Explainers

കുപ്രസിദ്ധിയില്‍ പേരുകേട്ട “തഹാവൂര്‍ ഹുസൈന്‍ റാണ ആരാണ്” : മുംബൈ ചുട്ടുകരിക്കാന്‍ പ്ലാനിട്ട ആസൂത്രകനോ ?; 195 പേരുടെ ജീവനെടുത്ത രാജ്യദ്രോഹിക്ക് ക്യാപ്പിറ്റല്‍ പണിഷ്‌മെന്റ് നല്‍കുമോ ?

സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിട്ടു കൊണ്ടിരിക്കുന്ന വലിയ വിപത്താണ് തീവ്രവാദം. പാക്കിസ്താനില്‍നിന്നുമാണ് ഇത് കൂടുതലായും ഉണ്ടാകുന്നത്. ജമ്മുകശ്മീറിനു വേണ്ടിയുള്ള പോരാട്ടത്തില്‍ ഇന്ത്യന്‍ സൈന്യത്തില്‍ നിന്നും ധീരരായ എത്രയോ സൈനികരാണ് വീരമൃത്യു വരിച്ചത്. പാക്ക് പട്ടാളവും, തീവ്രവാദികളും തമ്മില്‍ ഇന്നും പോരാട്ടം തുടരുകയാണ്. ജമ്മുകശ്മീറിലെ Z-മോര്‍ ടണല്‍ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളെ വെടിവെച്ചു കൊന്ന തീവ്രവാദികള്‍ക്കു നേരെ ഇപ്പോഴുും നടന്നു കൊണ്ടിരിക്കുന്ന പോരാട്ടമാണ് ഇതില്‍ അവസാനത്തേത്.

ഇതിനു പിന്നാലെയാണ് ഖലിസ്ഥാന്‍ വാദികളുടെ ബോംബു ഭീഷണിയും, ചൈനയും ഇന്ത്യയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കവും. ഇതില്‍ ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കത്തിന് മഞ്ഞുരുക്കമുണ്ടായത് ഏറെ ആശ്വാസം നല്‍കുന്നതാണ്. എന്നാല്‍, പാക്കിസ്താന്‍ ഭീകരവാദികളും, തീവ്രവാദികളും ഒരുകാലത്തും കെട്ടടങ്ങില്ല. വിശുദ്ധ യുദ്ധം നടത്തുകയാണെന്ന പ്രഖ്യാപനവുമായി ഓരോ കാലത്തും, തീവ്രവാദികള്‍ രാജ്യത്തിന്റെ സൈ്വരം കൊടുത്താന്‍ എത്തുന്നുണ്ട്.

 

അങ്ങനെ രാജ്യത്തിന്റെ പലഭാഗത്തും നുഴഞ്ഞു കയറി സ്ലീപ്പര്‍സെല്ലുകളായി പ്രവര്‍ത്തിക്കുന്നവര്‍ ഇപ്പോഴുമുണ്ട്. പ്ലാന്‍ചെയ്്ത് സ്‌ഫോടനങ്ങള്‍ നടത്തുക, ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് ആക്രമണം അഴിച്ചു വിടുക, പ്രധാന കെട്ടിടങ്ങള്‍ക്കു ബോംബു വെയ്ക്കുക, തിരക്കുള്ള മാര്‍ക്കറ്റുകള്‍, തെരുവുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ അപ്രതീക്ഷിതമായി ആക്രമണം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുക തുടങ്ങിയവയാണ് ഇവരുടെ ലക്ഷ്യങ്ങള്‍.

അത്തരമൊരു കൊടും ക്രൂരതയാണ് 2008ല്‍ മുംബൈയില്‍ നടന്നത്. അതിന്റെ ആസൂത്രകനും മുഖ്യ കാര്‍മ്മികനുമാണ് തഹാവൂര്‍ ഹുസൈന്‍ റാണ. റാാണ ഇപ്പോള്‍ അമേരിക്കയുടെ കസ്റ്റഡിയിലാണ്. പാകിസ്ഥാന്‍ വംശജനായ കനേഡിയന്‍ വ്യവസായിയാണ് തഹാവൂര്‍ റാണ. ഇദ്ദേഹം ഇപ്പോള്‍ കനേഡിയന്‍ സിറ്റിസണ്‍ഷിപ്പ് നേടിയിട്ടുണ്ട്. മുംബൈ ഭീകരാക്രമണ കേസില്‍ റാണയെ വിചാരണ ചെയ്യാന്‍ ഇന്ത്യയ്ക്കു കൈമാറാമെന്നു യുഎസ് അപ്പീല്‍ കോടതിയുടെ വിധ കഴിഞ്ഞ ദിവസം വന്നിരുന്നു.

