വിഴിഞ്ഞത്തെ ലോക ഭൂപടത്തിലേക്കുയര്‍ത്തി തുറമുഖ പദ്ധതിക്കു പിന്നാലെ വിഴിഞ്ഞത്തെ മത്സ്യ സമ്പത്ത് വര്‍ദ്ധിക്കുകയാണ്. കടല്‍ മത്സ്യങ്ങളുടെ വിപണന സാധ്യത വര്‍ദ്ധിപ്പിക്കുന്നതിനുള്ള നൂതന പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കാന്‍ ഫിഷറീസ് വകുപ്പിന്റെ പ്രയത്‌നങ്ങള്‍ നിസ്സാരമല്ല. സില്‍വര്‍ പൊമ്പാനോ എന്ന മത്സ്യക്കുഞ്ഞുങ്ങളെ കടലില്‍ നിക്ഷേപിക്കുമ്പോള്‍ ലക്ഷ്യം വെയ്ക്കുന്നത്, കടല്‍ മത്സ്യ സമ്പത്തിന്റെ വര്‍ദ്ധനവ് ഒന്നു മാത്രമാണ്. വിഴിഞ്ഞത്തിനാണ് ആ ഭാഗ്യം ലഭിച്ചതെന്നത് മറ്റൊരു കൗതുകം.
കേരളത്തിന്റെ തീരക്കടലില്‍ സുസ്ഥിര മത്സ്യബന്ധനവും മെച്ചപ്പെട്ട ജീവനോപാധിയും പ്രോത്സാഹിപ്പിക്കാനായി കൃത്രിമപ്പാരുകള്‍ സ്ഥാപിച്ച് മത്സ്യവിത്ത് നിക്ഷേപിക്കുന്നത്. സില്‍വര്‍ പൊമ്പാനോ ഇനത്തില്‍പെട്ട22,000മത്സ്യകുഞ്ഞുങ്ങളെയാണ് വിഴിഞ്ഞം കടലില്‍ നിക്ഷേപിച്ചത്. കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതിക പ്രശ്നങ്ങളും മാലിന്യപ്രശ്നവും നിമിത്തം മത്സ്യ സമ്പത്തില്‍ വലിയ തോതിലുള്ള കുറവ് സംഭവിച്ച കാലത്താണ് സില്‍വര്‍ പൊമ്പാനോ ഇത്തിലെ മത്സ്യക്കുഞ്ഞുങ്ങള്‍ വിഴിഞ്ഞത്തെ കടലില്‍ വളരാന്‍ തുടങ്ങുന്നത്.
മത്സ്യ സമ്പത്ത് വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൃത്രിമപ്പാരുകള്‍ നിക്ഷേപിക്കാനുള്ള പദ്ധതി ആരംഭിച്ചത്. മത്സ്യ ലഭ്യത കൂട്ടുക എന്ന ലക്ഷ്യം കൈവരിക്കാന്‍ കടലില്‍ മത്സ്യവിത്ത് നിക്ഷേപിക്കല്‍ പദ്ധതിയിലൂടെ സാധ്യമാകും. ഇതിന്റെ ഭാഗമായി നിക്ഷേപിക്കുന്ന10ലക്ഷം മത്സ്യകുഞ്ഞുങ്ങള്‍ വളര്‍ന്ന്8കിലോ തൂക്കം വരെ ആകുന്നവയാണ്. ഒന്‍പത് തീരദേശ ജില്ലകളിലും തീരക്കടലില്‍ കൃത്രിമപ്പാരുകള്‍ സ്ഥാപിക്കുന്നതിനാണ് കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ ലക്ഷ്യമിടുന്നത്.
ആദ്യ ഘട്ടമായി തിരുവനന്തപുരം ജില്ലയിലെ തീരക്കടലില്‍42സ്ഥലങ്ങളിലായി6,300കൃത്രിമപ്പാരുകള്‍ നിക്ഷേപിക്കും. ഇതിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ യഥാക്രമം60 : 40അനുപാതത്തില്‍ ആകെ13.02കോടി രൂപ ചെലവഴിച്ച്6,300കൃത്രിമപ്പാരുകള്‍ നിക്ഷേപിച്ചിട്ടുണ്ട്. പാരുകളില്‍ കൂടുതല്‍ മത്സ്യലഭ്യത ഉറപ്പാക്കുന്നതിനും ജില്ലയിലെ പരമ്പരാഗത മത്സ്യതൊഴിലാളികള്‍ക്ക് വര്‍ധിച്ച തോതില്‍ മത്സ്യം ലഭിക്കുന്നതിനും അനുയോജ്യമായ മത്സ്യ വിത്ത് നിക്ഷേപം നടത്തുകയാണ് സീ റാഞ്ചിംഗ് പദ്ധതി.
നിശ്ചിത അകലങ്ങളിലുള്ള10കൃത്രിമപ്പാരു സൈറ്റുകളില്‍ പൊമ്പാനോ,കോബിയ തുടങ്ങിയ മത്സ്യ വിത്തുകള്‍ ഒരു പാരില്‍ ഒരു ലക്ഷം എന്ന ക്രമത്തില്‍ ആകെ10ലക്ഷം മത്സ്യ വിത്തുകളാണ് നിക്ഷേപിക്കുന്നത്.8മുതല്‍10ഗ്രാം വരെ വളര്‍ച്ചയെത്തിയ മത്സ്യകുഞ്ഞുങ്ങളെയാണ് പദ്ധതി പ്രകാരം നിക്ഷേപിച്ചിട്ടുള്ളത്. വിശാലമായ പാരിസ്ഥിതിക സഹിഷ്ണുത, വേഗത്തിലുള്ള വളര്‍ച്ച, നല്ല മാര്‍ക്കറ്റ് ഡിമാന്‍ഡ്, സ്റ്റാന്‍ഡേര്‍ഡ് വിത്ത് ഉല്‍പ്പാദന സാങ്കേതികവിദ്യ എന്നിവയുള്ള സില്‍വര്‍ പോമ്പാനോ ( ട്രാച്ചിനോട്ടസ് ബ്ലോച്ചി ) – ഇന്ത്യയില്‍ ലഭ്യമാണ്.
തായ്വാന്‍, ഇന്തോനേഷ്യ തുടങ്ങിയ പല ഏഷ്യാ-പസഫിക് രാജ്യങ്ങളിലും സില്‍വര്‍ പോമ്പാനോയുടെ അക്വാകള്‍ച്ചര്‍ വിജയകരമായി സ്ഥാപിക്കപ്പെട്ടു. കുളങ്ങളിലും ടാങ്കുകളിലും പൊങ്ങിക്കിടക്കുന്ന കടല്‍ കൂടുകളിലും ഇത് വിജയകരമായി വളര്‍ത്താം. ഈ ഇനം പെലാജിക് ആണ്, വളരെ സജീവമാണ്, ഏകദേശം 8 ppt വരെ കുറഞ്ഞ ലവണാംശങ്ങളില്‍ പോലും നന്നായി വളരാനും വളരാനും കഴിയും.
വൈവിധ്യവും പാരിസ്ഥിതിക സന്തുലിതാവസ്ഥയും വിഭവങ്ങളുടെ ഫലപ്രദമായ വിനിയോഗവും വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു മാര്‍ഗമാണ് ഇടവിള കൃഷി. ഇത് അപകടസാധ്യത കുറയ്ക്കുന്നതിനൊപ്പം ഉല്‍പ്പന്നങ്ങളുടെ അളവും ഗുണനിലവാരവും വര്‍ദ്ധിപ്പിക്കും.
CONTENT HIGHLIGHTS;Can silver pompano fish spawn in the sea?: Do you know about silver pompano fish?