ഇറച്ചിക്കടയിലെ “പട്ടി”യും, മാധ്യമ പ്രവര്‍ത്തകരും: ‘മാംസക്കച്ചവടം’ നടത്തുന്ന രാഷ്ട്രീയ ഇറച്ചി വെട്ടുകാരും കൂട്ടിക്കൊടുപ്പ് വില്‍പ്പനക്കാരും

സി.പി.എമ്മിന്റെ പാലക്കാട് മുന്‍ എം.പിയും സംസ്ഥാന കമ്മിറ്റി അംഗവുമായ എന്‍.എന്‍. കൃഷ്ണദാസിന്റെ പ്രസ്താവനയാണ് കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരെ ആകെ കുണ്ഠിതപ്പെടുത്തിയിരിക്കുന്നു. കൃഷ്ണദാസിനോടു തോന്നിയ ശുണ്ഠിയില്‍ പത്രപ്രവര്‍ത്തക യൂണിയന്‍(KUWJ) തിരിച്ചൊരു പ്രസ്താവനയും ഇറക്കിയിട്ടുണ്ട്. എന്നാല്‍, മറുപടി പ്രസ്താവന വന്നതിനു പിന്നാലെ കൃഷ്ണദാസ് പറഞ്ഞിരിക്കുന്നത്, ‘പട്ടി’ പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നു എന്നുമാണ്. കൃഷ്ണദാസ് മാധ്യമ പ്രവര്‍ത്തകരെ കുറിച്ച് ഇന്നലെ പറഞ്ഞ പ്രസ്താവന ഇതാണ്.

‘ ഇറച്ചിക്കടയില്‍ കാത്തു നില്‍ക്കുന്ന പട്ടികളെപ്പോലെ ഷുക്കൂറിന്റെ വീടിനു മുന്നില്‍ കാത്തുനിന്നവര്‍ ലജ്ജിച്ച് തലതാഴ്ത്തണം: എന്നാണ്. പാലക്കാട് സി.പി.എമ്മിലെ പൊട്ടിത്തെറിയെ തുടര്‍ന്ന് പാര്‍ട്ടി ജില്ലാക്കമ്മിറ്റി അംഗം ഷുക്കൂര്‍ പാര്‍ട്ടി വിടുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതേ തുടര്‍ന്ന് കൃഷ്ണദാസ് ഷുക്കൂറിനെ കാണാനെത്തിയപ്പോഴാണ് മാധ്യമങ്ങള്‍ പ്രതികരണം ആരായാന്‍ പോയത്. അതീവ രഹസ്യമായി ഒതുക്കി തീര്‍ക്കാനോ,

വിരട്ടി സമ്മതിപ്പിക്കാനോ പോയ കൃഷ്ണദാസിന് പുറത്തിറങ്ങിയപ്പോള്‍ തന്റെ രഹസ്യം പരസ്യമാകുന്നതിലുള്ള രോഷമായിരുന്നു മാധ്യമ പ്രവര്‍ത്തകര്‍ക്കു മേല്‍ തീര്‍ത്തതെന്ന് വ്യക്തമാണ്. അതാണ്, ഞങ്ങളുടെ പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നം ഞങ്ങള്‍ തീര്‍ത്തോളാം എന്നൊരു ഡയലോഗ് അവസാനം കൃഷ്ണദാസില്‍ നിന്നുണ്ടായതും. പക്ഷെ, കൃഷ്ണദാസിന്റെ അധിക്ഷേപത്തില്‍ ലേശവും കുണിഠപ്പെടേണ്ടതില്ലെന്നാണ് തോന്നുന്നത്.

കാരണം, കൃഷ്ണദാസ് സി.പി.എം അംഗമാണ്. ഓരോ സി.പി.എം അംഗങ്ങളുടെയും ഭാഷയും രീതിയും മാധ്യമങ്ങളോട് ഇങ്ങനെ തന്നെയാണ്. ഇങ്ങനെ അല്ലാത്ത ഇടതുപക്ഷക്കാരുണ്ടെങ്കില്‍ അവരുടെ വീക്ഷണം വലതുപക്ഷ സമ്മിശ്രമായിരിക്കും. അതായത്, സൗമ്യതയുടെയും രാഷ്ട്രീയ പ്രവര്‍ത്തനം ജനങ്ങള്‍ക്കു വേണ്ടിയുള്ളതാണെന്നും തുറന്ന പുസ്തകം പോലെയാകണമെന്നും ചിന്തിക്കുന്നവര്‍ എന്നര്‍ത്ഥം.

ഉള്‍പാര്‍ട്ടീ ജനാധിപത്യവും, കേഡറിസവുമെല്ലാം ചേര്‍ന്ന് ഇടതുപക്ഷമെന്ന രാഷ്ട്രീയ പാര്‍ട്ടി പട്ടാളക്യാമ്പു പോലെ മാറിക്കഴിഞ്ഞിട്ടുണ്ട്. അത്തരം ഇടങ്ങളില്‍ പാര്‍ട്ടി കാണിക്കുന്ന സ്വാഭാവിക ഹുങ്കുണ്ട്. അത് നേതാക്കളിലൂടെയാണ് പുറത്തു വരിക. മുഖ്യമന്ത്രി പിണറായി വിജയന്റെ ശരീരഭാഷ പലതവണ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചിട്ടുള്ളത് ഇതുകൊണ്ടാണ്. തങ്ങലുടെ പൊതു ശത്രുക്കളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്, മാധ്യമങ്ങളാണെന്ന പൊതുധാരണ അണികളില്‍ വളര്‍ത്തിയെടുക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.

പാര്‍ട്ടിയിലെ നേതാക്കന്‍മാരെയും പാര്‍ട്ടിയെയും നവശിപ്പിക്കാന്‍ വേണ്ടിയുള്ള അജണ്ടവെച്ച പ്രവര്‍ത്തിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നതെന്ന മിഥ്യാധാരണ ഉണ്ടാക്കുന്നു. എന്നിട്ട്, മാധ്യമങ്ങള്‍ എവുതുന്നതും പറയുന്നതുമെല്ലാം തങ്ങളെ ഇല്ലാതാക്കാന്‍ വേണ്ടിയുള്ളതാണെന്ന് പ്രചരിപ്പിക്കുന്നു. മാധ്യമങ്ങളെല്ലാം ബൂര്‍ഷ്വാ മുതലാളിത്ത സല്‍ങ്കപ്പത്തിന്റെ ഉത്പ്പന്നമാണെന്നും, അതിന്റെ ശത്രു തൊഴിലാളി പ്രസ്ഥാനമാണെന്നും വരുത്തി തീര്‍ക്കുകയാണ് ചെയ്യുന്നത്.

മാധ്യമങ്ങള്‍ ഇടതുപക്ഷ ഭരണകൂടത്തിനെതിരേ എന്തെവുതിയാലും അത്, വ്യജമാണെന്നും കെട്ടിച്ചമച്ചതാണെന്നും വിളിച്ചു പറയുക. പച്ചക്കള്ളങ്ങളും കല്ലുവെച്ച നുണകളും മാത്രമാണ് നേതാക്കളെ കുറിച്ചും നേതാക്കളുടെ കുടുംബങ്ങളെ കുറിച്ചും എഴുതുന്നതെന്ന് സ്ഥാപിക്കുക. ഹില്‍ലറിന്റെ സേനാധിപതി ജോസഫ് ഗീബല്‍സിന്റെ ലൈനില്‍ ചിന്തിക്കാന്‍ ഓരോ അണികളെയുും പ്രേരിപ്പിക്കുക. അതിലൂടെ മാധ്യമങ്ങളെ വിമര്‍ശിക്കാനും, അധിക്ഷേപിക്കാനുമുള്ള ധൈര്യം ഉണ്ടാക്കിയെടുക്കുകയാണ് കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ പ്രധാന ഉദ്ദേശം. അതിന്റെ ഭാഗമാണ് കൃഷ്ണദാസിന്റെ അതിരുവിട്ട ഈ പ്രസ്താവനയും.

