കാലം കാത്തുവെച്ച കാവ്യനീതിയാണ് കേരളാ പോലീസില്‍ നടന്നിരിക്കുന്നത്. കേരളത്തിന്റെ സ്‌കൂളുകളില്‍ നീതിന്യായത്തിന്റെ ചെറു പതിപ്പുകളുണ്ടാക്കി ചലിപ്പിക്കാന്‍ ശ്രമിച്ച ഒരു മനുഷ്യനോട് കാണിച്ച തെറ്റു തിരുത്തല്‍ കൂടിയാണത്. ഐ.ജി. പി. വിജയനെ ഇന്റലിജന്‍സ് മേധാവിയായി സര്‍ക്കാര്‍ നിയമിച്ചതിലൂടെയാണ് വലിയൊരു തെറ്റിന് പരിഹാരം കണ്ടത്. പോലീസ് ഡി.ജി.പിയും, വിജിലന്‍സ് ഡയറക്ടറും കഴിഞ്ഞാല്‍ തന്ത്ര പ്രധാനമായ തസ്തികകളാണ് ക്രമസക്രമസമാധന ചുമതലയുള്ള എ.ഡി.ജി.പിയും, ഇന്റലിജന്‍സ് മേധാവിയും.
ക്രമസമാധാന ചുമതയലില്‍ നിന്നും എ.ഡി.ജി.പി എം.ആര്്#. അജിത്കുമാറിനെ സ്ഥലംമാറ്റുകയും, ഇന്റലിജന്‍സ് മേധാവിയായി പി. വിജയനെ നിയമിക്കുകയും ചെയ്തതാണ് കാവ്യനീതി. എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ പ്രതിയുടെ യാത്രാവിവരം മാധ്യമപ്രവര്‍ത്തകര്‍ക്ക് ചോര്‍ത്തിനല്‍കി എന്ന എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പി. വിജയനെ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും സസ്പെന്റ് ചെയ്യുന്നത്. ഈ നടപടി കേരള പൊലീസിലെ ഉദ്യോഗസ്ഥരെയാകെ ഞെട്ടിച്ചിരുന്നു.
സംസ്ഥാന പൊലീസില്‍ മികച്ച പ്രതിച്ഛായയുള്ള പി. വിജയനെതിരായ സസ്പെന്‍ഷന്‍ നടപടി സര്‍ക്കാറിന് പറ്റിയ വലിയ പിഴവാണെന്ന വിലയിരുത്തല്‍ ഭരണപക്ഷത്തു നിന്നുതന്നെ ഉയരുകയും ചെയ്തിരുന്നു. ഇതിനെ സാധൂകരിക്കുന്ന വിവരങ്ങളാണ് പിന്നീട് സസ്പെന്‍ഷന് ആധാരമായ വിഷയത്തെ കുറിച്ചുള്ള വിശദമായ അന്വേഷണ റിപ്പോര്‍ട്ടിലും ഉണ്ടായിരുന്നത്.
എന്നാല്‍, പി. വിജയനെ സസ്പെന്റ് ചെയ്ത് ആറ് മാസത്തോളം മാറ്റി നിര്‍ത്തിയ സര്‍ക്കാര്‍ തന്നെ അദ്ദേഹത്തെ തന്ത്ര പ്രധാനമായ ഇന്റലിജന്‍സ് മേധാവി തസ്തികയില്‍ നിയമിച്ചിരിക്കുന്നത് അത്ഭുതമായിരിക്കുകയാണ്. എല്ലാ രഹസ്യവിവരങ്ങളും മുഖ്യമന്ത്രിയെ നേരിട്ട് അറിയിക്കേണ്ടത് ഇന്റലിജന്‍സ് മേധാവിയാണ്. ഇന്റലിജന്‍സിന്റെ പ്രവര്‍ത്തനം കാര്യക്ഷമമായാല്‍ മാത്രമേ സര്‍ക്കാറുകള്‍ക്ക് മുന്‍കൂട്ടി കാര്യങ്ങള്‍ നടപ്പാക്കാനും, ഒഴിവാക്കാനും, മുന്‍കരുതലുകള്‍ എടുക്കാനുമൊക്കെ സാധിക്കൂ.
മാത്രമല്ല, രഹസ്യങ്ങള്‍ കൃത്യമായും വ്യക്തമായും അരിയിച്ചാലേ സര്‍ക്കാരിന് സുഗമമായി ഭരിക്കാന്‍ കഴിയൂ. അത്തരമൊരു തസ്തികയിലേക്കാണ് മനോജ് എബ്രഹാമിന്റെ പിന്‍ഗാമിയായി പി. വിജയന്‍ എത്തുന്നത്. പി. വിജയന് എതിരായ ആരോപണങ്ങള്‍ക്ക് വ്യക്തമായ തെളിവുകളൊന്നും ഇല്ലെന്നാണ് വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതേ തുടര്‍ന്നാണ് പി. വിജയനെ സര്‍വ്വീസില്‍ തിരിച്ചെടുത്തത്. തുടര്‍ന്ന് എ.ഡി.ജി.പിയായി സ്ഥാനകയറ്റം നല്‍കി പൊലീസ് അക്കാദമി ഡയറക്ടറായി നിയമിക്കുകയായിരുന്നു.
