നവമാധ്യമങ്ങളുടെ വളര്‍ച്ച ഈ കാലഘട്ടത്തില്‍ ഒരു വിപ്ലവം തന്നെ സൃഷ്ടിച്ചിരിക്കുന്നുവെന്ന് എടുത്തു പറയേണ്ട ഒരു കാര്യമാണ്. പരസ്യം, വാര്‍ത്ത, വിവരം, വിനിമയം എന്നീ രംഗത്ത് നവ മാധ്യമങ്ങളുടെ പ്രസക്തി എന്തണെന്ന് തിരിച്ചറിഞ്ഞാല്‍ ഈ മേഖലയിലെ തൊഴില്‍ സാധ്യതകളും മനസ്സിലാകാന്‍ കഴിയും. ഇന്ന്, എല്ലാവിധ പ്രചാരണങ്ങള്‍ക്കും ഇന്റര്‍നെറ്റ് ഒരു പ്രധാന വിനിമയ മാര്‍ഗ്ഗമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഇവിടെയാണ് നവമാധ്യമങ്ങള്‍ക്കുള്ള പ്രസക്തി. ബിസിനസ്, രാഷ്ട്രീയം, സാമൂഹിക പ്രശ്നങ്ങള്‍, വിദ്യാഭ്യാസം തുടങ്ങി സമസ്ത മേഖലകളിലും നവമാധ്യങ്ങള്‍ ചെലുത്തുന്ന സ്വാധീനം നമുക്ക് ചിന്തിക്കാന്‍ കഴിയുന്നതിനും അപ്പുറമാണ്. ഒരു പക്ഷെ അതിന്റെ സ്വാധീനം വ്യക്തികളുടെ ചിന്തകളിലും, തീരുമാനങ്ങളിലും ചെലുത്തുന്ന വ്യതിയാനങ്ങള്‍ ഉപഭോക്താക്കളാകുന്നവര്‍ സ്വയം അറിയുന്നുണ്ടായിരിക്കില്ല. അവിടെയാണ് പ്രസാധകരുടെയും നവമാധ്യമങ്ങള്‍ പ്രചരണാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നവരുടെ തന്ത്രാവിഷ്കരണ പ്രസക്തി വെളിവാകുന്നത്.
പ്രചാരണരീതി
സോഷ്യല്‍ മീഡിയ, ബ്ലോഗിംങ്, പോഡ്കാസ്റ്റിംഗ്, വീഡിയോ ഷെയറിംഗ് പ്ലാറ്റ്ഫോമുകള് എന്നിവ വഴി തത്സമയം തന്നെ ലോകത്തെവിടെയുമുള്ളവര്‍ക്ക് വിവര കൈമാറ്റം ചെയ്യാമെന്നത് തന്നെയാണ് നവമാധ്യമങ്ങളുടെ ഏറ്റവും വലിയ മേന്മ. ഇവ ഉപയോഗിച്ചുള്ള പ്രചാരണരീതികള്‍, വാര്‍ത്താവിനിമയ രീതികള്‍ വലിയതോതിലുള്ള തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കുകയാണ്. ബിസിനസ്, വിദ്യാഭ്യാസം, പൊളിറ്റിക്സ്, വിനോദം (Entertainment) തുടങ്ങി മേഖലകളിലെ നവ മാധ്യമങ്ങളുടെ സ്വാധീനവും അതീവ പ്രാധാന്യമുള്ളതാണ്. വെബ്, സോഷ്യല്‍ മീഡിയ, IoT (Internet of Things) തലങ്ങള്‍ നിര്‍മ്മിത ബുദ്ധി (AI) യുടെ കൂടിച്ചേരലോടെ ഉണ്ടായിട്ടുള്ള മാറ്റങ്ങള്‍ നവമാധ്യമ മേഖലയില്‍ ഏറെ സാധ്യതകലാണ് തുറന്നു തന്നിരിക്കുന്നത്.
പരമ്പരാഗത വാര്‍ത്താ മാധ്യമങ്ങളില്‍ നിന്ന് നവ മാധ്യമങ്ങളെ വ്യത്യസ്തമാകുന്നത് വായനക്കാരനും കാഴ്ചക്കാരനും തത്സമയം തന്നെ ലഭ്യമാക്കിയിരിക്കുന്ന വിവരങ്ങളോട് (അത് വാര്‍ത്തകളായാലും പരസ്യങ്ങളായാലും) പ്രതികരിക്കാന്‍ കൂടിയുള്ള സാഹചര്യമുണ്ടാകുന്നു എന്നതാണ്.
മാര്‍ക്കറ്റിംഗ്, പരസ്യമേഖലയിലെ സ്വാധീനം
വിപണിയിലെ കയറ്റിറക്കങ്ങളുടെ അടിസ്ഥാനത്തില്‍ നിരന്തരം മാറിമറിയുന്ന ഒന്നാണ് മാര്‍ക്കറ്റിംഗ്. പരസ്യമേഖല. ഇന്നത്തെ വിപണിയിലേക്ക് ശ്രദ്ധിച്ചാല്‍, 90 ശതമാനം ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ അവരുടെ വാര്‍ഷിക മാര്‍ക്കറ്റിംഗ് ബജറ്റിന്റെ 15 ശതമാനം സോഷ്യല്‍ മീഡിയയ്ക്ക് വിനിയോഗിക്കുന്നത് ശ്രദ്ധേയമാണ്. ഈ സാഹചര്യത്തില്‍ ഫേസ്ബുക്ക്, Instagram, X(ട്വിറ്റര്‍), ബ്ലോഗുകള്‍, യൂട്യൂബ് പോലുള്ള പ്ലാറ്റ്ഫോമുകള് വ്യാപകമായി പ്രചാരത്തിലായതും നവ മാധ്യമ രംഗത്ത് ഏറെ അവസരങ്ങള്‍ തുറന്നു കൊടുക്കുന്നു. 2023ല്‍ ലോകമെമ്പാടുമുള്ള സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ എണ്ണം ആഗോളതലത്തില്‍ 4.9 ബില്യനായി വര്‍ദ്ധിച്ചു. ഈ സംഖ്യ 2027 ഓടെ ഏകദേശം 5.85 ബില്യണ്‍ ഉപഭോക്താക്കളായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏറ്റവും എടുത്തു പറയേണ്ട ഒന്ന് ഉപഭോക്താക്കളാരും ഒരൊറ്റ ഇന്റര്‍നെറ്റ് പ്ലാറ്റ്ഫോമുമായി മാത്രമല്ല ബന്ധപ്പെട്ടിരിക്കുന്നതെന്ന വസ്തുതയാണ്. ഒരു ശരാശരി ഉപയോക്താവ് മാസത്തില്‍ ആറ് മുതല്‍ ഏഴ് വരെ ഇന്റര്‍നെറ്റ് പ്ലാറ്റ്ഫോമുകള് തങ്ങളുടെ ആവശ്യങ്ങാള്ക്കായി ഉപയോഗപ്പെടുത്തുന്നു എന്നതാണ് ശരിയായ വസ്തുത. ഇവിടെയാണ് മള്‍ട്ടി-പ്ലാറ്റ്ഫോം അഥവാ നവമാധ്യമങ്ങളുടെ ആവശ്യകത ഉയര്‍ത്തിക്കാട്ടുന്നതും
(അവലംബം: https://www.forbes.com/advisor/in/business/social-media-statistics/). 2023ന്റെ തുടക്കത്തിലെ കണക്കെടുപ്പുകള്‍ പരിശോധിക്കയാണെങ്കില്‍ ഇന്ത്യയില്‍ സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ 33.4 ശതമാനമായി എത്തിനില്‍ക്കുന്നു. കൂടുതല്‍ വ്യക്തമാക്കിയാല്‍, ഇന്ത്യയില്‍ നവമാധ്യമ ഉപഭോക്താക്കളുടെ എണ്ണം 18 വയസോ അതില്‍ കൂടുതലോ പ്രായമുള്ള ജനസംഖ്യയുടെ 40.2 ശതമാനം അഥവാ 398.0 ദശലക്ഷം ഉപയോക്താക്കള്‍ എന്നതാണ് സ്ഥിതി വിവരക്കണക്കുകള്‍.
ഇതില്‍ പ്രായം കണക്കാക്കതെയുള്ള കണക്കു പ്രകാരം ഇന്റര്‍നെറ്റ് ഉപഭോക്താക്കളില്‍ 67.5 ശതമാനം പേരും ഏതെങ്കിലും ഒരു നവമാധ്യമ തലം സ്ഥിരമായി ഉപയോഗിച്ച് വരുന്നു. കൂടുതല്‍ വ്യക്തമാക്കിയാല്‍ ഇതു ഉപയോഗിക്കുന്ന ഒരു വ്യക്തി പ്രതിദിനം ശരാശരി 145 മിനിറ്റ് ഇത്തരം മീഡിയാകളില്‍ ചെലവഴിക്കുന്നു എന്നതാണ്. ഇവിടെയാണ് നവ മാധ്യമങ്ങളുടെ തന്നെ ഭാഗമായ കമ്മ്യൂണിറ്റി മാനേജ്മന്റ് എന്ന തൊഴില്‍ സാധ്യതകള്‍ ഉയര്‍ന്നു വരുന്നത്.
ലഭ്യമായ നവമാധ്യമ ഉപയോഗ സ്ഥിതിവിവരക്കണക്കുകള്‍ അനുസരിച്ച് 77 ശതമാനം ചെറുകിട ബിസിനസ്സുകളും ഉപഭോക്താക്കളിലേക്ക് വിവരങ്ങള്‍ എത്തിക്കാന്‍ നവ മാധ്യമ തലങ്ങള്‍ ഉപയോഗിക്കുന്നു എന്നതാണ്. ഇതില്‍ തന്നെ 44 ശതമാനം ആള്‍ക്കാരും ബ്രാന്‍ഡ് അവബോധം കെട്ടിപ്പടുക്കുന്നതിനും 41 ശതമാനം ഒരു വരുമാന ചാലകമെന്ന നിലയിലും നവമാധ്യമങ്ങളെ ആശ്രയിച്ചു വരുന്നു.
ഇന്ത്യയില്‍ ഓണ്‍ലൈന്‍ പരസ്യവിപണിയിലുണ്ടായ വന്‍കുതിച്ചു ചാട്ടം
Dentsu, e4m നെ അവലംബിച്ച് India Brand Equity Foundation (IBEF) റിപ്പോര്‍ട്ടുകള്‍ പറയുന്നത്, ഇന്ത്യന്‍ ഓണ്‍ലൈന്‍ പരസ്യ വിപണി 12.3 ശതമാനം Compound annual growth rate (CAGR)ല്‍ 2021, 3.3 ബില്യണ്‍ യുഎസ് ഡോളറില്‍ നിന്ന് 2022ല്‍ 4.4 ബില്യണ്‍ യുഎസ് ഡോളറായി എത്തിനില്‍ക്കുന്നു എന്നതാണ് 2023 അവസാന പകുതിയില്‍ ഇന്ത്യയുടെ ഇന്റര്‍നെറ്റ് പരസ്യ വിപണി 35.3 ശതമാനം വികസിച്ചതായാണ് സൂചികകള്‍ പുറത്തുവരുന്നത്. ഇത് ലോകത്തിലെ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന പരസ്യവിപണി രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിക്കഴിഞ്ഞിരിക്കുന്നു എന്നതിന് വ്യക്തമായ തെളിവാണ്. 2027ഓടെ മൊത്തം ഓണ്‍ലൈന്‍ പരസ്യവരുമാനം 7.9 ബില്യണ്‍ യുഎസ് ഡോളറിലെത്തും എന്ന് സര്‍വ്വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നു(അവലംബം: https://www.ibef.org/blogs/digital-advertising-in-india#:~:text=In%20contrast%2C%20India’s%20internet%20advertising,one%20of%20the%20fastest%20growing).
മാറ്റം വരുത്തിയ മാര്‍ക്കറ്റിംഗ് രീതികളായ ഇന്‍ഫ്ളുവന്‍സര്‍ മാര്‍ക്കറ്റിംഗ്, Niche Marketing, Behavioural Advertising മുതലായവയ്ക്ക് കൂടുതല്‍ സ്വാധീനം ഉണ്ടായിരിക്കുന്നതാണ്. അതിനൊപ്പം നിര്‍മ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള പെര്‍ഫോര്‍മന്‍സ് മാര്‍ക്കറ്റിംഗ് ഇന്ന് ഏറെ മുന്നില്‍ എത്തിക്കഴിഞ്ഞു. മറ്റൊരു പ്രധാന മേഖലയായ AR, VR തുടങ്ങിയ ഇമ്മേഴ്സീവ് സാങ്കേതിക വിദ്യകളും ഈ വിപ്ലവത്തില്‍ പ്രധാന പങ്ക് വഹിക്കുന്നു. Web3, 5G, IoT തുടങ്ങിയവയുടെ വരവ് കൊണ്ട് തൊഴില്‍ അവസരങ്ങളും പരിചയസമ്പന്നതയുള്ളവരെക്കൂടി ആവശ്യപ്പെടുന്നു.
തീര്‍ച്ചയായും, ഈ മേഖലയില്‍ ഉപയോക്താക്കളുടെ കണക്ക്, ബ്രാന്‍ഡുകളുടെ സാന്നിധ്യം, തൊഴിലവസരങ്ങള്‍ എന്നിവ വളരുന്നുണ്ടെന്നു വ്യക്തമായ സൂചനയാണ് മാര്‍ക്കറ്റ് പഠനങ്ങള്‍ വെളിവാക്കുന്നത്. സാങ്കേതികവിദ്യയില്‍ പാടവമുണ്ടെങ്കില്‍ ആര്‍ക്കും ഈ മേഖലയില്‍ മികച്ച സ്ഥാനം നേടാനാകും.
കെല്‍ട്രോണില്‍ നിന്ന് അത്യാധുനിക എ.ഐ അധിഷ്ഠിത ന്യൂ മീഡിയ കോഴ്സ്!
ഓണ്‍ലൈന്‍ മാര്‍ക്കിറ്റിങ് മേഖലയില്‍ പ്രൊഫഷണലുകളെ വളര്‍ത്തിയെടുക്കുന്നതിനായി പല കോഴ്സുകള്‍ നിലവില്‍ പല സ്ഥാപനങ്ങളും നടത്തുന്നുണ്ടെങ്കിലും പൊതുമേഖലാ സ്ഥാപനമായ കെല്ട്രോണ്ന്റെ Knowledge Services Group നവമാധ്യമ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് രൂപകല്പന ചെയ്തിരിക്കുന്ന തൊഴില്‍ അധിഷ്ഠിത കോഴ്സാണ് Professional Diploma in Generative AI (GenAI)-Enhanced New Media and Web Solutions (GAINEWS). ഇത് പൂര്‍ണമായും വ്യത്യസ്തമായ ഒരു നൂതന കോഴ്സാണ്. ഒക്ടോബര്‍ 14 ന് ആരംഭിക്കുന്ന ഈ കോഴ്സിലേക്ക് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഓരോ ബാച്ചിലും 20 പേര്‍ക്ക് അഡ്മിഷന് ലഭ്യമാകും. കൂടുതല്‍ വിവരങ്ങള്‍ 8590368988, 9995668444 എന്നീ നമ്പറുകളില്‍ ലഭ്യമാണ്.
തിരുവനന്തപുരം, കോട്ടയം, കൊച്ചി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം (കുറ്റിപ്പുറം) എന്നിവിടങ്ങളിലെ കേന്ദ്രങ്ങളില്‍ പഠനത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. എന്തെങ്കിലും വിഷയത്തില്‍ ബിരുദം അല്ലെങ്കില്‍ മൂന്നുവര്‍ഷം ഡിപ്ലോമ അടിസ്ഥാന യോഗ്യതയുള്ളവര്‍ക്കാണ് ഈ പ്രൊഫഷണല്‍ ഡിപ്ലോമയില്‍ പ്രവേശനം ലഭിക്കുക. പ്രായോഗിക പരിശീലനത്തിന് (Practical Training) കൂടുതല്‍ ഊന്നല്‍ നല്കുന്ന ഈ കോഴ്സിലൂടെ ന്യൂ മീഡിയയിലെ പുതിയ തലങ്ങളും സാധ്യതകളും തുറന്നു കൊടുക്കുന്നു. Generative AI (Artificial Intelligence), New Media സാങ്കേതിക വിദ്യകള്‍ സമന്വയിപ്പിച്ച് ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്ങിന്റെ വിവിധ മേഖലകളില്‍ പ്രായോഗിക ജ്ഞാനവും വൈദഗ്ധ്യവും പ്രാപിക്കാം.
