Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

ബീമാപ്പള്ളി ഉറൂസിന്റെ നിറവില്‍ അനന്തപുരി; എന്താണ് ബീമാപ്പള്ളി ഉറൂസ് ?; രക്ഷയും ശിക്ഷയും കരുണയും കാവലുമായി നിലകൊള്ളുന്നൊരിടം; എന്താണ് ബീമാപ്പള്ളിയുടെ ചരിത്രം ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 2, 2024, 01:12 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

കേരളത്തിന്റെ തലസ്ഥാനമായ അനന്തപുരിക്ക് ഒട്ടേറെയ പ്രത്യേകതകളുണ്ട്. സര്‍ക്കാര്‍ ഓഫീസുകള്‍ നിറഞ്ഞയിടം. ക്ഷേത്ര ഉത്സവത്തിന് വിമാനത്താവളം അടച്ചിടുന്ന ലോകത്തെ ഏക സ്ഥലം. വെട്ടുകാട് ഉത്സവത്തിനും ആറ്റുകാല്‍ പൊങ്കാലയ്ക്കും പദ്മനാഭ്യസ്വാമി ക്ഷേത്രം ആറാട്ടിനും, ബീമാപ്പള്ളി ഉറൂസിനും പ്രത്യേക അവധി. അങ്ങനെ വ്യത്യസ്തങ്ങളായി ആചാരങ്ങളെയും വിശ്വാസങ്ങളെയും നെഞ്ചോടു ചേര്‍ത്തു പിടിക്കുന്നൊരിടം കൂടിയാണ് തലസ്ഥാനം. നാളെ ബീമാപ്പള്ളി ഉറൂസിന് കൊടി ഉയരുകയാണ്. ഇനി പത്തുനാള്‍ തലസ്ഥാനത്തെ തീരദേശമായ ബീമാപ്പള്ളിയിലേക്ക് ജനം ഒഴുകും. അതില്‍ പ്രായഭേദമില്ല, ജാതി വ്യത്യാസമില്ല, വര്‍ണ്ണ വിവേചനമില്ല. മതങ്ങളുടെ മറയോ, അതിരുകളോ ഇല്ല.

സമസ്ത മേഖലയകളിലെയും മനുഷ്യര്‍ ഒന്നിച്ചെത്തുന്ന ഇടമായി ബീമാപ്പള്ളി മാറുന്ന ദിനങ്ങളാണ് വരുന്നത്. ഇവിടെ എത്തുന്നവര്‍ക്ക് കിട്ടുന്നൊരു സമാധാനമുണ്ട്. രക്ഷയും രക്ഷിതാവും പോലെ മനസ്സിനെ ശാന്തമാക്കുന്നുണ്ട്. ആകാശത്തിലൂടെ താഴ്ന്നു പറക്കുന്ന വിമാനങ്ങളുടെ ഹൂങ്കാര ശബ്ദവും ഇടയ്ക്ക് കേള്‍ക്കാനാകും. നിറഞ്ഞു തൂകുന്ന ജനസാഗരത്തില്‍ ഇവിടുത്തെ മണല്‍ത്തരികള്‍ മുങ്ങും. തലസ്ഥാന വാസികള്‍ക്ക് ബീമാപ്പള്ളി ഉറൂസ് എന്നത് ആഘോഷം തന്നെയാണ്. വായ്‌മൊഴിയിലൂടെയും കേട്ട ചരിത്രങ്ങളിലൂടെയുമൊക്കെ ബീമാപ്പള്ളിയെ വരച്ചു വെക്കുകയാണ്.

ബീമാപ്പള്ളിയുടെ ചരിത്രം ?

