Agriculture

വർഷങ്ങളായിട്ടും മാവ് പൂക്കുന്നില്ലേ ? അടുക്കളയിൽ നിന്നൊരു സൂത്രവിദ്യ ! | mango-tree-care-guide

ഇടയ്ക്ക് മാവിലകളെ പുക കൊള്ളിക്കുകയും ചെയ്യാം

ഇന്ത്യയിൽ ധാരാളമായി കണ്ടുവരുന്ന ഒരു ഫലവൃക്ഷമാണ് മാവ്. ഇതിന്റെ ഫലമാണ് മാങ്ങ. മാമ്പഴം വളരെ മധുരമുള്ളതും സ്വാദിഷ്ടവുമാണ്. അതുകൊണ്ടുതന്നെ അത് ഇഷ്ടമില്ലാത്തവർ വളരെ ചുരുക്കമാണ്. കേരളത്തിലാണെങ്കിൽ കുറഞ്ഞത് ഒരു മാവെങ്കിലും ഒരു വീട്ടിൽ കാണും. എന്നാൽ വീട്ടുമുറ്റത്തെ മാവ് നല്ല രീതിയിൽ പൂത്തില്ല, കായ്ച്ചില്ല എന്നൊക്കെ പരാതിയാകും പലർക്കും. എന്നാൽ ആ പരാതി മാറ്റിവയ്ക്കാൻ ഒരു പരിഹാരം പറഞ്ഞു തന്നാലോ ? ഇനി വീട്ടുമുറ്റത്തെ മാവിലെ മാങ്ങ കഴിക്കാനായി ഈ സൂത്രപ്പണികൾ ഒന്നു ചെയ്താൽ മതി.

20 മില്ലി കൾട്ടാർ 20 ലിറ്റർ വെള്ളത്തിൽ ലയിപ്പിക്കണം. ഇത് മരത്തിന് നാല് വശങ്ങളിലുമായി ഒരു മീറ്റർ അകലത്തിൽ അര അടിയിൽ കുറയാതെയുള്ള കുഴിയെടുത്ത് 5 ലിറ്റർ വീതം ഒഴിക്കുക. രണ്ട് ദിവസം തുടർച്ചയായി മാവിന്റെ ചുവട് നനച്ചശേഷം നാലാം ദിവസം കൾട്ടർ പ്രയോഗം നടക്കുന്നതാവും ഉചിതം. കുഴിമൂടിയശേഷം 5 ദിവസത്തേക്ക് രണ്ടുനേരം നനച്ചുകൊടുക്കണം.ഇതിന് ആഴ്ചകൾക്ക് ശേഷം സൾഫേറ്റ് ഓഫ് പൊട്ടാഷ് (എസ്ഒപി) 5 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി സ്‌പ്രേ ചെയ്യുക. ഇത് 12 ആഴ്ച കഴിഞ്ഞ് ആവർത്തിക്കുക.

ഈ മാസം അവസാനം വരെകൾട്ടാർ പ്രയോഗം നൽകാം. മാവ് പുഷ്പിക്കുന്നതിന് പ്രേരകമെന്ന് അംഗീകരിക്കപ്പെട്ട രാസവസ്തുവാണ് കൾട്ടാർ. വലിയമരമൊന്നിന് 20 മില്ലിയാണ് ഉപയോഗിക്കേണ്ടത്. 10 വർഷത്തിൽ കുറവുള്ള മരങ്ങൾക്ക് 10 മില്ലി മതി.

ഇനി ഇതൊന്നും ചെയ്യാൻ കഴിയാത്തവർക്ക് തുലാവർഷ ആരംഭത്തിന് മുൻപ് മാവിന്റെ ഇലച്ചാർത്തിന്റെ അതിരിന് തൊട്ടുതാഴെയായി കല്ലുപ്പ് 2-3 പിടി വിതറുകയും രണ്ടാഴ്ചയ്ക്ക് ശേഷം 400 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് ഇലച്ചാർത്തിനുള്ളിൽ വിതറുകയും ചെയ്യാം. രാവിലെ അഞ്ചിനും ആറിനും ഇടയ്ക്ക് മാവിലകളെ പുക കൊള്ളിക്കുകയും ചെയ്യാം.

content highlight: mango-tree-care-guide