Explainers

എന്നെ വേട്ടയാടുന്നത് മാധ്യമങ്ങള്‍: രണ്ടു കേസ് മാത്രമേ എന്റെ പേരില്‍ ഉള്ളൂ, എനിക്ക് മയക്കുമരുന്ന് ബിസിനസ്സ് ഇല്ല, പ്രയാഗാ മാര്‍ട്ടിനെ അറിയല്ല; ഓംപ്രകാശ്

പ്രയാഗാ മാര്‍ട്ടിനാണോ ആ കുട്ടി എന്നറിയില്ല, സിനിമയില്‍ കാണുന്ന പോലുള്ള രൂപഭംഗിയുള്ളൊരു കുട്ടിയല്ല, പ്രയാഗാ മാര്‍ട്ടിനുമായി സംസാരിച്ചിട്ടുമില്ല

എനിക്കൊരിടത്തും പോകാന്‍ പാടില്ല. നല്ല ഡ്രസ്സിടാന്‍ പാടില്ല. ഡാന്‍സ് കളിക്കാന്‍ പാടില്ല. എന്താണിത്. ജില്ലാ ക്രൈംബ്രാഞ്ചില്‍ എല്ലാ ആഴ്ചയും ഒപ്പിടുന്ന ആളാണ് ഞാന്‍. ഏത് സ്റ്റേനിലും എപ്പോള്‍ വിളിച്ചാലും പോകുന്ന ആളാണെന്നും കൊച്ചിയിലെ മയക്കുമരുന്നു കേസില്‍ ജാമ്യം കിട്ടിയ ഓംപ്രകാശ് പറയുന്നു. ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഓംപ്രകാശ് മനസ്സു തുറന്നത്. ഇവിടെ ഡ്രഗ്‌സ് ബിസിനസ് നടത്തുന്ന എത്രയോ പേരുണ്ട്. അവരെയൊന്നും പിടിക്കുന്നില്ല. പോലീസിന് ഇതു സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. എത്രയോ തവണം. ഞാന്‍ മാന്യന്‍ എന്നല്ല അതിനര്‍ത്ഥം.

എന്റെ ലൈഫില്‍ 30 കേസില്ല. രണ്ടു കേസേ ഉള്ളൂ. മാധ്യമങ്ങളാണ് എന്നെ വേട്ടയാടുന്നത്. എന്തുണ്ടായലും അപ്പോള്‍ പോള്‍ ജോര്‍ജ്ജിന്റെ കേസ് പറയും. ആ കേസില്‍ ഞാന്‍ സാക്ഷിയാണ്. മാധ്യമങ്ങളാണ് 30 കേസുണ്ടെന്നുള്ള നിറം പിടിപ്പിച്ച കഥകള്‍ എഴുതുന്നത്. ഇത് പോലീസും അപ്പോടെ വിശ്വസിച്ചിട്ടുണ്ട്. ലഹരിക്കേസില്‍ റിമാന്റ് റിപ്പോര്‍ട്ടിലും 30 കേസുണ്ടെന്നാണ് പോലീസ് എഴുതിയിരിക്കുന്നത്. 14 കേസേ എന്റെ പേരിലുള്ളൂ. അതെല്ലാം തീര്‍ന്നു. ഇപ്പോള്‍ 2 കേസുണ്ട്. മാധ്യമങ്ങള്‍ എന്നെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. ഇതാണ് പോലീസിനു മേല്‍ സമ്മര്‍ദ്ദമുണ്ടാക്കുന്നതും. വീട്ടില്‍ അമ്മ ഇതുവരെ വിഷമിച്ചിട്ടില്ല. എന്നാല്‍, നിനക്ക് മയക്കുമരുന്ന് ബിസിനസ്സുണ്ടോടാ എന്നു ചോദിച്ചാണ് ഇപ്പോള്‍ വിഷമിക്കുന്നത്. എനിക്ക് മയക്കു മരുന്നുമായി യാതൊരു ബന്ധവുമില്ല.

വിദ്യാഭ്യാസം ഉള്ളതു കൊണ്ട് ബുദ്ധിപരമായി നീങ്ങുന്നയാളാണ് ഓംപ്രകാശ് എന്നാണ് പറയുന്നത്. വിദ്യാഭ്യാസം ചെയ്തത് ഒരു കുറ്റമാണോ. നല്ല ആള്‍ക്കാരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് തെറ്റാണോ. ഈ കേസില്‍ എന്നെ പ്രതിയാക്കാന്‍ കഴിയില്ല. ഭാവിയില്‍ എന്തൊക്കെ സംഭവിക്കം എന്നറിയില്ല. എന്തായാലും വരട്ടെ. ജീവിച്ചല്ലേ പറ്റൂ എന്നാണ് ഓംപ്രകാശിന്റെ നിലപാട്. ജീവിതത്തില്‍ ഞാന്‍ ഒളിക്കില്ല. മടത്തു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കിടക്കുമ്പോള്‍ പരിചയമുള്ളയാളാണ് ബിനു. അയാള്‍ ഇതുവരെ മോശമായ ഇടപെടലുകള്‍ നടത്തിയിട്ടില്ല. വളരെ അടുപ്പത്തോടെ സംസാരിക്കുന്നയാളാണ് ശ്രീനാഥ് ഭാസി. കൊക്കെയ്‌നും, രാസ ലഹരിയുമായി യായൊരു ബന്ധവുമില്ല. അങ്ങനത്തെ ഒരു സംഭവവുമില്ല. വിരോധമുള്ളവര്‍ ആരെങ്കിലും റോംഗ് ഇന്‍ഫര്‍മേഷന്‍ നല്‍കിയതായിരിക്കും.

ക്രൗണ്‍പ്ലാസയില്‍ എത്തുന്നത്, കൊച്ചിയില്‍ പോകാന്‍ തീരുമാനിച്ച് ഞാന്‍ തിരുവനന്തപുരത്തു നിന്ന് കൂട്ടുകാര്‍ വഴി കൊല്ലത്തെത്തുന്നു. ഷിഹാസ് അങ്കില്‍ ഒരു ബിസിനസ് മാനാണ്. മൂന്നു നാല് കമ്പനിയുടെ ഓണറാണ്. വളരെ മാന്മായി ബിസിനസ് നടത്തുന്ന ആളാണ് . എന്റെ വളരെ വര്‍ഷത്തെ സുഹൃത്തുമാണ്. എന്റെ വെല്‍വിഷര്‍ കൂടിയാണ്. പുള്ളിയുമായി കൊച്ചിക്കു പോകുന്നത് സുഹൃത്തുക്കളെ കാണുക എന്നതു മാത്രമായിരുന്നു ഇന്റന്‍ഷന്‍. അപ്പോ എവിടെ റൂം എടുക്കണമെന്നു ചോദിച്ചപ്പോള്‍ ക്രൗണ്‍പ്ലാസയില്‍ റൂം എടുക്കാമെന്നു തീരുമാനിക്കുന്നു. അപ്പോള്‍ ക്രൗണ്‍പ്ലാസയില്‍ നമുക്കുമായി ബന്ധമുള്ള ക്രൗണ്‍പ്ലാസയില്‍ പല ഇവന്റുകള്‍ നടത്തുന്ന, കമ്പനി മീറ്റിംഗുകള്‍ നടത്തുന്ന ഒരു സുഹൃത്തുണ്ട്. ബോബി ചലപതി. അദ്ദേഹത്തോടു പറഞ്ഞാല്‍ റേറ്റ് കുറച്ചു കിട്ടും. അങ്ങനെ റൂം ബുക്ക് ചെയ്തു തരുന്നു.

എന്റെ റൂം ചെറിയ റൂമായതു കൊണ്ട് ഇക്ക പറഞ്ഞു മറ്റൊരു റൂം എടുക്കാമെന്ന്. അങ്ങനെ മറ്റൊരു റൂമെടുത്തു. വൈകിട്ടാകുമ്പോള്‍ സ്വാഭാവികമായിട്ടും കൂട്ടുകാരൊക്കെ വരും. മദ്യം വേണം. ബിവറേജസില്‍ പോയി മദ്യം വാങ്ങി. നാലുപേരും കൂടെപോയി വാങ്ങി. വലിയ റൂമായതു കൊണ്ട് മദ്യക്കുപ്പിയെല്ലാം ഷിഹാസ് ഇക്കയുടെ റൂമില്‍ വെച്ചു. രാത്രിയായപ്പോള്‍ സുഹൃത്തുക്കള്‍ വന്നു. അവരുടെ സുഹൃത്തുക്കള്‍ വന്നു. മദ്യപിച്ചു. വന്നു. തിരിച്ചുപോയി. ഇവരെയൊന്നും നേരിട്ട് കൃത്യമായി അറിയില്ല. പിന്നെ, പരിചയമില്ലാത്തരെ ഇന്‍ട്രൊഡ്യൂസ് ചെയ്യുമല്ലോ. ഇന്നയാളാണെന്ന്. അവരുമായി ഷെയ്ക്ക് ഹാന്റ് കൊടുക്കും. സംസാരിച്ചു.

ഹോട്ടലില്‍ എന്റെ കൂട്ടുകാരന്റെ കുഞ്ഞുണ്ടായിരുന്നു, വൈഫുണ്ടായിരുന്നു. മറ്റൊരു അനിയന്‍ ചെക്കന്റെ വൈഫുണ്ടായിരുന്നു. ഒരു ഫാമിലി ഗെറ്റുഗെദര്‍ പോലെയായായിരുന്നു. അതില്‍ മദ്യം ഉണ്ട് എന്നത് സത്യമാണ്. എനിക്കു മദ്യപിക്കാനാവില്ല. കിംസ് ഹോസ്പിറ്റലില്‍ ഏഴു ദിവസമായി ചികിത്സയിലായിരുന്നു. കിഡ്‌നിയില്‍ ഫംഗല്‍ ഇന്‍ഫെക്ഷന്‍ വന്നതുകൊണ്ട് ആന്റി ബയോട്ടിക് എടുക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് എനിക്ക് മദ്യം കഴിക്കാനാവില്ല. രാവിലെ ബ്രേക്ക്ഫാസ്റ്റും കഴിച്ചിട്ട് എന്റെ റൂമില്‍ കിടക്കുമ്പോഴാണ് റെയ്ഡ് വരുന്നത്. എന്റെ റൂമിലാണ് ആദ്യ റെയ്ഡ്. ക്യാമറയുമായി പോലീസ് ഓഫീസര്‍മാര്‍ വരുന്നു. പ്രകാശാ റൂം പരിശോധിക്കണമെന്നു പറഞ്ഞു. പരിശോധിച്ചു. അവിടുന്ന് ഒന്നും കിട്ടിയില്ല. ഇതേ സമയം, 506 നമ്പര്‍ റൂമിലും പരിശോധന നടത്തിയിരുന്നു.

അവിടുന്ന് ഏഴോ, എട്ടോ കുപ്പികള്‍ കണ്ടെടുത്തു. ഉപയോഗിച്ചതും, പകുതി ഉപയോഗിക്കാതുമായ മദ്യ കുപ്പികളാണ് കിട്ടിയത്. അവിടുന്ന് ബാത്ത്‌റൂമിനകത്തു നിന്നും വേസ്റ്റ് ബോക്‌സില്‍ ഒരു കവര്‍ കണ്ടെടുത്തു എന്നാണ് അവിടെ സംസാരിക്കുന്നതായി കേട്ടത്. ഈ കവര്‍ സാധാരണഗതിയില്‍ ചില ലഹരി പദാര്‍ത്ഥങ്ങള്‍ സപ്ലെ ചെയ്യുന്ന കവറാണ്. എന്നാല്‍, അതിനകത്ത് സാധാരണ ഗുളികയിടാറുണ്ട്. സുഗന്ധ ദ്രവ്യങ്ങള്‍ ഇടാറുണ്ട്. അതെന്താണെന്ന് എനിക്കറിയില്ല. അതവിടെ കൊണ്ടിട്ടത് ആരാണെന്നും അറിയില്ല. അത് എന്റെ റൂമിലേ അല്ല. എന്റെ റൂമില്‍ നിന്നും ഒന്നും കണ്ടെടുത്തിട്ടില്ല. കണ്ടെത്തിയെന്നു പറയുന്നത് മുകളിലത്തെ റൂമിലാണ്. മുകളിലത്തെ മുറിയിലെ ഷിയാസ് എന്ന ആള് ബിസിനസ് മാനാണ്. അയാള്‍ ഒരു ബിയറില്‍ കൂടുതല്‍ ഇന്നു വരെ അടിക്കുന്നത് കണ്ടിട്ടില്ല.