ഇസ്ലാമിക പ്രബോധനത്തിനായി കേരളത്തിലേക്ക് മാലിക് ബിന്‍ ദിനാറിനു ശേഷം കടന്നുവന്ന ശഹീദ് മാഹിന്‍ അബൂബക്കറിന്റെ മാതാവ് ബീമാ ബീവിയുടെ പേരില്‍ നിന്നാണ് ബീമാപ്പള്ളി എന്ന നാമകരണം ഉണ്ടാവുന്നത്. ആതുരസേവനവും മതപ്രബോധനവുമായി കേരളം മുഴുവന്‍ ചുറ്റിത്തിരിഞ്ഞ ഇവര്‍ ഒടുവില്‍ തെക്കന്‍ തിരുവിതാംകൂറിലെ തിരുവല്ലം എന്ന സ്ഥലത്ത് എത്തിച്ചേരുകയും അവിടെ സ്ഥിരതാമസമാക്കുകയും ചെയ്തുവത്രേ. മാര്‍ത്താണ്ഡവര്‍മ്മ (ക്രിസ്താബ്ദം 1478-1528)യുടെ രാജവാഴ്ച്ച തെക്കന്‍ തിരുവിതാംകൂറില്‍ നിലനിന്നിരുന്ന കാലമായിരുന്നു അതെന്നാണ് ചരിത്രരേഖകളും വാമൊഴികളും അനുസരിച്ച് പറയാവുന്നത്. വലിയ വിദഗ്തനായ ഒരു ഹാക്കിം (വൈദ്യന്‍) ആയിരുന്ന മാഹിന്‍ അബൂബക്കറിന്റെയും ബീമാ ബീവിയുടെയും പ്രശസ്തി തെക്കന്‍ തിരുവിതാംകൂറില്‍ വ്യാപിച്ചു. രോഗികളും കഷ്ടതകളനുഭവിക്കുന്നവരുമായ നാനാജാതി മതസ്ഥര്‍ ഇവരുടെ സ്വാധീനത്താല്‍ ഇസ്ലാം സ്വീകരിച്ചു. പിന്നാക്ക ക്രിസ്ത്യന്‍ വിഭാഗമായ നാടാര്‍ സമുദായത്തില്‍ നിന്നുമാണ് ഇസ്ലാമിലേക്കുള്ള മതാരോഹണം (യേശുദാസന്‍, 2009) സംഭവിക്കുന്നത്.

ബീമാ ബീവിയുടെ ദര്‍ഗ ?

എന്നാല്‍ സാമൂഹിക ഘടനയില്‍ തന്നെ വലിയ രീതിയിലുള്ള മാറ്റങ്ങള്‍ക്ക് സാധ്യതയേകിയ മതാരോഹണത്തെ തങ്ങളുടെ അസ്തിത്വത്തിനു തന്നെ ഭീഷണിയാണെന്ന് കണ്ട രാജഭരണകൂടം ഇസ്ലാമിന്റെ സ്വാധീനവും പ്രചാരണവും ചെറുക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ആലോചിച്ചു തുടങ്ങി. വിദേശികളായ ബീമാ ബീവിയും മകനും കരം നല്‍കണം എന്നായിരുന്നു രാജഭരണകൂടത്തിന്റെ ഉത്തരവ്. എന്നാല്‍ ദൈവത്തിന്റെ ഭൂമിയില്‍ ദൈവത്തിനു മാത്രമേ കരം നല്‍കുകയുള്ളൂ എന്ന് പറഞ്ഞ് നികുതി പിരിക്കാന്‍ വന്ന രാജകിങ്കരന്‍മാരോട് പോരാടുകയാണ് മാഹിന്‍ അബൂബക്കര്‍ ചെയ്തത്. മാഹിന്‍ അബൂബക്കര്‍ ഹജ്ജിനുവേണ്ടി മക്കയില്‍ പോയ സന്ദര്‍ഭത്തില്‍ രാജാവ് വീണ്ടും തന്റെ സന്ദേശം ബീമാ ബീവിയെ വിളിച്ചു കേള്‍പ്പിച്ചു.

കരം നര്‍കിയില്ലെങ്കില്‍ നിങ്ങളെ നാടുകടത്താന്‍ നിര്‍ബന്ധിതരാവുമെന്നായിരുന്നു രാജാവിന്റെ ഭീഷണി. ഈ ആവശ്യം നിരസിച്ച ബീവിയുടെ നിലപാട് രാജഭൃത്യന്മാരെ പ്രകോപിപ്പിച്ചു. മാഹിന്‍ അബൂബക്കര്‍ മക്കയില്‍ നിന്നും തിരിച്ചുവന്ന ഉടനെ അദ്ദേഹത്തെ നേരിടാനാണ് രാജാവ് തുനിഞ്ഞത്. ഇതിനെ തുടര്‍ന്ന് രാജകീയ സൈന്യത്തിലെ പടയാളികളും കുന്തവും കുറുവടിയുമേന്തിയവരും കൈകോര്‍ത്ത് രംഗത്തിറങ്ങി. നാടുനീളെ കൊള്ളയും കൊള്ളിവയ്പ്പും നടത്തി. പരിവര്‍ത്തിതരായ മുസ്ലിംകളെയും വീടുകളെയും ആക്രമിച്ചു. ഈ ആക്രമം അമര്‍ച്ച ചെയ്യാനും മതപ്രചാരണ സ്വാതന്ത്ര്യം നിലനിര്‍ത്താനും മാഹിന്‍ അബൂബക്കറും തന്റെ അനുയായികളുമായി യുദ്ധത്തിനിറങ്ങി.

ReadAlso:

ഹ്യൂമന്‍ റൈറ്റ്‌സ് തട്ടിപ്പ്: കൈയ്യോടെ പൊക്കിയപ്പോള്‍ എന്‍.ജി.ഒ ആണെന്നു പറഞ്ഞ് തടിയൂരാന്‍ ശ്രമം; തട്ടിപ്പുകാരനെതിരെ പരാതി നല്‍കി അങ്ങാടി ഗ്രാമപഞ്ചായത്ത് ഹെഡ്ക്ലാര്‍ക്ക്: ആരാണ് ഹ്യൂമന്‍ റൈറ്റ്‌സ് തട്ടിപ്പുകാരന്‍ ഷാജി പൂവത്തൂര്‍ ?

യുദ്ധവും സിനിമയും ?: “ഓപ്പറേഷന്‍ സിന്ദൂര്‍” സിനിമയുടെ ആദ്യ പോസ്റ്റര്‍ പുറത്തിറക്കി ?; യുദ്ധഭൂമിയില്‍ തോക്കുമേന്തി സിന്ദൂരം ഇടുന്ന പട്ടാളക്കാരിയാണ് പോസ്റ്ററില്‍; പുര കത്തുമ്പോള്‍ ബീഡി കത്തിന്നതു പേലെയെന്ന് ആരാധകരുടെ വമര്‍ശനം

ആരാണ് അബ്ദുള്‍ ഖ്വാദിര്‍ഖാന്‍ എന്ന AQ ഖാന്‍ ?: തെമ്മാടി രാഷ്ട്രത്തെ ആണവ ശക്തിയാക്കിയത് എങ്ങനെ ?; കരിഞ്ചന്തയില്‍ ആണവായുധ വില്‍പ്പനക്കാര ന്റെ വിധിയെന്ത് ?

ഇന്ത്യ-പാക്ക് യുദ്ധം: വ്യാജവാര്‍ത്തകള്‍ക്കും വീഡിയോകളും പ്രചരിപ്പിക്കുന്നവര്‍ക്ക് പിടിവീഴും; രാജ്യത്തിനെതിരേ സോഷ്യല്‍ മീഡിയയില്‍ ക്യാമ്പെയിന്‍ ചെയ്യുന്നവരെ സൂക്ഷിക്കുക; വ്യാജവാര്‍ത്തകളെയും സൃഷ്ടാക്കളെയും നിരീക്ഷിച്ച് കേന്ദ്രം

പാക്കിസ്ഥാനില്‍ മോങ്ങല്‍ തുടങ്ങി: ഇന്ത്യയുടെ സാമ്പിള്‍ വെടിക്കെട്ടില്‍ ഞെട്ടി ഇസ്ലാമാബാദും ലാഹോറും കറാച്ചിയും; അള്ളാഹു രക്ഷിക്കട്ടെ എന്ന് പാക് പാര്‍ലമെന്റില്‍ എം.പിയുടെ വിലാപം; ഓപ്പറേഷന്‍ സിന്ദൂര്‍ നീളുന്നു

യോദ്ധാക്കളോ ആയുധ പരിശീലനം നേടിയവരോ അല്ലാത്ത മാഹിന്‍ അബൂബക്കറിനെയും അനുയായികളെയും ചതിയിലൂടെ വെട്ടിക്കൊലപ്പെടുത്തി. മകന്റെ വേര്‍പാടിലുള്ള ദുഃഖം തളര്‍ത്തിയ ബീമാ ബീവിയും 40 ദിവസത്തിനുള്ളില്‍ മരണപ്പെട്ടു. ഇവരെ ഖബറടക്കിയ സ്ഥലമാണ് പിന്നീട് ബീമാപ്പള്ളിയായി മാറിയത്. രോഗശമനത്തിന് ഈ പള്ളിയില്‍ വന്നുള്ള പ്രാര്‍ഥന ഉത്തമമെന്ന് ആളുകള്‍ കരുതുന്നു.