ഇരുരാജ്യങ്ങളും തമ്മിലുള്ള കുറ്റവാളികളെ കൈമാറ്റം ചെയ്യുന്നതിനുളള ഉടമ്പടി പ്രകാരമാണ് തഹാവൂര്‍ റാണയെ കൈമാറ്റം ചെയ്യുക. ഓഗസ്റ്റ് 15നാണു കോടതി വിധി പുറപ്പെടുവിച്ചത്. തഹാവൂര്‍ റാണയുടെ കുറ്റകൃത്യം വ്യക്തമാക്കുന്ന തെളിവുകള്‍ ഇന്ത്യ കൈമാറിയിട്ടുണ്ടെന്ന് വിധി പറഞ്ഞ പാനല്‍ കണ്ടെത്തിയിരുന്നു. ഇന്ത്യയിലേക്കു വിചാരണയ്ക്ക് കൈമാറരുതെന്നുകാട്ടി റാണ സമര്‍പ്പിച്ച ഹര്‍ജി കാലിഫോര്‍ണിയയിലെ സെന്‍ട്രല്‍ ഡിസ്ട്രിക്റ്റിലെ ജില്ലാ കോടതി തള്ളിയിരുന്നു.

ഇതോടെ കനേഡിയന്‍-പാക്ക് പൗരനായ തഹാവൂര്‍ റാണയെ ഡിസംബറോടെ ഇന്ത്യക്ക് കൈമാറുമെന്നാണ് സൂചന. ഇതുസംബന്ധിച്ച് ഇന്ത്യ – യുഎസ് അന്വേഷണ ഏജന്‍സികള്‍ ആശയവിനിമയം നടത്തിക്കഴിഞ്ഞു. 2020ന്റെ തുടക്കത്തില്‍, കോവിഡ് ബാധിതനായതിനെ തുടര്‍ന്ന്, തെക്കന്‍ കാലിഫോര്‍ണിയയിലെ ടെര്‍മിനല്‍ ഐലന്‍ഡ് ജയിലില്‍ നിന്ന് റാണയെ നേരത്തെ മോചിപ്പിക്കാന്‍ തീരുമാനമായിരുന്നു. എന്നാല്‍, ഇന്ത്യയുടെ അപേക്ഷ പരിഗണിച്ച് ജൂണ്‍ 19ന് ലോസ് ഏഞ്ചല്‍സില്‍ വച്ച് റാണയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ആരാണ് തഹാവൂര്‍ റാണ?

പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ചിച്ചാവത്‌നിയിലാണ് തഹാവുര്‍ ഹുസൈന്‍ റാണ ജനിച്ചതും വളര്‍ന്നതും. പാകിസ്ഥാനിലെ സൈനിക റെസിഡന്‍ഷ്യല്‍ കോളേജായ ഹസന്‍ അബ്ദാല്‍ എന്ന കേഡറ്റ് കോളേജില്‍ നിന്ന് വിദ്യാഭ്യാസം നേടി. അവിടെ വെച്ച് അദ്ദേഹം ഡേവിഡ് ഹെഡ്ലിയെ കണ്ടുമുട്ടുകയും സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. തൊഴില്‍പരമായി ഫിസിഷ്യനായ റാണ പാകിസ്ഥാന്‍ ആര്‍മി മെഡിക്കല്‍ കോര്‍പ്സില്‍ ക്യാപ്റ്റന്‍ ജനറല്‍ ഡ്യൂട്ടി പ്രാക്ടീഷണറായി സേവനമനുഷ്ഠിച്ചു.

