അടുത്ത മാസം 13ന് നടക്കുന്ന ലോക്‌സഭാ-നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനുള്ള തയ്യാറെടുപ്പും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമൊക്കെ നടത്തുന്നതിന്റെ തിരക്കിലാണ് മുന്നണികള്‍. തോല്‍ക്കാനും തോല്‍പ്പിക്കാനും കച്ച മുറുക്കി അങ്കത്തട്ടിലേക്ക് ഇറങ്ങാനൊരുങ്ങുമ്പോള്‍ മുന്നില്‍ വിജയം മാത്രമാണ് ലക്ഷ്യം. പാലക്കാടും, ചേലക്കരയിലും നിയമസഭാ ഉപതെരഞ്ഞെടുപ്പും വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുമാണ് നടക്കുന്നത്. പാലക്കാട് എം.എല്‍.എ ആയിരുന്ന ഷാഫി പറമ്പില്‍ വടകര ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിച്ചു വിജയിച്ചതോടെയാണ് പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
ചേലക്കര എം.എല്‍.എ ആയിരുന്ന കെ. രാധാകൃഷ്ണന്‍ ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ വിജയിച്ചതോടെയാണ് ചേലക്കരയില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. വയനാട് ലോക്‌സഭാ മണ്ഡലം വിട്ട് രാഹുല്‍ഗാന്ധി റായ്ബറേലി എം.പി ആതോടെയാണ് വയനാട് ഉപതെരഞ്ഞെടുപ്പിന് വേദിയാകുന്നത്. തീയതി നിശ്ചയിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍ റെഡി ആയിക്കഴിഞ്ഞു. ഇനി മുന്നണികള്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുകയേ വേണ്ടൂ.
പാലക്കാട് നിയമസഭാ സീറ്റില്‍ യൂത്തുകോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന്റെ പേരില്‍ ഉണ്ടായ വിമത നീക്കം ഒഴിച്ചു നിര്‍ത്തിയാല്‍ UDF തെരഞ്ഞെടുപ്പിന് റെഡിയായിക്കഴിഞ്ഞു. പാലക്കാട് സീറ്റില്‍ തര്‍ക്കം ഉന്നയിച്ച് ഇടഞ്ഞു നില്‍ക്കുന്ന യൂത്തുകോണ്‍ഗ്രസ് നേതാവ് പി. സരിന്റെ നീക്കം എന്തായിരിക്കുമെന്ന് ഇന്നറിയാം. പാര്‍ട്ടി വിടുമോ അതോ പാര്‍ട്ടിക്കൊപ്പം രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിക്കുമോ എന്നതാണ് അറിയേണ്ടത്. രാഹുല്‍ മാങ്കൂട്ടത്തിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ KPCC നേതാക്കള്‍ക്കെല്ലാം ഒരേ അഭിപ്രായമാണ് വന്നിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് രാഹുല്‍ മാങ്കൂട്ടം സെന്‍ട്രല്‍ ജയിലില്‍ നിന്നും മോചിതനായത്. സെക്രട്ടേറിയറ്റിലേക്കു നടന്ന യൂത്തുകോണ്‍ഗ്രസ് മാര്‍ച്ചിനെ തുടര്‍ന്ന് രാഹുലിനെയും മുസ്ലീംലീഗ് യൂത്ത് സംഘടനാ നേതാവിനെയും റിമാന്‍ഡു ചെയ്തിരുന്നു. പുറത്തിറങ്ങിയതോടെ രാഹുലിനെ പാലക്കാട് സീറ്റില്‍ മത്സരിക്കാന്‍ പാര്‍ട്ടി നിയോഗിക്കുകയും ചെയ്തിരിക്കുകയാണ് കോണ്‍ഗ്രസ്. പാലക്കാട് ഇനിയൊരു അട്ടിമറി നടക്കാതിരുന്നാല്‍ രാഹുല്‍ മാങ്കൂട്ടം പാലക്കാട് നിയമസഭാ മണ്ഡലത്തിലെ UDF സ്ഥാനാര്‍ത്ഥി തന്നെ. ചേലക്കര നിയമസഭാ മണ്ഡലത്തില്‍ മുന്‍ എം.പി രമ്യാഹരിദാസ് ആണ് മത്സരിക്കാനിറങ്ങുന്നത്.
