Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

“ഞാന്‍ KSRTC എന്ന വലിയ പ്രസ്ഥാനത്തെ അതിന്റെ എല്ലാ കുറവുകളോടും കൂടി സ്‌നേഹിക്കുന്നു…”: KSRTCയെ സത്യസന്ധമായി മനസ്സിലാക്കി വിലയിരുത്തിയ ഒരു യാത്രക്കാരന്റെ കുറിപ്പ് വൈറലാകുന്നു (സ്‌പെഷ്യല്‍ സ്‌റ്റോറി)

മനസ്സും കണ്ണും നിറയ്ക്കുന്ന വാക്കുകള്‍ വായനക്കാരെ വൈകാരികമായി തൊടുന്നുണ്ട്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 19, 2024, 02:57 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

എന്തൊക്കെ പറഞ്ഞാലും ഒന്നും ഒരിടത്തും നേരെയാകാത്ത സ്ഥാപനമാണ് KSRTC എന്നൊരു പൊതു ധാരണയുണ്ട്. അതിനെ അരക്കിട്ടുറപ്പിക്കാനാണ് സര്‍ക്കാരും ശ്രമിക്കുന്നതെന്ന് ചിലപ്പോഴൊക്കെ തോന്നിയിട്ടുമുണ്ട്. എന്നാല്‍, ടിക്കറ്റെടുത്താല്‍ ബാക്കി നല്‍കാത്ത, യാത്രക്കാരോട് വൈരാഗ്യ ബുദ്ധിയോടെ പെരുമാറുന്ന, അസഭ്യം പറയുന്ന, മദ്യപിച്ച് ഡ്യൂട്ടിക്ക് കയറുന്ന വളരെ ചെറിയ വിഭാഗം ജീവനക്കാര്‍ KSRTCയെ നന്നേ വെറുപ്പിച്ചിട്ടുണ്ട് എന്നത് വിസ്മരിക്കാതെ തന്നെ പറയാന്‍ കഴിയുന്ന ഒരു കാര്യമുണ്ട്. നമ്മുെ ആനവണ്ടിയേക്കാള്‍ ഇഷ്ടം മറ്റൊരു വണ്ടിയോടും തോന്നിയിട്ടില്ല. അതുകൊണ്ടു തന്നെ KSRTCയെ കുറിട്ടുള്ള വാര്‍ത്തകളും വീഡിയോകളും വേഗത്തില്‍ ജനങ്ങള്‍ ശ്രദ്ധിക്കും. കാരണം, അത് ജനങ്ങളുടെ ജീവനാഡി പോലെ ജീവിതത്തിന്റെ ഭാഗമായി മാറിയതു കൊണ്ടാണ്.

ഈ ഓണക്കാലത്ത് KSRTC ജീവനക്കാര്‍ അനുഭവിച്ച മാനസിക വിഷമം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. അവസാന നിമിഷം ശമ്പളം കിട്ടിയതും മറ്റ് ഒരു ആനുകൂല്യവും ലഭിക്കാത്തതുമായ ഓണനാളിന്റെ ഓര്‍മ്മകള്‍. ആരും പിന്നീടൊന്ന് ചിന്തിക്കാന്‍ പോലും മടിക്കുന്ന ആ നീളുകളില്‍ KSRTC ജീവനക്കാരെയും അവരുടെ വേദനകളെയും മനസ്സിലാക്കിക്കൊണ്ട് ഒരു യാത്രക്കാരന്റെ കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. വായിക്കുന്നവരെ വൈകാരികമായി തൊടുന്ന വാക്കുകള്‍. മനസ്സിനെയും കണ്ണിനെയും ഒരുപോലെ നിറയ്ക്കുന്ന എഴുത്ത്. ഇടുക്കി അറക്കുളത്തുകാരന്‍ ഒരു ജോസ് കെ. ജോസിന്റെ വരികള്‍ക്ക്, എന്തോ ഒരു കാന്തിക ശക്തിയുള്ളതുപോലെ തോന്നും. അദ്ദേഹം ഒരു റിട്ടേഡ് തഹസീല്‍ദാര്‍ കൂടിയാണ്. KSRTCയുടെ നാശം കാണാന്‍ ആഗ്രഹിക്കുന്നവര്‍ ഇതൊന്നു വായിക്കാന്‍ അപേക്ഷിക്കുന്നു എന്നാണ് അദ്ദേഹം തന്റെ കുറിപ്പിലൂടെ അപേക്ഷിക്കുന്നത്.

