Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘ഞങ്ങൾക്ക് ഇന്റർവ്യു തന്നില്ലെങ്കിൽ, റിലീസ് കഴിഞ്ഞാൽ അറിയാലോ’; ചില മീഡിയകൾ ഭീഷണിപ്പെടുത്തുന്നതായി ആസിഫ് അലി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 25, 2024, 02:30 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തുടര്‍ പരാജയങ്ങളില്‍ നിന്നും ബോക്‌സ് ഓഫീസിലേക്ക് ശക്തമായി തിരികെ വന്നിരിക്കുകയാണ് ആസിഫ് അലി. എന്നും ഫീല്‍ ഗുഡ് സിനിമകള്‍ തന്നിട്ടുള്ള ജിസ് ജോയ്‌ക്കൊപ്പം ഇത്തവണ ട്രാക്കൊന്ന് മാറ്റി ത്രില്ലറുമായാണ് ആസിഫ് എത്തിയത് . ഇവര്‍ക്കൊപ്പം ബിജു മേനോനുമുണ്ടായിരുന്നു ഇത്തവണ. ബൈസിക്കിള്‍ തീവ്‌സിന് ശേഷം മൂവരും ഒരുമിച്ച തലവന്‍ ബോക്‌സ് ഓഫീസില്‍ മികച്ച വിജയമായി മാറി.

പതിനാല് വർഷത്തെ സിനിമാ ജീവിതം കൊണ്ട് തനിക്കായൊരു സ്ഥാനം മലയാള സിനിമയിൽ നേടിയെടുക്കാനും ഒട്ടനവധി വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യാനും ആസിഫ് അലിക്കായി. ഋതു എന്ന ശ്യാമപ്രസാദ് ചിത്രത്തിലൂടെ ഗംഭീരമായ ഒരു അരങ്ങേറ്റം കിട്ടിയെങ്കിലും പിന്നീടങ്ങോട്ട് ട്രാക്ക് മാറി ഓടിയ കരിയര്‍ ആയിരുന്നു ആസിഫിന്റേത്. ട്രാഫിക്ക്, സാള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ എന്നീ സിനിമകള്‍ മാത്രമാണ് തുടക്കകാലയളവിൽ മികച്ച് നിന്നത്. കൂമനും റോഷാക്കിനും ശേഷം ഒരു മികച്ച വിജയം നേടാൻ ഒരു ആസിഫ് അലി സിനിമയ്ക്കും സാധിച്ചിട്ടില്ല.

മലയാള സിനിമയുടെ ആസ്ഥാന ഫ്രീക്കനായിരുന്നു ഒരു കാലത്ത് ആസിഫ് അലി. തുടക്കകാലത്ത് തന്നെ ലുക്ക് കൊണ്ട് യൂത്തിനിടയിൽ വൻ ഓളം സൃഷ്ടിച്ച യൂത്തൻ. സാൾട്ട് ആൻഡ് പെപ്പർ ലുക്ക് സ്റ്റുഡിയോ ഫേസ് മുതൽ നോട്ട്ബുക്ക്കളിൽ വരെ കത്തി നിന്നകാലമുണ്ടായിരുന്നു. ഒപ്പം ബാച്ചിലർ പാർട്ടിയും ഹണിബീയും ഒക്കെ റിലീസായതോടെ ആസിഫ് അലിയോട് ആളുകൾക്ക് ക്രേസായി. വലത് കൈയിലെ വാച്ചും സ്പൈക്ക് ഹെയർ സ്റ്റൈലും പോണിട്ടയിലും മുതൽ ആസിഫ് ഇടുന്ന മാല വരെ ഒരു കാലത്ത് ട്രെന്റായിരുന്നു.

ഇപ്പോഴിതാ അവതാരകർ ക്ലിക്ക് ബൈറ്റിനായി ചോദ്യങ്ങൾ ചോദിക്കുന്നതിനോടുള്ള തന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ആസിഫ് അലി.

