Explainers

പത്താം ക്ലാസ്സും ഗുസ്തിയും അറിയാമോ KSEBയില്‍ സബ് എഞ്ചിനീയര്‍ വരെയാകാം; പത്താംക്ലാസ് തോറ്റവര്‍ക്കു പോലും ഒന്നരലക്ഷം വരെ ശമ്പളം; വിവരാവകാശം വഴി ഉത്തരംകിട്ടാന്‍ എടുത്തത് ഒരു വര്‍ഷം

പണ്ടൊക്കെ പത്താംക്ലാസ്സും ഗുസ്തിയും അറിയുന്നവരുടെ കാര്യം കട്ടപ്പൊകയായിരുന്നു. എന്നാല്‍, ഇപ്പോള്‍ അങ്ങനെയല്ലെന്നാണ് വിവകാരവകാശ രേഖകള്‍ വ്യക്തമാക്കുന്നത്. പത്താംക്ലാസ്സ് തോറ്റാല്‍പ്പോലും KSEBയില്‍ സബ് എഞ്ചിനീയര്‍ വരെ ആകാന്‍ കഴിയുമെന്നാണ് വിവരം. നഷ്ടക്കണക്കിന്റെ കാര്യത്തിലും സാമ്പത്തിക പ്രതിസന്ധിയുടെ കാര്യത്തിലും KSRTCക്ക് പഠിക്കുന്ന KSEBയില്‍ പത്തചാംക്ലാസ്സ് തോറ്റവര്‍ വരെ കൈപ്പറ്റുന്ന ശമ്പളം ഒന്നരലക്ഷം രൂപയാണ്. സബ് എഞ്ചിനീയര്‍ ഗ്രേഡില്‍ പത്താംക്ലാസ്സ് തോറ്റ 451 പേര്‍ ഒരു ലക്ഷത്തിലേറെ രൂപ ശമ്പളം പറ്റുന്നുണ്ടെന്നാണ് രേഖകള്‍ പറയുന്നത്. ഇവരുടെ ശമ്പളം 1,37,695 രൂപയാണ്. സബ് എഞ്ചിനീയര്‍ ഗ്രേഡാണ് ഈ ജീവനക്കാരുടേത്.

 

ഇതിലും വലിയ ഗ്രേഡില്‍ ഉള്ളവരുണ്ടോ എന്ന ചോദ്യത്തിന് ലഭിച്ചിരിക്കുന്ന മറുപടി 34 പേരുണ്ട് എന്നാണ്. ആ ഉദ്യോഗസ്ഥരുടെ ശമ്പളം 1,43,800 രൂപയും. കൂടാതെ 28 ജീവനക്കാര്‍ 85,400 രൂപ വാങ്ങുന്നുണ്ട്. 1,03,800 രൂപ ശമ്പളം വാങ്ങുന്ന രണ്ടു ജീവനക്കാരും, 1,07,200 രൂപ വാങ്ങുന്ന നാല് ജീവനക്കാരും പത്താംക്ലാസ് തോറ്റ് വര്‍ക്കറായി ജോലിക്കു കയറി സ്ഥാനക്കയറ്റം ലഭിച്ചതു വഴി ഉയര്‍ന്ന ശമ്പളം വാങ്ങുന്നുണ്ട്. പത്താംക്ലാസ് തോറ്റവര്‍ ഓവര്‍സിയര്‍ തസ്തികയില്‍ ഒരുലക്ഷം രൂപ ശമ്പളം വാങ്ങുന്നുണ്ടോ എന്നറിയാന്‍ വിവരാവകാശം ചോദിച്ചത് ഒരു വര്‍ഷം മുമ്പാണ്.

ഉത്തരം നല്‍കാന്‍ KSEB എടുത്ത സമയം തന്നെ മലയാളികളോട് പറയുന്നൊരു കാര്യം കൊള്ളയും തട്ടിപ്പുമാണ് നടക്കുന്നതെന്നാണ്. തൊടുപുഴ സ്വദേശി ഷാജി ഈപ്പനാണ് വിവരാവകാശം നല്‍കിയത്. തൊടുപുഴ ന്യൂമാന്‍ കോളജില്‍ എസ്.എഫ്.ഐയുടെ യയൂണിയന്‍ ഭാരവാഹി കൂടിയായിരുന്ന ആളാണ് ഷാജി ഈപ്പന്‍. പത്താംക്ലാസ്സ് തോറ്റവര്‍ക്ക് വേണ്ടി KSEB കാലങ്ങളായി കാത്തു വെച്ചിരിക്കുന്ന വര്‍ക്കര്‍ തസ്തികയിലൂടെ ജോലിക്ക് പ്രവേശിച്ച് ഉയര്‍ന്ന തസ്തികയിലേക്ക് സ്ഥാനക്കയറ്റം നേടുന്ന പതിവ് തുടങ്ങിയിട്ട് വര്‍ഷങ്ങളായി. എസ്.എസ്.എല്‍.സി തോറ്റവര്‍ക്കായി വര്‍ക്കര്‍ എന്ന തസ്തിക ഒഴിച്ചു വെച്ചതോടെ എസ്.എസ്.എല്‍.സി ജയിച്ചില്ലെങ്കിലും ജോലി കിട്ടുമെന്ന പ്രതീക്ഷ വര്‍ദ്ധിപ്പിച്ചു.

പത്താംക്ലാസ് തോറ്റാല്‍ ജീവിതം പോയി എന്നു കരുതിയിരുന്ന കാലമെല്ലാം അങ്ങനെ ഈ പിണറായി കാലത്ത് അപ്രത്യക്ഷമാവുകയും ചെയ്തു. ഇത്തരക്കാര്‍ക്ക് വീണ്ടും സന്തോഷം പകരുന്ന ഉത്തരവാണ് കെഎസ്ഇബിയില്‍ ഇപ്പോള്‍ ഉള്ളത്. കെഎസ്ഇബിയില്‍ സബ് എഞ്ചിനീയറിലേക്കുള്ള പ്രമോഷന്‍ ഇനി 50 ശതമാനം ഓവര്‍സിയര്‍മാരില്‍ നിന്നായിരിക്കും. മുമ്പ് അവര്‍ക്ക് ഉണ്ടായിരുന്ന 20 ശതമാനം കോട്ടയാണ് 50 ശതമാനമാക്കി ഉയര്‍ത്തിയത്. ഒറ്റയടിക്ക് 30 ശതമാനം വര്‍ധനവാണ് വരുത്തിയത്. ഇതോടെ പത്താംക്ലാസ് തോറ്റ് ഇപ്പോള്‍ ഓവര്‍സീയര്‍മാരായവര്‍ക്കും സബ് എന്‍ജിനീയര്‍ തസ്തികയില്‍ തുടരാന്‍ സാധിക്കും.

നിലവില്‍ കെഎസ്ഇബിയില്‍ സര്‍വീസിലുള്ള നല്ലൊരു ശതമാനം ഓവര്‍സീയര്‍മാരും പത്താംക്ലാസ് പാസാകാത്തവാണ്. പിണറായി വിജയന്‍ വൈദ്യുതി മന്ത്രി ആയിരുന്ന കാലത്ത് സിഐടിയുവിന്റെ താല്‍പ്പര്യപ്രകാരം കൊണ്ടുവന്ന നിബന്ധന പ്രകാരം പത്താംക്ലാസ് തോറ്റവര്‍ ആകണം അന്ന് വര്‍ക്കര്‍ തസ്തികയില്‍ ജോലിക്കു കയറാന്‍. അതുവരെ അമ്പത് ശതമാനം പേര്‍ ഐടിഐ പാസാകണം എന്ന നിബന്ധന ഉണ്ടായിരുന്നു. ഇത് മാറ്റുകയാണ് അന്നത്തെ വൈദ്യുതി മന്ത്രി ചെയ്തത്. ഇതോടെ പത്താം ക്ലാസ് തോറ്റ വര്‍ക്കര്‍മാരായി ജോലിക്കു കയറി. പത്താംക്ലാസു ജയിച്ചതു കൊണ്ട് മാത്രം ഈ ജോലിയില്‍ കയറാന്‍ പലര്‍ക്കും പറ്റിയതുമില്ല.

ഇങ്ങനെ വര്‍ക്കര്‍മാരായി ജോലിക്ക് കയറിയവര്‍ പതിയെ ലൈന്മാന്മാരും ഓവര്‍സീയര്‍മാരുമായി പ്രമോഷന്‍ കിട്ടി. ഇപ്പോള്‍ അതാണ് സബ് എഞ്ചിനീയര്‍മാരായും ഉയരുന്നത്. ശമ്പള പരിഷ്‌ക്കരണം കൂടി ആയതോടെ പലര്‍ക്കും ഒരു ലക്ഷത്തിന് മുകളിലായി ശമ്പളം. ഇലക്ട്രിക് ജോലികള്‍ക്ക് പരിചയമായി നിശ്ചയിച്ചിരിക്കുന്ന അധിക യോഗ്യത പ്ലംബറോ വെല്‍ഡറോ ആകണം എന്നതാണ്. 1995- 98 കാലയളവില്‍ വരുത്തിയ പരിഷ്‌ക്കരണമാണ് ഈ വിഭാഗം ജീവനക്കാര്‍ക്ക് ലോട്ടറിയായി മാറിയിരിക്കുന്നത്.

കെഎസ്ആര്‍ടിസിയില്‍ ശമ്പളം പോലുമില്ലാതെ ജീവനക്കാര്‍ തൊഴിലെടുക്കുമ്പോഴാണ് ഇവിടെ പത്താംക്ലാസ് തോറ്റവരുടെ സ്വര്‍ഗമായി കെഎസ്ഇബി മാറുന്നത്. അഭ്യസ്ഥവിദ്യരായ എഞ്ചിനീയര്‍മാര്‍ പണിയില്ലാതെ ഇരുക്കുമ്പോഴാണ് അവരുടെ തസ്തികയില്‍ പത്താംക്ലാസ് തോറ്റവര്‍ വിലസുന്നത് എന്നതും ശ്രദ്ധേയമാണ്.

CONTENT HIGHLIGHTS; Do you know 10th class and wrestling?: In KSEB up to sub engineer; Salary up to one and a half lakh even for class 10 losers; It took a year to get an answer through RTI

Latest News