Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

തമിഴ്‌നാട് സ്വപ്‌നം കാണുന്നത് ജലബോംബിനെയോ ?: മുല്ലപ്പെരിയാറില്‍ ജലനിരപ്പുയരുമ്പോള്‍ മരണമുഖം തുറന്ന് കേരളം; മുഖ്യമന്ത്രിമാരുടെ ചര്‍ച്ചയില്‍ മേല്‍ക്കൈ നേടിയതാര് ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 17, 2024, 05:35 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വീണ്ടും ഒരു ഡിസംബര്‍ കാലത്ത് മുല്ലപ്പെരിയാര്‍ അണക്കെട്ട് വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ്. മുല്ലയാറും പെരിയാറും കേരളത്തെ ഭയപ്പെടുത്താന്‍ തുടങ്ങിയിട്ട് കാലമെത്ര കടന്നു പോയിരിക്കുന്നു. ഇന്നും ഒരു ദുരന്തത്തിനെ നേരിടാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി കാത്തിരിക്കകുയാണ് കേരളീയര്‍. സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടിയുടെ നേതൃത്വത്തില്‍ മുല്ലപ്പെരിയാറിന്റെ ഉയര്‍ന്ന ഭാഗങ്ങള്‍ അടയാളപ്പെടുത്തുകയും, ദുരന്തം സംഭവിച്ചാല്‍ എത്ര മിനിട്ടു കൊണ്ട് വെള്ളം എത്തുമെന്നും, ജനങ്ങള്‍ക്ക് മുന്‍ കരുതലുകള്‍ എടുക്കേണ്ട മുന്നറിയിപ്പുകളും വളരെ നേരത്തേ നല്‍കിയിട്ടുണ്ട്. അതായത്, മുല്ലപ്പെരിയാര്‍ പൊട്ടാതിരിക്കാനല്ല, പൊട്ടിയാല്‍ മരിക്കാതിരിക്കാന്‍ വേണ്ടിയുള്ള നീക്കങ്ങള്‍ മുന്‍കൂട്ടി പഠിപ്പിച്ചിരിക്കുന്നു എന്നര്‍ത്ഥം.

ഏതെങ്കിലും രാജ്യത്തെ സ്ഥലത്ത് മരണം മുന്നില്‍ക്കണ്ട് ഇത്തരം പരിശീലനങ്ങള്‍ ജനങ്ങളെക്കൊണ്ട് നടത്തിക്കുന്ന ചരിത്രമുണ്ടോ എന്നത് സംശയമാണ്. എന്നാല്‍, കേരളം അത് ചെയ്തിരിക്കുന്നു. ഏതു നിമിഷവും പൊട്ടിയയൊഴുകാമെന്ന നിലയില്‍ നില്‍ക്കുന്ന പഴക്കം ചെന്ന അണക്കെട്ടിനെ ജലം നിറച്ച് പ്രഷറില്‍ ആക്കാതിരിക്കുക എന്നതല്ലാതെ മറ്റൊന്നും ചെയ്യാനില്ല എന്നതാണ് വസ്തുത. എന്നാല്‍, തമിഴ്‌നാടിന്റെ സ്വപ്‌നം എന്നത്, മുല്ലപ്പെരിയാറില്‍ 152 അടി ജലനിരപ്പ് ഉര്‍ത്തണം എന്നതാണെന്ന് ജനപ്രതിനിധി മൈക്കിലൂടെ വിളിച്ചു പറയുേേമ്പാള്‍ നെഞ്ചിടിക്കുന്നത് ആരുടേതായിരിക്കും. അണക്കെട്ട് കേരളത്തിലും വെള്ളം തമിഴ്‌നാട്ടിലേക്കും ഒഴുക്കുമ്പോള്‍ അപകടത്തെ തമിഴ്‌നാടിന് ഭയപ്പെടേണ്ടതില്ല.