‘ഞാന്‍ KSRTC എന്ന വലിയ പ്രസ്ഥാനത്തെ അതിന്റെ എല്ലാ കുറവുകളോടും കൂടി സ്‌നേഹിക്കുന്നു.’ എന്നാണ് അദ്ദേഹം സത്യസന്ധമായി വിലയിരുത്തി പറയുന്നത്. അതിന് അദ്ദേഹം പറയുന്ന കാരണങ്ങളും, വിശദീകരണങ്ങളുമാണ് കുറിപ്പില്‍ എഴുതിയിരിക്കുന്നതും. ‘ KSRTC എന്ന പൊതുമേഖല സ്ഥാപനത്തെ ചലിപ്പിക്കുന്ന താഴേ തട്ടിലെ എല്ലാ ജീവനക്കാര്‍ക്കും ഒരു യാത്രക്കാരന്റെ ഹൃദയം നിറഞ്ഞ തിരുവോണാശംസകള്‍’ എന്ന് തലക്കെട്ടോടെ എഴുചിയിരിക്കുന്ന കുറിപ്പ് വായിക്കുന്നത് KSRTCയെ മനസ്സിലാക്കാന്‍ ജനങ്ങള്‍ക്ക് ഉപകരിക്കും. ഒരു സാധാരണക്കാരനായ യാത്രക്കാരന്‍ KSRTCയെ മനസ്സിലാക്കുന്നത് എങ്ങനെയാണെന്നും തിരിച്ചറിയാനാകും.

കുറിപ്പിന്റെ പൂര്‍ണ്ണ രൂപം വായിക്കാം

” KSRTC എന്ന പൊതുമേഖല സ്ഥാപനത്തെ ചലിപ്പിക്കുന്ന താഴേ തട്ടിലെ എല്ലാ ജീവനക്കാര്‍ക്കും ഒരു യാത്രക്കാരന്റെ ഹൃദയം നിറഞ്ഞ തിരുവോണാശംസകള്‍

ചെയ്ത ജോലിയുടെ കൂലി ലഭിക്കാന്‍ നിങ്ങള്‍ക്ക് നടത്തേണ്ടി വന്ന പോരാട്ടങ്ങള്‍ ഈ ഉല്‍സവസമയത്തും ഒരു കണ്ണീരോര്‍മ്മയാണ്. സത്യത്തില്‍ വല്ലാത്ത ഒരു മനസാക്ഷി കുത്തോടെ, തലകുനിച്ചാണ് കഴിഞ്ഞ ദിവസങ്ങളില്‍ നമ്മുടെ ആനവണ്ടികളില്‍ കയറിക്കൊണ്ടിരുന്നത്. സമയത്ത് ശമ്പളം ലഭിക്കാത്ത ജീവനക്കാരുള്ള ഒരു സര്‍ക്കാര്‍ വാഹനത്തില്‍ പെന്‍ഷന്‍ ലഭിക്കുന്ന റിട്ടയേര്‍ഡ് സര്‍ക്കാര്‍ ജീവനക്കാരന്റെ യാത്ര…. ചിന്തിച്ചാല്‍ തന്നെ ഒരു വേദനയാണ്. ഈ പ്രസ്ഥാനത്തിന്റെ ഭാവി എന്താണെന്ന് ഇപ്പോള്‍ യാതൊരു നിശ്ചയവുമില്ല. എങ്കിലും മനസ്സില്‍ സൂക്ഷിച്ച ആനവണ്ടി സ്‌നേഹം ഒരു വിങ്ങലോടെ തുടരുന്നു. ഞാന്‍ സാമൂഹ്യ മാധൃമങ്ങളില്‍ മുമ്പ് പങ്കുവച്ച എന്റെ ചിന്തകള്‍ വീണ്ടും ഒരിക്കല്‍ കൂടി പങ്കു വയ്ക്കുന്നു. KSRTCയുടെ നാശം കാണാന്‍ ആഗ്രഹിക്കുന്നവര്‍ ഇതൊന്നു വായിക്കാന്‍ അപേക്ഷിക്കുന്നു.

ReadAlso:

കണ്ടക ശനി ആരോഗ്യ വകുപ്പിനെയും കൊണ്ടേപോകൂ: മൂടിവെയ്ക്കപ്പെടുന്ന കഴിവുകേടുകളെല്ലാം വെളിച്ചത്തു വരുന്നു; നമ്പര്‍ വണ്‍ ആരോഗ്യം ഇപ്പോള്‍ മോര്‍ച്ചറിയില്‍: മന്ത്രിക്കും സര്‍ക്കാരിനും പറയാനെന്തുണ്ട് ?

ഭാരതാംബ വിഷയം കത്തിപ്പടരുന്നു: ഗവര്‍ണറുടെ കൂലിത്തല്ലുകാരനാകരുത് കേരള സര്‍വ്വകലശാലാ വിസി: ചട്ടമ്പിത്തരം അംഗീകരിച്ചു കൊടുക്കില്ല; വി.സിയുടെ ചുമതലകള്‍ എന്തൊക്കെയെന്ന് ചട്ടം പറഞ്ഞ് മന്ത്രി

തുറന്നു പറച്ചിലിന്റെ മൂന്നാംപക്കം കുരിശേറ്റം: സര്‍ക്കാരിന്റെ ഏതു ശിക്ഷയ്ക്കും സ്വയം തയ്യാറെടുത്ത് ഡോക്ടര്‍ ഹാരിസ് ചിറയ്ക്കല്‍; പാപഭാരത്തിന്റെ മുള്‍ക്കിരീടം സ്വയം അണിഞ്ഞു; സര്‍ക്കാരിനല്ല, സിസ്റ്റത്തിനാണ് പ്രശ്‌നമെന്ന അവിശ്വസനീയ മൊഴി