പിണറായി വിജയന്റെ കടക്കു പുറത്തും, മറ്റു നേതാക്കളും നിഷേധാത്മക നിലപാടുമൊക്കെ ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രത്യേക പ്രിവിലേജൊന്നും ഇല്ല. സാധാരണ ജനങ്ങളെപ്പോലെ തന്നെയാണ് അവരുമെന്ന് പറഞ്ഞു പഠിപ്പിക്കുന്നതും, അവര്‍ എഴുതുന്ന വാര്‍ത്തകള്‍ മുതലാളിമാരുടെ കീശ നിറയ്ക്കാന്‍ വേണ്ടിമാത്രമുള്ളതാണെന്നും പ്രഖ്യാപിക്കുമ്പോള്‍ പൊതുജനത്തിന് അറിയേണ്ട വിവരങ്ങളുടെ കൂമ്പടയ്ക്കുകയാണ് ചെയ്യുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ പറയുന്നത് മാത്രമാണ് ശരിയെന്നതിലേക്ക് ജനങ്ങളെ ആട്ടിത്തെളിച്ച് എത്തിക്കുക എന്നതും അജണ്ടയാണ്.

ഇറച്ചിക്കടയിലെ പട്ടികളോ മാധ്യമ പ്രവര്‍ത്തകര്‍

സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ള അടക്കമുള്ള ‘പട്ടികളെ കുറിച്ച് പറയുമ്പോള്‍ സി.പി.എമ്മിന്റെ മുഖ പത്രമായ ദേശാഭിമാനിയുടെ അമരത്തും അണിയറയിലും ഇരിക്കുന്ന പട്ടികളെയും ചിന്ത വാരിക പ്രസിദ്ധീകരിക്കാന്‍ ഇരിക്കുന്ന പട്ടികളെയും കൃഷ്ണദാസ് ഓര്‍ത്തിട്ടുണ്ടാകും. വാര്‍ത്തയെന്ന ഇറച്ചിക്കഷ്ണത്തിനു വേണ്ടി ഇരിക്കുന്നവരില്‍ ഇവരെല്ലാം ഉള്‍പ്പെടും. സ്വദേശാഭിമാനി എന്ന പട്ടിയെ കുറിച്ച് കൃഷ്ണദാസിന് എന്തറിയാം എന്നൊരു ചോദ്യം കൂടിയുണ്ട്.

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളയര്‍ച്ചയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ച മാധ്യമങ്ങളും കുറവല്ല. മാധ്യമങ്ങള്‍ കുത്തക മുതലാളിമാരുടെ സമ്പാദ്യ സ്രോതസ്സ് മാത്രമാണെന്ന് ചിന്തിച്ചു തുടങ്ങിയത് ആരാണ്. സമൂഹത്തിലുണ്ടാകുന്ന ഓരോ ചലനങ്ങളെയും ജനങ്ങളിലെത്തിക്കാനുള്ള സംവിധാനമാണ് മാധ്യമം. അത് ചെയ്യുന്നവര്‍ സത്യസന്ധമായി പ്രവര്‍ത്തിക്കാന്‍ ഇടനല്‍കാത്തത് സമൂഹത്തിലെ പുഴുക്കുത്തുകള്‍ തന്നെയാണ്. അതായത്, രാഷ്ട്രീയക്കാരും മറ്റ് അധമ പ്രവൃത്തി ചെയ്യുന്നവരും.

നോക്കൂ, തങ്ങള്‍ക്ക് അനുകൂലമായോ സ്വീകാര്യമായോ ഉള്ള കാര്യങ്ങളെ നിറം പിടിപ്പിച്ച് എഴുതിയാല്‍ നല്ല പ്രവര്‍ത്തനമെന്നും, തങ്ങള്‍ക്കെതിരായുള്ള വാര്‍ത്തകളാണെങ്കില്‍ അത് കല്ലുവെച്ച നുണയാണെന്നും പറയാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഇത് ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ തനിപ്പകര്‍പ്പാണ്യ. ഇന്ത്യന്‍ മാധ്യമങ്ങളെ ബാന്‍ ചെയ്തും, കറുത്ത മഷി പുരട്ടിയും, പ്രസ്സുകള്‍ തല്ലിപ്പൊളിച്ചും, നാടു കടത്തിയുമൊക്കെ പ്രതികാരം തീര്‍ത്ത ബ്രിട്ടീ,ുകാരെ ഓര്‍മ്മിപ്പിക്കുകയാണ് സി.പി.എമ്മുകാരും. വൈദേശിക ആക്രമണത്തിന്റെ മറ്റൊരു രൂപം തന്നെയാണ് ഇടതുപക്ഷത്തിന്റെ ആധാരവും.

ഇവിടെ ഇറച്ചിക്കടയിലെ പട്ടികള്‍ ഉള്ളതു കൊണ്ടാണ് പല കേസുകളും പുറം ലോകമറിയുന്നതും. ഷുക്കൂറിന്റെ പാര്‍ട്ടിചാട്ടം സി.പി.എമ്മുകാര്‍ മൈക്കുകെട്ടി വിളിച്ചു പറഞ്ഞതല്ലല്ലോ, തോമസ് കെ. തോമസിന്റെ 100 കോടി വാഗ്ദാനം മുഖ്യമന്ത്രി പത്രസമ്മേളനം നടത്തി പറഞ്ഞതല്ലല്ലോ, ADGP എം.ആര്‍. അജിത് കുമാറിന്റെ RSS കൂടിക്കാഴ്ച പുറത്തു വരാനുണ്ടായ കാരണം സര്‍ക്കാര്‍ ഔദ്യോഗികമായി പറഞ്ഞതല്ലല്ലോ അങ്ങനെ എത്രയെത്ര വാര്‍ത്തകളാണ് മാധ്യമങ്ങള്‍ വഴി പുറത്തു വന്നത്. സ്വര്‍ണ്ണക്കടത്തും, മുഖ്യമന്ത്രിയുടെ അമേരിക്കയിലെ ഇരുമ്പു കസേരയിലിരിക്കുന്ന ചിത്രവുമൊക്കെ ഇങ്ങനെ മാധ്യമങ്ങള്‍ പുറത്തു വിട്ടതാണെന്ന് അറിയണം. കേരളത്തിലെ ഉള്‍നാടന്‍ ഗ്രാമത്തില്‍ വരെ വാര്‍ത്തകള്‍ എത്തുന്നത് മാധ്യമങ്ങള്‍ ഉള്ളതു കൊണ്ടാണ് എന്നത് മറന്നു പോകാനാകില്ല.

 

മാംസ കച്ചവടം നടത്തുന്ന രാഷ്ട്രീയ ഇറച്ചിവെട്ടുകാരും കൂട്ടിക്കൊടുപ്പ് വില്‍പ്പനക്കാരും

മാധ്യമ പ്രവര്‍ത്തകര്‍ ഇറച്ചിക്കടയിലെ പട്ടികളാണെങ്കില്‍ ഇറച്ചി വെട്ടുകാരാണ് രാഷ്ട്രീയക്കാര്‍. അവര്‍ വെട്ടുന്ന ഇറച്ചി, അതായത് മാംസം മനുഷ്യരുടേതാണെന്ന് പറയാതെ വയ്യ. മാംസക്കട്ടവടം എന്നത്, രണ്ടു രീതിയില്‍ ഉപയോഗിക്കാം. ഒന്ന്, കൊലപാതകം, രണ്ട് സ്ത്രീകളുടെ മാംസത്തെ ഭോഗിക്കല്‍. ക്വട്ടേഷന്‍ കൊടുത്ത് ടി.പി ചന്ദ്രശേഖറിനെ ഇറച്ചിവെട്ടും പോലെ നടുറോഡിലിട്ട് വെട്ടിയവര്‍ക്ക് ഇറച്ചിക്കട നടത്തുന്നതില്‍ നല്ല പ്രാവീണ്യമുണ്ട്.