അതുകൊണ്ട് അണക്കെട്ടില്‍ വെള്ളം എത്ര വേണേലും നിറയ്ക്കാന്‍ തമിഴ്‌നാട് തയ്യാറാകും. കരാറുകള്‍ക്ക് കേടുപാടുണ്ടാകാതെ പുതിയ ഡാം നിര്‍മ്മിക്കാന്‍ കേരളാ നിയമസഭ പ്രമേയം പാസാക്കിയിട്ട് കാലമെത്രയായി. പാട്ടക്കാലാവധിയും, കരാര്‍ കാലാവധിയും, അണക്കെട്ടിന്റെ കാലാവധിയുമൊക്കെ കഴിഞ്ഞിട്ട് കാലമെത്രയായി. എന്നിട്ടും അണക്കെട്ടിനെ സംരക്ഷിക്കാന്‍ തയ്യാറാകുന്ന തമിഴ്‌നാടിന് വേണ്ടത് ജലനിരപ്പുയര്‍ത്തലാണ്. അതിനായി തമിഴ്‌നാട്ടിലെ തെരഞ്ഞെടുപ്പിനെ വരെ സ്വാധീനിക്കുകയാണ് അവിടുത്തെ രാഷ്ട്രീയ നേതൃത്വങ്ങള്‍. അതുകൊണ്ടാണ് മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ത്തുന്നതാണ് സ്വപ്‌നമെന്ന് ഒരു മന്ത്രി തന്നെ പറയുന്നത്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തുമെന്ന് തമിഴ്‌നാട് ഗ്രാമവികസന മന്ത്രി ഐ. പെരിയസാമി. തമിഴ്‌നാടിന്റെ സ്വപ്നം ഡിഎംകെ സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കുമെന്നും പെരിയസാമി പറഞ്ഞു. അണക്കെട്ടിലെ അനുവദനീയ സംഭരണശേഷി 10 വര്‍ഷമായി 142 അടിയില്‍ തുടരുകയല്ലേ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനാണ് മറുപടി. തേനിയില്‍ മഴക്കെടുതി വിലയിരുത്തിയ ശേഷമുള്ള വാര്‍ത്താസമ്മേളനത്തിലാണ് പ്രതികരണം. മുല്ലപ്പെരിയാര്‍ അണക്കെട്ട് അറ്റകുറ്റപ്പണിയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ അറിയിച്ചിരുന്നു. തമിഴ്‌നാട് നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ചോദ്യത്തിനാണ് സ്റ്റാലിന്റെ വിശദീകരണം.

മുല്ലപ്പെരിയാര്‍ അറ്റുകുറ്റപ്പണികള്‍ക്കെന്ന പേരില്‍ അനുമതിയില്ലാതെ തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് കൊണ്ടുവന്ന സാധനങ്ങള്‍ കഴിഞ്ഞ ആഴ്ച വള്ളക്കടവ് ചെക്ക് പോസ്റ്റില്‍ കേരളാ വനംവകുപ്പ് തടഞ്ഞിരുന്നു. ഇതില്‍ തമിഴ്‌നാട് സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷമായ എഐഎഡിഎംകെ രംഗത്ത് എത്തിയത്തോടെയാണ് സ്റ്റാലിന്റെ പ്രതികരണം ഉണ്ടായത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് ഉയര്‍ത്തുമെന്ന തമിഴ്‌നാടിന്റെ പ്രസ്താവന എന്ത് അടിസ്ഥാനത്തിലാണെന്ന് മനസിലാവുന്നില്ലെന്ന് ജലവിഭവ ശേഷി വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയിലുളള കേസില്‍ എന്ത് അടിസ്ഥാനത്തിലാണ് തമിഴ്‌നാട് ജലനിരപ്പ് ഉയര്‍ത്തുമെന്ന രീതിയിലുളള പ്രതികരണം നടത്തുന്നതെന്നതില്‍ വ്യക്തതയില്ല.

ReadAlso:

മുസ്ലീംഗള്‍ താമസിക്കുന്നിടത്ത് മതാധിപത്യമാണെന്ന് വെള്ളാപ്പള്ളി ?: ഈ നായ ചാവുന്നദിവസം കേരളജനത പടക്കം പൊട്ടിച്ച് ആഘോഷിക്കുമെന്ന് പോസ്റ്റിനു താഴെ കമന്റ് ( വീഡിയോ കാണാം)

വേടനും നാഞ്ചിയമ്മയും ജാതിവാദ പാട്ടുകാരല്ല; അവരുടെ പാട്ടുകള്‍ക്ക് അടുക്കും ചിട്ടയും തീരുമാനിക്കേണ്ടത് സവര്‍ണ്ണരല്ല ?; മനുഷ്യന്റെയും മണ്ണിന്റെയും മണമുള്ള പാട്ടുകളാണ് അവരുടേത്

കുട്ടികളെ എന്തു ചെയ്തു ? വെട്ടിയോ ?: അവാര്‍ഡുമില്ല അംഗീകരിക്കാനുമില്ലെന്ന് ചലച്ചിത്ര അക്കാദമി ?; വിമര്‍ശനവുമായി ബാലതാരം ദേവനന്ദ ?; നിലതെറ്റി മലയാള സിനിമ ?

ഗണേഷ്‌കുമാറിനോട് ഇത്ര വെറുപ്പോ ?: കുപ്പി റെയ്ഡ്, കൊളമ്പസ് അമേരിക്ക കണ്ടു പിടിച്ചപോലെയെന്ന്; എത്ര ഭാര്യയുണ്ടെടോ എന്നും വെള്ളാപ്പള്ളി നടേശന്റെ ശകാരം ?

എസ്.ടി.സി പാര്‍ട്ടി വരുമോ ?: ബി.ജെ.പിയല്ല, പുതിയ പാര്‍ട്ടിയാണ് ലക്ഷ്യം ?: നെഹ്‌റു കുടുംബത്തെ പേരെടുത്ത് വിമര്‍ശിക്കുന്ന തന്ത്രം പയറ്റി ശശി തരൂര്‍ ?: എന്താണ് എസ്.ടി.സി ?

142 അടിയില്‍ ജലനിരപ്പ് ക്രമീകരിക്കാനുള്ള സാഹചര്യമാണ് മുല്ലപ്പെരിയാറില്‍ നിലവിലുള്ളത്. പാട്ടക്കരാറിന് പുറത്തുള്ള ഒരിഞ്ച് ഭൂമി പോലും വിട്ടുകൊടുക്കില്ലെന്നും അതിനുള്ള ഒരുതരത്തിലുള്ള ആലോചന പോലുമില്ലെന്നും മന്ത്രി വ്യക്തമാക്കി. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തുമെന്നായിരുന്നു തമിഴ്‌നാട് ഗ്രാമവികസന മന്ത്രി ഐ. പെരിയസാമിയുടെ പ്രഖ്യാപനം. തമിഴ്‌നാടിന്റെ സ്വപ്നം ഡിഎംകെ സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കുമെന്നും പെരിയസാമി പറയുമ്പോള്‍ കേരളം സ്വപ്‌നം കാണുന്നതെന്തായിരിക്കും. കേരളത്തിലെ മൂന്നരക്കോടിക്ക് മേലെ വരുന്ന ജനങ്ങളില്‍ എത്രപേര്‍ തങ്ങളില്‍ പലരുടേയും അന്തകനാകാന്‍ സാദ്ധ്യതയുള്ള മുല്ലപ്പെരിയാര്‍ ഡാമിനെപ്പറ്റിയും അതിന്റെ ഇപ്പോഴത്തെ അവസ്ഥയെപ്പറ്റിയും ബോധവാന്മാരാണ്?.

ലക്ഷക്കണക്കിന് മലയാളികളുടെ തലയ്ക്ക് മുകളില്‍ ഡെമോക്ലസ്സിന്റെ വാള് പോലെ മുല്ലപ്പെരിയാര്‍ തൂങ്ങിയാടാന്‍ തുടങ്ങിയിട്ട് കാലം കുറേയാകുന്നു. നിര്‍മ്മാണ കാലത്ത് ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് ഇതായിരുന്നെങ്കിലും, ചുണ്ണാമ്പും സുര്‍ക്കി മിശ്രിതവും കരിങ്കല്ലുമൊക്കെ ഉപയോഗിച്ചുണ്ടാക്കിയ 113 വര്‍ഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടാണ് ഇന്ന് ലോകത്തിലുള്ളതില്‍ ഏറ്റവും പഴക്കമുള്ള ഭൂഗുരുത്വ അണക്കെട്ട്. 1896 ല്‍ ഈ അണക്കെട്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കാലത്ത്, 50 കൊല്ലത്തിലധികം ഇത്തരം അണക്കെട്ടുകള്‍ക്ക് ആയുസ്സില്ലെന്ന് അണക്കെട്ടിന്റെ ശില്‍പ്പിയായ ബെന്നി കുക്ക് എന്ന ബ്രിട്ടീഷുകാരന്‍ തന്നെ പറയുന്നുണ്ട്. അങ്ങനെ നോക്കിയാല്‍പ്പോലും സ്വാതന്ത്ര്യത്തിന് മുന്നേ തന്നെ അണക്കെട്ടിന്റെ കാലാവധി കഴിഞ്ഞിരിക്കുന്നു. സായിപ്പ് ഉണ്ടാക്കിയ അണക്കെട്ടായതുകൊണ്ട് മാത്രമാണ് പിന്നെയും 63 കൊല്ലമായി അതിങ്ങനെ പൊട്ടാതെ നില്‍ക്കുന്നത്.

നമ്മുടെ നാട്ടുകാര്‍ ആരെങ്കിലുമാണ് ഡാമുണ്ടാക്കിയതെങ്കില്‍ ഇതിനോടകം മുല്ലപ്പെരിയാര്‍ അണക്കെട്ട് ദുരന്തത്തിന്റെ പ്ലാറ്റിനം ജ്യൂബിലി മലയാളികള്‍ ആഘോഷിച്ച് കഴിഞ്ഞിട്ടുണ്ടാകുമായിരുന്നു. കേരളത്തിലാണ് മുല്ലപ്പെരിയാര്‍ ഡാം സ്ഥിതിചെയ്യുന്നതെങ്കിലും തമിഴ്‌നാടാണ് ഡാമിന്റെ ഉടമസ്ഥര്‍. ബ്രിട്ടീഷ് ഭരണകാലത്ത് തേനി, മദുര, ദിണ്ടിക്കല്‍, രാമനാഥപുരം എന്നീ തമിഴ് പ്രവിശ്യകള്‍ ജലക്ഷാമം അനുഭവിക്കുമ്പോള്‍ പശ്ചിമഘട്ടത്തിനിപ്പുറമുള്ള കേരളത്തിലെ പെരിയാര്‍ തീരങ്ങളില്‍ പലപ്പോഴും വെള്ളപ്പൊക്കമായിരുന്നു. ഇതിന് സായിപ്പ് കണ്ടുപിടിച്ച പ്രതിവിധിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട്. പെരിയാര്‍ നദിയിലെ വെള്ളം അണകെട്ടി പശ്ചിമഘട്ടം തുരന്ന് മദുരയിലൂടെ ഒഴുകുന്ന വൈഗൈ നദിയിലെത്തിക്കാനിട്ട പദ്ധതിയാണ് ഇന്നിപ്പോള്‍ മുല്ലപ്പെരിയാര്‍ ഡാം എന്ന തലവേദനയായി മലയാളിയുടെ ഉറക്കം കെടുത്തുന്നത്.

1886 ഒക്ടോബര്‍ 29ന് പെരിയാര്‍ പാട്ടക്കരാര്‍ പ്രകാരം പെരിയാര്‍ നദിയുടെ 155 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന 8000 ഏക്കര്‍ സ്ഥലത്തിന് പുറമെ അണക്കെട്ട് നിര്‍മ്മാണത്തിനായി 100 ഏക്കര്‍ സ്ഥലവും തിരുവിതാംകൂര്‍ രാജാവായിരുന്ന വിശാഖം തിരുനാള്‍ രാമവര്‍മ്മ അന്നത്തെ മദിരാശി സര്‍ക്കാറിന് പാട്ടമായി നല്‍കുകയാണുണ്ടായത്. കരാറുപ്രകാരം പാട്ടത്തുകയായി ഏക്കറിനു 5 രൂപയെന്ന കണക്കില്‍ 40,000 രൂപ വര്‍ഷം തോറും കേരളത്തിന് ലഭിക്കും. 50 വര്‍ഷം മാത്രം ആയുസ്സ് കണക്കാക്കിയിരുന്ന ഡാമിന്റെ കരാര്‍ കാലയളവ് 999 വര്‍ഷമാണെന്നുള്ളതാണ് വിരോധാഭാസം. ആദ്യകരാര്‍ കഴിയുമ്പോള്‍ വേണമെങ്കില്‍ വീണ്ടുമൊരു 999 വര്‍ഷത്തേക്ക് കരാര്‍ പുതുക്കുന്നതിന് വിരോധമൊന്നും ഇല്ലെന്നുള്ള മറ്റൊരു മണ്ടത്തരവും കൂടെ കരാറിലുണ്ട്.

അണക്കെട്ടില്‍ ചോര്‍ച്ചയും മറ്റും വരാന്‍ തുടങ്ങിയതോടെയാണ് അണക്കെട്ട് ദുര്‍ബ്ബലമാണെന്നും ജലനിരപ്പ് 136 അടിക്ക് മുകളില്‍ ഉയര്‍ത്താന്‍ പറ്റില്ലെന്നും പറഞ്ഞ് കേരളവും തമിഴ്‌നാടും തമ്മിലുള്ള നിയമ യുദ്ധങ്ങള്‍ ആരംഭിക്കുന്നത്. ഇതിനു പിന്നില്‍ മറ്റെന്തെങ്കിലും രാഷ്ട്രീയം ഉണ്ടോ എന്നറിയില്ല. ഡാം പൊട്ടിയാലും തമിഴ്‌നാട്ടിലേക്ക് വെള്ളമൊഴുകി അവര്‍ക്ക് അപകടം ഒന്നുമുണ്ടാകില്ല എന്നതുകൊണ്ട് കിട്ടുന്നിടത്തോളം കാലം വെള്ളം ഊറ്റാനാണ് തമിഴ്‌നാടിന്റെ പദ്ധതി. ഡാം പൊട്ടിയാല്‍ 35 കിലോമീറ്റര്‍ താഴെയുള്ള ഇടുക്കി ഡാം, ആ വെള്ളം മുഴുവന്‍ താങ്ങിക്കോളും എന്നുള്ള മുടന്തന്‍ ന്യായങ്ങളും തമിഴ്‌നാട് സര്‍ക്കാര്‍ നിരത്തുന്നുണ്ട്. ഇടുക്കി ഡാം അല്ലാതെതന്നെ നിറഞ്ഞുകവിയാറുണ്ടെന്നും മുല്ലപ്പെരിയാറിലെ വെള്ളം കൂടെ താങ്ങാന്‍ ഇടുക്കി ഡാമിന് ആകില്ലെന്നുമുള്ളത് പകല്‍ പോലെ വ്യക്തമായ കാര്യമാണ്.

ഇനി അഥവാ ഇടുക്കി ഡാം ഈ വെള്ളം മുഴുവന്‍ താങ്ങിയാലും മുല്ലപ്പെരിയാറിനും ഇടുക്കി ഡാമിനും ഇടയില്‍ പെരിയാര്‍ തീരത്ത് താമസിക്കുന്ന പതിനായിരക്കണക്കിന് ജനങ്ങളുടെ ജീവന് ഒരു വിലയുമില്ലേ ?. ആയുസ്സെത്തിയ അണക്കെട്ടെങ്ങാനും പൊട്ടിയാലുള്ള അവസ്ഥയെപ്പറ്റി ചിന്തിക്കാന്‍ തുടങ്ങിയാല്‍ അഞ്ചാറ് ജില്ലകളിലെ ജനങ്ങള്‍ക്ക് മനസ്സമാധാനത്തോടെ റോഡിലിറങ്ങാനും പറ്റില്ല, വീട്ടിലിരിക്കാനും പറ്റില്ല. അപകടം പിണഞ്ഞാല്‍, കണക്കുകള്‍ സൂചിപ്പിക്കുന്നതു ശരിയാണെങ്കില്‍ ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, ആലപ്പുഴ എന്നീ ജില്ലകളിലായി കുറഞ്ഞത് 40 ലക്ഷം ജനങ്ങളെങ്കിലും ചത്തൊടുങ്ങും. പണ്ഡതനും, പാമരനും, പണമുള്ളവനും, പണമില്ലാത്തവനും, സിനിമാക്കാരനും, രാഷ്ട്രീയക്കാരനും, കേന്ദ്രത്തില്‍ പിടിയുള്ളവനും, പിടില്ലാത്തവനും, കുട്ടികളും, വലിയവരുമെല്ലാമടക്കമുള്ള ലക്ഷക്കണക്കിന് മനുഷ്യാത്മാക്കള്‍ വീട്ടിലും, റോട്ടിലും, പാടത്തും, പറമ്പിലുമൊക്കെയായി ചത്തുമലക്കും.

