Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

“പടച്ചോനെ” നേരിട്ടുകണ്ട് നടന്‍ സിദ്ധീഖ് : ജയിലില്‍ കിടന്ന് ഉണ്ടതിന്നാന്‍ വിധിയുണ്ടായിട്ടും അതു തട്ടിമാറ്റിയവന്‍; ആരാണ് മുകുള്‍ റോഹ്ത്തഗി ?

എതിരാളികളെ നിയമ പരിജ്ഞാനം കൊണ്ടാണ് ഇദ്ദേഹം കീഴ്‌പ്പെടുത്തുന്നത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 1, 2024, 11:45 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഒരുപക്ഷെ, മലയാള സിനിമയിലെ വില്ലന്‍ വേഷങ്ങളെ തന്‍മയത്വത്തോടെ അഭ്രപാളിയില്‍ അവതരിപ്പിച്ച് നായകനൊപ്പം കൈയ്യടി നേടുന്ന നടന്‍ സിദ്ദീഖ് ഇപ്പോള്‍ സെന്‍ട്രല്‍ ജയിലില്‍ ഉണ്ടതിന്ന് കിടന്നേനെ. അതും, പെണ്ണുകേസില്‍. വിധി അതായിരുന്നിട്ടു പോലും അതിനെ തട്ടിമാറ്റി സിദ്ദീഖിനെ സ്വതന്ത്രനാക്കാന്‍ സുപ്രീം കോര്‍ട്ടില്‍ പച്ചവനെപ്പോലെ വാദിച്ച് ജാമ്യം വാങ്ങിക്കൊടുത്തിരിക്കുകയാണ് അഡ്വക്കേറ്റ് മുകുള്‍ റോഹ്ത്തഗി. ഹൈക്കോടതി ഒറ്റ നോട്ടത്തില്‍ ജാമ്യം നിഷേധിച്ച കേസായിരുന്നു സിദ്ദീഖിന്റേത്. പിന്നീട് നടന്‍ ഒളിവില്‍ പോവുകയും ചെയ്തു. പോലീസ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയുള്ള തേരച്ചില്‍ നടത്തിയെങ്കിലും സുപ്രീംകോടതി ജാമ്യം അനുവദിക്കുന്നതു വരെ സിദ്ധീഖിനെ കണ്ടുകിട്ടിയിരുന്നില്ല.

ഇനി സിദ്ദീഖിനെ പിടിക്കാന്‍ പോലീസിനാകില്ല. പരാതി നല്‍കിയവര്‍ക്കും, ആരോപണം ഉന്നയിച്ചവര്‍ക്കും മുമ്പില്‍ സിദ്ധീഖിന് കേസ് നടത്താനുള്ള സമയമാണിനി. ഇത്രയും ദിവസം തീതിന്ന സിദ്ദീഖിനെ രക്ഷിക്കാന്‍ കേരളത്തില്‍ ആര്‍ക്കും സാധിച്ചില്ലെന്നതാണ് എടുത്തു പറയേണ്ടത്. സിനിമാ മേഖലയിലുള്ളവര്‍ക്കോ, കോടതിയിലോ ആര്‍ക്കും സഹായിക്കാനായില്ല. എന്നാല്‍, പ്രമാദമായ കേസുകളില്‍ പ്രതിക്ക് രക്ഷപ്പെടാനുിള്ള പഴുതുകള്‍ കേസ് ഡയറി വായിച്ച് മനസ്സിലാക്കി അവരെ രക്ഷിക്കാന്‍ കെല്‍പ്പുള്ള വക്കീലന്‍മാരുണ്ട്. അതില്‍പ്പെടുന്ന വക്കീലാണ് മുകുള്‍ റോഹ്ത്തഗി. സിറ്റിംഗിന് ലക്ഷങ്ങള്‍ ഫീസായി വാങ്ങുമ്പോള്‍, തന്റെ കക്ഷിക്ക് എന്താണോ വേണ്ടത്, അത് നേടിക്കൊടുക്കാന്‍ റോഹ്ത്തഗി പ്രതിജ്ഞാ ബദ്ധനായിരിക്കും. റോഹ്ത്തഗിയിലുള്ള വിശ്വാസവും അതായിരുന്നു.

