നമ്മുടെ നാട്ടിൽ കൂടുതൽ പേർ കൃഷിയിലേക്ക് ഇപ്പോൾ ആകർഷിക്കപ്പെടുന്നുണ്ട്. സ്ഥിരമായി വരുമാനം നൽകുന്നില്ല എന്നതാണ് കൃഷിയിൽ നിന്നും ആളുകളെ അകറ്റുന്നത്. എന്നാൽ മായം ചേർന്ന ഭക്ഷണം മാർക്കറ്റിൽ ലഭ്യമാകാൻ തുടങ്ങിയതോടെ ആളുകൾ സ്വന്തമായി കൃഷി ചെയ്യുന്നതിലേക്ക് ശ്രദ്ധ ചെലുത്തുന്നു. സ്വന്തമായി ഒരു അടുക്കളത്തോട്ടം എങ്കിലും ഉണ്ടാക്കാനും ഒരുനേരത്തേക്കുള്ള പച്ചക്കറി വീട്ടിൽ തന്നെ വിളവെടുക്കാനും ഭൂരിഭാഗം പേരും എന്ന് ശ്രമിക്കുന്നുണ്ട്.
കൃഷിയെ വരുമാനമായും ആനന്ദമായും കണക്കാക്കുന്നു. മാറിവരുന്ന കാലാവസ്ഥ മാറ്റങ്ങളും മറ്റു പ്രതികൂല സാഹചര്യങ്ങളും കൃഷിയെ കൂടുതൽ വെല്ലുവിളി നിറഞ്ഞതാകുന്നു. ഏക്കർ കണക്കിന് പാടത്തോ പറമ്പിലോ ഇന്ന് കൃഷി ചെയ്യേണ്ട ആവശ്യമില്ല. മനസ്സുണ്ടെങ്കിൽ നിങ്ങളുടെ ടെറസിൽ പോലും കൃഷി ചെയ്യാം വിളവെടുക്കാം. സ്വന്തമായി കൃഷി ചെയ്ത ഭക്ഷണം കഴിക്കുന്നത് ആനന്ദമാണെന്ന് എത്രയോ പേർ അവകാശപ്പെടുന്നു. എന്തായാലും കൃഷിയിടത്തിൽ ഉപകാരപ്പെടുന്ന ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. കൃഷിയിടത്തിൽ നിന്ന് വരുമാനം ലഭിക്കുന്നില്ലെന്ന് പരാതിയിൽ നിന്നും മുക്തി നേടാം.
കൃഷിയിടത്തിൽ ഉപകാരപ്പെടുന്ന 6 കാര്യങ്ങൾ താഴെ നൽകുന്നു
1. പയറില്‍ ഇലപ്പേന്‍, മൂഞ്ഞ, വെള്ളീച്ച എന്നീ നീരൂറ്റിക്കുടിക്കുന്ന പ്രാണികളുടെ ഉപദ്രവം കൂടാനിടയുള്ളതിനാല്‍ രണ്ട് ശതമാനം വീര്യമുള്ള വേപ്പെണ്ണ – വെളുത്തുള്ളി എമല്‍ഷന്‍ ഇലയുടെ മുകളിലും അടിയിലും വീഴത്തക്കവണ്ണം രണ്ടാഴ്ച ഇടവിട്ട് തളിച്ചു കൊടുക്കുക.
ഇത് കൂടാതെ വേർട്ടിസീലിയം അഞ്ചു മില്ലി ഒരു ലിറ്റർ വെള്ളത്തിൽ മിക്സ് ചെയ്ത് സ്പ്രേ ചെയ്യുന്നതും നീര് ഊറ്റി കുടിക്കുന്ന പ്രാണികളിൽ നിന്ന് ചെടികളെ സംരക്ഷിക്കാൻ സഹായിക്കും .
2. കുരുമുളകില്‍ കുമിൾ ആക്രമണം തടയുന്നതിനായി ബോഡോ മിക്സ്ച്ചർ ഒരു ശതമാനം വീര്യത്തിൽ തളിക്കുക. ആക്രമണം രൂക്ഷമാണെങ്കില്‍ കോപ്പര്‍ ഓക്സിക്ലോറൈഡ് 4 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് ചെടിയുടെ ചുവട്ടില്‍ ഒഴിച്ചു കൊടുക്കുക.ട്രൈക്കോഡർമ 20 ഗ്രാം അല്ലെങ്കിൽ അഞ്ചു മില്ലി ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് ചെടികളുടെ ചുവട്ടിലും ഇലകളിലും തളിച്ചു നൽകുന്നതും നല്ലതാണ് .
3. മത്തനില്‍ പിഞ്ചു കായ്കള്‍ കൊഴിയുന്നതിനെതിരേ സമ്പൂര്‍ണ, 5 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുക.
പൂക്കോഴിച്ചിലിനു മൈക്രോ ന്യൂട്രിയൻസിന്റെ അഭാവം ഒരു കാരണമാണ് .
4. തോട്ടത്തില്‍ കായീച്ചയെ നിയന്ത്രിക്കാന്‍ ഫിറോമോണ്‍ കെണികള്‍ സ്ഥാപിക്കുക.ഫിറോമോണ്‍ കെണികളും,മഞ്ഞ നീല വെള്ള നിറത്തിലുള്ള സ്റ്റിക്കിങ് ട്രാപ്പുകളും , പഴക്കെണി ,ശർക്കരക്കെണി, കഞ്ഞിവെള്ളക്കെണി തുടങ്ങിയവ സ്ഥാപിക്കാം .
5. മുളകില്‍ വെള്ളീച്ചയുടെ ആക്രമണം തടയാന്‍ 2% വെളുത്തുള്ളി മിശ്രിതം തളിച്ചു കൊടുക്കുക.
6.കൃഷിയിടത്തിൽ കീട നിയന്ത്രണ മാർഗങ്ങളും വളപ്രയോഗങ്ങളെയും പോലെ അല്ലെങ്കിൽ അതിനേക്കാൾ പ്രാധാന്യമുള്ള ഒന്നാണ് കൃഷിയിടം കൃത്യമായി മേൽനോട്ടം വഹിക്കുക എന്നുള്ളത് . ചെയ്യേണ്ട കാര്യങ്ങളും പരിഹാരമാർഗങ്ങളും യഥാസമയം കൃഷിയിടത്തിൽ നടപ്പിൽ വരുത്താൻ ശ്രദ്ധിക്കണം .
content highlight: steps-to-increase-income-from-farming