Explainers

മദ്യം സ്‌റ്റോക്ക് ചെയ്യാന്‍ നെട്ടോട്ടം: രണ്ടുദിവസം മദ്യം കിട്ടില്ല; ഇന്ന് മദ്യത്തിന് വന്‍ ഡിമാന്റ്; ഡ്രൈഡേ വന്ന വഴി ?

നാളെ ഡ്രൈ ഡേ, മറ്റന്നാള്‍ ഗാന്ധി ജയന്തി

സ്വര്‍ണ്ണത്തിനാണ് വിലയും മൂല്യവും കൂടുതലെന്ന് പറയാമെങ്കിലും അടുത്ത രണ്ടുദിവസം ഏറ്റവും കൂടുതല്‍ ആളുകള്‍ വിലകല്‍പ്പിക്കുന്നത് മദ്യത്തിനായിരിക്കുമെന്നാണ് . കാരണം, നാളെ ഡ്രൈ ഡേയാണ്. മറ്റന്നാള്‍ ഗാന്ധി ജയന്തിയും. ഈ രണ്ടു ദിവസവും മദ്യം കൈകൊണ്ടു തൊടാതിരിക്കാന്‍ സര്‍ക്കാര്‍ തന്നെ മദ്യ നിരോധനം പ്രഖ്യാപിച്ചിട്ടുണ്ട്. ഗാന്ധി ജയന്തിക്ക് നേരത്തെ തന്നെ മദ്യ വിതരണം ഉണ്ടായിരുന്നില്ല. എന്നാല്‍, മദ്യ വര്‍ജ്ജനത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരാണ് എല്ലാ ഒന്നാം തീയതിയും ഡ്രൈ ഡേ പ്രഖ്യാപിച്ചത്. ഒന്നാം തീയതിയും ഗാന്ധി ജയന്തിയും ഒരുമിച്ചുവരുന്നതോടെ ബെവ്‌കോ ഔട്ട്ലെറ്റുകള്‍ രണ്ട് ദിവസത്തേയ്ക്ക് അടഞ്ഞു കിടക്കും. സ്റ്റോക്കെടുപ്പ് പ്രമാണിച്ച് ഇന്ന് രാത്രി ഏഴു മണിക്ക് ബെവ്‌കോ ഔട്ട്ലെറ്റുകള്‍ അടയ്ക്കും.

ഇന്ന് രാത്രി 11 മണിവരെ ബാറുകള്‍ പ്രവര്‍ത്തിക്കും. നാളെയും മറ്റന്നാളും ബാറുകളും അടഞ്ഞു കിടക്കും. ഇതോടെ മദ്യപന്‍മാരുടെ നെട്ടോട്ടമായിരിക്കും. ഇന്ന് വൈകിട്ട് ഏഴുമണിക്കു മുന്‍പ് അടുത്ത രണ്ടുദിവസത്തെ മദ്യം ശേഖരിക്കാനുള്ള തിരക്കിലാണ് ഇക്കൂട്ടര്‍. എല്ലാ ബെവ്‌കോ ഔട്ട്‌ലെറ്റുകളിലും രാവിലെ മുതല്‍ നീണ്ട ക്യൂവാണ്. കിട്ടുന്ന ഏത് ബ്രാന്റും വരുന്ന ദിവസങ്ങളില്‍ ഉപയോഗിക്കാനുള്ള മാനസികാവസ്ഥയാണ് ഇക്കൂട്ടര്‍ക്കുള്ളത്. കൈയ്യിലുള്ളതും കാടം വാങ്ങിയും പണം കണ്ടെത്തി രണ്ടു ദിവസത്തേക്കുള്ള മദ്യം സ്റ്റോക്ക് ചെയ്യുകയാണിവര്‍. എല്ലാ ദിവസവും ഒരു കുപ്പി വാങ്ങിയിരുന്നവര്‍ മൂന്നു കുപ്പി വാങ്ങാനാണ് ക്യൂവില്‍ ഇടം പിടിക്കുന്നത്.

ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ ഇന്ന് നല്ല കച്ചവടം നടക്കുമെന്നുറപ്പാണ്. ഇഷ്ടമുള്ള ബ്രാന്റ് തന്നെ വാങ്ങാനെത്തുന്നവര്‍ കിട്ടുന്ന ബ്രാന്റുമായി തിരികെ പോകുമെന്നുറപ്പാണ്. ജനകീയ ബ്രാന്റുകളെല്ലാം ഉച്ചയ്ക്കു മുമ്പേ വിറ്റു തീരുമെന്നതാണ് ഇതിനു കാരണം. മണിക്കൂറുകള്‍ മാത്രമാണ് ഇനിയുള്ളത്. എ്‌ലാ മദ്യപന്‍മാരെയും ഒരുമിച്ചു കാണണെങ്കില്‍ ബെവ്‌കോയുടെ മുമ്പില്‍ പോയാല്‍ കാണാനകും. ഡ്രൈ ഡേയെ പഴിക്കുന്നവരും, ഗാന്ധി ജയന്തിക്ക് മദ്യം ഒഴിവാക്കിയവരെയും പഴിക്കും. അതേസമയം, ഡ്രൈ ഡേ ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിച്ചിരുന്നു. വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള തീരുമാനത്തിന്റെ ഭാഗമായി ആയിരുന്നു ഇത്.

