Explainers

എന്റെ പൊന്നു KSEB മന്ത്രീ, ആഭ്യന്തര ഉത്പാദനം കുറഞ്ഞതിന് വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ച് ജനങ്ങളെ ഷോക്കടിപ്പിച്ച് കൊല്ലുന്നതെന്തിന് ?: പത്താംക്ലാസ്സും ഗുസ്തിയും കൊണ്ട് ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥരുടെ ശമ്പളം കുറച്ചാല്‍ പോരേ ?

വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചെന്ന് ജനങ്ങള്‍ തെരഞ്ഞെടുത്ത മന്ത്രി കെ. കൃഷ്ണന്‍കുട്ടി തന്നെ വ്യക്തമാക്കുമ്പോള്‍, ജീവിതച്ചെലവ് കൊണ്ട് നട്ടെല്ലു വളഞ്ഞു പോയ സാധാരണക്കാരന് അത് താങ്ങാനാവുമോയെന്ന് ആരും ചിന്തിക്കുന്നില്ല. കട്ടന്‍ചായയും പരിപ്പുവടയും ഉപേക്ഷിച്ച് ആദുനിക യോയോ ലോകത്തെ കമ്യൂണിസ്റ്റുകാരായി മാറിയ തൊഴിലാളി വര്‍ഗ പാര്‍ട്ടിയുടെ സര്‍ക്കാര്‍ ജനങ്ങളെ എരിതീയില്‍ നിന്നും വറചട്ടിയിലേക്ക് ഇടുന്നതാണോ എന്നാണ് സംശയം. ഇനിയൊരു വിലക്കയറ്റമോ, ദൈനംദിന ജീവിതത്തിലെ സാമ്പത്തിക പ്രശ്‌നമോ അഭിമുഖീകരിക്കാന്‍ കഴിയാത്ത സ്ഥിതിയിലേക്ക് പാവപ്പെട്ടവര്‍ വീണു കഴിഞ്ഞു.

ഇതിനു പിന്നാലെയാണ് സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ദ്ധനവ് വരുന്നത്. ഉപയോഗിച്ച വൈദ്യുതിക്ക് പണമടയ്ക്കാന്‍ കഴിയാതെ ഫ്യൂസ്യ ഊരാന്‍ വരുന്ന ലൈന്‍മാന്‍മാരുമായി കേരളത്തിന്റെ വിവിധ സ്ഥലങ്ങളില്‍ വാക്കേറ്റവും കൈയ്യേറ്റവും നടക്കുന്നുണ്ടെന്ന വാര്‍ത്ത ആശങ്കയുണ്ടാക്കുന്നുണ്ട്. അപ്പോള്‍ ഇനിയും വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ചാല്‍ ഉണ്ടാകാന്‍ പോകുന്ന പ്രത്യാഘാതം എന്തായിരിക്കുമെന്ന് ചിന്തിക്കാവുന്നതേയുള്ളൂ. ഒരു കാര്യം പ്രത്യേകം ഓര്‍ക്കണം, വൈദ്യുതി ബില്ല് അടയ്ക്കാത്തുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രശ്‌നങ്ങളെല്ലാം സാധാരണക്കാരും വൈദ്യുതി വകുപ്പിലെ ഉദ്യോഗസ്ഥരും തമ്മിലാണ്. വൈദ്യുതി മോഷ്ടാക്കള്‍, ലക്ഷങ്ങള്‍ ബില്ലടയ്ക്കാനുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, കുത്തക കമ്പനികള്‍ എന്നിവയുമായി വാക്കേറ്റവുമില്ല കൈയ്യേറ്റവുമില്ല എന്നത്.

