Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

സ്വന്തം വകുപ്പു തന്നെ സ്വന്തം മണ്ഡലത്തില്‍ പാര പണിതു: ആപ്പിലായത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി; പൂരം വെടിക്കെട്ട് നിയന്ത്രിക്കാന്‍ നീക്കം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 21, 2024, 05:32 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

പൂരം കലക്കി വിജയിച്ചെന്ന ദുഷ്‌പ്പേര് പ്രചരിക്കുന്നതിനിടെ കേന്ദ്രസഹമന്ത്രി സൂപ്പര്‍സ്റ്റാര്‍ സുരേഷ്‌ഗോപിക്ക് വീണ്ടും പണി വന്നിരിക്കുകയാണ്. ഇത്തവണ വെടിക്കെട്ടിന് വിലങ്ങിടാന്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയം കൊണ്ടുവന്ന നിയന്ത്രണമാണ് സുരേഷ്‌ഗോപിയുടെ മാറ്റ് കുറച്ചിരിക്കുന്നത്. പൂരത്തിന്റെ മാറ്റ് കുറയ്ക്കുന്ന നടപടി എടുത്തത് സുരേഷ്‌ഗോപിയുടെ വകുപ്പു കൂടിയാണ്. ഇതാണ് ഭക്തരെയും ദേവസ്വങ്ങളെയും പ്രകോപിതരാക്കിയിരിക്കുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിനു പിന്നാലെ തൃശൂര്‍ മണ്ഡലം വിവാദച്ചുഴിയിലാണ്. ഇവിടെ വിജയിച്ച ബി.ജെ.പി സ്ഥാനാര്‍ത്ഥി സുരേഷ്‌ഗോപി ആമ്പുലന്‍സില്‍ പൂരനഗരിയില്‍ എത്തിയതും വിവാദമായിരുന്നു. സര്‍ക്കാരും ബി.ജെ.പിയും നടത്തിയ രഹസ്യ ധാരണയുടെ ഭാഗമായാണ് സുരേഷ്‌ഗോപി വിജയിച്ചതെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. മാത്രമല്ല, എ.ഡി.ജി.പി എം.ആര്‍. അജിത്കുമാര്‍ RSS കൂടിക്കാഴ്ചയും പൂരം കലക്കലിന്റെ ഭാഗമായി നടന്നതാണെന്നും ആരോപിച്ചിരുന്നു. പൂരം കലക്കലും RSS കൂടിക്കാഴ്ചയും സുരേഷ്‌ഗോപിയുടെ ആമ്പുലന്‍സ് എന്‍ട്രിയുമെല്ലാം അന്വേഷിക്കുകയാണിപ്പോള്‍.

ഇതിനിടയിലാണ് വെടിക്കെട്ടിന് പാലിക്കേണ്ട മാനദണ്ഡങ്ങള്‍ സംബന്ധിച്ച് കേന്ദ്ര ഏജന്‍സിയായ ‘പെസോ’ (പെട്രോളിയം ആന്റ് എക്സ്പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍) കഴിഞ്ഞ ദിവസം ഇറക്കിയ ഉത്തരവ് സുരേഷ്‌ഗോപിക്കു തന്നെ വള്ളിക്കെട്ടായിരിക്കുന്നത്. നിയമം നടപ്പാക്കിയാല്‍ പൂരത്തിന്റെ ഭാഗമായുളള വെടിക്കെട്ട് തന്നെ ഓര്‍മ്മയാകുന്ന സ്ഥിതിയാണ്. സുരേഷ് ഗോപിയുടെ വകുപ്പ് തന്നെ ഇത്തരമൊരു ഉത്തരവ് ഇറക്കിയത് ചതിയായിപ്പോയി എന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. തൃശൂരില്‍ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ്ഗോപിയുടെ വകുപ്പ് തന്നെ പൂരം വെടിക്കെട്ടിന് എതിരായ ഉത്തരവ് പുറപ്പെടുവിച്ചതിന്റെ അമര്‍ഷം പൂരപ്രേമികളും ദേവസ്വം ഭാരവാഹികളും മറച്ചു വെയ്ക്കുന്നില്ല.

