞ്ചായത്തീരാജിന്റെ ശാക്തീകരണം,വിദ്യാഭ്യാസ നയത്തിലെ മുന്നേറ്റങ്ങള്‍ എന്നിവയുടെ ഫലം ഇന്ത്യന്‍ ജനത ഇന്നും അനുവിക്കുന്നു.

രാജീവ് ഗാന്ധിയുടെ ഭരണ വീഴ്ചകള്‍?
ഷബാനു കേസ് , അയോദ്ധ്യ തുടങ്ങിയ വിഷയങ്ങളിലെ പക്വതക്കുറവ് ഇന്നും രാജ്യത്തെ ബാധിച്ചു കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളായി നിലനില്‍ക്കുന്നു.

രാഷ്ട്രീയ  തീരുമാനങ്ങളുടെ പേരില്‍ താന്‍ കൊല്ലപ്പെട്ടേക്കാമെന്ന് മറ്റാരേക്കാളും അറിയാവുന്ന വ്യക്തിയായിരുന്നു രാജീവ് ഗാന്ധി. അമ്മ ഇന്ദിരയുടെ മരണത്തില്‍ തളരാതെ പിന്‍മാറാതെ രാഷ്ട്രീയത്തിലേക്കിറങ്ങിയ വ്യക്തി. ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തെ വായിക്കുമ്പോള്‍ ഇന്നും അത് മുന്നോട്ട് പോകുന്നത് രാജീവ് ഗാന്ധി തന്റെ ചുരുങ്ങിയ കാലയളവില്‍ എടുത്ത തീരുമാനങ്ങളാണെന്നത് ഇനിയും ഒരുപാട് ചര്‍ച്ചകള്‍ക്ക് വിധേയമാകേണ്ട വിഷയമാണ്.

Latest News