അയാള്‍ക്ക് കൃത്യമായി ഉറക്കം വേണം. അയാള്‍ രാത്രി ഉറങ്ങുകയാണ് പതിവ്. ഈ കൂട്ടുകാരെല്ലാം വന്ന്, അവരുടെ കൂട്ടുകാരെ വിളിച്ചു വരുത്തിയുള്ള സംഭവമാണ് അവിടെയുണ്ടായത്. അല്ലാതെ അവിടെ ഡി.ജെ. പാര്‍ട്ടിയോ ഒരു മ്യൂസിക് പാര്‍ട്ടിയോ അല്ലായിരുന്നു. അലന്‍ വോക്കറുടെ ഡി.ജെ. പാര്‍ട്ടിയില്‍ പോയിട്ടുമില്ല. ടിക്കറ്റ് ബുക്ക് ചെയ്തിട്ടുമില്ല. ഡി.ജെക്ക് പോകാമെന്നു പറഞ്ഞപ്പോള്‍ ഒഴിവാക്കുകയാണ് ചെയ്തത്. അതാണ് അവിടെ നടന്ന സംഭവം. പോലീസ് വന്നതും റെയ്ഡ് നടന്നതും നിയമപരമായിട്ടായിരുന്നു. ഇങ്ങനെയൊരു ഇന്‍ഫര്‍മേഷന്‍ കിട്ടി. അതിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങള്‍ വന്നത്. ഈ റൂം പരിശോധിക്കണം. റെയ്ഡില്‍ എന്റെ റൂമില്‍ നിന്നും ഒരു സിഗരറ്റ് കുറ്റി പോലും കിട്ടിയില്ല.

അതുകഴിഞ്ഞ് 506ല്‍ ബിവറേജസ് കോര്‍പ്പറേഷനില്‍ നിന്നും വാങ്ങിയ മദ്യക്കുപ്പി കിട്ടിയിരുന്നു. ആ റൂമില്‍ പോയിരുന്നു. പ്രയാഗാ മാര്‍ട്ടിനാണോ ആ കുട്ടി എന്നറിയില്ല. സിനിമയില്‍ കാണുന്ന പോലുള്ള രൂപഭംഗിയുള്ളൊരു കുട്ടിയല്ല. എനിക്കറിയില്ല. പ്രയാഗാ മാര്‍ട്ടിനുമായി സംസാരിച്ചിട്ടുമില്ല. സ്വാഭാവിമായി ഭാസിയെ വിളിക്കുന്നത്, നമ്മുടെ ഒരു സുഹൃത്തിന്റെ ഫ്രണ്ടാണ് ഭാസി. അവര്‍ വരുന്നത് പുലര്‍ച്ചെ 3 മണിക്കാണ്. അപ്പോള്‍ ഉറങ്ങിക്കിടന്ന എംന്നെ വിളിച്ചിട്ട് ദാ ഭാസിവന്നു എന്നു പറ#്ഞു. ഞാന്‍ എണീറ്റ് ഹലോ പറഞ്ഞു. സെലിബ്രിട്ടിയല്ലേ. അവര്‍ പിന്നെ അവരുടെ കൂട്ടുകാരുമായിട്ട് മാറി നിന്ന് സംസാരിക്കുകയാണ് ചെയ്തത്. അവരുടെ കൂടെ വന്നൊരു പെണ്‍കുട്ടി ചെയ്തത്, കൊച്ച് കിടന്ന ബെഡ്ഡില്‍ കിടന്നുറങ്ങി എന്നതാണ്.

രാവിലെയാണ് മനസ്സിലായത്, അത് പ്രയാഗാ മാര്‍ട്ടിനാണെന്ന്. ആ കുട്ടി അവിടെ കിടന്നുറങ്ങുകയാണ് ചെയ്തത്. ഈ ഗ്രൂപ്പിലൊന്നുമില്ലായിരുന്നു. മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാന്‍ നഖവും, മുടിയും നല്‍കിയിട്ടുണ്ട്. ബ്ലഡ് സാമ്പിളും നല്‍കിയിട്ടുണ്ട്. ആന്റി ബയോട്ടിക് എടുക്കുന്നതു കെണ്ട് ശരീരത്തില്‍ കെമിക്കലിന്റെ അംശം ഉണ്ടാകും. പക്ഷെ, അത് ഏത് കെമിക്കലാണെന്ന് തിരിച്ചറിയാന്‍ പറ്റുമായിരിക്കും. എന്തായാലും, എനിക്ക് മയക്കു മരുന്ന് ബിസിനസ്സോ, മയക്കുമരുന്ന് ഉപയോഗിക്കുന്നവരുമായോ ബന്ധമില്ല. കേസ് അന്വേഷിക്കുന്നത്, വിശ്വാസമുള്ള ഒരു പോലീസ് ഉദ്യോഗസ്ഥനാണ്. അദ്ദേഹം നേരത്തെ തിരുവനന്തപുരത്ത് ഇരുന്നിട്ടുണ്ട്. തെറ്റു ചെയ്താല്‍ അദ്ദേഹം വിടില്ല. എന്നാല്‍, കള്ളക്കേസ് എടുക്കില്ലെന്നുറപ്പുണ്ട്.

CONTENT HIGHLIGHTS;I am being hunted by the media: there are only two cases against me, I have no drug business, I don’t know Prayaga Martin; Omprakash

Latest News