സില്ലി മോങ്ക്സ് മോളിവുഡ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഈ വിഷയവുമായി ബന്ധപ്പെട്ട് താരം സംസാരിച്ചത്. പലപ്പോഴും ചില മീഡിയകൾക്ക് ഇന്റർവ്യു കൊടുത്തില്ലെങ്കിൽ അതിന് അനുസരിച്ചുള്ള തരത്തിൽ ഭീഷണികൾ വരേ ലഭിക്കാറുണ്ടെന്നാണ് ആസിഫ് അലി പറയുന്നത്.

നടനാകും മുമ്പ് അവതാരകനായിരുന്നു ആസിഫ് അലിയും. ഞാൻ സക്സസ്ഫുള്ളായ ഇന്റർവ്യൂവറൊന്നും ആയിരുന്നില്ല. പിന്നെ ഇത് തൽക്കാലത്തേക്കുള്ള എന്റെ ജോലിയാണ്. ‍ഞാൻ ഇത് അല്ല. ഞാൻ ഇത് ചെയ്യേണ്ട ആളല്ല എന്ന ആറ്റിറ്റ്യൂഡ് മനസിൽ കൊണ്ടുനടന്ന് അതുമായി ഇന്റർവ്യൂ എടുക്കാൻ വരുന്ന കുറേ ആളുകളുണ്ട്.

ReadAlso:

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താനാരുടേയും പുറകെ നടന്നിട്ടില്ല! വോയ്സ് നോട്ട് പുറത്തുവിട്ട് അഖിൽ മാരാർ

‘പരാജയപ്പെട്ട സംവിധായകന്‍’ എന്റെ അച്ഛനാണ്, പേര് സിബി മലയില്‍’; പേളിയ്ക്ക് മറുപടി നല്‍കി ജോ സിബി മലയില്‍

മാനുഷികത, അതാവണം എല്ലാ രാഷ്ട്രീയത്തിനും മേലെ നില്‍ക്കേണ്ടത് ; ഡൽഹി സമരത്തെ പിന്തുണച്ച് മ‍ഞ്ജു വാരിയർ, സൈബര്‍ ആക്രമണം |Cyberattack against actress Manju Warrier after expressing solidarity with the Delhi protest

‘യുവാക്കളാണ് നമ്മുടെ സ്വത്ത്, അവരുടെ ശബ്ദം കേള്‍ക്കൂ’; വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ച് മമ്മൂട്ടി | mammootty’s fb post supporting cjp student protest in delhi

‘പെണ്‍കോന്തന്‍ ഭര്‍ത്താവിന്റേയും അവളുടേയും സ്ഥിരം കലാപരിപാടി’; ജോജു പറഞ്ഞ നടനെക്കുറിച്ച് സൂചന നല്‍കി ലക്ഷ്മി | Lakshmi Menon gives hint about the actor and wife mentioned by Joju George

അവർക്ക് ഒരു ഫോർമാറ്റുണ്ട്. ഈ സിനിമയെ പറ്റി, അതിലെ ക്യാരക്ടറിനെ പറ്റി… രസകരമായ സംഭവം എന്തെങ്കിലും ഓർക്കുന്നുണ്ടോ എന്നുള്ള തരത്തിലായിരിക്കും അത്തരക്കാരുടെ ചോദ്യങ്ങൾ. ഒരു പത്ത് ഇന്റർവ്യൂ കണ്ടാൽ ആർക്കും ഇത്തരത്തിൽ ഇന്റർവ്യു ചെയ്യാം. പക്ഷെ ചെയ്യുന്ന കാര്യം പാഷനേറ്റായി ചെയ്യാൻ പറ്റുന്നത് വളരെ കുറച്ച് പേർക്കാണ്. അതുകൊണ്ട് തന്നെ പലരോടും ഇന്റർവ്യു തരില്ലെന്ന് ഞങ്ങൾ പറയാറുണ്ട്. പക്ഷെ ആ സമയത്ത് ഓൺലൈൻ ഭീഷണി വരെ നേരിടേണ്ടി വരും.

