Explainers

ADMനെ കൊന്നതോ ?: വില്ലനായത് പെട്രോള്‍ പമ്പോ? ; പെട്രോളിയം സഹമന്ത്രി സുരേഷ്‌ഗോപി ഇടപെടുമോ ?

ചോരക്കൊതി തീരാത്ത കമ്യൂണിസ്റ്റ് ചേരി

സാധാരണ ജനങ്ങള്‍ക്ക് കമ്യൂണിസ്റ്റുകാര്‍ എന്നാല്‍, കുടുംബത്തിലെ അംഗം പോലെയായിരുന്നു പണ്ട്. പക്ഷെ ഇന്നവര്‍, തൊഴിലാളികളുടെ പ്രസ്ഥാനമോ, തൊഴിലാളി നേതാക്കളോ അല്ല. മുതലാളിമാരും കോീശ്വരന്‍മാരുമൊക്കെയാണ്. വന്‍കിട ബിസിനസ്സുകളില്‍ പാര്‍ട്‌നര്‍മാര്‍ മുതല്‍, വിദേശത്തും സ്വദേശത്തും കോടികളുടെ നിക്ഷേപങ്ങള്‍ ഉള്ളവരായി മാറിക്കഴിഞ്ഞു. സംശയമുണ്ടെങ്കില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളും സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തിയാല്‍ മതിയാകും. 90കള്‍ക്കു മുമ്പും അതിനു ശേഷവും നേതാക്കളുടെ സ്വത്ത് വര്‍ദ്ധന എങ്ങനെയാണെന്ന് നോക്കിയാല്‍ തീരാവുന്ന സംശയമേയുള്ളൂ.

ഇതെങ്ങനെ സംഭവിച്ചു എന്നതാണ് കണ്ണൂരിലെ ADMന്റെ ആത്മഹത്യ ചൂണ്ടിക്കാട്ടുന്നത്. ഒരു പെട്രോള്‍ പമ്പിന്റെ അനുമതിയാണ് വില്ലന്‍. പെട്രോള്‍ പമ്പ് ആര്‍ക്കു വേണ്ടിയായിരുന്നു എന്നത് അന്വേഷിച്ച് കണ്ടെത്തുമ്പോഴാണ് ADMന്റെ ആത്മഹത്യയും കൈക്കൂലിയുമൊക്കെ കമ്യൂണിസ്റ്റുകാരുടെ കൊലയാളിക്കൂട്ടത്തിന് പുത്തരിയല്ലെന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്. ഒരു യാത്രയയപ്പ് ചടങ്ങു കഴിഞ്ഞാല്‍ എന്തെങ്കിലും ഒരു എന്റര്‍ടെയിന്‍മെന്റു വേണ്ടേ, എന്ന് ചിന്തിച്ച് തൂങ്ങി മരിക്കുന്ന മനുഷ്യര്‍ കേരളത്തിലുണ്ടെന്ന തരത്തിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഇടതുപക്ഷക്കാരെല്ലാം പറഞ്ഞുകൊണ്ടിരിക്കുന്നത്.

അതായത്, അവരുടെ ജില്ലാപഞ്ചായത്ത് പ്രസിഡന്റിനെ രക്ഷിച്ചെടുക്കാന്‍ വേണ്ടിയുള്ള നാടകം. മാത്രമല്ല, യുവജന സംഘടന പോലും സുരക്ഷയൊരുക്കിക്കളഞ്ഞു. സ്വന്തം പോലീസിനെയും വിശ്വാസമില്ലാതെ പോയ പാര്‍ട്ടിയാണ് എന്നു തെളിയിച്ചു കഴിഞ്ഞു. എന്നാല്‍, മലയാളിഖള്‍ അരിയേണ്ട ഒരു കാര്യമുണ്ട്. കേരളത്തിലെ കമ്യൂണിസ്റ്റുകാര്‍ കൊലയാളികള്‍ ആയി മാറിക്കൊണ്ടിരിക്കുകയാണ്. തല്ലാനും കൊല്ലാനും ഒരു മടിയുമില്ല. അവരുടെ ഏകാധിപത്യം നടപ്പാക്കാന്‍ വേണ്ടി, അവര്‍ പറയുന്ന കാര്യങ്ങള്‍ നടപ്പാക്കാന്‍ വേണ്ടി, അവരുടെ ആല്‍ക്കാരെ സംരക്ഷിക്കാന്‍ വേണ്ടിയെല്ലാം നടത്തുന്ന കൊലപാതകങ്ങളാണ് ഏറെയും.

കണ്ണൂരില്‍ അതിന്റെ പേര് രാഷ്ട്രീയ കൊലപാതകങ്ങള്‍ എന്നാണ്. പ്രതിപക്ഷത്തിരിക്കുമ്പോള്‍ എതിരാളികളെ നിര്‍ദാക്ഷണ്യം കൊന്നു തള്ളുകയും എന്നാല്‍, ഭരണപക്ഷത്തിരിക്കുമ്പോള്‍ ഒരിക്കലും രാഷ്ട്രീയമായി കൊല്ലാതിരിക്കുകയും, എന്നാല്‍, ആത്മഹത്യയ്ക്കു വഴിവെയ്ക്കുകയും, ഗുണ്ടകളെ അഴിഞ്ഞാടാന്‍ വിടുകയും ചെയ്യുന്നചിലൂടെ രണ്ടുതരം കൊലപാതകങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ടി.പി ചന്ദ്രശേഖരന്‍ വധവും, ADMന്റെ ആത്മഹത്യയും അഭിമന്യൂവിന്റെ വധവുമെല്ലാം ഇതില്‍പ്പെടും. ചിലത് അവര്‍ ചെയ്യുകയും ചിലത് മറ്റുള്ളവരെ കൊണ്ട് ചെയ്യിക്കുകയും ചെയ്യുന്നുണ്ട്. ADMന്റേത് കൊലപാതകമാകുന്നത് അവിടെയാണ്.

അദ്ദേഹത്തെ സ്വയം ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുകയോ, അതിലേക്കുള്ള വഴി തുറന്നിടുകയോ ചെയ്യുകയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയ്തത്. അതായത്, പെട്രോള്‍ പമ്പിന്റെ അനുമതിക്കു വേണ്ടി. ആരോപണം ഉന്നയിച്ചിരിക്കുന്നത് കോണ്‍ഗ്രസ്സാണ്. എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യക്ക് പിന്നാലെ, പി.പി. ദിവ്യയ്ക്കെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്. കണ്ണൂരില്‍ അനുമതി നല്‍കിയ പെട്രോള്‍ പമ്പ് ദിവ്യയുടെ ഭര്‍ത്താവിന്റേതാണെന്ന് കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് ആരോപിക്കുകയാണ്. പരാതിക്കാരനായ പ്രശാന്ത് ബിനാമിയും. ചില സിപിഎം നേതാക്കള്‍ക്കും പെട്രോള്‍ പമ്പില്‍ പങ്കാളിത്തവുമുണ്ട്.

ഇതേപ്പറ്റി സമഗ്ര അന്വേഷണം വേണമെന്നാണ് ആവശ്യം. എ.ഡി.എം നവീന്‍ ബാബുവിന് ഒരു ലക്ഷം രൂപ കൈക്കൂലി കൊടുത്തുവെന്ന് പറയപ്പെടുന്ന കെ.വി പ്രശാന്ത് പി.പി. ദിവ്യയുടെ ഭര്‍ത്താവിനൊപ്പം പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലാണ് ജോലി ചെയ്യുന്നത്. പ്രശാന്തുമായി ദിവ്യയുടെ കുടുംബത്തിന് അടുത്ത ബന്ധമുണ്ട്. കണ്ണൂര്‍ ജില്ലയിലെ രണ്ട് സി.പി.എം നേതാക്കളുടെ ബിനാമിയായാണ് മെഡിക്കല്‍ കോളേജിലെ ജീവനക്കാരനായ കെ.വി പ്രശാന്ത് പെട്രോള്‍ ബങ്ക് തുടങ്ങാനിറങ്ങിയതെന്ന ആരോപണവുമുണ്ട്. ഇതില്‍ പി.പി ദിവ്യക്കോ കുടുംബത്തിനോ പങ്കുണ്ടോയെന്ന സംശയവും ഉയരുന്നുണ്ട്.

ഇതിനു പിന്നാലെ കണ്ണൂരിലെ ഒരു മലയോര പ്രദേശത്തെ ടൂറിസം കേന്ദ്രത്തില്‍ ഏക്കര്‍ കണക്കിന് ഭുമി സി.പി.എം നേതാക്കള്‍ വാങ്ങി കൂട്ടിയതായുള്ള ആരോപണവും ഉയര്‍ന്നിട്ടുണ്ട്. പി.പി ദിവ്യയ്ക്കും ഇതില്‍ പങ്കുണ്ടെന്ന ആരോപണവും സൈബര്‍ ഇടങ്ങളില്‍ വന്നിട്ടുണ്ട്. എഡിഎം നവീന്‍ ബാബു ഒരു പെട്രോല്‍ പമ്പിന് എന്‍ഒസി നല്‍കാനായി കൈക്കൂലി വാങ്ങിയെന്നാണ് സിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പിപി ദിവ്യ ഉന്നയിച്ചത്. പിന്നാലെ എഡിഎം ജീവനൊടുക്കുകയും ചെയ്തു. ടി.വി പ്രശാന്തന്‍ എന്ന ആളുടെ പെട്രോള്‍ പമ്പ് തുടങ്ങാനുള്ള ശ്രമങ്ങളിലാണ് ദിവ്യ ഇടപെട്ടത്.

എഡിഎമ്മിനെ നേരില്‍ വിളിച്ച് ഇക്കാര്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടതായും ദിവ്യ തന്നെ പറഞ്ഞിരുന്നു. എന്തുകൊണ്ടാണ് പ്രശാന്തിന്റെ കാര്യത്തില്‍ ദിവ്യ ഇത്രയും കാര്യമായ ഇടപെടല്‍ നടത്തിയത് എന്നതില്‍ ഒരു ഉത്തരം മാത്രമേയുള്ളു. അത് പ്രശാന്തന്റെ സിപിഎം ബന്ധം. എ.കെജി സെന്റര്‍ ഓഫീസ് സെക്രട്ടറി ബിജു കണ്ടക്കൈയ്യും മന്ത്രി റിയാസിന്റെ പേഴ്സണല്‍ സ്റ്റാഫിലുള്ള രതീഷ് കണ്ടക്കൈയ്യും പ്രശാന്തന്റെ അടുത്ത ബന്ധുക്കളാണ്. കൂടാതെ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.വി ഗോവിന്ദനും ബന്ധുവാണ്. ഇതുതന്നെയാണ് പ്രശാന്തനു വേണ്ടി ദിവ്യ രംഗത്തിറങ്ങാന്‍ കാരണമെന്നാണ് സൂചന.

നിരന്തരം ആവശ്യപ്പെട്ടിട്ടും നടത്തികൊടുക്കാത്തതിലെ വൈരാഗ്യമാണ് വിളിക്കാത്ത ചടങ്ങിലെത്തി ദിവ്യ തീര്‍ത്തതെന്നാണ് ആരോപണം. സര്‍ക്കാര്‍ സംവിധാനത്തിലിരിക്കുന്നവര്‍ക്കു പോലും ഇതാണോ അവസ്ഥ എന്ന ചോദ്യവും ഉയരുന്നുണ്ട്. കൈക്കൂലി ആവശ്യപ്പെട്ടപ്പോള്‍ തന്നെ വിജിലന്‍സിനെ അറിയിക്കാമായിരുന്നു പ്രശാന്തന്. കടുത്ത നടപടി ഉറപ്പാക്കാന്‍ പോന്ന അടുപ്പക്കാരും ഉണ്ട്. എന്നാല്‍ അതിനൊന്നും നില്‍ക്കാതെയാണ് പ്രതികാരം തീര്‍ക്കാന്‍ ഒരുങ്ങിയത്. ദിവ്യയുടെ നേതൃത്വത്തില്‍ നടന്ന ഗൂഢാലോചനയാണ് ഇതെല്ലാം എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

അതേസമയം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയുടെ പേരിലുള്ള പഴയ കേസും ഇപ്പോള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. തലശ്ശേരിയിലെ ദളിത് പെണ്‍കുട്ടിയുടെ ആത്മഹത്യാ ശ്രമത്തിലാണ് ദിവ്യയ്ക്കും ഇപ്പോഴത്തെ സ്പീക്കര്‍ എ.എന്‍.ഷംസീറിനും എതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസ് ഉണ്ടായത്. 2016ല്‍ ആയിരുന്നു ഈ കേസിന് ആസ്പദമനായ സംഭവം നടന്നത്. കോണ്‍ഗ്രസ് തലശ്ശേരി ബ്ലോക്ക് സെക്രട്ടറിയായിരുന്ന എന്‍. രാജന്റെ മകളാണ് അഞ്ജന. രാജനെ സിപിഎമ്മുകാര്‍ മര്‍ദിച്ചത് ചോദ്യം ചെയ്യാന്‍ അഞ്ജനയും സഹോദരി അഖിലയും സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ എത്തി.

മൂന്നു ദിവസത്തിനുശേഷം പോലീസ് ഇവരെ സ്റ്റേഷനിലേക്ക് വിളിച്ചു അറസ്റ്റ് രേഖപ്പെടുത്തി. പാര്‍ട്ടി പ്രവര്‍ത്തകരെ മര്‍ദിച്ചു, ഉപകരണങ്ങള്‍ നശിപ്പിച്ചു എന്നൊക്കെ ചൂണ്ടിക്കാട്ടി ഇരുവര്‍ക്കുമെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. ഒരു വയസ്സുള്ള മകളുമായാണ് അഖില ജയിലില്‍ പോയത്. ഇത് കേരള രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ചു. കോണ്‍ഗ്രസ് ഇത് ദേശീയ തലത്തില്‍ ചര്‍ച്ചയാക്കി. അഞ്ജന ഉറക്കഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ചാനല്‍ ചര്‍ച്ചയ്ക്കിടെ സിപിഎം നേതാക്കള്‍ നടത്തിയ പരാമര്‍ശത്തില്‍ മനംനൊന്താണ് അഞ്ജന ആത്മഹത്യക്ക് ശ്രമിച്ചത് എന്നാരോപിച്ച് ബന്ധുക്കള്‍ രംഗത്തുവന്നു.

സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിലായി. തുടര്‍ന്നാണ് പി.പി.ദിവ്യക്കും ഷംസീറിനും എതിരെ കേസ് എടുത്തത്. പിന്നീട് ഷംസീറിനെ കേസില്‍ നിന്ന് ഒഴിവാക്കി. യുവതി കഴിച്ച മരുന്ന് മരണത്തിനിടയാക്കില്ലെന്ന് ഡോക്ടര്‍ സര്‍ട്ടിഫൈ ചെയ്തിരുന്നു. ഇതോടെയാണ് ദിവ്യക്ക് എതിരെയുള്ള കേസ് എഴുതിതള്ളിയത്. ADMന്റെ ആത്മഹത്യയോടെ കൈക്കൂലി കൊടുത്തു നേടിയ പെട്രോള്‍ പമ്പിന്റെ അനുമതി കേന്ദ്രം റദ്ദു ചെയ്‌തേക്കുമെന്നാണ് ലഭിക്കുന്ന വിവരം. കേന്ദ്ര പെട്രോളിയം മന്ത്രാലയമാണ് പമ്പുകള്‍ക്ക് അനുമതി നല്‍കേണ്ടത്. അതിന് വിവിധ വകുപ്പുകളില്‍ നിന്നുള്ള അനുമതി ആവശ്യമാണ്.

നിയമപ്രകാരം ചെയ്യേണ്ടതെല്ലാം ചെയ്താല്‍ ഇതിന് എന്‍ഒസിക്ക് എന്തിന് കൈക്കൂലി നല്‍കി എന്ന ചോദ്യത്തിന് പമ്പ് ഉടമ ടിവി പ്രശാന്തന്‍ മറുപടി നല്‍കേണ്ടി വരും. കൈക്കൂലി നല്‍കിയാണ് എന്‍ഒസി വാങ്ങിയതെന്ന തുറന്ന് പറച്ചില്‍ പമ്പിന്റെ അനുമതി റദ്ദാക്കുന്നതില്‍ വരെ എത്താം എന്നാണ് സാഹചര്യം. കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി ഈ വിഷയത്തില്‍ ഇടപെടും എന്ന് ഉറപ്പാണ്. ഇപ്പോള്‍ തന്നെ ബിജെപിയില്‍ ഇത്തരമൊരു ആവശ്യം ഉയര്‍ന്നിട്ടുണ്ട്. സംഘപരിവാര്‍ സൈബര്‍ ഇടത്തും ഇതുതന്നെയാണ് ആവശ്യം.

ഉപതിരഞ്ഞെടുപ്പുകള്‍ പടിക്കലെത്തി നില്‍ക്കെ ഇക്കാര്യത്തില്‍ രാഷ്ട്രീയം കൂടി പരിഗണിച്ച് ഒരു ഇടപെടല്‍ സരേഷ് ഗോപി നടത്തിയാല്‍ സിപിഎമ്മിന് കടുത്ത തിരിച്ചടിയാകും. താന്‍ നേരിട്ട് കൈകാര്യം ചെയ്യുന്ന വകുപ്പെന്ന നിലയ്ക്ക് സുരേഷ് ഗോപി ഇത് ചെയ്യാതിരിക്കാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരു കാരണവുമില്ലെന്നാണ് കണക്കു കൂട്ടല്‍.

CONTENT HIGHLIGHTS;ADM killed?: Is the petrol pump the villain? ; Will Petroleum Joint Secretary Suresh Gopi intervene?

Latest News