ആരാണ് മുകുള്‍ റോഹ്ത്തഗി ?

അഡ്വക്കേറ്റ് മുകുള്‍ റോഹ്ത്തഗി രാജ്യത്തെ ഏറ്റവും സീനിയിര്‍ അഭിഭാഷകരില്‍ ഒരാളും മുന്‍ അറ്റോര്‍ണി ജനറലുമാണ്. 1993ല്‍ സീനിയര്‍ അഭിഭാഷക പദവിയിലെത്തിയ റോഹ്ത്തഗി വാജ്പേയ് സര്‍ക്കാരിന്റെ കാലത്ത് സോളിസിറ്റര്‍ ജനറലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള ഉന്നതരുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന ഇതേ മുകുള്‍ റോഹ്ത്തഗി തന്നെയാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനു വേണ്ടി സുപ്രീംകോടതിയില്‍ ഹാജരാകുന്നത്. കോളിളക്കം സൃഷ്ടിച്ച ലഖിംപൂര്‍ ഖേരി കേസിലെ പ്രതിക്ക് വേണ്ടിയും മയക്കുമരുന്ന് കേസില്‍ ഷാരൂഖ് ഖാന്റെ മകനായ ആര്യന്‍ ഖാന് വേണ്ടിയും റോഹ്ത്തഗി തന്നെയാണ് ഹാജരായത്.

 

രാജ്യത്തെ ഏറ്റവും ഉയര്‍ന്ന അഭിഭാഷക സ്ഥാനമാണ് അറ്റോര്‍ണി ജനറലിന്റേത്. 2014ല്‍ ബിജെപി അധികാരത്തില്‍ വന്നതിനു തൊട്ടുപിന്നാലെ പതിനാലാമത് അറ്റോര്‍ണി ജനറലായി റോഹ്ത്തഗി ചുമതലയേറ്റെടുത്തു. മൂന്നു വര്‍ഷത്തിനു ശേഷം 2017 ജൂണില്‍ പദവി രാജിവെച്ച് സ്വകാര്യ പരിശീലനത്തിലേക്ക് മടങ്ങി. പകരം കെ.കെ വേണുഗോപാല്‍ അറ്റോര്‍ണി ജനറലായി നിയമിതനാവുകയും ചെയ്തു. വേണു ഗോപാല്‍ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം വീണ്ടും അറ്റോര്‍ണി ജനറല്‍ സ്ഥാനം ഏറ്റെടുക്കാന്‍ പ്രധാനമന്ത്രി നേരിട്ട് അഭ്യര്‍ത്ഥിച്ചെങ്കിലും റോഹ്ത്തഗി സ്നേഹപൂര്‍വ്വം ആ ക്ഷണം നിരസിക്കുകയാണ് ചെയ്തത്.

ReadAlso:

മുസ്ലീംഗള്‍ താമസിക്കുന്നിടത്ത് മതാധിപത്യമാണെന്ന് വെള്ളാപ്പള്ളി ?: ഈ നായ ചാവുന്നദിവസം കേരളജനത പടക്കം പൊട്ടിച്ച് ആഘോഷിക്കുമെന്ന് പോസ്റ്റിനു താഴെ കമന്റ് ( വീഡിയോ കാണാം)

വേടനും നാഞ്ചിയമ്മയും ജാതിവാദ പാട്ടുകാരല്ല; അവരുടെ പാട്ടുകള്‍ക്ക് അടുക്കും ചിട്ടയും തീരുമാനിക്കേണ്ടത് സവര്‍ണ്ണരല്ല ?; മനുഷ്യന്റെയും മണ്ണിന്റെയും മണമുള്ള പാട്ടുകളാണ് അവരുടേത്

കുട്ടികളെ എന്തു ചെയ്തു ? വെട്ടിയോ ?: അവാര്‍ഡുമില്ല അംഗീകരിക്കാനുമില്ലെന്ന് ചലച്ചിത്ര അക്കാദമി ?; വിമര്‍ശനവുമായി ബാലതാരം ദേവനന്ദ ?; നിലതെറ്റി മലയാള സിനിമ ?