തൃശൂരിനെ ഇങ്ങെടുക്കുവാ എന്നു പറഞ്ഞു വന്ന സുരേഷ്‌ഗോപിയെ ഒരിക്കല്‍ തോല്‍പ്പിച്ച ശേഷമാണ് തൃശൂരുകാര്‍ വിജയിപ്പിച്ചത്. അത് നിരവധി കാരണങ്ങള്‍ കൊണ്ടുമാണ്. സുരേഷ്‌ഗോപിയുടെ വിശ്വാസം പോലും അതില്‍ ഘടകമാകുന്നുണ്ട്. സുരേഷ്‌ഗോപിയുടെ വാഗ്ദാനപ്പെരുമഴയും അതിനു പിന്നിലുണ്ട്. തൃശൂരിനെ സ്വര്‍ഗമാക്കുമെന്നാണ് സുരേഷ്‌ഗോപി പറഞ്ഞത്. തൃശൂരുകാരെ വിട്ട് ഒരു പരിപാടിയുമില്ലെന്ന് പറഞ്ഞിട്ടു പോയ സുരേഷ്‌ഗോപിയുടെ വകുപ്പുതന്നെ തൃശൂരുകാര്‍ക്കിട്ട് വലിയ പണി കൊടുത്തിരിക്കുകയാണ്.

അമിട്ടും, കദജിനകളും ആകാശത്ത് വര്‍ണ്ണ വിസ്മയം തീര്‍ത്തില്ലെങ്കില്‍ തൃശൂര്‍ പൂരത്തെ പൂരമനെന്നു പറയാന്‍ പോലും കഴിയില്ല. തൃശൂരിന്റെ മാത്രമല്ല, കേരളത്തിന്റെ കൂടെ ആഘോഷമാണ് തൃശൂര്‍ പൂരം. അതിന്റെ ശോഭ കെടുത്താന്‍ നോക്കുന്ന ഒരു നടപടിയും അംഗീകരിക്കില്ലെന്നാണ് ദേവസ്വങ്ങള്‍ പറയുന്നത്. വെടിക്കെട്ട് സമാഗ്രികള്‍ സൂക്ഷിക്കുന്ന വെടിക്കെട്ട് പുരയും വെടിക്കെട്ട് നടത്തുന്ന സ്ഥലവും തമ്മിലുള്ള ദൂരപരിധി മാനദണ്ഡമാണ് പൂരത്തിന് വെല്ലുവിളിയാകുന്നത്. 200 മീറ്റര്‍ ദൂരപരിധിയാണ് ഉത്തരവില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ളത്. എന്നാല്‍ ഇത് ഒരുതരത്തിലും തൃശൂരില്‍ നടപ്പാക്കാന്‍ സാധിക്കില്ല. വടക്കുന്നാഥ ക്ഷേത്രമൈതാനത്ത് തിരുവമ്പാടിക്കും പാറമേക്കാവിനും വെവ്വേറെ വെടിക്കെട്ട് പുരകളാണ് ഉളളത്.

ഇവിടെനിന്ന് 45 മീറ്റര്‍ മാറിയാണ് ഇരുവിഭാഗവും വെടിക്കെട്ടു സാമഗ്രികള്‍ നിരത്തുന്നത്. 200 മീറ്റര്‍ പരിധി നിശ്ചയിച്ചാല്‍ സ്വരാജ് റൗണ്ടും കടന്ന് പുറത്തേക്ക് പോകേണ്ടി വരും. ആശുപത്രികളുടേയും സ്‌കൂളുകളുടേയും 250 മീറ്റര്‍ അകലെ വേണം വെടിക്കെട്ടു നടത്താനെന്നും മാനദണ്ഡത്തിലുണ്ട്. ഇതും തൃശൂരില്‍ പാലിക്കാന്‍ കഴിയില്ല. നഗരഹൃദയത്തില്‍ നടക്കുന്ന പൂര ചടങ്ങില്‍ ഒരിക്കലും പാലിക്കാന്‍ കഴിയാത്ത നിര്‍ദ്ദേശങ്ങളാണ് പെസോയുടെ ഉത്തരവിലുള്ളത്. ഇതില്‍ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ കടുത്ത അമര്‍ഷത്തിലാണ്.