ആലത്തൂരിലെ മുന്‍ എംപിയായിരുന്ന രമ്യ കഴിഞ്ഞ തോരഞ്ഞെടുപ്പില്‍ കെ. രാധാകൃഷ്ണനോട് തോറ്റു. പാര്‍ട്ടിക്കുള്ളില്‍ നിന്നും വോട്ടു ചോര്‍ത്തിയെന്ന ആരോപണം രമ്യ ഉന്നയിക്കുകയും KPCC പരാതി നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പാര്‍ട്ടി അന്വേഷിച്ചെങ്കിലും നടപടികളിലേക്കു നീങ്ങിയില്ല. ഈ കുറവ് പരിഹരിക്കാനാണ് ആലത്തൂരില്‍ നിന്നും രമ്യാ ഹിരദാസിനെ ചേലക്കരയിലേക്ക് കോണ്‍ഗ്രസ് കൊണ്ടു വരുന്നത്. ഇന്ത്യാ സഖ്യത്തിന്റെ അഭിമാനത്തിന്റെ കൂടെ മാണ്ഡലമാണ് വയനാട് ലോക്‌സഭാ മണ്ഡലം. ഒരു പക്ഷെ, വയനാടിനെ ദേശീയ തലത്തിലേക്ക് ഉയര്‍ത്തിയത് പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയുടെ മണ്ഡലമെന്ന രീതിയിലാണ്.
റായ്ബറേലിയിലും വയനാടും രാഹുല്‍ ഗാന്ധി വിജയിച്ചിരുന്നു. ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവായി നിയോഗിക്കപ്പെട്ടതോടെ ഒരു മണ്ഡലത്തിലേക്ക് തന്റെ വിജയത്തെ ചുരുക്കേണ്ടി വന്നു. പലവട്ടം ആലോചിച്ച് തീരുമാനിച്ചതിന്റെ ഭാഗമായാണ് വയനാട് വിട്ട് റായ്ബറേലി സ്വന്തമാക്കിയത്. ഇതിനു പിന്നില്‍ തന്റെ സഹോദരിയുടെ വിജയം കൂടി രാഹുല്‍ ആലോചിച്ചിട്ടുണ്ടായിരുന്നു. റായ്ബറേലിയേക്കാള്‍ ഭൂരിപക്ഷത്തിനാണ് രാഹുല്‍ഗാന്ധി വയനാട് വിജയിച്ചത്. അതുകൊണ്ടു തന്നെ തന്റെ സഹോദരിയെ ചതിക്കില്ലെന്നുറപ്പുള്ള വയനാട്ടിലേക്ക് വിടാനായിരുന്നു രാഹിലിനും പാര്‍ട്ടിക്കും ഇഷ്ടം. വയനാടിനെ അത്രയേറെ UDFമായി അടുത്തു നിര്‍ത്തുകയാണ് ഗാന്ധി കുടുംബം. അങ്ങനെ ഉപതെരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് മുന്നില്‍ നില്‍ക്കുകയാണ് കോണ്‍ഗ്രസ്.
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്റെ കാര്യത്തില്‍ ഇടതുപക്ഷത്ത് ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. ഇടതുപക്ഷത്തില്‍ പാലക്കാടും, ചേലക്കരയും സി.പി.എമ്മിന്റെ സീറ്റുകളാണ്. വയനാട് ലോക്‌സഭാ മണ്ഡലം സി.പി.ഐയുടേതും. സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കേണ്ടത് ഈ പാര്‍ട്ടികളാണ്. പാലക്കാട് ആഞ്ഞു പിടിച്ചാല്‍ സി.പി.എമ്മിന്റേതാകും. ചേലക്കര നിലനിര്‍ത്തുകയും വേണം. അതേ സമയം വയനാട് ലോക്സഭാ മണ്ഡലത്തില്‍ കൈവിട്ട കളിയാണ്. ചേലക്കരയില്‍ സി.പി.എം മുന്‍ എം.എല്‍.എ കൂടിയായ യു.ആര്‍ പ്രദീപിനെ മത്സരിപ്പിക്കാന്‍ സി.പി.എമ്മില്‍ ഏകദേശ ധാരണയായിട്ടുണ്ട്. എന്നാല്‍ പാലക്കാട് സര്‍വ്വത്ര ആശയക്കുഴപ്പമാണ്.
