മലപ്പുറം: ചങ്ങരംകുളത്തിടുത്ത് മുതുകാട് കായലിൽ മൂന്നു യുവാക്കൾ അപകടത്തിൽ പെട്ടു. ഇതിൽ ഒരാളെ കണ്ടെത്തി ആശുപത്രിയിലേക്ക് മാറ്റി. രണ്ടുപ്പേർക്കായി തിരച്ചിൽ തുടരുന്നു.
ചങ്ങരംകുളം ചിയ്യാനൂർ സ്വദേശി പ്രസാദ് (27)നെയാണ് രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയത്. ചിയ്യാനൂർ സ്വദേശി സച്ചിൻ (23) കല്ലുർമ്മ സ്വദേശി ആഷിക്(23) എന്നിവർക്കായാണ് തിരച്ചിൽ നടത്തുന്നത്. രാത്രിയായത് രക്ഷാപ്രവർത്തനത്തിന് തടസ്സം നിൽക്കുകയാണ്.