ഇന്ത്യന്‍ റെയില്‍വേ ബോര്‍ഡില്‍ വീണ്ടും ചരിത്രം തിരുത്തിക്കുറിച്ചുള്ള നിയമനം നടന്നിരിക്കുകയാണ്. റെയില്‍വേ ബോര്‍ഡിന്റെ ചെയര്‍മാനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമായി പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള സതീഷ്‌കുമാറിനെ നിയമിച്ചിരിക്കുകയാണ്. ദളിത് വിഭാഗത്തില്‍ നിന്നും ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ വ്യക്തി എന്ന നിലയില്‍ അദ്ദേഹത്തിന്റെ നിയമനം വലിയ മാറ്റത്തിനാണ് കളമൊരുക്കിയിരിക്കുന്നത്. എന്നാല്‍, സതീഷ്‌കുമാറിനു മുമ്പ് മറ്റൊരു ചരിത്രവും ഇന്ത്യന്‍ റെയില്‍വേയില്‍ നടന്നിരുന്നു.
ചരിത്രത്തില്‍ ആദ്യമായി ഒരു വനിത ഇന്ത്യന്‍ റെയില്‍വേയുടെ തലപ്പത്ത് എത്തി. 2023 സെപ്തംബറിലായിരുന്നു. റെയില്‍വേ ബോര്‍ഡിന്റെ ചെയര്‍മാനും സി.ഇ.ഒയുമായി ജയ വര്‍മ്മ സിന്‍ഹയെ നിയമിച്ചത്. അനില്‍ കുമാര്‍ ലഹോട്ടിയുടെ പിന്‍ഗാമിയായാണ് ആദ്യ വനിതാ ചെയര്‍മാനായ സിന്‍ഹ ചുമതലയേറ്റത്. ഇതിനു പിന്നാലെയാണ് ദളിത് വിഭാഗത്തില്‍പ്പെട്ട സതീഷ്‌കുമാര്‍ ഇന്ത്യന്റെയില്‍വേയുടെ തലപ്പത്തേക്ക് എത്തുന്നത്. ഓഗസ്റ്റ് 31 ന് വിരമിക്കുന്ന ബോര്‍ഡിന്റെ നിലവിലെ ചെയര്‍പേഴ്സണും സിഇഒയുമായ ജയ വര്‍മ്മ സിന്‍ഹയ്ക്ക് പകരമായി സതീഷ് കുമാറിന്റെ കാലാവധി സെപ്റ്റംബര്‍ 1 ന് ആരംഭിക്കും.
ഇന്ത്യന്‍ റെയില്‍വേ മാനേജ്മെന്റ് സര്‍വീസ് (ഐആര്‍എംഎസ്), റെയില്‍വേ ബോര്‍ഡ് അംഗം (ട്രാക്ഷന്‍ & റോളിംഗ് സ്റ്റോക്ക്) ശ്രീ സതീഷ് കുമാറിനെ ചെയര്‍മാന്‍ & ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ (സിഇഒ) സ്ഥാനത്തേക്ക് നിയമിക്കുന്നതിന് ക്യാബിനറ്റിന്റെ അപ്പോയിന്റ്മെന്റ് കമ്മിറ്റി (എസിസി) അംഗീകാരം നല്‍കിക്കഴിഞ്ഞു. റെയില്‍വേ ബോര്‍ഡ്,’ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പേഴ്സണല്‍ & ട്രെയിനിംഗ് (DoPT) ഉത്തരവില്‍ ഇത് പറയുനനുണ്ട്. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ പ്രതിനിധിയായ റെയില്‍വേ മന്ത്രിയുടെ മേല്‍നോട്ടത്തിലുള്ള ഇന്ത്യന്‍ റെയില്‍വേ ബോര്‍ഡിന്റെ ചെയര്‍പേഴ്സണ്‍/ ചെയര്‍മാന്‍ സി.ഇ.ഒയുമാണ് ഇന്ത്യന്‍ റെയില്‍വേയെ ഭരണപരമായി നിയന്ത്രിക്കുന്നത്. ഇന്ത്യാ ഗവണ്‍മെന്റിന്റെ റെയില്‍വേ മന്ത്രാലയത്തിന്റെ എക്സ് ഒഫീഷ്യോ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും ചെയര്‍പേഴ്സണ്‍ പ്രവര്‍ത്തിക്കുന്നു.
ആരാണ് സതീഷ് കുമാര്‍?
ഇന്ത്യന്‍ റെയില്‍വേ സര്‍വീസ് ഓഫ് മെക്കാനിക്കല്‍ എഞ്ചിനീയേഴ്സിന്റെ (ഐ.ആര്‍.എസ്.എം.ഇ) 1986 ബാച്ചിലെ ശ്രദ്ധേയനായ ഉദ്യോഗസ്ഥനാണ് സതീഷ് കുമാര്‍. 34 വര്‍ഷത്തിലേറെ നീണ്ട സര്‍വീസില്‍ ഇന്ത്യന്‍ റെയില്‍വേയ്ക്ക് ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. 2022 നവംബര്‍ 8 ന് അദ്ദേഹം നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേയുടെ ജനറല്‍ മാനേജരായി ചുമതലയേറ്റു. പ്രയാഗ്രാജ്, തന്റെ പൊതു സേവന യാത്രയിലെ നാഴികക്കല്ലുകളില്‍ ഒന്നാണ്. പ്രൊഫഷണല്‍ നേട്ടങ്ങള്‍ പോലെ തന്നെ അദ്ദേഹത്തിന്റെ വിദ്യാഭ്യാസ പശ്ചാത്തലവും ശ്രദ്ധേയം. ജയ്പ്പൂരിലെ പ്രശസ്തമായ മാളവ്യ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ (എം.എന്‍.ഐ.ടി) മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബി.ടെക് ബിരുദം നേടി. ഓപ്പറേഷന്‍ മാനേജ്‌മെന്റില്‍ ബിരുദാനന്തര ഡിപ്ലോമയും നേടി.
ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള സൈബര്‍ നിയമവും പഠിച്ചു. 1988 മാര്‍ച്ചില്‍ ഇന്ത്യന്‍ റെയില്‍വേയില്‍ തന്റെ കരിയര്‍ ആരംഭിച്ച സതീഷ്‌കുമാര്‍ അതിനുശേഷം ഒന്നിലധികം സോണുകളിലും ഡിവിഷനുകളിലും വിവിധ സുപ്രധാന തസ്തികകള്‍ വഹിച്ചിട്ടുണ്ട്. തന്റെ ഭരണകാലത്തുടനീളം റെയില്‍വേ സംവിധാനത്തിനുള്ളില്‍ നവീകരണത്തിനും കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും നിര്‍ണായകമായ സുരക്ഷാ മെച്ചപ്പെടുത്തലുകള്‍ നടപ്പിലാക്കുന്നതിനും അദ്ദേഹം പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. 1922ലാണ് ഇന്ത്യന്‍ റെയില്‍വേ ബോര്‍ഡ് സ്ഥാപിതമായത്. റെയില്‍വേ ചീഫ് കമ്മീഷണര്‍ അതിന്റെ ചെയര്‍മാനായി സേവനമനുഷ്ഠിച്ചു. എല്ലാ സാങ്കേതിക വിധിന്യായങ്ങള്‍ക്കും നയപരമായ ഉപദേശങ്ങള്‍ക്കും അവര്‍ ഗവണ്‍മെന്റിനോട് പൂര്‍ണ്ണമായും ഉത്തരവാദികളാണ്. എന്നാല്‍, 1951 ഏപ്രിലില്‍ ചീഫ് കമ്മീഷണര്‍ സ്ഥാനം ഒഴിവാക്കി. പകരം മുതിര്‍ന്ന ഫങ്ഷണല്‍ അംഗത്തെ ബോര്‍ഡ് ചെയര്‍മാനായി നിയമിച്ചു.
1951 മുതലുള്ള റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍മാര്‍ ആരൊക്കെ ?
1 എഫ്.സി. ബദ്വാര്‍ 1951-1954
2 ജി. പാണ്ഡെ 1954-1956
3 പി.സി. മുഖര്‍ജി 1957- 959
4 കെ.ബി. മാത്തൂര്‍ 1959-1960
5 കര്‍നൈല്‍ സിംഗ് 1960-1962
6 ഡി.സി. ബൈജല്‍ 1962-1965
7 കൃപാല്‍ സിംഗ് 1965-1967
8 ജി.ഡി. ഖണ്ഡേല്‍വാള്‍ 1967-1970
9 ബി.സി. ഗാംഗുലി 1970-1971
10 B.S.D. ബാലിഗ 1971-1973
11 എം.എന്‍. ബെറി 1973-1976
12 ജി.പി. വാര്യര്‍ 1975-1977
13 കെ.എസ്. രാജന്‍ 1977-1979
14 എം. മെനെസെസ് 1979-1980
15 എം.എസ്. ഗുജ്‌റാള്‍ 1980-1983
16 കെ.ടി.വി. രാഘവന്‍ 1983-1985
17 ജെ.പി. ഗുപ്ത 1985-1985
18 പ്രകാശ് നരേന്‍ 1985-1987
19 ആര്‍.കെ. ജെയിന്‍ 1987-1989
20 എം.എന്‍. പ്രസാദ് 1989-1990
21 ആര്‍.ഡി. കിറ്റ്‌സണ്‍ 1990-1992
22 വൈ.പി. ആനന്ദ് 1992-1992
23 എ.എന്‍. ശുക്ല 1993-1994
24 എം.കെ. റാവു 1994-1994
25 അശോക് ഭട്‌നാഗര്‍ 1994-1995
26 ജി.കെ. ഖരെ 1995-1996
27 C.L. കാവ് 1996-1997
28 എം. രവീന്ദ്ര 1997-1997
29 വി.കെ അഗര്‍വാള്‍ 1997-2000
30 അശോക് കുമാര്‍ 2000-2001
31 ആര്‍.എന്‍ മല്‍ഹോത്ര 2001-2002
32 ഐ.ഐ.എം.എസ്. റാണ 2002-2003
33 ആര്‍.കെ. സിംഗ് 2003-2005
34 ജെ.പി ബത്ര 2005-2007
35 കെ.സി ജെന 2007-2009
36 എസ്.എസ് ഖുറാന 2009-2010
37 വിവേക് സഹായ് 2010-2011
38 വിനയ് മിത്തല്‍ 2011-2013
39 അരുണേന്ദ്ര കുമാര്‍ 2013-2014
40 എ.കെ. മിത്തല്‍ 2014-2017
41 അശ്വനി ലോഹാനി 2017-2018
42 വിനോദ് കുമാര്‍ യാദവ് 2018-2020
43 സുനീത് ശര്‍മ്മ 2020-2021
44 വിനയ് കുമാര്‍ ത്രിപാഠി 2022-2022
45 എ.കെ. ലഹോട്ടി 2023-2023
46 ജയ വര്‍മ്മ സിന്‍ഹ 2023-2024 ഓഗസ്റ്റ് 31
സതീഷ്‌കുമാര്‍ ഇന്ത്യന്‍ റെയില്‍വേയുടെ 48-ാമത് ചെയന്‍മാനായാണ് സ്ഥാനം ഏല്‍ക്കുന്നത്.
CONTENT HIGHLIGHTS; Indian Railways is rushing into history: Who is the new Chairman Satish Kumar?