എന്നാല്‍, കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് ആ തീരുമാനം തത്ക്കാലം ഫ്രീസറില്‍ വെച്ചിരിക്കുകയാണ്. മദ്യവും ലോട്ടറിയും സര്‍ക്കാരിന്റെ വരുമാന മാര്‍ഗങ്ങളില്‍ പ്രധാന സ്രോതസ്സുകളാണ്. മദ്യത്തില്‍ നിന്നുള്ള വരുമാനം കുറഞ്ഞാല്‍ സര്‍ക്കാരിന്റെ പദ്ധതികള്‍ വരെ അവതാളത്തിലാകും എന്നതാണ് അവസ്ഥ. എന്നാല്‍, മദ്യ നിരോധനമല്ല, മദ്യ വര്‍ജ്ജനമാണ് എന്ന മുദ്രാവാക്യം ഉയര്‍ത്തുകയും ചെയ്യും. ഇതിന്റെ ഭാഗമായിട്ടാണ് സര്‍ക്കാര്‍ ഡ്രൈ ഡേ പ്രഖ്യാപിച്ചതും. സര്‍ക്കാര്‍ ജീവനക്കാര്‍ അടക്കമുള്ളവര്‍ ഒന്നാം തീയതി ശമ്പളം കിട്ടുമ്പോള്‍ ആ പണം മദ്യശാലയയില്‍ എത്തിക്കാതെ വീടുകളില്‍ എത്തിക്കുക എന്നതാണ് പ്രധാനമായും ഡ്രൈ ഡേ കൊണ്ട് ഉദ്ദേശിക്കുന്നത്.

രാജ്യത്ത് മദ്യ വില്‍പ്പനയില്ലാത്ത ദിവസത്തെയാണ് ഡ്രൈ ഡേ എന്ന് വിളിക്കുന്നത്. ഓരോ 3 മാസത്തിലും ഡ്രൈ ഡേകളുടെ പട്ടിക സര്‍ക്കാര്‍ പുറത്തുവിടാറുണ്ട്. ഈ ദിവസം രാജ്യത്തുടനീളം മദ്യവില്‍പ്പന നിരോധിക്കും. ഇന്ത്യയില്‍ റിപ്പബ്ലിക് ദിനത്തിന് പുറമെ വര്‍ഷത്തില്‍ മറ്റ് ചില ദിവസങ്ങളിലും മദ്യ വില്‍പ്പനയ്ക്ക് നിരോധനമുണ്ട്. ഒരു പരിപാടിയ്‌ക്കോ പ്രത്യേക ദിവസത്തിനോ തിരഞ്ഞെടുപ്പിനോ മുന്നോടിയായി കടകളിലും ബാറുകളിലും ക്ലബ്ബുകളിലും മറ്റ് സ്ഥലങ്ങളിലും മദ്യം വില്‍ക്കുന്നത് സര്‍ക്കാര്‍ നിരോധിക്കുന്ന ദിവസങ്ങളാണ് ഡ്രൈ ഡേ എന്ന് പറയുന്നത്.ഡ്രൈ ഡേയില്‍ മദ്യവില്‍പന പൂര്‍ണമായും നിരോധിച്ചിരിക്കുന്നു.ഒരു വര്‍ഷത്തില്‍ ഏകദേശം 20 , 21 ദിവസങ്ങള്‍ ഡ്രൈ ഡേയായി വരാം. രാജ്യതലസ്ഥാനത്തെ കാര്യം പറയുകയാണെങ്കില്‍ മഹാശിവരാത്രി, രാമനവമി, ഹോളി ദിവസങ്ങളിലും മദ്യവില്‍പ്പന നിരോധിച്ചിട്ടുണ്ട്.

എന്നു മുതലാണ് തുടങ്ങിയത്?