കൊലക്കത്തിയില്‍ ചന്ദന മണം: അമ്മയ്‌ക്കൊരു മകന്‍ സോജുവിനെ മറയൂര്‍ ചന്ദനത്തടി മോഷണ കേസില്‍ പിടിക്കുമ്പോള്‍ ?; ഗുണ്ടായിസം വിട്ട് തടിമോഷണത്തില്‍ എത്തിയതെങ്ങനെ; ജയില്‍ വാസത്തിലെ സൗഹൃദങ്ങള്‍

വായടയ്ക്കൂ പണിയെടുക്കൂ!!! എന്ന് ഗുരുനാഥന്‍: പ്രൊഫഷണല്‍ സൂയിസൈഡ് മാറ്റിവെച്ച് ഡോക്ടര്‍ ഹാരിസ് ചിറയ്ക്കല്‍; മാധ്യമങ്ങളും പ്രതിപക്ഷവും സിസ്റ്റവും കുറ്റവാളികള്‍; കണക്കുകള്‍ നിരത്തി നമ്പര്‍ വണ്‍ തിരിച്ചു പിടിച്ചു

ഞാന്‍ KSRTC എന്ന വലിയ പ്രസ്ഥാനത്തെ അതിന്റെ എല്ലാ കുറവുകളോടും കൂടി സ്‌നേഹിക്കുന്നു. ഈ പ്രസ്ഥാനം ലാഭം ഉണ്ടാക്കണം എന്നു ഞാന്‍ പറയില്ല. ലാഭം ഇല്ലെങ്കിലും സര്‍വീസ് അല്പം മോശം ആണെങ്കിലും KSRTC യെ ഞാന്‍ സ്‌നേഹിക്കുന്നു. അത് നിലനിന്നു പോകണമെന്നും ആഗ്രഹിക്കുന്നു. അതിന് കാരണങ്ങള്‍ വളരെയേറെയുണ്ട്. അത് കുറേ വലുതായി വിവരിക്കേണ്ടതാണ്. കഴിഞ്ഞ കുറേ നാളുകളായി KSRTC ജീവനക്കാരെ അധിക്ഷേപിക്കുന്ന ധാരാളം പോസ്റ്റുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പലപ്പോഴും കാണുന്നു. ഇതിനെ അനുകൂലിച്ച് രോഷത്തോടെ പലരും ഇടുന്ന കമന്റുകളും കാണുന്നു. ജനങ്ങള്‍ അവരുടെ ഏതാനും ചില അനുഭവങ്ങള്‍ മാത്രം വച്ചു രോഷം കൊള്ളുന്നു. അവരെ കുറ്റം പറയാനാവില്ല. കുറേനാള്‍ മുന്‍പ് വരെ ഇത് കുറെ ശരിയുമായിരുന്നു.

എങ്കിലും കുറ്റപ്പെടുത്തല്‍ കേള്‍ക്കാന്‍ ഏറ്റവും യോഗ്യതയുള്ള സര്‍ക്കാര്‍ സ്ഥാപനം ഇത് മാത്രമാണോ?. ഇവരിലും വളരെ മോശം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഇവിടെ ഇല്ലേ…? ഇങ്ങനെ വ്യത്യസ്തമായി അഭിപ്രായം പറയുന്ന താനാരാണെന്ന് ചിലര്‍ ഇപ്പോള്‍ ചിന്തിക്കുന്നുണ്ടാവും. അതും കൂടി പറഞ്ഞേക്കാം. ഞാന്‍ 1977 മുതല്‍ മൂവാറ്റുപുഴ ഡിപ്പോയിലെ (അന്ന് തൊടുപുഴ KSRTC station ഇല്ല) മൂവാറ്റുപുഴ – തൊടുപുഴ- ആനക്കയം ബസില്‍ സ്‌കൂള്‍ വിദൃാര്‍ത്ഥിയായി യാത്ര ചെയ്തു തുടങ്ങിയ, ഇപ്പോഴും കഴിവതും KSRTCയില്‍ യാത്ര ചെയ്യുന്ന 57 വയസ്സ് കഴിഞ്ഞ ആളാണ്. KSRTC യുടെ അന്നത്തെ T series R series ബസുകള്‍ ആയിരുന്നു അന്ന് ഞങ്ങള്‍ക്ക് ordinary ആയി നല്‍കിയിരുന്നത്. A series N series bus കള്‍ അന്ന് FP ആണ്. പുതിയവ Exp ആണ്. അന്ന് പലദിവസവും വളരെ പഴയ bus brake down ആയി ക്‌ളാസ്സ് നഷ്ടപ്പെടുകയും കിലോമീറ്ററുകള്‍ നടക്കേണ്ടി വരികയും ചെയ്തിട്ടുണ്ട്.