ഗണേഷ്‌കുമാറിനോട് ഇത്ര വെറുപ്പോ ?: കുപ്പി റെയ്ഡ്, കൊളമ്പസ് അമേരിക്ക കണ്ടു പിടിച്ചപോലെയെന്ന്; എത്ര ഭാര്യയുണ്ടെടോ എന്നും വെള്ളാപ്പള്ളി നടേശന്റെ ശകാരം ?

എസ്.ടി.സി പാര്‍ട്ടി വരുമോ ?: ബി.ജെ.പിയല്ല, പുതിയ പാര്‍ട്ടിയാണ് ലക്ഷ്യം ?: നെഹ്‌റു കുടുംബത്തെ പേരെടുത്ത് വിമര്‍ശിക്കുന്ന തന്ത്രം പയറ്റി ശശി തരൂര്‍ ?: എന്താണ് എസ്.ടി.സി ?

പൗരത്വ നിയമഭേദഗതിക്കും കശ്മീര്‍ പുനസംഘടനയ്ക്കുമൊക്കെ എതിരായ ഹര്‍ജികള്‍ അന്ന് കോടതിയില്‍ തുടരുന്ന സാഹചര്യത്തിലായിരുന്നു പ്രധാനമന്ത്രി നേരിട്ട് മുകുള്‍ റോഹ്ത്തഗിയോട് ഈ സ്ഥാനം ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടത്. സുപ്രീം കോടതിയില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലായും റോഹ്ത്തഗി പ്രവര്‍ത്തിച്ചിട്ടുണ്ട്. രാജ്യത്തെ പ്രമാദമായ പല കേസുകളും വാദിച്ച ചരിത്രമാണ് മുകുള്‍ റോഹ്ത്തഗിക്കുള്ളത്. ഗുജറാത്ത് കലാപക്കേസ് മുതല്‍ ആര്യന്‍ ഖാന്റെ കേസ് വരെ അതില്‍പ്പെടുന്നു. മുകുള്‍ റോഹ്ത്തഗി മീഡിവണ്ണിനെ നിരോധിച്ചതുമായി ബന്ധപ്പെട്ട കേസിലും റോഹ്ത്തഗി സുപ്രിംകോടതിയില്‍ ഹാജരായിട്ടുണ്ട്.

വാദിച്ച പ്രധാന കേസുകള്‍

  • ഗുജറാത്ത് കലാപക്കേസ്

2002ല്‍ നടന്ന ഗുജറാത്ത് കലാപത്തില്‍ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ളവര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കിയ എസ്.ഐ.ടി നടപടി ചോദ്യം ചെയ്തുള്ള കേസില്‍ എസ്.ഐ.ടിക്ക് വേണ്ടി ഹാജരായത് മുകുള്‍ റോഹ്ത്തഗി ആയിരുന്നു. കലാപത്തിനിടെ ഗുല്‍ബര്‍ഗ് സൊസൈറ്റി ആക്രമണത്തില്‍ മരിച്ച മുന്‍ കോണ്‍ഗ്രസ് എം.പി ഇഹ്സാന്‍ ജഫ്രിയുടെ ഭാര്യ സാക്കിയ ജഫ്രിയാണ് എസ്.ഐ.ടി നടപടി ചോദ്യം ചെയ്ത് ഹര്‍ജി നല്‍കിയിരുന്നത്.

  • ഫെയ്സ്ബുക്ക്-വാട്സ്ആപ്പ് സ്വകാര്യതാ കേസ്

വാട്സ്ആപ്പിന്റെയും ഫെയ്‌സ്ബുക്കിന്റെയും പുതുക്കിയ സ്വകാര്യതാ നയത്തിനെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരുന്നു. പുതുക്കിയ നയം വ്യക്തികളുടെ സ്വകാര്യതയ്ക്കും രാജ്യസുരക്ഷയ്ക്കും എതിരാണെന്ന് ചൂണ്ടിക്കാട്ടി അഡ്വ. ചൈതന്യ രോഹില്ലയായിരുന്നു ഹര്‍ജി നല്‍കിയത്. കേസില്‍ സോഷ്യല്‍ മീഡിയ ഭീമന്‍ന്മാരായ വാട്സ്ആപ്പിന് വേണ്ടി ഹാജരായവരില്‍ പ്രമുഖന്‍ മുകുള്‍ റോഹ്ത്തഗി ആയിരുന്നു.