Artificial Intelligence ആധാരമാക്കിയുള്ള Inbound Marketing, AI Driven Content Creation, Reputation Management, Search and Display Advertising, Blogging, Online Public Relations, Community Management, Technical Web Journalism, Web Auditing, Digital Analytics തുടങ്ങിയ ആധുനിക ട്രെന്‍ഡുകളെ അടിസ്ഥാനമാക്കിയുള്ള പാഠ്യപദ്ധതിയാണ് കോഴ്സ്ന്റെ പ്രധാന സവിശേഷത. മാര്‍ക്കറ്റിംഗിലെ ഏറ്റവും നൂതന ഘടകങ്ങള്‍ ആയ Performance Marketing, Influencer Marketing, Behavioral Advertising, Video Marketing, Digital Marketing എന്നിവ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച കരിയര്‍ സാധ്യതകളും ലഭ്യമാക്കുന്നു.
കോഴ്സ്ന്റെ പ്രധാന സവിശേഷതകള്‍
•AI-Powered Learning: നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിലെ ഏറ്റവും പുതിയ തന്ത്രങ്ങള്‍ പഠിക്കുക.
• Practical Training: വ്യവസായത്തെ അനുകരിച്ചുള്ള പ്രായോഗിക പരിശീലനം.
• മികച്ച തൊഴില്‍ സാധ്യതകള്‍: ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് മാനേജര്‍, SEO/SMO/GEO Specialist, AI Marketing Analyst, Online PR Manager, Web Auditor, Community Growth Manager, Reputation Management Specialist, Technical Web Journalist, Growth Hacker സ്പെഷലിസ്റ്റ് തുടങ്ങിയ മികച്ച തൊഴില്‍ അവസരങ്ങള്‍.
• വിപുലമായ പാഠ്യപദ്ധതി: വെബ് കണ്ടന്റ് സൃഷ്ടി, AI-അധിഷ്ഠിത വെബ് ഒപ്റ്റിമൈസേഷന്‍ (Generative Engine Optimisation), ഡിജിറ്റല്‍ ആക്സസിബിലിറ്റി (ARIA) തുടങ്ങിയ വിഷയങ്ങള്‍.
വിശദമായ കോഴ്സ് മൊഡ്യൂളുകള്‍
• Web Content Creation, Digital Accessibility and Web Usability Engineering (WAWUE):
വെബ് പേജുകളുടെ ഡിസൈന്‍, നിര്‍മ്മാണം എന്നിവയില്‍ അനുവര്‍ത്തിക്കേണ്ട W3C സ്റ്റാന്‍ഡേര്‍ഡ്സിന്റെ പ്രാധാന്യവും HTML, ARIA, XML എന്നിവയുടെ ഉപയോഗവും പഠിക്കാം.
• AI-Driven Advanced Web Optimization and Content Strategy (AAWOCS):
പരമ്പരാഗത രീതിയിലുള്ള സെര്‍ച്ച് എന്ജിന് optimization (SEO), സോഷ്യല്‍ മീഡിയ optimization (SMO) എന്നിവയ്ക്കുപരി നിര്‍മ്മിത ബുദ്ധി ഉപയോഗിച്ചുകൊണ്ട് Generic Engine Optimization (GEO), Natural Language Processing (NLP) എന്നിവയിലൂടെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ്, വാര്‍ത്തകളുടെ കൃത്യമായ പ്രചരണം, ഓണ്‍ലൈന്‍ പബ്ലിക്റിലേഷന്‍സ് എന്നീ മേഖലകളില്‍ പ്രത്യേക മികവ് നേടാം.
• Advanced AI-Enhanced Blog Architecture, Design, and Monetization (AIDAM):
എഐ (AI) സാങ്കേതികത ഉപയോഗപ്പെടുത്തി ബ്ലോഗുകളുടെ നിര്‍മ്മാണം, content കളുടെ രൂപകല്‍പ്പന, വരുമാന മാര്‍ഗ്ഗങ്ങള്‍, വിവിധ സോഷ്യല്‍ മീഡിയ ചാനലുകളുടെയും അവിടെ പബ്ലിഷ് ചെയ്തിരിക്കുന്ന വാര്‍ത്തകളുടെയും ക്രോഡീകരണരീതി എന്നിവയെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവ് ഈ മോഡ്യൂളിലൂടെ ലഭിക്കും.