അദ്ദേഹവും ഒരു ഫിസിഷ്യന്‍ കൂടിയായ ഭാര്യയും 1997ല്‍ കാനഡയിലേക്ക് കുടിയേറി. 2001 ജൂണില്‍ കനേഡിയന്‍ പൗരത്വം നേടി. അവിടെ ഇമിഗ്രേഷന്‍ സര്‍വീസ് ബിസിനസുകാരനായി. റാണ ചിക്കാഗോയില്‍ താമസിച്ചു. ചിക്കാഗോ, ന്യൂയോര്‍ക്ക്, ടൊറന്റോ എന്നിവിടങ്ങളില്‍ ഓഫീസുകളുമുണ്ട്. ഒട്ടാവയില്‍ അച്ഛനും സഹോദരനും താമസിക്കുന്ന ഒരു വീടുമുണ്ട്. അദ്ദേഹത്തിന്റെ ഇളയ സഹോദരന്‍ അബ്ബാസ് റാണ ദ ഹില്‍ ടൈംസിലെ ഒരു പത്രപ്രവര്‍ത്തകനാണ്. ഏഴ് വര്‍ഷമായി രാഷ്ട്രീയത്തെയും കനേഡിയന്‍ പാര്‍ലമെന്റിനെയും കുറിച്ച് റിപ്പോര്‍ട്ടു ചെയ്യുന്നു.

2011ല്‍, തീവ്രവാദി സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയ്ക്ക് പിന്തുണ നല്‍കിയതിനും ഡാനിഷ് പത്രമായ ജിലാന്‍ഡ്‌സ്-പോസ്റ്റനെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയതിനും ശിക്ഷിക്കപ്പെട്ടു. മുംബൈ ഭീകരമാക്രമണ കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുന്ന ഡോവിഡ് ഹെഡ്ലിയുടെ സുഹൃത്താണ് തഹാവൂര്‍ റാണ. അമേരിക്കന്‍ പൗരനായ ഹെഡ്ലിയുടെ അമ്മ അമേരിക്കന്‍ വംശജയും അച്ഛന്‍ പാക് വംശജകനുമാണ്. മുംബൈ ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തി 2009 ഒക്ടോബറില്‍ 35 വര്‍ഷം തടവിലാക്കാന്‍ അമേരിക്ക ഉത്തരവിറക്കി.

ഇന്ത്യയിലെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ ബോംബിടാന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റത്തിനാണ് ഹെഡ്ലി ശിക്ഷിക്കപ്പെട്ടത്. ഇന്ത്യയില്‍ തീവ്രവാദത്തിന് പിന്തുണ നല്‍കി, ഇന്ത്യയിലെ യുഎസ് വംശജരെ കൊലപ്പെടുത്തി തുടങ്ങി ആറ് കുറ്റങ്ങളാണ് ഹെഡ്ലിയുടെ പേരില്‍ ചാര്‍ത്തിയത്. ഡെന്‍മാര്‍ക്കിലെ ന്യൂസ് പേപ്പര്‍ ഓഫീസിന് ബോംബിട്ട കേസിലും ഇയാള്‍ക്ക് പങ്കുണ്ടെന്ന കണ്ടെത്തിയിരുന്നു.

മുംബൈ ആക്രമണത്തില്‍ റാണയുടെ പങ്ക്

റാണ പിന്നീട് അമേരിക്കയിലെ ചിക്കാഗോയില്‍ വേള്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് എന്ന കണ്‍സള്‍ട്ടന്‍സി സ്ഥാപനം തുടങ്ങി. പാകിസ്താന്‍ ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തയ്ബയെ ലക്ഷ്യങ്ങള്‍ കണ്ടെത്താനും, കാര്യങ്ങള്‍ നിരീക്ഷിക്കാനുമായി ഹെഡ്‌ലിക്ക് സഹായം നല്‍കിയത് റാണയുടെ ഈ സ്ഥാപനത്തിന്റെ മുംബൈയിലെ ശാഖയാണ്. 2018 നവംബര്‍ 26ന് ലഷ്‌കര്‍ ഭീകരര്‍ രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലേക്ക് ഇരച്ചുകയറി. മൂന്ന് ദിവസം മുംബൈ നഗരം ഭീകരവാദികളുടെ പിടിയിലായിരുന്നു.