പല ദിവസവും മഴയത്ത് ബസ് ചോര്‍ന്നൊലിച്ച് വെള്ള യൂണിഫോം മുഴുവന്‍ അഴുക്കായിട്ടുണ്ട്. (ആ വഴിക്ക് അന്ന് ഈ ഒരു ബസ് മാത്രമേയുള്ളൂ) അന്ന് ഈ സ്ഥാപനത്തെ ബാല്യത്തിലെ അറിവില്ലായ്മ കൊണ്ട് ഒരുപാട് ശപിച്ചിട്ടുണ്ട്. പക്ഷേ ഇന്ന് ഈ 57-ാം വയസ്സില്‍ ഒരു സര്‍ക്കാര്‍ ജീവനക്കാരനായ ശേഷം പെന്‍ഷന്‍പറ്റി ഇരിക്കുമ്പോള്‍, ഈ കേരളത്തിലെ ഒരുപാട് സര്‍ക്കാര്‍ വകുപ്പുകളെയും, അതിന്റെ ഉള്ളിലെ കുത്തഴിഞ്ഞ കാര്യങ്ങളും നേരിട്ട് കണ്ടറിഞ്ഞപ്പോള്‍, ഞാന്‍ പറയുന്നു….KSRTCയ്ക്ക് ഒരുപാട് കുറവുകള്‍ ഉണ്ട്. ഇപ്പോഴും KSRTC busകള്‍ brake down ആകുന്നുണ്ട്. ഇപ്പോഴും സമയം തെറ്റി ഓടുന്നുണ്ട്. ഇപ്പോഴും ഇതുമൂലം ജനങ്ങള്‍ക്ക് കഷ്ട നഷ്ടങ്ങളും ഉണ്ട്. എങ്കിലും ഞാന്‍ KSRTC യെ ഒരു സര്‍ക്കാര്‍ സ്ഥാപനം എന്ന നിലയില്‍ ഒരുപാട് ആദരിക്കുന്നു…. സ്‌നേഹിക്കുന്നു. അവരുടെ സേവനത്തെ കേരളത്തിലെ മറ്റു സര്‍ക്കാര്‍ department കളുടെ സേവനത്തെക്കാള്‍ വളരെ വളരെ കാരൃക്ഷമം എന്ന് വിലയിരുത്തുന്നു.

എനിക്ക് മുഴുവട്ടാണോ എന്നാവും നിങ്ങള്‍ ചിന്തിക്കുന്നത്. അത് ഇത് മുഴുവന്‍ വായിച്ചിട്ട് തീരുമാനിക്കൂ. എനിക്ക് KSRTCയുമായി യാതൊരു സാമ്പത്തിക ബന്ധവുമില്ല. പിന്നെ എന്താ കാര്യം എന്നല്ലേ. അതിന് KSRTCയെ മറ്റ് സര്‍ക്കാര്‍ വകുപ്പുകളുമായി ഒന്നു താരതമ്യപ്പെടുത്തൂ. നാട്ടിലെ സ്വകാര്യ മേഖലയുമായിട്ടല്ല.