• AI-Driven Psychometrics and Community Strategy Masterclass (AIPCS):
ക്രീയാത്മകമായ ഓണ്‍ലൈന്‍ കമ്മ്യൂണിറ്റികള്‍ കെട്ടിപ്പടുക്കുന്ന രീതി, അതിന്റെ വളര്‍ച്ചക്ക് മുതല്‍ കൂട്ടുന്ന രീതികള്‍, അവയെ ഏങ്ങനെ വളര്‍ത്താം, കമ്മ്യൂണിറ്റി അംഗങ്ങളുമായി ഇടപഴകുമ്പോള്‍ സ്വീകരിക്കേണ്ട മാനദണ്ഡങ്ങള്‍, കമ്മ്യൂണി ഉള്ളടക്ക നിര്‍മ്മാണ പ്രക്രിയയില്‍ യുക്തി(Logic), സൈക്കോമെട്രിക് സമീപനം എന്നിവ നിര്‍മ്മിത ബുദ്ധിയുടെ(AI) സഹായത്തോടെ ഏങ്ങനെ പ്രയോജനപ്പെടുത്താം എന്ന അറിവ് നല്കുന്നു. കമ്മ്യൂണിറ്റികള്വഴിയുള്ള വരുമാന സാധ്യതകള്‍ ( monetization process) ഉപയോഗപ്പെടുത്തേണ്ട രീതികളും ഈ പാഠ്യപദ്ധതിയുടെ ഭാഗമാണ്. Meta യുടെ ഭാഗമായ ഫേസ്ബുക്ക്, Instagram നിഷ്കര്‍ഷിക്കുന്ന സാങ്കേതിക രീതിയാണ് ഇവിടെ അനുവര്‍ത്തിക്കുന്നത്.
• Web Journalism A Revolution in Storytelling (WJRS):
വെബ് സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായി വാര്‍ത്തകളുടെ നിര്‍മ്മാണം, വാര്‍ത്തകള്‍ കൂടിച്ചേര്‍ക്കേണ്ട രീതി, വാര്‍ത്തകളില്‍ സോഷ്യല്‍ മീഡിയായില്‍ പ്രചുരപ്രചാരം ലഭിച്ച വാര്‍ത്തകള്‍ സമന്വയിപ്പിക്കേണ്ട രീതി, വാര്‍ത്തകളില്‍ News Schema കളുടെ സ്വാധീനം, വാര്‍ത്താ feedകളുടെ നിര്‍മ്മാണം, വിനിമയം, News Syndication, വാര്‍ത്തകളുടെ നിര്‍മ്മാണത്തിനും വിനിമയതിനുമുള്ള വിവിധ അല്‍ഗോരിതമുകള്‍, ഓണ്‍ലൈന്‍ പബ്ലിക് റിലേഷന്‍സ് എന്നിവ ഈ മോഡ്യൂളിന്റെ ഭാഗമാണ്.
• Immersive Storytelling and AI-Powered Performance Marketing (ISAPM):
നിര്‍മ്മിത ബുദ്ധിയിലൂന്നി (Artificial Intelligence) ഓണ്‍ലൈന്‍ പരസ്യങ്ങളിലെ ഏറ്റവും നൂതന തലങ്ങളായ പെര്‍ഫോര്‍മന്‍സ് മാര്‍ക്കറ്റിംഗ്, Search and Display അഡ്വര്‍ടൈസിംഗ്,ബിഹേവിയറല്‍ അഡ്വര്‍ടൈസിംഗ്, വീഡിയോ മാര്‍ക്കറ്റിംഗ്, പ്രോഗ്രാമ്മിംഗ് തലങ്ങള്‍ ഉപയോഗപ്പെടുത്തിയുള്ള പരസ്യ മേഖലയിലെ Bulk Processing തന്ത്രങ്ങള്‍, Programmatic Adverting എന്നിവ ഈ moduleല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു
ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്ങിന്റെ വിവിധ മേഖലകളില്‍ പ്രായോഗിക പരിശീലനവും വിദഗ്ധ പരിശീലനവും നേടാന്‍ GAINEWS കോഴ്സ് സഹായിക്കും.
(ലേഖകന്‍, കെ. ജയകുമാര്‍)
CONTENT HIGHLIGHTS;The New Media Revolution: New Career Opportunities and Market Changes