  • മുംബൈ പോലീസ് കമ്മീഷണര്‍ പരംബീര്‍ സിംഗ് കേസ്

മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച മുംബൈ മുന്‍ പോലീസ് കമ്മീഷണര്‍ പരംബീര്‍സിംഗുമായി ബന്ധപ്പെട്ട കേസില്‍ പരംബീറിനായി ഹാജരായത് മുകുള്‍ റോഹ്ത്തഗി ആണ്. പോലീസ് കമ്മിഷണറായിരിക്കെ ബാര്‍ ഉടമകളില്‍ നിന്ന് 100 കോടിരൂപ പിരിച്ചെടുത്ത് നല്‍കാന്‍ ആഭ്യന്തര മന്ത്രിയായിരുന്ന അനില്‍ദേശ്മുഖ് ആവശ്യപ്പെട്ടെന്നായിരുന്നു വെളിപ്പെടുത്തല്‍. പരംബീറിന്റെ ആരോപണങ്ങള്‍ അനില്‍ ദേശ്മുഖ് തള്ളി. തുടര്‍ന്ന് അനില്‍ ദേശ്മുഖിനെതിരെ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു പരംബീറിന്റെ ഹര്‍ജി.

  • ഡല്‍ഹി പോലീസ് കമ്മീഷണര്‍ രാകേഷ് അസ്താന നിയമനകേസ്

ഡല്‍ഹി പോലീസ് കമ്മീഷണറായി മുന്‍ ബിഎസ്എഫ് ഉദ്യോഗസ്ഥനായ രാകേഷ് അസ്താനയെ നിയമിച്ചതിനെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലും രാകേഷ് അസ്താനയ്ക്ക് വേണ്ടി മുകുള്‍ റോഹ്ത്തഗി ഹാജരായി. രാകേഷ് അസ്താനയുടെ നിയമനം ശരിവെക്കുന്നതായിരുന്നു കോടതി വിധി.

  • വോഡാഫോണ്‍ ഐഡിയ വരുമാന കുടിശ്ശിക കേസ്

ടെലികോം ഭീമനായ വോഡഫോണ്‍ ഐഡിയയ്ക്ക് വേണ്ടി മുകുള്‍ റോഹ്ത്തഗി സുപ്രീം കോടതിയില്‍ ഹാജരായത് കമ്പനിയുടെ വാര്‍ഷിക മൊത്ത വരുമാന കുടിശ്ശികയായ 58,254 കോടി രൂപയുമായി ബന്ധപ്പെട്ട കേസിലാണ്. കേസില്‍ എയര്‍ടെല്ലിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ അഭിഷേക് മനു സിംഗ്വിയും ടാറ്റയ്ക്ക് വേണ്ടി അരവിന്ദ് ദാതാറും ഹാജരായി.

  • മാട്രിക്സ് സെല്ലുലാര്‍ ഓക്സിജന്‍ പൂഴ്ത്തിവെപ്പ് കേസ്

കോവിഡ് -19 ന്റെ രണ്ടാം തരംഗ സമയത്ത് ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ പൂഴ്ത്തിവച്ചതുമായി ബന്ധപ്പെട്ട് വിവാദത്തിലായ കമ്പനിയായിരുന്നു മാട്രിക്സ് സെല്ലുലാര്‍ കമ്പനി. പൂഴ്ത്തിവെച്ച കോണ്‍സെന്‍ട്രേറ്ററുകള്‍ പോലീസ് പിടിച്ചെടുത്തു. ഇവ വിട്ടുനല്‍കേണ്ടതില്ലെന്ന ഡല്‍ഹി ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ കമ്പനിക്ക് വേണ്ടി ഹാജരായത് റോത്തഗിയായിരുന്നു. ഡല്‍ഹി പോലീസിന് യന്ത്രങ്ങള്‍ ‘കേസ് പ്രോപ്പര്‍ട്ടി’ ആയി കണ്ടുകെട്ടാനാകില്ലെന്നും അവ വിട്ടുനല്‍കാന്‍ വിസമ്മതിക്കുമെന്നും മുകുള്‍ റോഹ്ത്തഗി കോടതിയില്‍ വാദിച്ചിരുന്നു.

