ബഹുനില കെട്ടിടങ്ങൾക്കുള്ളിൽ പടിക്കെട്ടുകൾ കയറാതെ വളരെ എളുപ്പത്തിൽ നമ്മെ ലക്ഷ്യ സ്ഥാനത്ത് എത്തിക്കുന്ന ഒന്നാണ് ലിഫ്റ്റ്. പടി കയറാൻ കഴിയാത്തവർക്ക് വളരെ നല്ല സംവിധാനമാണ് ലിഫ്റ്റ് ഒരുക്കുന്നത്. ഒരു കെട്ടിടത്തിൽ ലിഫ്റ്റ് ഉണ്ടെങ്കിലും കൂടുതൽ പേരും അതിൽ പോകാനായിരിക്കും ശ്രമിക്കുക. കാരണം വളരെ എളുപ്പം കെട്ടിടത്തിന്റെ പല ഭാഗത്തായി നമുക്ക് എത്തിച്ചേരാൻ കഴിയും.ഇതിലേക്ക് കയറുമ്പോൾ പലരും ആദ്യം കാണുന്നത് ഇതിലെ കണ്ണാടി തന്നെയായിരിക്കും. എല്ലാ ലിഫ്റ്റിലും നമുക്ക് ഒരു കണ്ണാടിയോ ഒന്നിൽ കൂടുതലോ കാണാൻ കഴിയും. എന്തിനാണ് ലിഫ്റ്റിൽ ഇത്തരത്തിൽ കണ്ണാടി സ്ഥാപിക്കുന്നതെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? പലരും ആ കണ്ണാടി നോക്കി മേക്കപ്പ് ചെയ്യുകയും ചിലർ ഫോട്ടോ എടുക്കുകയും ചെയ്യുന്നു. എന്നാൽ ഇതുമാത്രമല്ല വേറെയും നിരവധി ഗുണങ്ങൾ കണ്ണാടി സ്ഥാപിക്കുന്നത് കൊണ്ട് ഉണ്ട്.
അടുത്തിടെ ജപ്പാനിലെ എലിവേറ്റർ അസോസിയേഷൻ ഒരു മാർഗനിർദേശം പുറപ്പെടുവിച്ചു. ഇത് അനുസരിച്ച് എല്ലാ ലിഫ്റ്റിലും കണ്ണാടി സ്ഥാപിക്കുന്നത് നിർബന്ധമാക്കി. ഇത് അലങ്കാരത്തിനല്ല. മറിച്ച് ലിഫ്റ്റ് ഉപയോഗിക്കുന്ന ആളുകളുടെ മാനസികാരോഗ്യത്തെ ഇത് അനുകൂലമായി സഹായിക്കുന്നുവെന്നാണ് വിദഗ്‌ധർ പറയുന്നത്. എങ്ങനെ ലിഫ്റ്റിലെ കണ്ണാടികൾ മനുഷ്യന്റെ മാനസികാരോഗ്യത്തെ സംരക്ഷിക്കുമെന്ന് നോക്കാം.
ക്ലോസ്‌ട്രോഫോബിക്: ചെറുതും ഇടുങ്ങിയതുമായ സ്ഥലങ്ങളോടുള്ള ഭയമാണ് ക്ലോസ്ട്രോഫോബിക്. ചിലർക്ക് ലിഫ്റ്റിനുള്ളിൽ ക്ലോസ്ട്രോഫോബിക് അനുഭവപ്പെടുന്നു. ഇത്തരക്കാർക്ക് ഈ സമയത്ത് ഉത്കണ്ഠ, ശ്വാസതടസം, കുടുങ്ങിയ പോലെയുള്ള അനുഭവം എന്നിവ തോന്നുകയും പൾസ് നിരക്ക് കൂട്ടുന്നതിലേക്ക് ഇത് നയിക്കുകയും ചെയ്യുന്നു. ചിലപ്പോൾ ഇത് ഹൃദയാഘാതത്തിന് വരെ കാരണമാകയേക്കാം. ഈ അവസരങ്ങളെ തടയാൻ കണ്ണാടി സഹായിക്കുന്നു. സാധാരണയായി കണ്ണാടികൾ ഒരു ചെറിയ സ്ഥലം വിശാലമാക്കി കാണിക്കുന്നു. കുടുങ്ങിയ പോലുള്ള അവരുടെ വികാരത്തെ ഇത് അകറ്റുന്നു.
ശ്രദ്ധ തിരിക്കൽ: കണ്ണാടി ഒരു ശ്രദ്ധ തിരിക്കൽ ഉപകരണമാണെന്ന് നമുക്ക് അറിയാം. കണ്ണാടിയ്ക്ക് മുന്നിൽ ഒരു നിമിഷം പോലും നിൽക്കാത്തവർ കുറവാണ്. ലിഫ്റ്റിനുള്ളിലെ ആളുകളുടെ ശ്രദ്ധ തിരിക്കാനും പെതുവേ കണ്ണാടി സ്ഥാപിക്കാറുണ്ട്. ബഹുനില കെട്ടിടങ്ങളിലാണ് കൂടുതലായും ലിഫ്റ്റ് സ്ഥാപിക്കുന്നത്. അപ്പോൾ ദിവസവും നിരവധി പേരാണ് ഇത് ഒന്നിലധികം തവണ ഉപയോഗിക്കുന്നു. തങ്ങളുടെ ലുക്ക് പരിശോധിക്കാനും അവർ ഒരു കെട്ടിടത്തിന് ഉള്ളിലാണ് എന്ന കാര്യത്തിൽ നിന്ന് ശ്രദ്ധതിരിക്കാനും ഇത് സഹായിക്കുന്നു. ലിഫ്റ്റിൽ ഒത്തിരി നേരം ചിലവഴിക്കേണ്ടിവരും. സമയം അറിയാതിരിക്കാനും കണ്ണാടി സ്ഥാപിക്കാറുണ്ട്.
സുരക്ഷ: ലിഫ്റ്റിൽ ഒരു കണ്ണാടി നിർബന്ധമായും ഉണ്ടായിരിക്കേണ്ടതിന്റെ മറ്റൊരു പ്രധാന കാരണം അതിലുള്ളവരുടെ സുരക്ഷയാണ്. ലിഫ്റ്റിനുള്ളിൽ കുറ്റകൃത്യങ്ങൾ നടന്ന നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിട്ടുണ്ട്. അടുത്ത് നിൽക്കുന്ന ആൾ എന്ത് ചെയ്യുന്നുവെന്ന് അറിയാൻ കണ്ണാടിയിലൂടെ നമുക്ക് കഴിയും. ഇത് അപകടങ്ങൾ തടയാനും സംശയാസ്‌പദമായ പ്രവർത്തനങ്ങളിൽ ശ്രദ്ധ ചെലുത്താനും സഹായിക്കുന്നു.
STORY HIGHLLIGHTS : why-elevators-have-mirrors