ചില ഉദാഹരണങ്ങള്‍ 

  • നിങ്ങള്‍ നെഞ്ച് വേദന എടുത്ത് പുളയുന്ന നിങ്ങളുടെ പിതാവിനേയും കൊണ്ട് നമ്മുടെ സര്‍ക്കാര്‍ medical college ലേക്ക് ചെല്ലുന്നു. അവിടെ Cardiologist ഉണ്ടോ? ഉറപ്പില്ല. ഉണ്ടെങ്കില്‍ വന്നു നോക്കുമോ? ഉറപ്പില്ല. നോക്കിയാല്‍ test ന് ആവശൃമായ യന്ത്രങ്ങള്‍ ഉണ്ടോ ? ഉറപ്പില്ല. ഉണ്ടെങ്കില്‍ അത് പ്രവര്‍ത്തിക്കുന്ന ടെക്‌നീഷ്യന്‍ ഹാജരുണ്ടോ? ഉറപ്പില്ല. എല്ലാം ശരിയാണെങ്കിലും അച്ഛന്‍ രക്ഷപെടുമോ ? ഉറപ്പില്ല. അച്ഛന്‍ മരിച്ചു എന്നിരിക്കട്ടെ. ഡോക്ടര്‍മാര്‍ക്കും മറ്റു ജീവനക്കാര്‍ക്കും ശമ്പളം നല്‍കില്ലേ. പെന്‍ഷന്‍ നല്‍കില്ലേ. രോഗികള്‍ ആരും വന്നില്ലെങ്കിലും മരുന്ന് ഇല്ലെങ്കിലും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കില്ലേ. നമ്മുടെ ആരോഗൃ മേഖല ലാഭത്തിലാണോ എന്ന് നിങ്ങള്‍ ചോദിച്ചിട്ടുണ്ടോ..
  • ഇനി നിങ്ങളുടെ അച്ഛന്‍ മരിച്ചില്ല എന്ന് കരുതുക. കൂടുതല്‍ ചികിത്സ വേണം. ചിലവേറിയ ചികില്‍സയ്ക്കായി പണം തികയാതെ ഒരു ലോണ്‍ എടുക്കുന്നതിന് ഭൂമിയുടെ ചില രേഖകള്‍ക്കായി രജിസ്േ്രടഷന്‍ ഓഫീസിലും, വില്ലേജ് ഓഫീസിലും, താലൂക്ക് ഓഫീസിലും നിങ്ങള്‍ ഓടുന്നു. നിങ്ങള്‍ ചെല്ലുമ്പോഴെ നിങ്ങള്‍ക്ക് സേവനം കിട്ടുന്നുണ്ടോ?. വേണ്ട, സര്‍ക്കാര്‍ നിശ്ചയിച്ച സമയത്ത് നല്‍കിയോ?. ഇല്ലെങ്കിലും അവര്‍ക്ക് ശമ്പളം ലഭിക്കുന്നില്ലേ…
    ആ വകുപ്പുകള്‍ ലാഭത്തിലാണോ എന്ന് നിങ്ങള്‍ ചോദിച്ചിട്ടുണ്ടോ?…
  • നിങ്ങള്‍ നിങ്ങളുടെ അയല്‍ക്കാരുമായി ഒരു അതിര്‍ത്തി തര്‍ക്കം വന്ന് കോടതിയെ സമീപിച്ചു എന്ന് കരുതുക. നാട്ടുകാരെല്ലാം പറയുന്നു നിങ്ങളുടെ ഭാഗത്ത് തെറ്റൊന്നുമില്ല. പക്ഷേ നിങ്ങള്‍ക്ക് അനുകൂലമായ വിധി കോടതിയില്‍ നിന്ന് വരാന്‍ എത്ര വര്‍ഷങ്ങള്‍ വേണ്ടി വരും… നീതി ലഭിക്കാന്‍ വര്‍ഷങ്ങള്‍. അതിന് ചിലവ് ലക്ഷങ്ങള്‍…വളരെ വര്‍ഷങ്ങള്‍ താമസിപ്പിച്ചു നീതി നല്‍കുന്ന ഈ കോടതികള്‍ ലാഭത്തിലാണോ ?. ചോദിക്കണ്ടേ ?. നിങ്ങള്‍ ചോദിച്ചിട്ടുണ്ടോ?…
  • നമ്മുടെ സെക്രട്ടറിയേറ്റില്‍ ഒരു ദിവസം കൊണ്ടോ ഒരാഴ്ച കൊണ്ടോ ഒരു മാസം കൊണ്ടോ ഒരു കാരൃം നടക്കുമോ?. ഒരു മേശയില്‍ നിന്നും അടുത്ത മേശയില്‍ ഫയല്‍ എത്താന്‍ എത്ര ദിവസങ്ങള്‍ വേണം. ഓണ്‍ലൈനില്‍ പോലും സമയത്ത് ഫയല്‍ നോക്കാത്ത എത്രയധികം ജീവനക്കാര്‍…
    ദിവസം ഒരു പേപ്പറോ, ഒരു ഫയലോ പോലും നോക്കാത്തവര്‍ക്കും ദിവസവും, (per day) അവധി ദിവസം ഉള്‍പ്പടെ 1000 മുതല്‍ 7500രൂപവരെ അവിടെ ശമ്പളം ഉണ്ട്. ഉയര്‍ന്ന ജീവിത സാഹചര്യങ്ങളും സര്‍ക്കാര്‍ വസതികളും സര്‍ക്കാര്‍ വാഹനങ്ങളും ചികിത്സ സഹായവും ഉണ്ട്. എന്നിട്ടും സമയത്ത് കാരൃം നടക്കുന്നില്ലെങ്കില്‍ എന്താകുഴപ്പം. അത് ലാഭത്തിലാണോ ?. നിങ്ങള്‍ ചോദിച്ചിട്ടുണ്ടോ?….ചോദിക്കണ്ടേ….
  • നമ്മുടെ സര്‍ക്കാര്‍ സ്‌കൂളുകള്‍. കുട്ടികള്‍ പഠിച്ചാലോ ജയിച്ചാലോ ഇല്ലെങ്കിലോ.. ജീവനക്കാര്‍ക്ക് അവരുടെ ആനുകൂലൃങ്ങള്‍ കിട്ടും. അവ ലാഭത്തിലാണോ ചോദിക്കണ്ടേ..
  • ഉല്‍പാദനം ആരംഭിച്ച് ഏതാനും വര്‍ഷത്തിനുള്ളില്‍ മുടക്കിയ മുതല്‍ മുഴുവന്‍ തിരികെ ലഭിച്ച വൈദ്യുതി പദ്ധതികളാണ് കേരളത്തില്‍ ഉള്ളത്. മഴ വെള്ളം ഉപയോഗിച്ചാണ് കൂടുതല്‍ വൈദ്യുതിയും ഉല്‍പാദനം നടത്തുന്നത്…മുടക്കുമുതല്‍ കിട്ടി കഴിഞ്ഞാല്‍ പിന്നെ ലഭിക്കുന്ന വൈദ്യുതി പറഞ്ഞാല്‍ മുഴുവന്‍ ലാഭമാകേണ്ടതാണ്. എന്നിട്ടു പോലും എപ്പോഴും വൈദൃുതി മുടക്കുന്ന kseb നഷ്ടത്തില്‍… എന്താ ലാഭം ഇല്ലാത്തതെന്ന് ചോദിക്കണ്ടേ.? അതിലെ ഡ്രൈവര്‍മാര്‍ മുതല്‍ ഏറ്റവും താഴെ തട്ടിലെ ജീവനക്കാര്‍ പോലും പറ്റുന്ന ശമ്പളം എത്ര ഭീമമാണെന്ന് അറിയണ്ടേ?… ഡ്രൈവര്‍ പോലും ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ മാസശമ്പളം വാങ്ങുന്ന KSEB യില്‍ എന്താ ലാഭമില്ലാത്തതെന്ന് നിങ്ങള്‍ ചോദിച്ചിട്ടുണ്ടോ?…
  • കര്‍ഷകരേയും കൃഷിയേയും ഉദ്ധരിക്കാന്‍ ഓരോ പഞ്ചായത്തിലും ഒരോ ഗസറ്റഡ് കൃഷി ഓഫീസറും വളരെയധികം ജീവനക്കാരും… ഈ ഓഫീസ് ലാഭത്തില്‍ ആണോ… ആര്‍ക്കെങ്കിലും ഉപകാരം ഇവര്‍ വഴി കിട്ടുന്നുണ്ടോ…ചോദിക്കണ്ടേ…

ഇതുപോലെ എത്ര വകുപ്പുകള്‍. എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടും നിഷ്‌ക്കര്‍ഷിച്ച സമയത്ത് ഒരു സേവനവും ജനത്തിന് നല്‍കാത്തവ ഉണ്ടെന്നറിയാമോ.. അവര്‍ക്കും ശമ്പളവും പെന്‍ഷനും ഉണ്ട്. ലാഭത്തിലാണോ എന്ന് ആരും ചോദിക്കുന്നില്ല. ഇനി നിങ്ങളുടെയെല്ലാം പൊതു ശത്രുവായ, KSRTCയുടെ കാര്യം ഒന്ന് നോക്കൂ ഒരുദാഹരണം മാത്രം.

നിങ്ങള്‍ തിരുവന്തപുരത്തു നിന്നും കുടുംബ സമേതം രാത്രി 11.30 ന് പോരുന്ന കട്ടപ്പന Super Fastല്‍ കയറുന്നു. മോള്‍ക്ക് കട്ടപ്പനയില്‍ psc ഓഫീസില്‍ ഒരു interview നാളെ രാവിലെ 10ന് ഉണ്ട്. ബസ് എപ്പോള്‍ അവിടെ എത്തും എന്ന് നിങ്ങള്‍ അന്വേഷിക്കുന്നു. രാവിലെ 7.55 to 8.15 എന്ന് മറുപടി . നിങ്ങള്‍ happy. ബസ് 99.9 ശതമാനവും11.30ന് തിരുവനന്തപുരം സ്റ്റാന്‍ഡില്‍ നന്നും പുറപ്പെടും. നിങ്ങള്‍ ജീവനക്കാരെ അഭിനന്ദിക്കില്ല. യാത്രക്കിടയില്‍ ബസ് റോഡിലെ കുഴില്‍ വീണ് തല സൈഡില്‍ ഇടിച്ചപ്പം നിങ്ങള്‍ driver നെ ശപിക്കും. റോഡിലെ കുഴി നികത്താന്‍ ശമ്പളം വാങ്ങുന്ന PWD ഉദേൃാഗസ്ഥരെ ശപിക്കില്ല. പുഴയിലെ പാലം പൊളിഞ്ഞതിനാല്‍ വഴി തിരിച്ചുവിട്ടതിനാല്‍ ബസ് താമസിച്ച് ഓടുമ്പോഴും നിങ്ങള്‍ pwd യെ ഓര്‍ക്കില്ല. Driver ടെ പിതാവിനെ ചീത്ത പറയും.

ഉല്‍സവത്തിന്റെ/ തിരുനാളിന്റെ/ നബിദിനത്തിന്റെ/ എഴുന്നള്ളത്തില്‍ റോഡിലെ blockല്‍ കിടന്ന് വിയര്‍ക്കുമ്പം നിങ്ങള്‍ വഴി മുടക്കിയ ദൈവങ്ങളെ ശപിക്കില്ല. വഴി തുറന്നു വിടാത്ത ആഭൃന്തര വകുപ്പിലെ പോലീസിനെ ശപിക്കില്ല . വണ്ടി താമസിക്കുന്നതിന് Ksrtc യെ പ്രാകും. നഷ്ടപ്പെട്ട സമയം ലാഭിക്കാന്‍ ഡ്രൈവര്‍ സ്പീഡ് കൂട്ടുമ്പോഴും നിങ്ങള്‍ ചൂടാവും. രാത്രിയുടെ അന്ത്യ യാമങ്ങളില്‍ വണ്ടി കോട്ടയവും പാലായും തൊടുപുഴയും മൂലമറ്റവും കഴിഞ്ഞു. നിങ്ങളും ബസ് ജീവനക്കാരും യാത്രക്കാരായി ഏതാനും ആളുകളും മാത്രം. ആള് കുറവായതു കൊണ്ട് വണ്ടി ഇനി പോകുന്നില്ല എന്ന് പറയുന്നുണ്ടോ…