താജ് ഹോട്ടല്‍, ഛത്രപതി ശിവജി ടെര്‍മിനല്‍സ് റെയില്‍വേ സ്റ്റേഷന്‍ തുടങ്ങിയ പ്രധാന സ്ഥലങ്ങളെല്ലാം ഭീകരരുടെ അധീനതയിലായി. ആക്രമണത്തില്‍ വിദേശികളുള്‍പ്പെടെ 195 പേരുടെ ജീവന്‍ നഷ്ടമായി. ആക്രമണം നടത്തിയ പാക് പൗരന്മാര്‍ കടല്‍ മാര്‍ഗമാണ് ഇന്ത്യയിലെത്തിയതെന്ന് പിന്നീട് കണ്ടെത്തി. ഹെഡ്ലിക്ക് ലഷ്‌കര്‍ ബന്ധമുണ്ടെന്ന് റാണക്ക് അറിയാമായിരുന്നെന്നും ഇയാളെ സഹായിച്ച് തീവ്രവാദ പ്രവര്‍ത്തനത്തിന് മറയായി നിന്നുവെന്നും യു.എസ് അഭിഭാഷകര്‍ വാദിച്ചു.

ഹെഡ്ലിയുടെ കൂടിക്കാഴ്ചകളെ കുറിച്ചും അതിലെ ചര്‍ച്ചാവിഷയങ്ങളും ആക്രമണങ്ങളുടെ ലക്ഷ്യസ്ഥാനം ഉള്‍പ്പെടെ അതിന് വേണ്ട പദ്ധതികളെ കുറിച്ചുവരെ അറിയാമായിരുന്നുവെന്നും അവര്‍ കോടതിയെ അറിയിച്ചു. റാണ ഗൂഢാലോചനയുടെ ഭാഗമാണെന്നും ഭീകരപ്രവര്‍ത്തനക്കുറ്റം അയാളില്‍ ചുമത്താന്‍ തക്കതായ കാരണം ഉണ്ടെന്നും യുഎസ് സര്‍ക്കാര്‍ ഉറപ്പിച്ച് പറഞ്ഞതിനെ തുടര്‍ന്നാണ് കൈമാറാനുള്ള കോടതി വിധി. ഹെഡ്ലിയെ അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെ അമേരിക്കന്‍ പൊലീസ് ചിക്കാഗോ എയര്‍പോര്‍ട്ടില്‍ വച്ച് റാണയെയും 2009 ഒക്ടോബറില്‍ അറസ്റ്റ് ചെയ്തു.

മുംബൈ ആക്രമണത്തിന് പിന്തുണ നല്‍കിയെന്ന കുറ്റം ആദ്യം ഒഴിവാക്കി

2005ല്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണുകള്‍ അച്ചടിച്ച ജിലാന്‍ഡ്സ്-പോസ്റ്റണ്‍ എന്ന ഡാനിഷ് പത്രം ഓഫീസ് ആക്രമിക്കാന്‍ ലഷ്‌കര്‍ ഭീകരന്മാര്‍ക്ക് പിന്തുണ നല്‍കിയതിനും 2011ല്‍ ചിക്കാഗോയില്‍ ഇയാള്‍ ശിക്ഷിക്കപ്പെട്ടു. എന്നാല്‍ യുഎസ് കോടതി റാണയ്ക്കെതിരെ മുംബൈ ആക്രമണത്തിന് പിന്തുണ നല്‍കിയെന്ന ഗുരുതരമായ കുറ്റം ഒഴിവാക്കി. ആക്രമണത്തിന് പദ്ധതിയിട്ട ഹെഡ്ലി കബളിപ്പിച്ചുവെന്നായിരുന്നു റാണയുടെ വാദം. സര്‍ക്കാരിന്റെ മുഖ്യസാക്ഷിയായ ഹെഡ്ലി സ്ഥിരം കുറ്റവാളിയും നുണപറയുന്ന ആളുമാണെന്നും പ്രതിഭാഗം വാദിച്ചു.

അധികാരികളുമായുള്ള അടുപ്പമാണ് 2013 ലെ കേസില്‍ ഹെഡ്ലി ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടാത്തതിന് കാരണമെന്ന് നീതിന്യായ വകുപ്പും വിലയിരുത്തിയിരുന്നു. സര്‍ക്കാര്‍ സാക്ഷിയെന്ന നിലയില്‍ ഹെഡ്ലി നല്‍കിയ മൊഴിയാണ് റാണയെ 14 വര്‍ഷത്തെ തടവിനും തുടര്‍ന്ന് അഞ്ച് വര്‍ഷത്തെ മേല്‍നോട്ടത്തിലുള്ള മോചനത്തിലേക്കും നയിച്ചത്. ശിക്ഷാ കാലാവധി തീരുന്നതോടെ റാണ മോചിതനാകുമെന്ന കാരണത്താല്‍ റാണയ്ക്ക് വേണ്ടിയുള്ള താല്‍ക്കാലിക അറസ്റ്റ് വാറണ്ടും രാജ്യത്തേക്ക് കൊണ്ടുവരുന്നതിനുള്ള അപേക്ഷയും ഇന്ത്യ വൈകിപ്പിച്ചു.

ഇന്ത്യയുടെ അഭ്യര്‍ത്ഥന ?

2020ന്റെ തുടക്കത്തില്‍, കോവിഡ് ബാധിതനായതിനെ തുടര്‍ന്ന്, തെക്കന്‍ കാലിഫോര്‍ണിയയിലെ ടെര്‍മിനല്‍ ഐലന്‍ഡ് ജയിലില്‍ നിന്ന് റാണയെ നേരത്തെ മോചിപ്പിക്കാന്‍ തീരുമാനമായി. ശിക്ഷാ കാലാവധി തീരുന്നതോടെ റാണ മോചിതനാകുമെന്ന കാരണത്താല്‍ റാണയ്ക്ക് വേണ്ടിയുള്ള താല്‍ക്കാലിക അറസ്റ്റ് വാറണ്ടും രാജ്യത്തേക്ക് കൊണ്ടുവരുന്നതിനുള്ള അപേക്ഷയും ഇന്ത്യ വൈകിപ്പിച്ചു. പിന്നീട് ഇന്ത്യയുടെ അപേക്ഷ പരിഗണിച്ച് ജൂണ്‍ 19-ന് ലോസ് ഏഞ്ചല്‍സില്‍ വെച്ച് റാണയെ അറസ്റ്റ് ചെയ്തു.

2021-ല്‍, കൈമാറുന്നതിനുള്ള ഇന്ത്യയുടെ അഭ്യര്‍ത്ഥന തീര്‍പ്പാക്കാന്‍ ബൈഡന്‍ ഭരണകൂടം ഫെഡറല്‍ കോടതിയോട് ആവശ്യപ്പെട്ടു. അഭിഭാഷകന്‍ എതിര്‍ത്തെങ്കിലും വിചാരണയ്ക്കായി റാണയെ ഇന്ത്യയ്ക്ക് കൈമാറാന്‍ കോടതി ഉത്തരവിട്ടു. നേരത്തെ, 2011-ല്‍ തഹാവൂര്‍ റാണ, ഹെഡ്ലി, ഹാഫിസ് സയീദ്, ലഷ്‌കര്‍ നേതാവായ സഖിയുര്‍ റഹ്‌മാന്‍ ലഖ്വി, അല്‍-ഖയ്ദ പ്രവര്‍ത്തകന്‍ ഇല്ല്യാസ് കശ്മീരി തുടങ്ങി ഒന്‍പത് പേര്‍ക്കെതിരെ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇവര്‍ക്ക് പുറമേ നിരവധി പാക് സൈനിക ഉദ്യോഗസ്ഥരും കേസില്‍ പ്രതികളായിരുന്നു.