എല്‍.ഡി.എഫ്. തുടര്‍ച്ചയായി മൂന്നാംസ്ഥാനത്തേക്ക് പൊയ്‌ക്കൊണ്ടിരിക്കുന്ന മണ്ഡലമാണ് പാലക്കാട്. സ്ഥാനാര്‍ത്ഥി ചര്‍ച്ചകളില്‍ ഉയര്‍ന്ന സാധ്യത കല്‍പ്പിക്കുന്ന പേരുകളില്‍ ഒന്ന് പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ കെ.ബിനുമോള്‍ക്കാണ്. സി.പി.എം. നേതാവായിരുന്ന ഇമ്പിച്ചി ബാവയുടെ മകളായ ബിനുമോള്‍ എസ്.എഫ്.ഐ. വിദ്യാര്‍ഥി രാഷ്ട്രിയത്തിലൂടെ പൊതുരംഗത്തേക്ക് എത്തിയ ഇവര്‍ സി.പി.എം ജില്ലാ കമ്മിറ്റി അംഗമാണ്. പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ സഫ്ദര്‍ ഷെരീഫിന്റെ പേരും പരിഗണനയിലുണ്ട്. അഭിഭാഷകന്‍ കൂടിയായ സഫ്ദര്‍ ഡി.വൈ.എഫ്.ഐ. പാലക്കാട് ബ്ലോക്ക് ജോയില്‍ സെക്രട്ടറിയുമാണ്.
നിലവില്‍ യു.ഡി.എഫുമായി ഇടഞ്ഞു നില്‍ക്കുന്ന പി. സരിന്‍ പാര്‍ട്ടി വിട്ടാല്‍ പാലക്കാട് സ്ഥാനാര്‍ത്ഥിയാക്കാമെന്ന് സി.പി.എം പാലക്കാട് ജില്ലാക്കമ്മിറ്റി അറിയിച്ചിട്ടുണ്ടെന്നാണ് സൂചന. അങ്ങനെയെങ്കില്‍ പി. സരിന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകും. വയനാട്ടില്‍ സി.പി.ഐയ്ക്ക് വ്യക്തതയില്ല. മുന്‍ എം.എല്‍.എയും സി.പി.ഐയുടെ മുതിര്‍ന്ന നേതാവുമായ ഇ.എസ്. ബിജിമോളുടെയും മുന്‍ എം.എല്‍.എ സത്യന്‍ മൊകേരിയുടെ പേരും വയനാട് സീറ്റിലേക്കായി സി.പി.ഐ പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. ഇതിനെല്ലാം പുറമെ, പൊതുസ്വതന്ത്രനെ നിര്‍ത്തുന്നതും ഇടതുമുന്നണിയുടെ പരിഗണനയിലുണ്ടെന്നാണ് വിവരം. സി.പി.ഐ കേന്ദ്രകമ്മിറ്റി അംഗം ആനിരാജയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധിയോട് തോറ്റത്.
അന്ന് സി.പി.എം വോട്ടു മറിച്ചെന്ന ആരോപണം ആനിരാജ ഉന്നയിക്കുകയും ചെയ്തിരുന്നു. എന്നാല്‍, പിന്നീട് അതിനെക്കുറിച്ച് സി.പി.ഐ കൂടുതല്‍ ചര്‍ച്ചകള്‍ക്കു വഴിവെച്ചില്ല. ഇതോടെ ഇനി മത്സരിക്കാനില്ലെന്ന നിലപാട് ആനിരാജയും എടുത്തു. വയനാട്ടില്‍ ആനിരാജ വീണ്ടും മത്സരിച്ചേക്കുമെന്നും സൂചനയുണ്ട്. എന്നാല്‍, സി.പി.ഐ സംസ്ഥാന നേതൃത്വത്തിന് ആനിരാജയോട് വലി മതിപ്പില്ല. തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ സി.പി.ഐയും സി.പിഎമ്മും തമ്മിലുള്ള വിശ്വാസത്തിന് വലിയ വിള്ളല്‍ ഉണ്ടായിട്ടുണ്ട്. വോട്ട് ചോര്‍ച്ചയിലാണ് ഈ വിള്ളല്‍ വന്നിരിക്കുന്നത്. സി.പി.എമ്മിന്റെ നീക്കു പോക്ക് രാഷ്ട്രീയത്തിന്റെ ഇരകളായി മാറുന്നതെല്ലാം സി.പി.ഐ സ്ഥാനാര്‍ത്ഥികളാണ്.
