ജനാധിപത്യം ശരിക്കും ശവപ്പെടിയില്‍ ആയിക്കഴിഞ്ഞു. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ കള്ളപ്പണം നീലപ്പെട്ടിയില്‍ കൊണ്ടുവന്നുവെന്ന് പറഞ്ഞു തുടങ്ങിയ വിവാദങ്ങള്‍ക്കു പിന്നാലെ എല്ലാവരും ചേര്‍ന്ന് ജനാധിപത്യത്തെ ഞെക്കിക്കൊന്നു. എന്നിട്ട്, നീലപ്പെട്ടിക്കു പകരം ശവപ്പെട്ടിയില്‍ അടക്കം ചെയ്യുകയുമാണ് ഉണ്ടായിരിക്കുന്നത്. ജനങ്ങളെ കോമാളിയാക്കി നടത്തുന്ന നാടകം. ജനാധിപത്യം എന്നത്, വെറും പ്രഹസനമായിക്കഴിഞ്ഞു.
പാര്‍ട്ടികളുടെ അടിസ്ഥാനത്തില്‍ ജനങ്ങളെ വേര്‍തിരിച്ചിരിക്കുന്നവര്‍ക്ക് ജനാധിപത്യമെന്നത്, ഏത് രാഷ്ട്രീയ പാര്‍ട്ടിയിലാണോ കൂടുതല്‍ ആള്‍ക്കാര്‍ ഉള്ളതെന്ന ശക്തി പ്രകടനമായി മാറിയിരിക്കുന്നു. നിഷ്പക്ഷമെന്ന വാക്കിന് ഒരു വിലയുമില്ലാതായി. നോള്‍ട്ടയെന്ന നിക്ഷ്പക്ഷത വെറും പൊള്ളയും. അതിന് ഉത്തമ ഉദാഹരണമാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പിലൂടെ പുറത്തു വരുന്നത്.
നോക്കൂ, ഇടതുപക്ഷത്തുള്ളവര്‍ക്ക് രഹസ്യ വിവരം ലഭിക്കുന്നു. കോണ്‍ഗ്രസുകാര്‍ കള്ളപ്പണം കൊണ്ടു വരുന്നുവെന്ന്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടമാണ് കള്ളപ്പണം കൊണ്ടു വരുന്നതെന്ന ആക്ഷേപം ഉന്നയിക്കുന്നവരുടെ സ്വര്‍ണ്ണക്കടത്ത് അടക്കമുള്ള പശ്ചാത്തലം വേറെയുണ്ട് കേരളത്തില്‍. എന്നാല്‍, ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാനുള്ള നീക്കമാണ് യു.ഡി.എഫ് നടത്തുന്നതെന്ന് സ്ഥാപിക്കാനുള്ള നീക്കം എല്‍.ഡി.എഫിന്റെ ഭഗത്തു നിന്നുണ്ടാകുന്നു. ഇതേ തുടര്‍ന്ന് റെയ്ഡ് നടത്തുന്നു.
റെയ്ഡില്‍ എല്‍.ഡി.എഫ് ഉന്നയിച്ച രഹസ്യ വിവരവുമായി ബന്ധപ്പെട്ട കള്ളപ്പണം കണ്ടെത്താന്‍ കഴിഞ്ഞില്ല. കള്ളപ്പണം കൊണ്ടുവന്നുവെന്ന് ഉറപ്പിച്ച് പറയുന്ന എല്‍.ഡി.എഫ്. പച്ചക്കള്ളമാണ് പറയുന്നതെന്ന് ആണയിടുന്ന യു.ഡി.എഫ്. കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ നില്‍ക്കുന്ന ബി.ജെ.പി. ഇതാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ രാഷ്ട്രീയ ചിത്രം. ഈ ചിത്രത്തില്‍ വോട്ടര്‍മാര്‍ മനസ്സിലാക്കേണ്ടതെന്താണ്. ആര് ജയിച്ചാലും ജനങ്ങളെ കോമാളിയാക്കുന്നവരാണ് ഇക്കൂട്ടര്‍ എന്നു തന്നെയല്ലേ.
ഇവര്‍ പറയുന്നതാണ് ശറിയെന്നും സത്യമെന്നും നാഴികയ്ക്ക് നാല്‍പ്പതു വട്ടവും വിളിച്ചു പറയുമ്പോള്‍ ജനം അത് വിശ്വസിച്ചോണം. പരസ്പരം കള്ളന്‍മാരെന്നും, കുഴല്‍പ്പണക്കാരെന്നും, കള്ളപ്പണം കൊണ്ടുവരുന്നവരാണെന്നും ആരോപിക്കുകയും, പ്രത്യാരോപണം നടത്തുകയും ചെയ്യുന്നവരാണ് രാഷ്ട്രീയക്കാര്‍. രാഷ്ട്രീയം എന്നത്, രാഷ്ട്രത്തെ മുന്നോട്ടു കൊണ്ടു പോകാനുള്ള ഒരു സംവിധാനമാണെന്നതിനപ്പുറം, പരസ്പരം പഴിചാരി നല്ലവരാകാനുള്ള ഇടമാക്കി മാറ്റിയിരിക്കുന്നു.
അധികാരത്തില്‍ കടിച്ചു തൂങ്ങാനും, അതിലൂടെ പണം സമ്പാദനം എന്നതു മാത്രമാണ് ഉദ്ദേശം. ‘പ്രതി’ പക്ഷവും ഭരണ പക്ഷവും ഒരു പോലെയാണ്. ബി.ജെ.പിയാകട്ടെ, തൊഴിത്തില്‍ക്കുത്തും, തമ്മില്‍ത്തല്ലിച്ചും, ന്യൂനപക്ഷങ്ങളെ ഇല്ലായ്മ ചെയ്യാനുമാണ് അധികാരം ആവശ്യപ്പെടുന്നത്. ഇവിടെ ജനങ്ങള്‍ ആരെയാണ് വിശ്വസിക്കേണ്ടത്. ആര്‍ക്കാണ് വോട്ടു നല്‍കേണ്ടത്. ഓരോ തെരഞ്ഞെടുപ്പിലും രാഷ്ട്രീയ പാര്‍ട്ടികള്‍ വിജയിച്ച ശേഷവും തോറ്റ ശേഷവും വോട്ടു വിഹിതം പരിശോധിക്കാറുണ്ട്.
തങ്ങളുടെ വോട്ടില്‍ വ്‌നന കുറവും കൂടുതലുമാണ് വിലയിരുത്തുന്നത്. സത്യം പറഞ്ഞാല്‍ ജനങ്ങള്‍ മടുത്തു കഴിഞ്ഞു. ഇനിയിപ്പോള്‍ നിഷ്പക്ഷരായ ജനങ്ങള്‍ വോട്ടു ചെയ്യാന്‍ പോയില്ലെങ്കിലും, അതതു രാഷ്ട്രീയത്തിലെ അടിമ അണികള്‍ വോട്ടു ചെയ്യാന്‍ പോകും. അതില്‍ കൂടുതല്‍ വോട്ടു കിട്ടുന്നവര്‍ അധികാരത്തില്‍
എത്തുമെന്നുറപ്പായിക്കഴിഞ്ഞു. അവിടെയാണ് ജനാധിപത്യമെന്ന സംവിധാനം മരിക്കുന്നത്.
അങ്ങനെ കള്ളപ്പണം കൊണ്ടു വന്നുവെന്നും, വന്നില്ലെന്നു പറയുന്നവര്‍ ശവപ്പെട്ടിയില്‍ ആക്കിയിരിക്കുകയാണ്. പരസ്പരം പഴിചാരി ജയിക്കുന്നവര്‍ക്കു മുമ്പില്‍ എന്നും വെറും കോമാളികളായി നില്‍ക്കാനേ ഇനി ജനങ്ങള്‍ക്കു കഴിയൂ എന്നുറപ്പായി. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന് ചിന്തിക്കുന്ന നരേന്ദ്ര മോദിയുടെ ഉദ്ദേശം എന്താണ്. ബി.ജെ.പിയുടെ വര്‍ഗീയ മുഖം പുറത്തു വരുന്നതെന്നാണ്. ന്യൂനപക്ഷങ്ങലുടെ അവസ്ഥ എന്താകും.
ഇതെല്ലാം ചോദ്യ ചിഹ്നമാവുകയാണ്. ഇതിനെയെല്ലാം ചെറുക്കാന്‍ ജനങ്ങളുടെ മുമ്പിലുള്ള ഏക വഴിയാണ് ജനാധിപത്യമെന്നത്. അതും ഇങ്ങനെ രാഷ്ട്രീയ പേക്കൂത്തുകളില്‍ ഇല്ലാതാകുമ്പോള്‍ പകരം സംവിധാനം ഒന്നുമില്ലാതാവുകയാണ്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ക്ലിഫ് ഹൗസില്‍ പോയി പിണറായി വിജയനെ നുണ പരിശോധനയ്ക്ക് വിധേയനാക്കിയാല്‍ കേരളത്തില്‍ നടത്തിയ മുഴുവന്‍ അഴിമതികളും പുറത്തുവരുമെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആക്ഷേപം. പാതിരാ നാടകം പൊളിഞ്ഞു പാളീസായി. അതിനു മേല്‍ വന്ന ട്രോളി ബാഗ് നാടകവും അബദ്ധമായി. സി.പി.എമ്മില്‍ തന്നെ കണ്‍ഫ്യൂഷനാണ്. എം.വി ഗോവിന്ദനും ജില്ലാ സെക്രട്ടറിയും കള്ളപ്പണം കൊണ്ടു വന്നെന്ന് പറയുമ്പോള്‍ ഷാഫി പറമ്പില്‍
കുഴല്‍പ്പണ കേസില്‍ നാണംകെട്ടു നില്‍ക്കുന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റിനെയും അയാള്‍ക്ക് കുടപിടിച്ചു കൊടുത്ത പിണറായി വിജയനെയും സംരക്ഷിക്കുന്നതിനു വേണ്ടി ഉണ്ടാക്കിയ നുണക്കഥയാണ് പാതിരാ നാടകമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. എല്ലാ നിയമങ്ങളും ലംഘിച്ചാണ് കോണ്‍ഗ്രസിലെ രണ്ടു വനിതാ നേതാക്കളുടെ മുറി പാതിരാത്രി റെയ്ഡ് ചെയ്തത്. അതിനെതിരായ പ്രതിഷേധം തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉള്‍പ്പെടെയുള്ളവരെ അറിയിച്ചിട്ടുണ്ട്. പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസില്‍ ജില്ലാ സെക്രട്ടറിയുടെ കട്ടിലിനടിയില്‍ ഒളി ക്യാമറ വച്ച് വഷളാക്കിയ വൃത്തികെട്ടവന്‍മാരുടെ പാര്‍ട്ടിയാണ് സി.പി.എം. വടകരയിലെ കാഫിര്‍ നാടകം പോലെയാണ് പാലാക്കാട് പാതിരാ നാടകം നടത്തിയത്.
പാലക്കാട് നിന്നുള്ള മന്ത്രിയായ എം.ബി രാജേഷും അദ്ദേഹത്തിന്റെ ഭാര്യാ സഹോദരനായ സി.പി.എം നേതാവും ചേര്‍ന്ന് നടത്തിയ ഗൂഡാലോചനയാണ് പാതിരാ നാടകമെന്നും പ്രതിപക്ഷത്തിന്റെ ആക്ഷേപം. മന്ത്രിയാണ് പൊലീസിനെ വിളിച്ചത്. പല സി.പി.എം നേതാക്കളും അറിയാതെയാണ് മന്ത്രി ഇത് ചെയ്തത്. പൊലീസിന്റെ കയ്യിലുള്ള സി.സി ടി.വി ദൃശ്യങ്ങള്‍ സി.പി.എം എങ്ങനെയാണ് പുറത്തുവിട്ടത്. ഇങ്ങനെ ഭരണപക്ഷത്തെ പ്രതിരോധത്തിലാക്കുന്ന ആരോപണങ്ങള്‍ പ്രതിപക്ഷം ഉന്നയിക്കുമ്പോള്‍ വീണിടത്തു കിടന്ന് ഉരുളുകയാണ് സി.പി.എം.
റെയ്ഡിനെ ഭയക്കുന്നതെന്തിന് എന്നാണ് സി.പി.എം ചോദിക്കുന്നത്. അവിടെ കള്ളപ്പണമില്ലെങ്കില്‍ റെയ്ഡ് ചെയ്യാമല്ലോ. സി.പി.എം നേതാക്കളുടെ മുറികളും പരിശോദിച്ചിരുന്നുവെന്നാണ് മറുപടി. എന്നാല്‍, അവിടെ നിന്നും ഒന്നും കണ്ടെടുക്കാനായില്ലെന്ന് പോലീസ് പറഞ്ഞതോടെ നാടകം മാത്രമായിരുന്നു അതെന്ന് തിരിച്ചറിഞ്ഞു. കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്പരം ഇങ്ങനെ കള്ളനെന്നു വിളിക്കുമ്പോള്‍ ഇവരെയെല്ലാം ഒരുപോലെ ഒഴിവാക്കേണ്ട കാലം അതിക്രമിച്ചു എന്നതാണ് മനസ്സിലാക്കേണ്ടത്. പകരം വരേണ്ടത് ഒരു വര്‍ഗീയ പാര്‍ട്ടിയുമല്ലെന്ന് തിരിച്ചറിയണം. പുതിയ ഒരു സംവിധാനത്തെ കുറിച്ച് ജനങ്ങള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു.
CONTENT HIGHLIGHTS;A democracy in a ‘coffin’: the ruling and ‘opposition’ parties make clowns of the people; Political parties who swear that everything they do is right and true