കൃത്യമായ പരിചരണം നൽകിയാൽ മികച്ച ആദായം സ്വന്തമാക്കാൻ കഴിയുന്ന കൃഷിയാണ് കോഴി വളർത്തൽ. കൃഷി ചെയ്യാൻ താല്പര്യം ഉള്ള ഏത് തുടക്കക്കാരനും കോഴി വളർത്തൽ പരീക്ഷിക്കാം. എന്നാൽ ഇതിലേക്ക് ഇറങ്ങുന്നതിനു മുൻപ് ഈ കൃഷിയിൽ വ്യക്തമായ അറിവ് ഉണ്ടായിരിക്കണം.
വീട്ടുമുറ്റത്ത് വളർത്തുന്നതിൽ മികച്ച കോഴിയിനങ്ങൾ ഗ്രാമശ്രീ, ഗ്രാമപ്രിയ, കൈരളി, ഗ്രാമലക്ഷ്മി, കരിം കോഴി, നാടൻ എന്നിവയാണ്. നമ്മുടെ കാലാവസ്ഥക്ക് ഇണങ്ങുന്ന സങ്കരഇനം കോഴികളും ഇതിൽ ഉൾപ്പെടും. ഹൈ ടെക് കൂടുകളിൽ വളർത്തുന്നവയിലും മികച്ച ഇനങ്ങളെ കുറിച്ച് വിശകലനം നടത്തേണ്ടത് അനിവാര്യമാണ്.
ബിവി380, ഹൈ ലൈൻ സിൽവർ, ഹൈ ലൈൻ ബ്രൗൺ, അതുല്യ മുതലായ ഹൈ ബ്രീഡ് ഇനങ്ങൾ തെരഞ്ഞെടുക്കേണ്ടതാണ്. കാലാവസ്ഥയിലും പരിചരണത്തിലും രോഗപ്രതിരോധശേഷിയിലുമെല്ലാം ശ്രദ്ധ നൽകണം.
ബ്രോയിലർ, മുട്ടകോഴി വളർത്തലിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന്പ രിശോധിക്കാം.
കോഴി കൃഷിയ്ക്ക് ആവശ്യമായ സ്ഥലം
എത്ര കോഴികളെയാണ് വളർത്തുന്നത് എന്നത് അനുസരിച്ചാണ് ഇത് തെരഞ്ഞെടുക്കേണ്ടത്. 1000 കോഴികളെ വളർത്തി ഫാം തുടങ്ങാൻ
ആഗ്രഹിക്കുന്നവർ ചുരുങ്ങിയത് 1250 സ്‌ക്വയര്‍ ഫീറ്റ് തെരഞ്ഞെടുത്തിരിക്കണം. കോഴിത്തീറ്റ സംഭരിക്കുന്നതിനും പ്രത്യേകം സ്ഥലം ആവശ്യമാണ്.
കോഴി വളർത്തലിന്റെ പരിസരത്ത് 100 മീറ്ററിന് ചുറ്റളവില്‍ വീടുകള്‍ ഉണ്ടെങ്കില്‍ കൃഷി ചെയ്യുന്നതിന് പഞ്ചായത്ത് ലൈസന്‍സും നിർബന്ധമാണ്.
ജലം, വൈദ്യുതി, ഗതാഗതം
ശുദ്ധജല ലഭ്യത, വൈദ്യുതി, വാഹന സൗകര്യം എന്നിവ ഉറപ്പു വരുത്തിയിരിക്കണം. അതായത്, തീറ്റ ഇറക്കുന്നതിനായാലും, കോഴി- മുട്ട എന്നിവയുടെ വിനിമയത്തിന്ആ യാലും സ്റ്റോർ റൂമിന് അടുത്ത് വരെ വാഹനം എത്തുന്ന രീതിയിൽ സൗകര്യം ഒരുക്കണം.
വിപണി
ഉൽപാദനത്തേക്കാൾ ഒരു പടി മുന്നിലാണ് ആദായത്തിൽ വിപണിയുടെ സ്വാധീനം. ഉൽപാദനം മികച്ചതായാലും വിപണിയും മാർക്കറ്റിങ്ങും പരാജയപ്പെട്ടാൽ കൃഷി നഷ്ടമാകും. അതിനാൽ തന്നെ മാർക്കറ്റിങ് രംഗത്തെ അറിവില്ലായ്മ, ശ്രദ്ധകുറവ്എ ന്നിവ സാമ്പത്തിക നഷ്ടത്തിന് വഴിവയ്ക്കും.
ഫാം നിർമാണത്തിനും ഹൈ ടെക് കൂട് ഫിറ്റ് ചെയ്യാനും ചെലവഴിക്കുന്ന സമയം എങ്ങനെ വിപണി കണ്ടെത്താമെന്നും, മാർക്കറ്റ് ചെയ്യാമെന്നതിലും വിനിയോഗിക്കേണ്ടത് അത്യാവശ്യമാണ്. അതിന് അനുസരിച്ചാണ് എത്ര കോഴികളെ, ഏത് ഇനങ്ങളെ വളർത്തണമെന്നത് പരിശോധിക്കേണ്ടത്. തുടർന്ന് പതിയെ പടിപടിയായി വികസിപ്പിക്കുന്നതാണ് ഉത്തമം.
വിപണനത്തിന്റെ റിസ്ക് കുറയ്ക്കുന്നതിനായി ബ്രോയിലർ കോഴികൾക്ക്അ ഭികാമ്യം ഇന്റഗ്രെഷൻ രീതിയാണ്. മുട്ടകോഴി കൃഷിയിലാവട്ടെ, തുറന്നു വിട്ടു വളർത്തുന്ന ഇനങ്ങളും ഹൈ ടെക് കൂടുകളിൽ വളർത്തുന്ന ഇനങ്ങളും തെരഞ്ഞെടുക്കാം.
content highlight: poultry-farming tips