  • റിയ ചക്രബര്‍ത്തി-ബിഹാര്‍ സര്‍ക്കാര്‍ കേസ്

നടന്‍ സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്ന റിയ ചക്രബര്‍ത്തിയുടെ ഹര്‍ജിയില്‍ ബിഹാര്‍ സര്‍ക്കാരിന് വേണ്ടി ഹാജരായത് മുകുള്‍ റോഹ്ത്തഗിയാണ്. കേസ് ബിഹാറില്‍ നിന്ന് മുംബൈയിലേക്ക് മാറ്റുന്നതുവരെ അന്വേഷണം നിര്‍ത്തിവയ്ക്കണമെന്നായിരുന്നു റിയ ചക്രബര്‍ത്തിയുടെ ആവശ്യം. എന്നാല്‍ സംസ്ഥാനത്തിന്റെ നിലപാട് കേള്‍ക്കാതെ കേസില്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കരുതെന്ന് ആവശ്യപ്പെട്ട് ബിഹാര്‍ സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ കവീറ്റ് ഹര്‍ജി ഫയല്‍ ചെയ്തിരുന്നു.

  • താണ്ഡവ് വിവാദം

ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത താണ്ഡവ് വെബ് സീരിസുമായി ബന്ധപ്പെട്ട വിവാദത്തില്‍ സംവിധായകനും നിര്‍മാതാവിനും വേണ്ടി ഹാജരായത് മുകുള്‍ റോത്തഗിയാണ്. ചിത്രം ഹിന്ദുമതവികാരം വ്രണപ്പെടുത്തുന്നു എന്ന് ആരോപിച്ച് രാഷട്രീയ നേതാക്കളുള്‍പ്പെടെ രംഗത്തെത്തിയിരുന്നു. വെബ് സീരീസിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ ഉത്തര്‍പ്രദേശ് പോലീസ് കേസെടുത്തു. അണിയറ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു ആവശ്യം. അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് അണിയറ പ്രവര്‍ത്തകര്‍ സുപ്രിം കോടതിയെ സമീപിക്കുകയായിരുന്നു.

  • ആര്യന്‍ ഖാന്‍ കേസ്

ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി കേസില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് വേണ്ടി ഹാജരായത് മുകുള്‍ റോഹ്ത്തഗി ഉള്‍പ്പെട്ട അഭിഭാഷക സംഘമായിരുന്നു. സതീഷ് മനേഷിണ്ഡെ, അമിത് ദേശായി എന്നിവരായിരുന്നു അഭിഭാഷക സംഘത്തിലെ മറ്റ് പ്രമുഖര്‍. 23 വയസ്സുകാരനായ ആര്യന്‍ മയക്കുമരുന്ന് ഉപഭോക്താവ് മാത്രമല്ല, അനധികൃത മയക്കുമരുന്ന് കടത്തലിലും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ആരോപിച്ച് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) എതിര്‍ത്ത ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയിലായിരുന്നു മുകുള്‍ റോഹ്ത്തഗിയുടെ വാദം. ലഹരി പാര്‍ട്ടി കേസില്‍ അറസ്റ്റിലായി 25 ദിവസത്തിന് ശേഷം ആര്യന്‍ ഖാന് ജാമ്യം നേടിക്കൊടുത്തത് റോത്തഗിയായിരുന്നു.