ആഭ്യന്തര ഉല്‍പാദനം കുറഞ്ഞത് തിരിച്ചടിയായിരിക്കുകയാണ്. ഇതിനാല്‍ തന്നെ വൈദ്യുതി നിരക്ക് വര്‍ധനവ് അനിവാര്യമാണ്. പ്രത്യേക സമ്മര്‍ താരിഫ് ഏര്‍പ്പെടുത്തുന്നതും പരിഗണനയിലാണെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി പറയുന്നുണ്ട്. നിരക്ക് വര്‍ധനവുമായി ബന്ധപ്പെട്ട് റെഗുലേറ്ററി കമ്മിഷന്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. റിപ്പോര്‍ട്ട് കെ.എസ്.ഇ.ബിക്ക് നല്‍കിയാല്‍ ആലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി പറയുന്നു. സര്‍ക്കാരുമായും ഉപഭോക്താക്കളുമായും ചര്‍ച്ചചെയ്ത് നയപരമായ തീരുമാനമെടുക്കും. ഉപഭോക്താക്കള്‍ക്ക് പോറല്‍ ഏല്‍ക്കാതെയായിരിക്കും നിരക്കുവര്‍ധനവ് ഉണ്ടാവുക എന്നാണ് മന്ത്രിയുടെ ഉറപ്പ്. അല്ലെങ്കിലും വൈദ്യുതി ബില്ലിലൂടെ ഷോക്കടി കിട്ടുന്ന ഉപഭോക്താവിന് പോറല്‍ ഏല്‍ക്കില്ല. കരിഞ്ഞു പോവുകയല്ലേ ഉള്ളൂ.

വേനല്‍കാലത്ത് പുറമെനിന്ന് വൈദ്യുതി വാങ്ങുന്നത് പ്രതിസസിയാണ്. ഇത് മറികടക്കാനാണ് സമ്മര്‍ താരിഫ് പരിഗണിക്കുന്നതെന്നും മന്ത്രി പറഞ്ഞു. നിരക്ക് വര്‍ധനവിന് പുറമെ വേനല്‍ കാലത്ത് മാത്രമായി പ്രത്യേക നിരക്ക് ഏര്‍പ്പെടുത്തുന്നതാണ് പരിഗണിക്കുന്നത്. രാത്രിയും പകലും പ്രത്യേക നിരക്ക് ഏര്‍പ്പെടുത്തുന്നതും പരിഗണനയിലാണ്. അങ്ങനെ എല്ലാ രീതിയിലും ജനങ്ങളെ പിഴിയുകയും വൈദ്യുതി വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം കൂട്ടിക്കൂട്ടി കൊടുക്കുകയും ചെയ്യുക എന്നതാണ് നടക്കുന്നത്.

കഴിഞ്ഞ മാസം അവസാനത്തോടെ തൊടുപുഴക്കാരന്‍ നല്‍കിയ വിവരാവകാശത്തിന് ലഭിച്ച മറുപടി കണ്ട് ഞെട്ടിയ മലയാളികളോടാണ് മന്ത്രി പറയുന്നത്, വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കണമെന്ന്. പത്താംക്ലാസ് തോറ്റവരുടെ ശമ്പളം എത്രയെന്ന് KSEBയോട് ചോദിച്ചു മനസ്സിലാക്കണം ആദ്യം വകുപ്പുമന്ത്രി. ജനങ്ങളുടെ ക്ഷേമവും സാധാരണക്കാരന്റെ കരുതലുമാകേണ്ടവരാണ് സര്‍ക്കാരുകള്‍. മന്ത്രിമാര്‍ ജനങ്ങള്‍ക്കു വേണ്ടിയാണ് ഭരിക്കേണ്ടത്. അല്ലാതെ ജനങ്ങളെ ദുരിതത്തിലാക്കാനല്ല. ഇനിയുമൊരു വര്‍ദ്ധനവ് താങ്ങാനാവാത്ത അവസ്ഥയില്‍ നില്‍ക്കുന്ന ജനങ്ങളെ കഷ്‌പ്പെടുത്തരുത്.

വിലക്കയറ്റത്തിനനുസരിച്ച് വരുമാനം വര്‍ദ്ധിക്കാത്ത ജനങ്ങളാണ് കേരളത്തിലുള്ളത്. അവരോട് അല്‍പ്പം നീതികാട്ടണം ജനകീയ മന്ത്രീ. ആഭ്യന്ത ഉത്പാദനം കുറഞ്ഞതിന് കാരണക്കാര്‍ ജനങ്ങളല്ല. വൈദ്യുതി ഉത്പാദനവും വിതരണവുമെല്ലാം കാര്യക്ഷമമാണെന്ന് പറയുന്നവരാണ് അതിനു മറുപടി പറയേണ്ടത്. പുറത്തു നിന്നും വൈദ്യുതി വാങ്ങുന്നു എന്ന പേരില്‍ ജനങ്ങളെ വിഴിയയുന്നതിന് അതിരുണ്ട്. എല്ലാക്കാലത്തും അങ്ങനെ ചെയ്യാമെന്നു വിചാരിക്കുന്നവര്‍ ജനങ്ങളോട് ചെയ്യുന്നത് കടുത്ത ദ്രോഹമാണ്. നിങ്ങളുടെ നഷ്ടക്കണക്കുകള്‍ ജനങ്ങളുടെ മുമ്പില്‍ നിരത്തുകയല്ല, വേണ്ടത്. നിങ്ങള്‍ വൈദ്യുതി വകുപ്പിനെ ലഭവും നഷ്ടവുമില്ലാത്ത രീതിയില്‍ കൊണ്ടു പോകുവകയാണ് വേണ്ടത്.