മാത്രമല്ല, കീഴ് ഘടകങ്ങളിലെ വനിതാ സഖാക്കളെ പീഡിപ്പിക്കുന്നതില്‍ അതി വിദഗ്ദ്ധരുമാണ് സഖാക്കളെന്ന് എംത്രയോ വട്ടം തെളിയിക്കപ്പെട്ടിരിക്കുന്നു. ഒരു ഉദാഹരണം മാത്രം പറയാം. ഇതും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തപ്പോഴാണ് പുറംലോകമറിഞ്ഞതെന്ന് ഇറച്ചിക്കടയിലെ വെട്ടുകാരന്‍ കൃഷ്ണദാസ് അറിയണം. വനിതാ നേതാവിന് നേരെ ലൈംഗിക അതിക്രമം നടത്തിയ ആലപ്പുഴ പുന്നമട സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എസ്.എം. ഇക്ബാലിന് പാര്‍ട്ടിയില്‍ നിന്ന് നര്‍ബന്ധിത അവധി. പാര്‍ട്ടി കമ്മിഷന്‍ അന്വേഷണം നടത്തി കുറ്റക്കാരന്‍ അല്ലെന്ന് കണ്ട നേതാവിന് നേരെയാണ് ഇപ്പോള്‍ നടപടി വന്നിരിക്കുന്നത്.

പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് നടപടി. സി.സലിംകുമാറിന് പകരം ചുമതല നല്‍കി. വനിതാ നേതാവ് പാര്‍ട്ടി ഓഫീസില്‍ ചെന്നപ്പോഴാണ് നേതാവ് അതിക്രമം നടത്തിയത്. ആദ്യം സിപിഎം ഏരിയാ നേതാക്കളോടാണ് പരാതിപ്പെട്ടത്. നടപടിയുണ്ടാകാത്തതിനാല്‍ സംസ്ഥാന സെക്രട്ടറിക്കും പരാതി നല്‍കിയിരുന്നു. പാര്‍ട്ടി ഒപ്പമില്ലെന്ന് മനസിലാക്കിയ യുവതി ആലപ്പുഴ നോര്‍ത്ത് പോലീസില്‍ പരാതി നല്‍കുകയും പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് പ്രശ്‌നം പാര്‍ട്ടിക്കുള്ളിലും പുകഞ്ഞത്. ഇതാണ് സി.പി.എമ്മിന്റെ ഇറച്ചിക്കട.

പി. ശശിക്കെതിരേയും സമാന കേസുണ്ടായിരുന്നു. അത് പിന്നെ പാര്‍ട്ടി പോലീസ് അന്വേഷിച്ച് ഒതുക്കി തീര്‍ത്തു. അങ്ങനെ പുറത്തറിയാത്ത എത്രയോ കേസുകളുണ്ട്. അതൊന്നും വാര്‍ത്തകളാക്കാത്തത്, മാധ്യമ പ്രവര്‍ത്തകര്‍ക്ക് അന്തസ്സുള്ളതു കൊണ്ടാണെന്ന് മറക്കണ്ട. കടകംപള്ളി സുരേന്ദ്രന്റെ ഫോണ്‍വിളി കൂടി മറന്നു പോകാതെ കൃഷ്ണദാസ് കേള്‍ക്കണം. അപ്പോഴേ ഇറച്ചിക്കടയിലെ പട്ടിയുടെ ജോലി എന്താണെന്നും ഇറച്ചിവെട്ടുകാരന്റെ യഥാര്‍ഥ പണി എന്താണെന്നും മനസ്സിലാകൂ.

CONTENT HIGHLIGHTS;Butcher’s ‘dogs’ and media workers; Political butchers and hawkers running the ‘meat trade’

Latest News