തിരുവനന്തപുരം, തൃശൂര്‍, വയനാട് ലോക്‌സഭാ മണ്ഡലങ്ങളില്‍ എല്ലാം ഇത് പ്രതിഫലിച്ചിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് പാര്‍ട്ടി വോട്ടുപകള്‍ പോലും കിട്ടാതെ വരുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്. ഇതില്‍ പ്രധാനമായും വോട്ടുകള്‍ ചോര്‍ത്തിയിരിക്കുന്നത് സി.പി.എമ്മാണ്. ഈ വോട്ടുകള്‍ എങ്ങോട്ടാണ് പോയതെന്ന് വ്യക്തമാണെങ്കിലും പ്രത്യക്ഷത്തില്‍ അതിനെ ചോദ്യം ചെയ്യാതിരിക്കുകയാണ് സി.പി.ഐ തൃശൂരില്‍ സുരേഷ്‌ഗോപി വിജയിച്ചതും, തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖര്‍ രണ്ടാംസ്ഥാനത്തെത്തിയതും, വയനാട് ബി.ജെ.പി വോട്ട് ഷെയര്‍ വര്‍ദ്ധിപ്പിച്ചതുമെല്ലാം ഇഠതു പാളത്തില്‍ വോട്ടുചോര്‍ച്ച ഉണ്ടായതിനെ തുടര്‍ന്നാണ്.
രണ്ടു മുന്നണികളെയും അപേക്ഷിച്ച് കേരളത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന പാര്‍ട്ടിയാണ് ബി.ജെ.പി. അതുകൊണ്ടു തന്നെ ഓരോ തെരഞ്ഞെടുപ്പിലും അഴര്‍ വോട്ടു ഷെയര്‍ ഉയര്‍ത്തുകയാണ് ചെയ്യുന്നത്. വിജയിക്കുമെന്ന സുഭ പ്രതീക്ഷ അണികള്‍ക്കു നല്‍ിക്കൊണ്ട് ഓരോ തവണയും വോട്ടുഷെയര്‍ ഉര്‍ത്തിക്കൊണ്ടിരിക്കുന്ന BJPക്ക് പ്രതീക്ഷയുള്ള മണ്ഡലമാണ് പാലക്കാട്. കഴിഞ്ഞ തവലണ രണ്ടാംസ്ഥാനത്തെത്തിയ പാലക്കാട് മണ്ഡലം.
പാലക്കാട്ട് ബി.ജെ.പിക്കായി മൂന്ന് പേര്‍ രംഗത്തുണ്ട്. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും, ശോഭാ സുരേന്ദ്രനും പിന്നെ കൃഷ്ണകുമാറും. പാലക്കാട്ടെ പ്രാദേശിക നേതാവായ കൃഷ്ണകുമാറിനെ മത്സരിപ്പിക്കുന്നതില്‍ കെ. സുരേന്ദ്രന് എതിര്‍പ്പില്ല. എന്നാല്‍ ശോഭാ സുരേന്ദ്രനെ മത്സരിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ശോഭാ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ബി.ജെ.പിയിലെ ഒരു കൂട്ടം നേതാക്കള്‍ കേന്ദ്രത്തിന് കത്തു നല്‍കിയിരുന്നു. വിജയ സാധ്യതയുള്ള സീറ്റിലേക്ക് വിജയസാധ്യത കല്‍പ്പിക്കുന്ന സ്ഥാനാര്‍ത്ഥിയെ തന്നെ നിര്‍ത്തണമെന്നാണ് പാര്‍ട്ടിയുടെ നിലപാട്.
ശോഭാ സുരേന്ദ്രന്‍ കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെല്ലാം വോട്ടുഷെയറിംഗില്‍ വിജയിച്ചിട്ടുണ്ട്. അതിനിടെ വയനാട് ലോക്സഭാ മണ്ഡലത്തില്‍ ശോഭാ സുരേന്ദ്രനെ പരിഗണിക്കാനും സാധ്യതയുണ്ട്. ചേലക്കരയില്‍ സരസുവാകും ബിജെപി സ്ഥാനാര്‍ത്ഥി. വയനാട്ടില്‍ സന്ദീപ് വാരിയര്‍ ഉള്‍പ്പെടെയുള്ളവ
രുടെ പേരുകളും ബിജെപി പരിഗണിക്കുന്നുണ്ട്.
പ്രിയങ്കാ ഗാന്ധിയുടേയും രാഹുല്‍ മാങ്കൂട്ടത്തിന്റേയും ആദ്യത്തെ തിരഞ്ഞെടുപ്പ് പോരാട്ടമാണിത്. വോട്ടെണ്ണല്‍ നവംബര്‍ 23നാണ് നടക്കുക.
CONTENT HIGNLIGHTS;To lose and be defeated; Opposition ready, ruling party in confusion, BJP fighting for candidate