മഹാത്മാഗാന്ധിയുടെ ജന്മദിനത്തിലാണ് ഡ്രൈ ഡേ ആരംഭിച്ചതെന്നാണ് പല റിപ്പോര്‍ട്ടുകളിലും പറയുന്നത്. മദ്യത്തെക്കുറിച്ചുള്ള ഗാന്ധിജിയുടെ നിലപാട് വളരെ വ്യക്തമായിരുന്നു. അതിനെ മാനിക്കാനും ബോധവല്‍ക്കരണം നടത്താനുമാണ് ഡ്രൈ ഡേ ആരംഭിച്ചത്. മദ്യവും മയക്കുമരുന്നും വില്‍ക്കുന്നതിനെതിരെ മഹാത്മാഗാന്ധി നിന്ത്രം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.യംഗ് ഇന്ത്യയുടെ ഒരു എഡിഷനിലാണ് ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത്.’മദ്യവും മയക്കുമരുന്നും പലരിലും മലേറിയയെക്കാളും സമാനമായ രോഗങ്ങളേക്കാളും മോശമായി ബാധിക്കുന്നു. അത് കൂടുതല്‍ ദോഷം ചെയ്യുന്നു. മദ്യം നമ്മുടെ ശരീരത്തിനും ആത്മാവിനും ദോഷം ചെയ്യുന്നു.’ഗാന്ധിജി എഴുതി.

ഇന്ത്യയില്‍ വിവിധ അവസരങ്ങളില്‍ ഡ്രൈ ഡേ

ഇന്ത്യയില്‍ പല അവസരങ്ങളിലും മദ്യനിരോധനം നിലവിലുണ്ട്. ഒക്ടോബര്‍ 2 (ഗാന്ധി ജയന്തി), ജനുവരി 26 (റിപ്പബ്ലിക് ദിനം), ഓഗസ്റ്റ് 15 (സ്വാതന്ത്ര്യദിനം) എന്നിവയൊക്കെ ഇതില്‍ ഉള്‍പ്പെടുന്നു. ഇതുകൂടാതെ തിരഞ്ഞെടുപ്പ് വേളയിലും ഇന്ത്യയില്‍ ഡ്രൈ ഡേകള്‍ ആചരിക്കാറുണ്ട്.മദ്യവില്‍പ്പന നിരോധിച്ചിരിക്കുന്ന ചില ഉത്സവങ്ങളുമുണ്ട്.

ഇന്ത്യന്‍ ഭരണഘടനയിലും ഇത് സംബന്ധിച്ച് ഒരു നിയമം ഉണ്ടാക്കിയിട്ടുണ്ട്.ഇന്ത്യന്‍ ഭരണഘടനയുടെ 47-ാം അനുച്ഛേദം ഇങ്ങനെ വായിക്കുന്നു: ‘ജനങ്ങളുടെ പോഷകാഹാര നിലവാരവും ജീവിത നിലവാരവും ഉയര്‍ത്തുന്നത് സംസ്ഥാനത്തിന്റെ പ്രാഥമിക കടമയായി കണ്ട് നിര്‍വഹിക്കണം. ലഹരി പാനീയങ്ങളില്‍ നിന്നുള്ള മരുന്നുകള്‍ ഒഴികെയുള്ള ലഹരി മരുന്നുകളുടെ ഉപയോഗം മനുഷ്യര്‍ക്ക് ഹാനികരമായ മറ്റ് മരുന്നുകള്‍ എന്നിവ നിരോധിക്കാന്‍ സംസ്ഥാനം ശ്രമിക്കണം.’

ഇന്ത്യ ലോക മദ്യവിരുദ്ധ ദിനം നിര്‍ദ്ദേശിച്ചു

2008-ല്‍ ജനീവയില്‍ നടന്ന ലോകാരോഗ്യ അസംബ്ലിയില്‍ ഇന്ത്യ ലോക മദ്യവിരുദ്ധ ദിനം എന്ന ആശയം നിര്‍ദ്ദേശിച്ചു.ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് മദ്യനിരോധന ദിനമായി ആചരിക്കാന്‍ ഇന്ത്യ നിര്‍ദേശിച്ചിരുന്നു.11 തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ ഈ നിര്‍ദ്ദേശത്തെ പിന്തുണച്ചു.അതിനുശേഷം ഒക്ടോബര്‍ 2 മദ്യ നിരോധന ദിനമായി അറിയപ്പെടുന്നു. വാസ്തവത്തില്‍, മദ്യ ഉപഭോഗം നിയന്ത്രിക്കാന്‍ സംസ്ഥാനം ശ്രമിക്കുന്ന നിരവധി മാര്‍ഗങ്ങളില്‍ ഒന്നാണ് ഡ്രൈ ഡേകള്‍.എന്നിരുന്നാലും മദ്യം കഴിക്കണമെന്നുളളവര്‍ ഡ്രൈ ഡേയിലും എങ്ങനെയെങ്കലും സംഘടിപ്പിച്ച് മദ്യം കുടിക്കാറുണ്ട്. ചെയ്യരുത് എന്ന് പറയുന്ന കാര്യം ചെയ്യാനുളള റിവേഴ്സ് സൈക്കോളജി ആയിരിക്കും ഇതിന് പിന്നിലെയും കാരണം.

CONTENT HIGHLIGHTS;Rush to stock liquor: No liquor for two days; There is a huge demand for alcohol today; How did Dryday come about?

Latest News