വെടിക്കെട്ട് സ്ഥലവും ആളുകളും തമ്മിലുള്ള അകലം കുറയ്ക്കണമെന്ന പൂരപ്രേമികളുടെ ആവശ്യം പരിഗണിക്കാമെന്നും നവപൂരം നടപ്പാക്കുമെന്നും പ്രഖ്യാപിച്ചത് സുരേഷ് ഗോപിയാണ്. എന്നാല്‍ ഉണ്ടായത് പൂരത്തിന്റെ വെടിക്കെട്ട് തന്നെ ഇല്ലാതാക്കാനുള്ള തീരുമാനവുമാണ്. സംസ്ഥാന സര്‍ക്കാരും ഇക്കാര്യത്തില്‍ എതിര്‍പ്പ് അറിയിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ പൂരം അലങ്കോലമാക്കിയതില്‍ സിപിഎമ്മിനും ബിജെപിക്കും പങ്കുണ്ടെന്ന ആരോപണം നിലനില്‍ക്കുമ്പോഴാണ് പുതിയ വിവാദം കൂടി വരുന്നത്. ഇതില്‍ രമ്യമായ പരിഹാരം ഉണ്ടാക്കിയില്ലെങ്കില്‍ അത് രാഷ്ട്രീയമായി സുരേഷ്ഗോപിക്ക് വലിയ തിരിച്ചടിയുണ്ടാകും എന്ന് ഉറപ്പാണ്.

ReadAlso:

SHOOT @ SIGHT അതിര്‍ത്തിയില്‍ ബി.എസ്.എഫിന് നിര്‍ദേശം ?: അതിര്‍ത്തികളില്‍ പാക്കിസ്ഥാന്റെ പ്രകോപനത്തിന് തിരിച്ചടി നല്‍കി ഇന്ത്യന്‍ സൈന്യം; രാജ്യം കനത്ത ജാഗ്രതയില്‍; വരും മണിക്കൂറുകള്‍ നിര്‍ണ്ണായകം ?

വെടിക്കെട്ടുകാരനെ ഉടുക്കുകൊട്ടി പേടിപ്പിക്കാന്‍ നോക്കുന്നോ ?: ഭീകരവാദവുമായി വന്നാല്‍ പാക്കിസ്ഥാനെ ചുട്ടുകളയും; ഇന്ത്യയുടെ ആവനാഴിയിലെ ആയുധങ്ങളുടെ പ്രഹരശേഷി അറിയണോ ?; പട നയിക്കുന്നവര്‍ ഇവരെല്ലാം ?

ഭീകരവാദിയുടെ LTപഠനം കേരളത്തിലോ ?: മുഖ്യ സൂത്രധാരന്‍ ഷെയ്ഖ് സജ്ജാദ് ഗുല്‍ ആണ് കേരളത്തില്‍ എത്തിയത്; ഭീകരരുടെ സഹായികള്‍ രാജ്യത്തുണ്ടെങ്കില്‍ ആദ്യം അവരെ ഇല്ലാതാക്കണം ?

ആദ്യമായല്ല ഇന്ത്യ ലോകത്തെ ഞെട്ടിക്കുന്നത് ?: സര്‍ജിക്കല്‍ സ്‌ട്രൈക്കും, ബാലക്കോട്ടും, മേഘ ദൂതും സൈന്യത്തിന്റെ ആവനാഴിയിലെ വിജയാസ്ത്രങ്ങള്‍ ?; കണ്ണടച്ച് തുറക്കും മുമ്പ് ശത്രുവിനെ അടിച്ച് തകര്‍ക്കുന്ന സൈനിക ഓപ്പറേഷനുകള്‍ കണ്ടു പഠിക്കണം

അത്ര നിസ്സാരമല്ല ‘ബ്ലാക്ക്ഔട്ട്’: വൈദ്യുതി വിച്ഛേദിച്ചുള്ള യുദ്ധകാല നടപടി; വൈദ്യുതി വിച്ഛേദിക്കല്‍ മാത്രമല്ല ബ്ലാക്കൗട്ട്; സിവില്‍ ഡിഫന്‍സ് ടീമുകള്‍, പ്രാദേശിക നിയമ നിര്‍വ്വഹണ ഏജന്‍സികള്‍, പൊതുജനങ്ങള്‍ എന്നിവയുടെ ഏകോപനം കൂടിയാണിത്

അതു മാത്രമല്ല, തെരഞ്ഞെടുപ്പിലെ പൂരം കലക്കലും, അവിശുദ്ധ കൂട്ടുകെട്ടുമെല്ലാം പോലീസ് അന്വേഷിക്കുമ്പോള്‍ തൃശൂര്‍ പൂരത്തിന് കേന്ദ്രത്തില്‍ നിന്നുള്ള തിരിച്ചടിയും വലിയ ചര്‍ച്ചകള്‍ക്ക് വിധേയമാകും. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ BJP കേരളത്തില്‍ നിന്നും വിജയിച്ച ഏക സീറ്റാണ് തൃശൂര്‍. അതുകൊണ്ടുതന്നെ സുരേഷ്‌ഗോപിക്ക് BJP സംസ്ഥാന നേതൃത്വത്തിനേക്കാള്‍ അംഗീകാരം കേന്ദ്രത്തിലുണ്ട്. നരേന്ദ്രമോദിയുമായി അടുത്ത ബന്ധമാണ് സുരേഷ്‌ഗോപിക്കുള്ളത്. ഇതുകൂടി കണക്കിലെടുത്താണ് സഹമന്ത്രിസ്ഥാനം നല്‍കിയത്. എന്നാല്‍, അതേ വകുപ്പുതന്നെ തന്റെ മണ്ഡലത്തിലെ ഏറ്റവും വലിയ ഉത്സവത്തിന് തടയിട്ടുവെന്ന് പറഞ്ഞാല്‍ അതിനേക്കാള്‍ വലിയ തിരിച്ചടി കിട്ടാനില്ല.

CONTENT HIGHLIGHTS;His own department has built a spade in his own constituency: Union Minister of State Suresh Gopi in the appeal; Move to control Pooram fireworks

Tags: പൂരം വെടിക്കെട്ട് നിയന്ത്രിക്കാന്‍ നീക്കംloksabha electionTHRISSUR POORAMSURESHGOPIANWESHANAM NEWSAnweshanam.comCENTRAL MINISTER SURESH GOPIസ്വന്തം വകുപ്പു തന്നെ സ്വന്തം മണ്ഡലത്തില്‍ പാര പണിതുആപ്പിലായത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി

Latest News

കോൺ​ഗ്രസിന് ആവശ്യം ബൊമ്മകളെ, കെ സുധാകരൻ നല്ല അധ്യക്ഷനെന്ന് വെള്ളാപ്പള്ളി

എസ്എസ്എല്‍സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും

തിരുത്തി ജീവിച്ചാൽ നല്ലവനാണ്; വേടനെ പിന്തുണച്ച് കെ ബി ​ഗണേഷ് കുമാർ

ഇന്ത്യയും യുകെയും ഒന്നിക്കുമ്പോൾ പണി കിട്ടുന്നത് ചൈനയ്ക്ക്!!

വിരണ്ട്‍ പാക് ഭരണകൂടം, ലാഹോറിന് പിന്നാലെ കറാച്ചിയിലും സ്ഫോടനം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

പഴയ കാര്യങ്ങളൊന്നും പറയിപ്പിക്കരുത് മുഖ്യമന്ത്രിയുടെ തമാശ ഒരുപാട് വേണ്ട, വി ഡി സതീശൻ 

യുഡിഎഫ് ജനങ്ങളെ പറ്റിക്കുകയാണ്”- തോമസ് ഐസക്

‘മുഖ്യമന്ത്രി വല്ലാതെ തമാശ പറയരുത്’; മറുപടിയുമായി പ്രതിപക്ഷ നേതാവ് | VD SATHEESAN

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.