മുംബൈയില്‍ നടന്ന 60 മണിക്കൂര്‍ നീണ്ട ഭീകരാക്രമണം

ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനവും, ഏറ്റവും വലിയ നഗരവുമായ മുംബൈയില്‍ 2008 നവംബര്‍ 26ന് ആസൂത്രിതമായ 10 ഭീകരാക്രമണങ്ങള്‍ നടത്തി. 26ന് തുടങ്ങിയ ഈ ആക്രമണം ഏതാണ്ട് 60 മണിക്കൂറുകളോളം പിന്നിട്ട് നവംബര്‍ 29 വരെ നീണ്ടു. പിന്നീട് ഇന്ത്യന്‍ ആര്‍മി ആക്രമികളെ വെടിവെച്ച് കൊന്നും കീഴ്‌പ്പെടുത്തിയുമാണ് സ്ഥലങ്ങള്‍ തിരിച്ചു പിടിച്ചത്. 22വിദേശികളടക്കം ഏതാണ്ട് 195 പേരെങ്കിലും ഈ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഏതാണ്ട് 327 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ദക്ഷിണ മുംബൈയിലാണ് ആക്രമണങ്ങളില്‍ കൂടുതലും നടന്നത്.

ഛത്രപതി ശിവജി റെര്‍മിനസ് റെയില്‍വേ സ്റ്റേഷന്‍, നരിമാന്‍ പോയന്റിലെ ഒബ്‌റോയി ട്രിഡന്റ്, ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ അടുത്തായി സ്ഥിതിചെയ്യുന്ന ടാജ് മഹല്‍ പാലസ് & ടവര്‍ എന്നീ പഞ്ചനക്ഷത്ര ഹോട്ടലുകള്‍, ലിയോപോള്‍ഡ് കഫേ എന്ന മുംബൈയിലെ കൊളാബയിലെ ഒരു ടൂറിസ്റ്റ് റെസ്റ്റോറന്റ്, കാമ ഹോസ്പിറ്റല്‍, മുംബൈ ചബാദ് ഹൗസിന്റെ നിയന്ത്രണത്തിലുള്ള ഓര്‍ത്തഡോക്‌സ് ജ്യൂയിഷ്; മെട്രോ ആഡ്‌ലാബ്സ് തീയേറ്റര്‍; പോലീസ് ഹെഡ് ക്വോര്‍ട്ടേസ് എന്നീ സ്ഥലങ്ങളിലാണ് ഭീകരാക്രമണങ്ങള്‍ നടന്നത്.

പോലീസ് ഹെഡ് ക്വാര്‍ട്ടേര്‍സില്‍ നടന്ന വെടിവെപ്പില്‍ മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡിലെ ചീഫ് ഓഫീസറടക്കം 3 ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. പത്താമത്തെ സ്‌ഫോടനം നടന്നത് മുംബൈ വിമാനത്താവളത്തിനു സമീപത്തുള്ള വിലെ പാര്‍ലെയില്‍ ഉണ്ടായ കാര്‍ ബോബ് സ്‌ഫോടനം ഈ അക്രമണ പരമ്പരയുമായി ബന്ധപ്പെട്ടതാണെന്ന സ്ഥീരീകരണം ഉണ്ടായിട്ടില്ല. ഏതാണ്ട് 50-നും 60-നും ഇടയില്‍ തീവ്രവാദികള്‍ ഈ ആക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതായി കരുതുന്നു.

ഡെക്കാന്‍ മുജാഹദ്ദീന്‍ എന്ന ഭീകര സംഘടന ഉത്തരവദിത്വം ഏറ്റെടുത്തതായി വാര്‍ത്താ മാദ്ധ്യമങ്ങള്‍ക്ക് ഇ മെയില്‍ സന്ദേശം ലഭിച്ചു. ഈ ഇമെയിന്റെ ഉറവിടം പാകിസ്താന്‍ ആണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പിന്നീട് കണ്ടെത്തി. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യാക്രമണം നടത്തിയ ഇന്ത്യന്‍ സൈന്യത്തിലുണ്ടായിരുന്ന ദേശീയ സുരക്ഷാ കമാന്‍ഡോ സന്ദീപ് ഉണ്ണികൃഷ്ണന്‍ മലയാളിയായ സൈനികനാണ്. നിരവധി പോലീസ് മിലിട്ടറി ഉദ്യോഗസ്ഥരും സാധാരണ മനുഷ്യരും ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

CONTENT HIGHLIGHTS;Infamous ‘Who is Tahavoor Hussain Rana’: The mastermind who planned to burn Mumbai?; Will capital punishment be given to the traitor who took the lives of 195 people?

Latest News