ചേരുവകൾ
ബ്രഡ് പീസ്-6
കാബേജ്-അരക്കപ്പ്
ക്യാരറ്റ്-അരക്കപ്പ്
ഗ്രീസ്പീസ്-കാല് കപ്പ്
ബീന്‍സ്-കാല്‍കപ്പ്
സവാള-ഒന്ന് (ചെറുതാക്കി നുറുക്കിയത്)
പച്ചമുളക്-4
ഗരം മസാല-1 ടീ സ്പൂണ്‍
മല്ലിയില
ഉപ്പ്
എണ്ണ
തയ്യാറാക്കുന്ന വിധം
ഒരു ചീനച്ചട്ടിയില്‍ എണ്ണയൊഴിക്കുക. ഇത് ചൂടാകുമ്പോള്‍ ജീരകം ചേര്‍ക്കണം. അരിഞ്ഞു വച്ചിരിക്കുന്ന പച്ചക്കറി കഷ്ണങ്ങളും പച്ചമുളകും ഇതിലേക്കു ചേര്‍ക്കണം. ഉപ്പും ചേര്‍ത്ത് ഇത് അടച്ചു വച്ച് വേവിക്കണം. ഉണങ്ങിയ ഗ്രീന്പീസാണെങ്കില് നേരത്തെ വേവിച്ചെടുത്ത ശേഷം ഇതിലേക്ക് ചേര്‍ക്കുക. പച്ചക്കറികള്‍ നല്ലപോലെ വേവിച്ചുടയ്ക്കണം. ഇതിലേക്ക് മല്ലിയിലയും ചേര്‍ക്കാം.ബ്രഡ് കഷ്ണങ്ങള്‍ വെള്ളം ചേര്‍ത്ത് കുതിര്‍ക്കണം. അധികമുള്ള വെള്ളം പിഴിഞ്ഞു കളയണം.തയ്യാറാക്കി വച്ചിരിക്കുന്ന മസാല ബ്രഡ് കഷ്ണങ്ങള്‍ക്കുള്ളില്‍ വച്ച് ചുരുട്ടുകയോ ഉരുളയാക്കുകയോ ചെയ്യാം.ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി തയ്യാറാക്കി വച്ചിരിക്കുന്ന ബ്രഡ് കഷ്ണങ്ങള്‍ വറുത്തു കോരാം. സോസ് കൂട്ടി ചൂടോടെ കഴിയ്ക്കാം.