കേരളത്തിലെ വ്യവസായ മേഖലകളാകെ ഉപയോഗിക്കുന്ന വൈദ്യുതിയുടെ വരുമാനം കൃത്യമായി ലഭിക്കുന്നുേേണ്ടാ എന്ന് പരിശോധിക്കപ്പെടണം. സര്‍ക്കാര്‍ ഓഫീസുകള്‍, വന്‍കിട കുത്തക കമ്പനികള്‍ അങ്ങനെയുള്ളവരുടെ ബില്ലുകള്‍ കൃത്യമാണോയെന്നും നോക്കണം. പിരിക്കുമ്പോള്‍ എല്ലാവരും ഒരുപോലെ എന്ന ചിന്തയാണ് KSEBക്ക് വൈദ്യുതി നിരക്കിന്റെ കാര്യത്തില്‍. പക്ഷെ, ഇത് താങ്ങാന്‍ സാധാരണക്കാര്‍ക്ക് കഴിയില്ല എന്നതാണ് വസ്തുത. ആഭ്യന്തര ഉത്പാദനം കുറഞ്ഞതു കൊണ്ടാണ് വൈദ്യുതി നിരക്ക് വര്‍ദ്ധന നടത്തുന്നതെന്ന് പറയുന്ന മന്ത്രി ചിന്തിക്കണം, എന്നെങ്കിലും, ആഭ്യന്ത ഉത്പാദനം കൂടിയിട്ടുണ്ടോ. അഥവാ കൂടിയാല്‍ വര്‍ദ്ധിപ്പിച്ച വൈദ്യുതി നിരക്ക് കുറയ്ക്കുമോ. ഇതുവരെയെങ്കിലും കുറച്ചിട്ടുണ്ടോ.

മത്സരിച്ച് കൂട്ടിയിട്ടുള്ളതല്ലാതെ. തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ പ്രകടനപത്രികയില്‍ പറയുന്നത് ഒന്ന്. അധികാരത്തില്‍ കയറിയാല്‍ ചെയ്യുന്നത് മറ്റൊന്ന്. ഇതാണ് നടന്നു വരുന്നത്. എന്താണ് മന്ത്രീ ജനങ്ങള്‍ക്കു വേണ്ടി ചെയ്തിരിക്കുന്നത്. KSEB എന്ന സ്ഥപാനത്തിന്റെ മേല്‍നോട്ടക്കാരന്‍ എന്നതിനപ്പുറം, ജനങ്ങളെ സഹായിക്കുന്നതിനായി എന്താണ് ചെയ്തിരിക്കുന്നത് അങ്ങ്. നിങ്ങള്‍ ചെയ്യുന്ന ഏതെങ്കിലും ഒരു പ്രവൃത്തി ജനങ്ങള്‍ക്ക് അനുഭവേദ്യമാകണം മന്ത്രീ. അതിന് ജനങ്ങള്‍ ആഗ്രഹിക്കുന്നതും, നാടിന് ഗുണവുമള്ളത് ചെയ്യാനാകണം. അല്ലാതെ വൈദ്യുതിയുടെ ആഭ്യന്തര ഉത്പാദനം കുറഞ്ഞതു കൊണ്ട് ജനങ്ങളെ പിരിക്കുക എന്നതല്ല ന്യായം.

CONTENT HIGHLIGHTS; My gold KSEB Minister, Why are you shocking and killing people by increasing electricity rates due to low domestic production?: Isn’t it enough to reduce the salaries of officials who are earning lakhs from 10th class and wrestling?

Latest News