ഞങ്ങൾക്ക് ഇന്റർവ്യു തന്നില്ലെങ്കിൽ… റിലീസ് കഴിഞ്ഞാൽ അറിയാലോ… എന്ന ഭീഷണി വരേ ഡയറക്ടായും ഇൻഡയറക്ടായും ഫേസ് ചെയ്യാറുണ്ട്. പിന്നെ ചോദ്യങ്ങൾ ചോ​ദിക്കാനുള്ള സഭ്യമായ രീതിയുണ്ട്. പറയുന്നവരും ചോദിക്കുന്നവരും മാത്രമല്ല ഇന്റർവ്യൂവിന്റെ ഭാ​ഗം. അതുപോലെ ചരിത്രം എന്നിലൂടെ പോലുള്ള ഇന്റർവ്യൂകൾ എന്തോരം ഇൻഫോർമേഷനാണ് നൽകുന്നത്. സാധാരണക്കാരുടെ ക്യൂരിയോസിറ്റിയെ വരെ മീറ്റ് ചെയ്യുന്നതാണ് അത്തരം ഇന്റർവ്യുകൾ.

അതുകൊണ്ട് തന്നെ അതൊക്കെ മനസിൽ വെച്ചാകണം ഓരോ ചോദ്യവും ഓരോ മറുപടിയും. ഇന്റർവ്യു നമ്മൾ വിചാരിക്കുന്നത് പോലൊരു പരിപാടിയല്ല. അതുപോലെ ഒരു അഭിമുഖത്തിൽ ഇരിക്കവെ പണ്ട് ഞാൻ ഇറിറ്റേറ്റഡായ ഒരു ചോദ്യമുണ്ട്. വീണ്ടും ആ വിഷയം എടുത്തിടാൻ വേണ്ടി പറയുന്നതല്ല. ഭാര്യ അറിയാതെ ഏറ്റവും അവസാനം ചെയ്ത ഒരു കള്ളത്തരമേതാണ് എന്നതായിരുന്നു അന്ന് ഇന്റർവ്യൂവർ ചോ​ദിച്ചത്.

അത് അറിയാൻ ഒരു വിഭാ​ഗം പ്രേക്ഷകർക്ക് ക്യൂരിയോസിറ്റിയുണ്ടാകും. അതിന് തമാശയുള്ള ഒരു മറുപടി എനിക്ക് പറയാമായിരുന്നു. പക്ഷെ അത്തരം ചോ​ദ്യങ്ങൾ എൻകറേ‍ജ് ചെയ്താൽ ഇതിനിടയിൽ നഷ്ടമായി പോകുന്ന കുറേ കാര്യങ്ങളുണ്ടെന്നാണ് ആസിഫ് അലി പറഞ്ഞത്.

Tags: interviewONLINE MEDIAasuf ali

Latest News

ആര്‍ സുഗതന് അനുകൂലമായ കത്തില്‍ നടപടി; കത്ത് തയാറാക്കിയ തദ്ദേശവകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ.ചിത്ര അരുണിമയ്ക്ക് സസ്‌പെന്‍ഷന്‍ | Action taken on the letter favoring R Sugathan

361 സ്ഥാപനങ്ങൾക്ക് ഇനി എൻ.ക്യു.എ.എസ് മികവ്; സംസ്ഥാനത്തെ കൂടുതൽ സർക്കാർ ആശുപത്രികൾക്ക് ലക്ഷ്യ, എൻ.ക്യു.എ.എസ് അംഗീകാരം

സ്കൂൾ കെട്ടിടങ്ങൾക്ക് സമീപം അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചു മാറ്റണം; പൊതു വിദ്യാഭ്യാസ വകുപ്പിന് ജാഗ്രതാ നിർദേശം | hazardous-trees-near-school-buildings-must-be-cut-down-education-department-issues-alert

ആർ സുഗതന് അനുകൂലമായ കത്ത് നൽകിയ സംഭവം; തദ്ദേശ വകുപ്പ് അണ്ടർ സെക്രട്ടറിക്കെതിരെ നടപടി

ഇ. ശ്രീധരൻ നിർദേശിച്ച അതിവേഗ റെയിൽ പദ്ധതി തള്ളി സർക്കാരിന്റെ വിദഗ്ധ സമിതി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies