ഒരു പാവം സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കൊലയ്ക്കു കൊടുത്തിട്ടും തീരാത്ത വാശിയോടെയാണ് ഇടതുപക്ഷമെന്ന കള്ളക്കൂട്ടങ്ങള്‍ നുണ പറഞ്ഞു കൊണ്ടേയിരിക്കുന്നത്. കൊടും വളവായാലും, നിയമങ്ങള്‍ പാലിക്കാതെയായാലും തങ്ങള്‍ ഉന്നയിക്കുന്ന ഏതു കാര്യവും നടപ്പാക്കിയില്ലെങ്കില്‍ മരണത്തില്‍ക്കുറഞ്ഞ ശിക്ഷയൊന്നും പാര്‍ട്ടി കോടതി വിധിക്കില്ല എന്ന ധാര്‍ഷ്ട്യം ADM നവീന്‍ ബാബുവിന്റെ ആത്മഹത്യയിലും ഉദിച്ചുനില്‍ക്കുകയാണ്. യുവ സംരംഭകനാണ് പ്രശാന്തന്‍.
യോഗ്യത സര്‍ക്കാര്‍ ജോലിയും, സി.പി.എം അംഗത്വവും. പാര്‍ട്ടിയിലെ നേതാക്കളുമായുള്ള അടുത്ത ബന്ധവും. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവിന്റെ സംരംഭകത്വ പദ്ധതിയായ ‘ഈസ് ഓഫ് ഡൂയിംങ്’ വഴിയുള്ള സംരംഭമായാകനേ വഴിയുള്ളൂ. സംരംഭത്തിന് അനുമതി നല്‍കിയില്ലെങ്കില്‍ പിന്നെ എന്തു ചെയ്യും. എന്നാല്‍, ADMന്റെ ആത്മഹത്യയ്ക്കു ശേഷവും ഇടതുപക്ഷ അംഗവും സംഘവും കള്ളത്തരങ്ങള്‍ പരത്തുകയാണ് ചെയ്യുന്നത്.
ADMന്റെ കൈക്കൂലി ചോദിക്കലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കു പരാതി നല്‍കിയെന്നാണ് പ്രശാന്തന്‍ പറയുന്നത്. അതും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയുടെ ഉപദേശ പ്രകാരമായിരുന്നു പരാതി നല്‍കിയതെന്നും ഇരുവരും പറയുന്നുണ്ട്. കൈക്കൂലിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരേ പരാതി നല്‍കുക തന്നെ വേണം. എന്നാല്‍, പ്രശാന്തന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടോ, ഇ മെയില്‍ വഴിയോ പരാതി നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ പറയുമ്പോള്‍, ആരാണ് കല്ലുവെച്ച നുണ പറയുന്നതെന്ന് ജനങ്ങളോടു പറയണം.
പരാതി നല്‍കിയെന്ന് പ്രശാന്തനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും പറയുമ്പോള്‍, പരാതി തന്നിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നത് അവര്‍ക്കിടയില്‍ ഉണ്ടായ ആശയക്കുഴപ്പമാണെന്ന് വ്യക്തമാണ്. പക്ഷെ, പ്രശാന്തന്റെ പരാതി എന്നു പറയുന്ന ഒരു കടലാസുമായി കൈക്കൂലി നല്‍കിയതിന് മറ്റൊരു പരാതി പോലീസിന് ലഭിച്ചിട്ടുണ്ട്. ആ പരാതിയില്‍ പ്രശാന്തനെതിരേ കേസെടുക്കാനും സാധ്യതയുണ്ട്. അപ്പോഴും അറിയേണ്ടത്, മുഖ്യമന്ത്രിക്കു നല്‍കിയിട്ടില്ലാത്ത പരാതി എങ്ങനെയാണ് പുറത്തെത്തിയത്.
ആ പരാതി വ്യാജമാണോ ?. അതോ ADM ആത്മഹത്യ ചെയ്ത ശേഷം നിര്‍മ്മിച്ച പരാതിയാണോ ?. ADMനെ മോശക്കാരനാക്കി പൊതു സമൂഹത്തില്‍ നിര്‍ത്താനുള്ള സൈക്കോളജിക്കല്‍ മൂവായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നടത്തിയത്. കാരണം, പ്രശാന്തന്‍ കൈക്കൂലി നല്‍കിയ ശേഷം പെട്രോള്‍ പമ്പിന് NOC നല്‍കിയെന്നും വ്യാജമായി നിര്‍മ്മിച്ച പരാതിയില്‍ പറയുന്നുണ്ട്. കൈക്കൂലി കൊടുത്ത്, അനുമതി വാങ്ങിയിട്ടും ADMനെ എന്തിനാണ് വേട്ടയാടിയതെന്ന് ജില്ലാ പി.പി. ദിവ്യ മറുപടി പറയേണ്ടി വരും.
പെട്രോള്‍ പമ്പിന്റെ അനുമതിയും, അതിനു കൈക്കൂലി കൊടുത്ത കാര്യവും പുറത്തു വന്നുതു തന്നെ ADMന്റെ ആത്മഹത്യോടെയാണ്. അതിനു മുമ്പു വരെ അതീവ രഹസ്യമായി നടത്തിയ ഇടപാടുകളെല്ലാം സംശയവും ദുരൂഹതയുമുള്ളതുമാണ്. വ്യാജ പരാതി എവുതി തയ്യാറാക്കിയത്, മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഫയല്‍ ചെയ്യാന്‍ വേണ്ടി ആയിരുന്നോ എന്നും സംശയമുണ്ട്. പരാതി നേരത്തെ കൊടുത്തിരുന്നു എന്നു വരുത്തി തീര്‍ക്കാന്‍ വേണ്ടിയുള്ള ശ്രമമായിരുന്നു നടന്നതെന്നും സംശയമുണ്ട്.
ADMന്റെ ആത്മഹത്യയ്ക്കു പിന്നാലെ സംഭവം വിവാദമായതോടെയാണ് പ്രശാന്തന്റെ പരാതി തിരുകിക്കയറ്റാന്‍ കഴിയാതെ പോയതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഇല്ലെങ്കില്‍, പ്രശാന്തന്റെ പരാതി മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉണ്ടായേനെ. ഇനി വ്യവസായ മന്ത്രിയുടെ ഓപീസില്‍ ഈ പരാതി ഉണ്ടോ എന്നും സംശയമുണ്ട്. കാരണം, ‘ഈസ് ഓഫ് ഡൂയിംങ്’ അവിടെയാണല്ലോ നടക്കുന്നത്. മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്‍ പരാതി ലഭിച്ചിട്ടില്ല എന്നു വ്യക്തമാക്കിയ സ്ഥിതിക്ക്, ഇനി സോഷ്യല്‍ മീഡിയയിലൂടെ കറങ്ങി നടക്കുന്ന പരാതിയുടെ ഉറവിടം കണ്ടെത്തണം.
അതാണ് പോലീസ് ചെയ്യേണ്ടത്. ആരാണ് ഇങ്ങനെയൊരു വ്യാജ പരാതി തയ്യാറാക്കിയത്. എന്തിനായിരുന്നു ഇത്.അതേസമയം, നവീന്‍ ബാബുവിനെതിരെ പെട്രോള്‍ പമ്പുടമ ടി.വി.പ്രശാന്തന്‍ നല്‍കിയെന്നു പറയപ്പെടുന്ന പരാതി മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നു വിജിലന്‍സിനും ലഭിച്ചിട്ടില്ല. ഇതോടെ, പരാതി നല്‍കിയിരുന്നെന്ന വാദം കെട്ടിച്ചമച്ചതാണെന്ന് വ്യക്തമാവുകയാണ്. ഇതിനിടെ മറ്റൊരു പരാതിയില്‍ ADMനെതിരേയും പ്രശാന്തനെതിരേയും വിജിലന്‍സ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
98,500 രൂപ കൈക്കൂലിയായി നല്‍കിയെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പ്രശാന്തനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് പരാതി ലഭിച്ചത്. ഈ പരാതിക്കൊപ്പം പ്രശാന്തന്‍ മുഖ്യമന്ത്രിക്കു നല്‍കിയെന്നു പറയപ്പെടുന്ന പരാതിയും വച്ചിട്ടുണ്ട്. കൈക്കൂലി നല്‍കല്‍, വാങ്ങല്‍, സര്‍ക്കാര്‍ ജീവനക്കാരനായ പ്രശാന്തന്‍ ചട്ടവിരുദ്ധമായി പെട്രോള്‍ പമ്പ് ആരംഭിക്കാന്‍ ശ്രമിച്ചത്. കൈക്കൂലി വാങ്ങിയെങ്കില്‍ എന്തുകൊണ്ടു വിജിലന്‍സിനെ അറിയിച്ചില്ല തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കും.
പൊലീസിന്റെ എതിര്‍പ്പു മറികടന്നാണു പമ്പിന് അനുമതി നല്‍കിയതെന്ന വിവരവും വിജിലന്‍സിനു ലഭിച്ചിട്ടുണ്ട്. നിയമാനുസൃതം അന്വേഷിച്ചാല്‍ പമ്പിനായി സമ്മര്‍ദം ചെലുത്തിയ ജനപ്രതിനിധികളും അന്വേഷണ പരിധിയില്‍ വരും. അതേസമയം, കണ്ണൂര്‍ എ.ഡി.എമ്മിന്റെ മരണവുമായി പി. ശശിയ്ക്ക് ബന്ധമുണ്ട് എന്നാണ് പി.വി അന്‍വറിന്റെ ആരോപണം. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായ പി. ശശിയ്ക്ക് പലയിടങ്ങളിലും ബിനാമി ഇടപാടിലൂടെയുള്ള പെട്രോള്‍ പമ്പുണ്ട്.
അത്തരത്തില്‍ ബിനാമി ഇടപാട് നടത്തുന്ന ഒരു വിഷയമാണിതെന്നുമാണ് പി.വി അന്‍വറിന്റെ ആരോപണം. പെട്രോള്‍ പമ്പ് ഉടമയുടെ ആവശ്യം അത് യത്ഥാര്‍ത്ഥത്തില്‍ പി. ശശിയുടെ ആവശ്യങ്ങളായിരുന്നു എന്നും, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ശബ്ദം പി. ശശിയ്ക്ക് വേണ്ടിയായിരുന്നു എന്നുമാണ് പി.വി അന്‍വര്‍ ആരോപിക്കുന്നത്. എ.ഡി.എമ്മിനെതിരായ കള്ളപ്പരാതിക്ക് രേഖയുണ്ടാക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രമിക്കുന്നുവെന്നും ഇതിന് പിന്നില്‍ പി. ശശിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കണ്ണൂരില്‍ പി. ശശിയുടെ നേതൃത്വത്തിലുള്ള പല അനധികൃത കാര്യങ്ങള്‍ക്കും അനുമതി കൊടുക്കാന്‍ എ.ഡി.എം തയ്യാറായിരുന്നില്ല. ഇതിന്റെ പേരല്‍ എ.ഡി.എമ്മിന് പണി കൊടുക്കാന്‍ പി.പി ദിവ്യയെ അയച്ചത് പി. ശശിയാണ്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ഗുണ്ടാ സംഘത്തിന്റെ തലവനാണ്. എ.ഡി.എമ്മിന്റെ മരണത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണമാണ് കേരളം കേള്‍ക്കാന്‍ ആഗ്രഹിക്കുന്നത്. ഈ വിഷയത്തില്‍ പൂര്‍ണ്ണ ഉത്തരവാദിത്വത്തം സര്‍ക്കാരിനും പാര്‍ട്ടിക്കുമാണ്.
പി.ശശിയുടെ ബിനാമിയാണ് പി.പി ദിവ്യയുടെ ഭര്‍ത്താവ്. ഇവര്‍ ഇരുവരും ചേര്‍ന്ന് എ.ഡി.എമ്മില്‍ ചെലുത്തിയ മാനസിക സമ്മര്‍ദ്ദമാണ് എ.ഡി.എം ജീവനൊടുക്കാന്‍ കാരണമായത് എന്നും പി.വി അന്‍വര്‍ ആരോപിക്കുന്നുണ്ട്. ഇതേക്കുറിച്ച് ഒരന്വേഷണവും ഉണ്ടാകില്ലെന്നു മാത്രമല്ല, മുഖ്യമന്ത്രി തികഞ്ഞ അവജ്ഞയോടെ തള്ളിക്കളയുമെന്നുമാണ് പ്രതിപക്ഷം വിശ്വസിക്കുന്നത്.
CONTENT HIGHLIGHTS;’Fake’ that does not end even after killing: Prashanthan says that the Chief Minister’s office did not receive the complaint; Is it a fake complaint?