പി. വിജയന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ചീഫ് സെക്രട്ടറി പല തവണ ശുപാര്‍ശ നല്‍കിയിരുന്നെങ്കിലും, സര്‍ക്കാര്‍ ആദ്യമെന്നും പരിഗണിച്ചിരുന്നില്ല. അതെല്ലാം എംആര്‍. അജ്ത്കുമാറിന്റെ രഹസ്യ ഇടപെടല്‍ കൊണ്ടാണ് മുടങ്ങിയത്. വിജയനെ തിരിച്ചെടുത്ത ശേഷവും വകുപ്പുതല അന്വേഷണം തുടര്‍ന്നു എന്നതാണ് കഷ്ടം. ഈ റിപ്പോര്‍ട്ടിലും ക്ലീന്‍ ചിറ്റ് ലഭിച്ചതോടെയാണ് സ്ഥാനകയറ്റം നല്‍കിയത്.
1999 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് പി. വിജയന്‍. കോഴിക്കോട് സ്വദേശിയായ ഇദ്ദേഹമാണ് രാജ്യത്തിനു തന്നെ മാതൃകയായ സ്റ്റുഡന്റ് പൊലീസ് കാഡറ്റ് പദ്ധതിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നത്. ശബരിമല തന്ത്രി കേസ്, കളമശ്ശേരി ബസ് കത്തിക്കല്‍ കേസ്, ചേലേമ്പ്ര ബാങ്ക് കവര്‍ച്ച തുടങ്ങിയ നിരവധി കേസുകളില്‍ അന്വേഷണ സംഘത്തെ നയിച്ച് മികവ് തെളിയിച്ച ഉദ്യോഗസ്ഥന്‍ കൂടിയാണ് പി. വിജയന്‍.
സ്റ്റുഡന്റ് പൊലിസ് സംവിധാനത്തിലെന്ന പോലെ തന്നെ ശബരിമല പുണ്യം പൂങ്കാവനം പദ്ധതിയുടെ സൃഷ്ടാവും ഈ ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. വിജയനെ മാറ്റി നിര്‍ത്തിയതോടെ ഈ രണ്ട് പദ്ധതികളുടെയും ഇപ്പോഴത്തെ അവസ്ഥയും അതിദയനീയമായി. പുണ്യം പൂങ്കാവനം പദ്ധതി ഏതാണ്ട് ഉപേക്ഷിച്ച മട്ടാണ്. സ്റ്റുഡന്റ് പൊലീസും ഇപ്പോള്‍ പഴയ പ്രതാപത്തിലല്ല മുന്നോട്ട് പോകുന്നതെന്നതും എടുത്തു പറയേണ്ട കാര്യമാണ്.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും നീണ്ട സര്‍വീസ് ജീവിതത്തില്‍ അടുത്തയിടെ ഉണ്ടായ കയ്പേറിയ അനുഭവങ്ങള്‍ക്കിടയിലും ഇപ്പോഴത്തെ പുതിയ നിയമനത്തില്‍ പി. വിജയന് തീര്‍ച്ചയായും അഭിമാനിക്കാം. പക്ഷെ, വിജയനെതിരേ റിപ്പോര്‍ട്ട് നല്‍കി വീട്ടിലിരുത്തിയ അജിത്കുമാറിന്റെ അവസ്ഥ എന്താണ്. ജനപ്രതിനിധികള്‍ക്കു പോലും അജിത്കുമാറെന്ന പോലീസ് ഉദ്യോഗസ്ഥനോട് വെറുപ്പും വിദ്വേഷവുമാണ്.
തലയിലെ തൊപ്പിക്കു പകരം ആരോപണങ്ങളുടെ കിരീടമാണ് അഡിതിന്റെ തലയില്‍ ഇപ്പോള്‍. സ്വര്‍ണ്ണം പൊട്ടിക്കല്‍, RSS ബന്ധം, തൃശൂര്‍പൂരം കലക്കല്‍ തുടങ്ങി നിരവധി പരാതികള്‍. അതിനെ തുടര്‍ന്നുള്ള മുഖ്യമന്ത്രിയുടെ സംരക്ഷണവും പാളി. എന്നിട്ടും, പി.വി അന്‍വര്‍ പിന്തുടരുന്നുണ്ട് അജിത്കുമാറിനെ. മുഖ്യമന്ത്രിയും അജിത്കുമാറും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് പൊളിഞ്ഞു വീഴുന്നതെന്ന് പ്രതിപക്ഷവും ആരോപിക്കുന്നുണ്ട്.യ ഇവിടെയെല്ലാം പി. വിജയനെന്ന ഉദ്യോഗസ്ഥന് ആശ്വസിക്കാം. തന്നെ ദ്രോഹിച്ചവരോട് ദൈവം ചോദിച്ചുവെന്നതു കൊണ്ട്.
CONTENT HIGHLIGHTS;The poetic justice of time will also be implemented in the police: P. Vijayan is coming back very strong