  • ദിലീപ് കേസ്

കൊച്ചിയില്‍ നടിയെ ആക്രമിച്ച് പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യങ്ങള്‍ സാങ്കേതിക വിദഗ്ദരുടെയും അഭിഭാഷകരുടെയും സാന്നിധ്യത്തില്‍ ദിലീപിന് കാണാനും പരിശോധിക്കാനും അവസരം ലഭിച്ചത് മുകള്‍ റോഹ്ത്തഗി സുപ്രീം കോടതിയില്‍ ഹാജരായി നടത്തിയ വാദത്തെ തുടര്‍ന്നാണ്. ഇപ്പോഴും ദിലീപ് കേസില്‍ മുകുള്‍ റോഹ്ത്തഗി നിയമോപദേശം നല്‍കുന്നുണ്ട്.

  • സിദ്ദീഖിന് ജാമ്യം അനുവദിച്ച കേസ്

ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ പരാതിയില്‍ പൊലീസ് ചുമത്തിയ ബലാത്സംഗക്കേസില്‍ നടന്‍ സിദ്ധിഖിന് ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് മുകുള്‍ റോഹ്ത്തഗി മുന്നോട്ട് വെച്ച എല്ലാ വാദങ്ങളും പരിഗണിച്ചാണ് കോടതി അദ്ദേഹത്തിന്റെ അറസ്റ്റ് തടഞ്ഞ് ജാമ്യം നല്‍കിയത്. പരാതി നല്‍കാന്‍ കാലതാമസമുണ്ടായെന്ന മുകുള്‍ റോഹ്ത്തഗിയുടെ വാദം കോടതി കണക്കിലെടുത്തു. സംസ്ഥാനം എട്ട് വര്‍ഷമായി എന്ത് ചെയ്യുകയായിരുന്നു എന്നും കോടതി ചോദിച്ചു. കേസില്‍ കക്ഷി ചേരാന്‍ ശ്രമിച്ച മറ്റുള്ളവരെ ശാസിച്ച കോടതി കേസുമായി ഇവര്‍ക്ക് ഒരു ബന്ധവുമില്ലെന്നും ചൂണ്ടിക്കാട്ടി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്ന സാഹചര്യത്തിലാണ് പരാതി ഇപ്പോള്‍ നല്‍കിയതെന്ന് സംസ്ഥാനവും അതിജീവിതയും വ്യക്തമാക്കിയെങ്കിലും അതൊന്നും വിലപ്പോയില്ല. സിദ്ദിഖിനോട് അന്വേഷണവുമായി സഹകരിക്കാനും കോടതി നിര്‍ദേശം നല്‍കി. സിനിമയില്‍ മാത്രമല്ല ഇതൊക്കെ നടക്കുന്നതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയതും വാദി ഭാഗത്തിന് തിരിച്ചടിയായി. ജസ്റ്റിസ് ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. 62-ാമത്തെ കേസായിട്ടാണ് ഹര്‍ജി പരിഗണനയ്ക്ക് എത്തിയത്. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടിയാണ് സംസ്ഥാനത്തിനായി ഹാജരായി.

ഇതാണ് സുപ്രീംകോര്‍ട്ടിലെ പുലിയായ മുകുള്‍ റോഹ്ത്തഗി. എതിരാളികളെ നിയമ പരിജ്ഞാനം കൊണ്ടാണ് ഇദ്ദേഹം കീഴ്‌പ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ ഹൈക്കോടതിയില്‍ കിട്ടാത്ത ജാമ്യം സിദ്ദീഖിന് സുപ്രീംകോര്‍ട്ടില്‍ കിട്ടിയതും. ഈ ഒരൊറ്റ സംഭവം കൊണ്ട് സിദ്ധീഖിന് മുകുള്‍ റോഹ്ത്തഗി പടച്ചോനായി മാറിക്കഴിഞ്ഞു. ഇല്ലെങ്കില്‍ സിനിമയിലല്ലാതെ ജീവിതത്തില്‍ സെന്‍ട്രല്‍ ജയിലിലെ സെല്ലില്‍ സിദ്ദീഖ് കിടന്നേനെ. അറസ്റ്റ് തടഞ്ഞുള്ള സുപ്രീംകോടതി ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചതിന് ശേഷം അന്വേഷണ സംഘത്തിനു മുന്നില്‍ സിദ്ദിഖ് ഹാജരാകും. തിരുവനന്തപുരം എസ്.ഐ.ടിക്ക് മുന്‍പാകെയാകും ഹാജരാവുക. രണ്ടാഴ്ചത്തേക്കാണ് സുപ്രീം കോടതി സിദ്ദിഖിന്റെ അറസ്റ്റ് തടഞ്ഞിരിക്കുന്നത്. വിചാരണക്കോടതി വെക്കുന്ന നിബന്ധനകള്‍ക്ക് വിധേയമായിട്ടാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്.