ബീമാപ്പള്ളി നിര്‍മ്മിച്ച കൃഷ്ണന്‍ ?

മാലിക് എന്ന മലയാള സിനിമയിലൂടെ തിരുവനന്തപുരം ബീമാപള്ളിയും പരിസരവും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. എന്നാല്‍, ആ പള്ളി നിര്‍മിച്ചത് ആരെന്ന് പലര്‍ക്കും അറിവുള്ള കാര്യമല്ല. ബീമാപ്പള്ളിയുടെ നിര്‍മ്മാതാവ് ഒരു ഗോപാലകൃഷ്ണന്‍ ആണ്. മുസ്ലീം പള്ളി നിര്‍മ്മിച്ച കൃഷ്ണന്‍. എല്ലാ മതങ്ങളുടെയും അടിസ്ഥാനം സ്നേഹം മാത്രമാണെന്ന് തിരിച്ചറിയാത്തതാണ് വിദ്വേഷങ്ങള്‍ക്ക് കാരണം. ഹ്രസ്വകാലത്തേക്ക് ഭൂമിയിലേക്ക് അയക്കപ്പെടുന്ന മനുഷ്യന്‍ കഴിയും വിധം ഈ ഭൂമിയുടെ ശോഭ വര്‍ധിപ്പിക്കുകയാണ് വേണ്ടതെന്നാണ് ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നത്. തിരുവനന്തപുരം സ്വദേശിയായ ജി. ഗോപാലകൃഷ്ണന്‍ 17വര്‍ഷം കൊണ്ടാണ് ബീമാപള്ളി നിര്‍മിച്ചത്. 1966ല്‍ ബീമാപള്ളിയുടെ നിര്‍മ്മാണം ഏറ്റെടുക്കുമ്പോള്‍ ഗോപാലകൃഷ്ണന് പ്രായം 29.
നേര്‍ച്ചവരുമാനം മാത്രമുപയോഗിച്ചായിരുന്നു നിര്‍മാണം.

പല പ്രതിബന്ധങ്ങള്‍ കടന്നാണ് 132 അടിയില്‍ അന്നത്തെ ഏറ്റവും ഉയര്‍ന്ന മിനാരങ്ങളോടെ മതസൗഹാര്‍ദത്തിന്റെ ഈ പള്ളി ഗോപാലകൃഷ്ണന്‍ പൂര്‍ത്തിയാക്കിയത്. കേരളത്തിലെ മുസ്ലിം ആരാധനാലയങ്ങളില്‍ പ്രധാനമാണ് തിരുവനന്തപുരത്തെ ബീമാപള്ളി. അന്ത്യ പ്രവാചകനായ നബി തിരുമേനിയുടെ പരമ്പരയില്‍പെട്ട ബീമാ ബീവി, മകന്‍ ശൈയ്ഖ് സെയ്യിദ് ശഹീദ് മാഹീന്‍ അബൂബക്കര്‍ എന്നിവരുടെ ഖബറുകളാണ് ബീമാപള്ളിയില്‍ ഉള്ളത്. ബീമാ ബീവിയുടെ പേരില്‍ നിന്നാണ് ബീമാപള്ളി എന്ന പേര് ഉണ്ടാകുന്നത്.

 

ആതുര സേവനവും മത പ്രബോധനവുമായി കേരളം മുഴുവന്‍ ചുറ്റിയ ഇവര്‍ ഒടുവില്‍ തിരുവല്ലം എന്ന സ്ഥലത്തെത്തി സ്ഥിരതാമസം ആക്കി. ബീമാ ബീവിയുടെയും മകന്റെയും സ്വാധീനത്തില്‍ നിരവധി പേര്‍ ഇസ്ലാം മതം സ്വീകരിച്ചു. ഇവര്‍ ഇരുവരും പേരുകേട്ട വൈദ്യരുമായിരുന്നു. ഇസ്ലാമിലേക്കുള്ള മതം മാറ്റം രാജകുടുംബത്തെ അസ്വസ്ഥതപ്പെടുത്തുകയും മാഹിനെയും കൂട്ടാളികളെയും ഗൂഢാലോചനയിലൂടെ കൊലപ്പെടുത്തുകയുമായിരുന്നു. മകന്‍ മരിച്ച് ദിവസങ്ങള്‍ക്കകം ബീമാ ബീവിയും മരിച്ചുവെന്നാണ് ചരിത്രം. ഗോപാലകൃഷ്ണനെ പള്ളികളുടെ വാസ്തുശില്പിയാക്കിമാറ്റിയ തിരുവനന്തപുരം ബീമാപള്ളി ആകാശത്തേക്ക് തലയുയര്‍ത്തിയിട്ട് അരനൂറ്റാണ്ട് പിന്നിടുകയാണ്.

ബീമാപള്ളിക്ക് ശേഷം തെക്കന്‍ കേരളത്തില്‍ തലയുര്‍ത്തി നില്‍ക്കുന്ന പ്രസിദ്ധമായ മുസ്ലിം പള്ളികളില്‍ പലതിലും കൃഷ്ണന്റെ കൈയ്യൊപ്പുണ്ട്. 1962ല്‍ തിരുവനന്തപുരം പാളയം ജുമാമസ്ജിദിന്റെ നിര്‍മാണക്കരാര്‍ പിതാവ് ഗോവിന്ദന്‍ ഏറ്റെടുത്തതോടെയാണ് ഗോപാലകൃഷ്ണന്‍ ഈ രംഗത്തേക്ക് ചുവടുവച്ചത്. എന്‍ജിനിയറിങ് പഠനമൊന്നുമില്ലാതെ സ്വയം ആര്‍ജിച്ച അറിവുകളായിരുന്നു ഗോപാലകൃഷ്ണന്റെ ബലം. തിരുവനന്തപുരം കടുവായില്‍ പള്ളി, എരുമേലി വാവര് പള്ളി ഉള്‍പ്പെടെ 111 മസ്ജിദുകളും നാലു ക്രിസ്ത്യന്‍ പള്ളികളും ഒരു ക്ഷേത്രവും നിര്‍മിച്ചു. തിരുവനന്തപുരം കടുവയില്‍ പള്ളിയും ചന്ദനപ്പള്ളിയും കരുനാഗപ്പള്ളിയിലെ താജ്മഹല്‍ മാതൃകയിലുള്ള കൂറ്റന്‍ പള്ളിയുമടക്കം പണിതതോടെ ഗോപാലകൃഷ്ണന്‍ പള്ളി പണിയുന്ന കൃഷ്ണനായി.

അടിസ്ഥാനതല സൗകര്യങ്ങള്‍ ?

മത്സ്യബന്ധനമാണ് ബീമാപ്പള്ളിയിലെ പരമ്പരാഗത വരുമാന മാര്‍ഗ്ഗം. എന്നാല്‍, ഇന്നും യന്ത്രവത്കൃത ബോട്ടുകളും മറ്റും ഇവിടെ ഉപയോഗിക്കുന്നില്ല. വലിയതുറയിലും പൂന്തുറയിലും ഫിഷറീസ് വകുപ്പിന്റെ പല സൗകര്യങ്ങളും ലഭ്യമാണെങ്കിലും ബീമാപ്പള്ളിക്കാര്‍ക്ക് ഫിഷറീസ് വകുപ്പ് നല്‍കുന്ന പല ക്ഷേമപദ്ധതികളെക്കുറിച്ചും സാമാന്യധാരണ പോലുമില്ല. പൂന്തുറയില്‍ അഞ്ചോ ആറോ പുലിമുട്ടുകള്‍ കരയെ സംരക്ഷിച്ചു നിര്‍ത്തുന്നതിനാല്‍ വളരെ സുഗമമായി വല വലിച്ചടുപ്പിക്കാന്‍ സാധിക്കുന്നു. തങ്ങളുടെ കിടപ്പാടം കടലെടുക്കുമോ എന്ന ഭീതി തദ്ദേശവാസികളെ അലട്ടുന്നുണ്ട്. റോഡ് തന്നെ വളരെവേഗം പൊട്ടിപ്പൊളിയാന്‍ സാധ്യതയുള്ളതിനാല്‍ വേണ്ടത്ര മുന്‍കരുതലെടുത്ത് നിര്‍മ്മിക്കേണ്ടതാണ്. തീരപ്രദേശത്തിന്റെ മണല്‍ നിറഞ്ഞ പ്രതലം അതിനനുസരിച്ച് നിര്‍മ്മാണ സാങ്കേതികവിദ്യകള്‍ ആവശ്യപ്പെടുന്നുണ്ട്.

എന്നാല്‍, വര്‍ഷാവര്‍ഷം നടത്തുന്ന പൊടിക്കൈകള്‍ക്കപ്പുറം ശാശ്വതമായ പരിഹാരങ്ങള്‍ ഗതാഗത സൗകര്യത്തിന്റെ കാര്യത്തില്‍ ഉണ്ടാകുന്നില്ല. മാറിമാറിവരുന്ന മുന്നണികള്‍ക്ക് ജനങ്ങളെ വിശ്വാസത്തിലെടുക്കുന്ന തരത്തിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിച്ചിട്ടില്ല. ബീമാപ്പള്ളി ജമാഅത്തിന്റെ സന്നദ്ധ പ്രവര്‍ത്തനങ്ങളാണ് പ്രദേശത്തിന്റെ അടിസ്ഥാനപരമായ സൗകര്യങ്ങളെയും ജീവിത സാഹചര്യങ്ങളെയും സഹായിക്കുന്നത്. കുറച്ചുകാലം മുമ്പുവരെ വിരലിലെണ്ണാവുന്ന ഗവണ്‍മെന്റ് ഉദ്യോഗസ്ഥരും വിദ്യാസമ്പന്നരും മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇവിടെ വലിയ മാറ്റങ്ങള്‍ തന്നെയാണ് കാണുന്നത്. മഹല്ല് ജമാഅത്ത് മുന്‍കൈയെടുത്ത് സ്ഥാപിച്ച സ്‌കൂളും മത-സാംസ്‌കാരിക പ്രസ്ഥാനങ്ങളുടെ ഇടപെടലുകളും ഗള്‍ഫ് വരുമാനവുമാണ് ഈ മാറ്റത്തിന്റെ പ്രധാന കാരണങ്ങളായി സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു.

ബീമാപ്പള്ളിയും സ്റ്റേറ്റും ?

കേരള വികസനത്തിന്റെയും മാതൃകയുടെയും അടിസ്ഥാനമായി സാമ്പത്തിക വിദഗ്ധരും സൈദ്ധാന്തികരും എണ്ണിപ്പറഞ്ഞ ഭരണകൂട പ്രവര്‍ത്തനങ്ങളും ആനുകൂല്യങ്ങളും സൗകര്യങ്ങളും ഇടപെടലുകളും ബീമാപ്പള്ളിക്കാര്‍ക്ക് ലഭിച്ചിട്ടില്ല. കേരളത്തിന്റെ തീര പ്രദേശങ്ങള്‍ പൊതുവെ പ്രഖ്യാതമായ കേരളാവികസന മാതൃകയില്‍ നിന്ന് ഒഴിവാക്കപ്പെടുന്നു. എങ്കിലും ബീമാപ്പള്ളിയുടെ കാര്യത്തില്‍ സങ്കീര്‍ണ്ണതകളേറെയാണ്. തീരപ്രദേശം എന്നതുതന്നെ പലതരത്തിലുള്ള സാമുദായികവും ജാതീയവുമായ അധികാര സന്തുലിതത്വത്തിന്റെ പ്രശ്നങ്ങളിലൂടെ കാണേണ്ട ഒന്നാണ്. ഇങ്ങനെ നോക്കുമ്പോഴാണ് ബീമാപ്പള്ളി, തൊട്ടടുത്ത് ലത്തീന്‍ കത്തോലിക്കര്‍ താമസിക്കുന്ന ചെറിയതുറയില്‍ നിന്നും ഇടതുവശത്തെ പൂന്തുറയില്‍ നിന്നും വളരെ വ്യത്യസ്തമായി നില്‍ക്കുന്നത്. ചരിത്രപരമായിത്തന്നെ ‘വിദേശികള്‍’, ‘നിയമത്തിന് വഴങ്ങാത്തവര്‍’ എന്നീ മുദ്രകള്‍ പേറേണ്ടിവന്നവരാണ് ബീമാപ്പള്ളിക്കാരെന്നതിനു ചരിത്രം സാക്ഷിയാണ്. കരം നല്‍കാന്‍ വിസമ്മതിച്ച ബീമാ ബീവിയെ അഹങ്കാരിയെന്നായിരുന്നു തിരുവിതാംകൂര്‍ രാജവംശത്തിന്റെ ഉദ്യോഗസ്ഥര്‍ വിശേഷിപ്പിച്ചതെന്ന് ബീമാപ്പള്ളിയുടെ ചരിത്രം. ഇന്നും പോലീസിന്റെയും അധികാരികളുടെയും ഭാഷയില്‍ ബീമാപ്പള്ളിക്കാര്‍ അഹങ്കാരികളാണ്. ലൈസന്‍സ് വീട്ടില്‍ മറന്നുവച്ചതിനെ പോലും അഹങ്കാരമായാണ് പോലീസുകാര്‍ വ്യാഖ്യാനിക്കുന്നത്.

ബീമാപ്പള്ളിയും ദേശീയ ശ്രദ്ധയും ?

നിയമവിരുദ്ധമായി സി. ഡികള്‍ നിര്‍മ്മിക്കുന്ന അധോലോകം എന്നാണ് ബീമാപ്പള്ളിയെ കുറിച്ചുള്ള സാമാന്യ ധാരണ. എന്നാല്‍ ബീമാപ്പള്ളി വെടിവെപ്പിനു ശേഷം ക്രൂരമായ സ്റ്റേറ്റ് വയലന്‍സിനു നേരെ മൗനം പാലിച്ച്, സി.ഡി കടകള്‍ അടച്ചുപോയതിനെക്കുറിച്ച് മാത്രം ആകുലപ്പെടുക മാത്രമാണ് നമ്മുടെ റാഡിക്കല്‍ വ്യവഹാരങ്ങള്‍ പോലും ചെയ്തത്. പ്രമുഖ സംവിധായകരുള്‍പ്പെടെ പല സിനിമാ പ്രവര്‍ത്തകരും ലോകസിനിമയിലെ പുതിയ പരീക്ഷണങ്ങള്‍ തേടി വരാറുണ്ടെന്നത് നഗ്നസത്യം മാത്രം. തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര ചലചിത്രോല്‍സവത്തിന് വരുന്ന കേരളത്തിനകത്തും പുറത്തുമുള്ള ചലചിത്ര പ്രേമികളുടെയും ബുദ്ധിജീവികളുടെയും സന്ദര്‍ശന കേന്ദ്രം കൂടിയാണ് ബീമാപ്പള്ളി. എന്നിട്ടും ഇവിടുള്ളവര്‍ മാത്രം എങ്ങനെ നിയമവിരുദ്ധരാവും എന്ന ബീമാപ്പള്ളിക്കാരുടെ ചോദ്യവും പ്രസക്തമാണ്.

എന്താണ് ബീമാപ്പള്ളി ഉറൂസ് ?

സയ്യിദുന്നിസാ ബീമാ ബീവിയുടെ ചരമവാര്‍ഷികത്തെ അടയാളപ്പെടുത്തുന്ന ഉത്സവമാണ് ഉറൂസ്. ഇസ്ലാമിക മാസമായ ജുമാദ അല്‍-ആഖിറിന്റെ ആദ്യ ദിവസം ആരംഭിക്കുകയും അടുത്ത പത്ത് ദിവസത്തേക്ക് തുടരുകയും ചെയ്യുന്നു. ബീമാപള്ളി മസ്ജിദ് വാര്‍ഷിക ഉറൂസിന് പേരുകേട്ടതാണ്. ഇത് ജീവിതത്തിന്റെ എല്ലാ തുറകളില്‍ നിന്നുമുള്ള നിരവധി തീര്‍ഥാടകരെ ആകര്‍ഷിക്കുന്നു. പള്ളിയുടെ ആചാരപരമായ പതാക മുതിര്‍ന്നവരുടെയും മറ്റ് ഭക്തരുടെയും മുന്നില്‍ ഉയര്‍ത്തിക്കൊണ്ടാണ് ആഘോഷം ആരംഭിക്കുന്നത്. പൂക്കളും കുന്തിരിക്കങ്ങളും കൊണ്ട് അലങ്കരിച്ച പാത്രങ്ങളിലാണ് ഭക്തര്‍ പണം കൊണ്ടുപോകുന്നത്. പാത്രത്തിന്റെ ദ്വാരം വെളുത്ത തുണിയില്‍ ചുറ്റി, കഴുത്തില്‍ ഒരു മാല മുറുക്കുന്നു. ചന്ദനക്കുടം ചന്ദനക്കുടം (ചന്ദനക്കുടം) എന്ന പേരില്‍ ചന്ദനക്കുടം പുരട്ടിയതാണ് പാത്രങ്ങള്‍. പള്ളിയില്‍ നിരവധി മതപരമായ ചര്‍ച്ചകള്‍ നടക്കുന്നു, ദഫ്മുട്ട് പോലുള്ള കലാരൂപങ്ങള്‍ അവതരിപ്പിക്കപ്പെടുന്നു, പള്ളിക്ക് പുറത്ത് ഇസ്ലാമിക ഭക്തിഗാനങ്ങള്‍ അവതരിപ്പിക്കപ്പെടുന്നു. ചന്ദനക്കുടം മഹോത്സവത്തിന്റെ അവസാന ദിവസം ബീമ ബീബിയുടെ ശവകുടീരത്തില്‍ നിന്ന് കൊടിയേറ്റം; ആനകളും പഞ്ചവാദ്യത്തിന്റെ ( അഞ്ചു വാദ്യങ്ങളും) ഒരു വലിയ ഘോഷയാത്ര നടക്കുന്നു.

CONTENT HIGHLIGHTS; Niravil Capital District of Bimapalli Urus; What is Bimapalli Urus?; A place where salvation, punishment, mercy and guard stand; What is the history of Bimapalli?

Tags: HISTORY OF BEEMA PALLYബീമാപ്പള്ളി ഉറൂസിന്റെ നിറവില്‍ അനന്തപുരി; എന്താണ് ബീമാപ്പള്ളി ഉറൂസ് ?രക്ഷയും ശിക്ഷയും കരുണയും കാവലുമായി നിലകൊള്ളുന്നൊരിടംഎന്താണ് ബീമാപ്പള്ളിയുടെ ചരിത്രം ?ANWESHANAM NEWSBEEMAPPALLY UROOSEWHAT IS BEEMA PALLY UROOSE

Latest News

എസ്എസ്എൽസി വിജയം; വെള്ളാർമല സ്കൂളിലെ കുട്ടികള്‍ക്ക് അഭിനന്ദനവുമായി പ്രിയങ്ക ​ഗാന്ധി

അതിര്‍ത്തിയിലെ സംഘര്‍ഷം; ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും ട്രെയിന്‍ സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കണം: എ എ റഹീം എം പി

മാതൃദിനത്തില്‍ പാചകവിധിയിലൂടെ കൈവന്ന ജീവിത പാഠങ്ങളുമായി ഗോദ്റെജ് ഇന്‍ഡസ്ട്രീസ്

ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ സ്വര്‍ണ്ണം കാണാതായി ?: അതീവ സുരക്ഷ മേഖലയില്‍ സംഭവിക്കുന്നത് എന്ത് ?; കാണാതായത് ലോക്കറില്‍ ഇരുന്ന സ്വര്‍ണ്ണം; അന്വേഷണം ആരംഭിച്ച് പോലീസ്; ശ്രീ പദ്മനാഭന്‍ ലക്ഷംകോടി സ്വത്തിനുടമ

പ്രധാനമന്ത്രിയുടെ വസതിയിലെ യോ​ഗം അവസാനിച്ചു; എന്തിനും സജ്ജമെന്ന് ഇന്ത്യ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

പഴയ കാര്യങ്ങളൊന്നും പറയിപ്പിക്കരുത് മുഖ്യമന്ത്രിയുടെ തമാശ ഒരുപാട് വേണ്ട, വി ഡി സതീശൻ 

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.