ഇല്ല. കുളമാവിലെയും മീന്‍മുട്ടിയിലേയും കട്ടി മഞ്ഞിലൂടെ, ഇടുക്കിയിലെ ആനകള്‍ മേയുന്ന കാട്ടിലൂടെ, ചെറുതോണി വഴി 8മണിക്ക് നിങ്ങള്‍ കട്ടപ്പനയില്‍ എത്തി. കണ്ണു ചിമ്മാതെ വണ്ടി ഓടിച്ച് പരുക്കില്ലാതെ നിങ്ങളെ എത്തിച്ച ഡ്രൈവറോട് ഒരു thanks പറയില്ലല്ലോ…. ഒരു airhostessനെ പോലെ നിങ്ങളുടെ കൂടെയിരുന്ന കണ്ടക്ടര്‍ക്ക് ഒരു പുഞ്ചിരി നല്‍കിയില്ലല്ലോ….വേണ്ട, അവര്‍ അതിനായി ഒരിക്കലും കാത്തു നില്‍ക്കില്ല. ആള് കുറവാരുന്നു ചായകുടിക്കാന്‍ എന്തെങ്കിലും എന്ന് കണ്ടക്ടര്‍ ചോദിച്ചോ… ഇല്ല, പകരമായി ഒരു പുഞ്ചിരി പോലും അയാള്‍ പ്രതീക്ഷിക്കില്ല.

കേരളത്തിലെ വേറെ ഏത് വകുപ്പിന് ഉറപ്പു നല്‍കാന്‍ പറ്റും 99.9ശതമാനവും അവരുടെ സേവനം കൃതൃമായി നല്‍കാമെന്ന്, അതും വെറും പൊതു ജനത്തിന്. ഇത്ര കാരൃക്ഷമത ഉള്ള മറ്റൊരു സര്‍ക്കാര്‍ സ്ഥാപനം (സ്വകാരൃം അല്ല) വേറെ ഏത്? അതും കൈക്കൂലി ഇല്ലാതെ, ശുപാര്‍ശ ഇല്ലാതെ, വലിപ്പച്ചെറുപ്പം നോക്കാതെ…ആരോഗൃം , ആഭ്യന്തരം, പഞ്ചായത്ത്, റവന്യൂ, രജിസ്റ്ററേഷന്‍, സപ്‌ളൈ കോ, വൈദ്യുതി…. Motor vehicle.. ആരെങ്കിലും ഉണ്ടോ?

KSRTC ജീവനക്കാര്‍ എല്ലാവരും വലിയ വിശുദ്ധരാണെന്ന് ഞാന്‍ പറയുന്നില്ല. ഒരു ചെറിയ ശതമാനം കുഴപ്പക്കാരുമുണ്ട്. ആളുണ്ടെങ്കിലും ഇല്ലെങ്കിലും മഴയത്തും , വെയിലത്തും രാത്രിയും പകലും വെളുപ്പാന്‍കാലത്തും ത്രിസന്ധ്യ നേരത്തും, ഹൈറേഞ്ചിലും ലോ റേഞ്ചിലും തിരുവിതാംകൂറിലും, കൊച്ചിയിലും, മലബാറിലും, ദേശീയ പാതകളിലും, സംസ്ഥാന പാതകളിലും, പ്രധാന ജില്ലാ പാതകളിലും, പിന്നെ ഒറ്റപ്പെട്ട ചില പട്ടിക വര്‍ഗ്ഗ കോളനികളിലും കുടിയേറ്റ ഗ്രാമങ്ങളിലും, മനുഷൃ ജീവനുമായി കണ്ണ് ചിമ്മാതെ ബസുകള്‍ ഓടിക്കുന്ന ഈ KSRTC ജീവനക്കാരെ ഒരു മനുഷ്യനെന്ന നിലയില്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. ബഹുമാനിക്കുന്നു….
KSRTCയുടെ അപകട നിരക്ക് വളരെ താഴെയാണ്.

ഇതിന്റെ അഡ്മിനിസ്‌ട്രേഷന്‍ ചിലവ് വളരെ കൂടുതലാണ്. എന്നുവച്ച് കുറ്റം മുഴുവന്‍ ഏല്‍ക്കാന്‍ ജനങ്ങളുടെ മുന്‍പില്‍ Driver ഉം Conductor ഉം മാത്രം. അവരെ നിങ്ങള്‍ ഒന്ന് അടുത്തറിയൂ…ലോംഗ് ട്രിപ്പ് ബസില്‍ സമയത്ത് മൂത്രമൊഴിക്കാന്‍ പോലും സൗകര്യം കിട്ടാതെ വിഷമിക്കുന്ന വനിതാ കണ്ടക്ടര്‍ സഹോദരിമാരേ ഒന്ന് ഓര്‍ത്തു നോക്കൂ…ഹോട്ടല്‍ ഭക്ഷണം ദിവസവും കഴിച്ച് വയര്‍ കുഴപ്പത്തിലായ ഡ്രൈവര്‍മാരെയും കണ്ടക്ടര്‍മാരേയും ഒന്ന് ഓര്‍ത്തു നോക്കൂ…മറ്റുള്ള സര്‍ക്കാര്‍ വകുപ്പില്‍ ഡ്യൂട്ടി സമയത്ത് ചായകുടി, പുകവലി, ടോയ്ലറ്റില്‍ പോക്ക്, ഫോണ്‍ വിളി, ഷോപ്പിംഗ്, ഇതെല്ലാം നടക്കുമ്പോള്‍ ഇതിലെ ഡ്രൈവറും കണ്ടക്ടറും ഇതെല്ലാം നഷ്ടപ്പെട്ടവരാണ്.

അതുകൊണ്ട് ഇവിടത്തെ മറ്റുവകുപ്പിലെ ഉന്നത ഉദേൃാഗസ്ഥരുടെ Innova യ്ക്ക് diesel അടിക്കും മുമ്പ് ജനങ്ങളുടെ ഈ വണ്ടിക്ക് സര്‍ക്കാര്‍ ചിലവില്‍ ഡീസല്‍ അടിക്കണം എന്നാണീ ‘വട്ടന്റെ ‘അഭിപ്രായം. എന്നു വച്ചാല്‍ KSRTC യില്‍ ചാര്‍ജ് അല്പം കുറച്ചാണെങ്കിലും service sectorലേയ്ക്ക് മാറ്റി മറ്റു വകുപ്പുകള്‍ പോലെ ആക്കണം. കാരണം ഇതില്‍ യാത്ര ചെയ്യുന്നത് ഇവിടത്തെ നികുതിദായകരായ സാധാരണ ജനം ആണ്. അവര്‍ക്ക് ചിലവുകുറഞ്ഞ് യാത്രാ സൗകര്യം ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. KSRTC ലാഭത്തിലാണോ എന്ന് ദയവായി ചോദിക്കരുതേ…”

എത്ര മനോഹരമായാണ് KSRTCയും മറ്റു വകുപ്പുകളും തമ്മിലുള്ള വ്യത്യാസം പറഞ്ഞു വെച്ചിരിക്കുന്നു. ആന വണ്ടിയുടെ സ്‌നേഹവും, വെള്ളാനകളായ മറ്റു വകുപ്പുകളും തമ്മിലുള്ള വ്യത്യാസം മനസ്സിലാകും ഇതിലൂടെ. മറ്റു വകുപ്പുകള്‍ക്ക് ജോലി ചെയ്താലും ഇല്ലെങ്കിലും ലാഭനഷ്ടം നോക്കാതെ ശമ്പളം നല്‍കുമ്പോള്‍, KSRTCയില്‍ ശമ്പളത്തിനു വേണ്ടി ബാങ്കുകളില്‍ കടമെടുത്ത കണക്കും, ശമ്പളം കൊടുക്കുമ്പോള്‍ വലിയ വാര്‍ത്തയാക്കിയും, ആനുകൂല്യങ്ങള്‍ കൊടുക്കാതെ കളിയാക്കുകയും ചെയ്യുകയാണ് സര്‍ക്കാര്‍. അതുമാത്രം മനസ്സിലാക്കിയാല്‍ മതിയാകും ജീവനക്കാര്‍ എത്രമാത്രം ഹൃദയവേദനയോടെയാണ് ജോലിചെയ്യുന്നതെന്ന്.

 

CONTENT HIGHLIGHTS; “I love the great movement of KSRTC with all its flaws…”: A passenger’s honest assessment of KSRTC goes viral (Special Story)

Tags: KSRTC MINISTER GANESH KUMARKSRTC CONDUCTORANWESHANAM NEWSAnweshanam.comPASSENGERS IN KSRTCJOSE K JOSEKSRTCയെ കുറിച്ചുള്ള കുറിപ്പ് വൈറലാകുന്നുKSRTCIdukkiKSRTC DRIVER

Latest News

പാക്ക് വ്യോമസേനാ മേധാവിയുടെ യുഎസ് യാത്ര ചൈനയ്ക്കുള്ള പണിയോ??

ആളുകളെ ഉടൻ ഒഴിപ്പിക്കമെന്നാവശ്യപ്പെട്ട് കോട്ടയം മെഡിക്കൽ കോളജിൽ ബിജെപിയുടെ പ്രതിഷേധം

കേരളത്തിൽ കുടുങ്ങിയ എഫ്-35 നന്നാക്കാൻ കഴിയില്ലെന്ന് യുകെ

തിരുവനന്തപുരം മെഡിക്കൽ കോളേജ് യൂറോളജി വിഭാഗത്തിനുള്ള ഉപകരണങ്ങൾ യുഎസ് ടി ചീഫ് വാല്യൂസ് ഓഫീസറും ഡെവലപ്മെന്റ് സെന്റർ ഓപ്പറേഷൻസ് ആഗോള മേധാവിയുമായ സുനിൽ ബാലകൃഷ്ണൻ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. പി കെ ജബ്ബാറിന് കൈമാറുന്നു. ഡോ ഹാരിസ് ചിറക്കൽ,  യു എസ് ടി വർക്ക് പ്ളേസ് മാനേജ്‌മെന്റ്റ് ആൻഡ് ഓപ്പറേഷൻസ് സീനിയർ ഡയറക്ടർ ഹരികൃഷ്ണൻ മോഹൻകുമാർ ജയശ്രീ; സിഎസ്ആർ ലീഡ്  വിനീത് മോഹനൻ, മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ സുനിൽ കുമാർ എന്നിവർ സമീപം.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗത്തിന് ഉപകരണങ്ങൾ സംഭാവന ചെയ്ത് യുഎസ് ടി – thiruvananthapuram medical college

ലിവർപൂൾ താരം ഡിയാഗോ ജോട്ട വാഹനാപകടത്തിൽ മരിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.