സിദ്ദീഖിന്റെ അറസ്റ്റ് തടഞ്ഞുള്ള സുപ്രീംകോടതി ഉത്തരവ് ഡബ്ല്യൂ.സി.സിക്കും അപ്രതീക്ഷിതമായ തിരിച്ചടിയായി. മറ്റാര്‍ക്ക് ജാമ്യം ലഭിച്ചാലും സിദ്ധിഖിന് ജാമ്യം ലഭിക്കരുത് എന്നത് ഈ സംഘടനയിലെ തലപ്പത്തുള്ളവരുടെ വലിയ ആഗ്രഹമായിരുന്നു. അതിന് പ്രധാന കാരണം നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ ദിലീപിനൊപ്പം പ്രതിസന്ധിയിലും ഉറച്ചുനിന്നു എന്ന ഒറ്റ കാരണമാണ്. മറ്റുപല നടന്മാരും സംവിധായകരും സ്ത്രീ പീഡന കേസില്‍ പ്രതികാളാക്കപ്പെട്ടെങ്കിലും, അവര്‍ക്കാര്‍ക്കും നേരിടേണ്ടി വരാത്ത വെല്ലുവിളിയാണ് സിദ്ധിഖിന് നേരിടേണ്ടി വന്നത്. ദിലീപ് കേസില്‍ ഏകപക്ഷീയമായ വിലയിരുത്തലുകള്‍ നടത്തിയ മുഖങ്ങള്‍ മാധ്യമങ്ങളിലൂടെ സംഘടിതമായാണ് സിദ്ധീഖിന് എതിരെ രംഗത്ത് വന്നിരുന്നത്. ഇവരുടെയെല്ലാം സ്വപ്നമാണ് രാജ്യത്തെ ഏറ്റവും പ്രമുഖനായ അഭിഭാഷകന്‍ മുകള്‍ റോത്തഗിയുടെ വാദത്തില്‍തട്ടി തകര്‍ന്നു തരിപ്പണമായതും.

Tags: MUKUL ROHTHAGIADVOCATE IN SUPRIM COURTSUPRIM COURT IN INDIAWHO IS MUKUL ROHTHAGIACTOR DILEEP CASEജയിലില്‍ കിടന്ന് ഉണ്ടതിന്നാന്‍ വിധിയുണ്ടായിട്ടും അതു തട്ടിമാറ്റിയവന്‍ആരാണ് മുകുള്‍ റോഹ്ത്തഗി ?ANWESHANAM NEWSAnweshanam.comActor Sidhique

Latest News

കുതിരാനിൽ ഇറങ്ങിയ ഒറ്റയാനെ തുരത്താൻ അടിയന്തര ദൗത്യം; കുങ്കികളെ എത്തിച്ചു

വർക്കല ട്രെയിൻ ആക്രമണം; ശ്രീക്കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

സ്വർണ്ണക്കൊള്ള കേസ്; അറസ്റ്റിലായ കെ എസ് ബൈജുവിനെ ഇന്ന് കോടതിയിൽ ഹാജരാകും

വ്യാപാരക്കരാറിന് മുമ്പേ സൗഹൃദം ഊട്ടിയുറപ്പിക്കാൻ ട്രംപ് ഇന്ത്യയിലേക്ക്; മോദിയെ പുകഴ്ത്തി: ‘അദ്ദേഹം മഹാൻ, എൻ്റെ സുഹൃത്ത്’

ലബനനിൽ ഇസ്രയേൽ വ്യോമാക്രമണം; ഒഴിഞ്ഞുപോകാൻ മുന്നറിയിപ്പ് നൽകി മൂന്നു നഗരങ്ങളിൽ ആക്രമണം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies