Agriculture

സോയാബീൻ വീട്ടിൽ തന്നെ കൃഷി ചെയ്യാം; എന്തൊക്കെ ശ്രദ്ധിക്കണം ? | soyabean-farming

സോയ ഉൽ‌പ്പന്നങ്ങളിലെ ഉയർന്ന അളവിലുള്ള ഫൈബർ ഉള്ളടക്കം ദഹനം, ഉപാപചയം, മലവിസർജ്ജനം, കുടലിന്റെ ആരോഗ്യം എന്നിവ നിയന്ത്രിക്കാൻ സഹായിക്കും

ഫൈബർ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് സോയാബീൻ. എല്ലാ ആരോഗ്യപ്രശ്നങ്ങൾക്കും സോയാബീൻ വളരെ ഉത്തമമായ ഒരു പരിഹാരമാണ്. അതുകൊണ്ടുതന്നെ ഫുഡ് ആൻഡ് സേഫ്റ്റി അതോറിറ്റിയുടെ നിർദേശം എല്ലാ ആഹാര വിഭവങ്ങളിലും സോയാബീൻ ചേർക്കണം എന്നാണ്.

സോയ ഉൽ‌പ്പന്നങ്ങളിലെ ഉയർന്ന അളവിലുള്ള ഫൈബർ ഉള്ളടക്കം ദഹനം, ഉപാപചയം, മലവിസർജ്ജനം, കുടലിന്റെ ആരോഗ്യം എന്നിവ നിയന്ത്രിക്കാൻ സഹായിക്കും. ശരീരഭാരം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെയും കൊളസ്ട്രോളിന്റെയും അളവ് നിയന്ത്രിക്കാനും ഈ ഘടകങ്ങൾ സഹായിക്കുന്നു.

സോയ ഉൽ‌പ്പന്നങ്ങളിലെ ഒമേഗ -3 ഫാറ്റി ആസിഡുകൾ ഹൃദയസംബന്ധമായ അപകടസാധ്യതകൾ കുറയ്ക്കുന്നതിനും രക്തസമ്മർദ്ദത്തിന്റെ അളവ് നിയന്ത്രിക്കുന്നതിനും സഹായിക്കും.

ഇത്രയേറെ ഗുണങ്ങളുള്ള സോയാബീൻ  ആർക്കും തന്നെ എളുപ്പത്തിൽ കൃഷി ചെയ്യാവുന്ന ഒന്നാണ്. വളരെയധികം കൂടുതൽ പരിചരണത്തിന് ആവശ്യകത എന്നും സോയാബീൻ കൃഷിക്ക് ഇല്ല.

സോയാബീൻ കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സാമാന്യം നല്ല ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയാണ് സോയാബീൻ കൃഷിക്ക് അനുയോജ്യം. കഠിനമായ തണുപ്പും കടുത്ത ചൂടും ഇതിന്റെ കൃഷിക്ക് യോജിച്ചതല്ല. ജലസേചന സൗകര്യമുള്ള സ്ഥലങ്ങളിൽ കേരളത്തിൽ എല്ലാക്കാലത്തും ഇത് കൃഷി ചെയ്യാം. ഏറ്റവും പറ്റിയ സമയം ജൂൺ-ആഗസ്റ്റ് മാസങ്ങളാണ്.

എല്ലാത്തരം മണ്ണിലും സോയാബീൻ വളരുമെങ്കിലും നീർവാർച്ചയും വളക്കൂറുമുള്ള പശിമരാശി മണ്ണാണ് ഏറ്റവും അനുയോജ്യം. വെള്ളം കെട്ടിനിൽക്കുന്ന സ്ഥലം ഇതിൻ്റെ കൃഷിക്ക് പറ്റിയതല്ല.

ഉയരമുള്ള വാരങ്ങൾ കോരി അതിൽ വേണം വിത്തു വിതയ്ക്കാൻ.

മണ്ണിൽ നീർവാർച്ച ഉറപ്പാക്കാൻ വേണ്ടിയാണ് 30 സെ.മീറ്റർ ഉയരത്തിൽ വാരങ്ങൾ കോരുന്നത്. വരികൾ തമ്മിൽ 45 സെ.മീറ്ററും ചെടികൾ തമ്മിൽ 15-20 സെ.മീറ്ററും അകലം നൽകണം.

സോയാബീൻ കൃഷി ചെയ്യുമ്പോൾ എന്തെല്ലാം വളങ്ങൾ എത്ര വീതം എപ്പോൾ നൽകണം

ഒരു ഹെക്ടറിൽ 20 ടൺ കാലിവളം ചേർക്കണം. കൂടാതെ 100 കി.ഗ്രാം അമോണിയം സൾഫേറ്റ്, 165 കി.ഗ്രാം സൂപ്പർ ഫോസ്ഫേറ്റ്, 15 കി.ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ കൂടി ചേർക്കേണ്ടതാണ്.

അടുക്കളത്തോട്ടത്തിൽ കൃഷിയിറക്കുമ്പോൾ സെൻ്റൊന്നിന് 80 കി.ഗ്രാം കാലിവളവും 250 ഗ്രാം അമോണിയം സൾഫേറ്റ്, 2.5 കി.ഗ്രാം സൂപ്പർ ഫോസ്ഫേറ്റ്, 250 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നീ രാസവളങ്ങളും ചേർക്കണം. അമോണിയം സൾഫേറ്റിന്റെ മൂന്നിലൊന്നും മറ്റു വളങ്ങളും അടിവളമായി നൽകണം. ബാക്കിയുള്ള അമോണിയം സൾഫേറ്റ് രണ്ടു ഗഡുക്കളായി നൽകണം. വള്ളി വീശുമ്പോഴും പൂക്കുമ്പോഴും.

വിതച്ചു ഒരാഴ്ചയ്ക്കുള്ളിൽ വിത്ത് മുളച്ചു പൊങ്ങും. നിവർന്നു വളരുന്ന സ്വഭാവമാണ് സോയാബീനിൻത്.

വിതച്ച് 15-ാം ദിവസവും 35-ാം ദിവസവും കളയെടുക്കണം. രണ്ടു പ്രാവശ്യം ഇടയിളക്കണം. ഏതാണ്ട് 45-50 ദിവസം പ്രായമാകുമ്പോൾ പുഷ്പിക്കുന്നു.

content highlight: soyabean-farming