കുറേയധികം പേര്‍ ആര്‍ക്കും ബുദ്ധിമൊട്ടൊന്നും ഉണ്ടാക്കാതെ അറബിക്കടലിന്റെ അഗാധതയില്‍ സമാധിയാകും. കന്നുകാലികള്‍ അടക്കമുള്ള മിണ്ടാപ്രാണികളുടെ കണക്കൊന്നും മുകളില്‍പ്പറഞ്ഞ 40 ലക്ഷത്തില്‍പ്പെടുന്നില്ല. കെട്ടിടങ്ങള്‍ക്കുള്ളിലും വാഹനങ്ങളിലുമൊക്കെയായി കുടുങ്ങിക്കിടക്കുന്ന ഇത്രയുമധികം ശവശരീരങ്ങള്‍ 24 മണിക്കൂറിനകം കണ്ടെടുത്ത് ശരിയാംവണ്ണം മറവുചെയ്തില്ലെങ്കില്‍, ജീവനോടെ അവശേഷിക്കുന്ന ബാക്കിയുള്ള മനുഷ്യജന്മങ്ങള്‍ പകര്‍ച്ചവ്യാധികളും, മറ്റ് രോഗങ്ങളും പിടിച്ചു നരകിച്ചുചാകും. ഇക്കൂട്ടത്തില്‍ മുല്ലപ്പെരിയാറിന്റെ പേരില്‍ പടനയിക്കുന്ന തമിഴനും, ലക്ഷക്കണക്കിനുണ്ടാകും. നദീജലം നഷ്ടമായതുകൊണ്ട് തേനി, മദുര, ദിണ്ടിക്കല്‍, രാമനാഥപുരം എന്നിങ്ങനെ കൃഷിയെ മാത്രം ആശ്രയിച്ച് കഴിയുന്ന പതിനായിരക്കണക്കിന് തമിഴ് മക്കള്‍ വരള്‍ച്ചയും പട്ടിണിയും കൊണ്ട് വലയും.

ഇന്ദിരാഗാന്ധി കൊല്ലപ്പെട്ട സമയത്ത് സര്‍ദാര്‍ജിമാര്‍ക്ക് നേരെ പൊതുജനം ആക്രമണം അഴിച്ചുവിട്ടതു പോലെ കണ്‍മുന്നില്‍ വന്നുപെടുന്ന തമിഴന്മാരോട് മലയാളികള്‍ വികാരപ്രകടനം വല്ലതും നടത്തുകയും അതേ നാണയത്തില്‍ തമിഴ് മക്കള്‍ പ്രതികരിക്കുകയും ചെയ്താല്‍ ഒരു വംശീയകലാപം തന്നെ രാജ്യത്ത് പൊട്ടിപ്പുറപ്പെട്ടെന്ന് വരും.

അറിയാമോ ? മുല്ലപ്പെരിയാര്‍ കരാറിനെ കുറിച്ച് ?

  • പെരിയാര്‍ ജലസേചന പ്രവര്‍ത്തനങ്ങള്‍ക്കായി തിരുവിതാംകൂര്‍ മഹാരാജാവും ഇന്ത്യന്‍ സ്റ്റേറ്റ് സെക്രട്ടറിയും തമ്മില്‍ 29-10-1886-ല്‍ 999 വര്‍ഷത്തേക്ക് പാട്ടക്കരാര്‍ ഉണ്ടാക്കി. 1970ലെ മറ്റൊരു ഉടമ്പടി പ്രകാരം തമിഴ്നാടിനും വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ അനുമതി ലഭിച്ചു.
  • 1887-1895 കാലഘട്ടത്തിലാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മ്മിച്ചത്. 152 അടിയാണ് ഇതിന്റെ പൂര്‍ണ്ണ ജലസംഭരണി, ഇത് 68558 ഹെക്ടര്‍ പ്രദേശത്തെ ജലസേചന ആനുകൂല്യങ്ങള്‍ക്കായി തമിഴ്നാട്ടിലെ വൈഗ തടത്തിലേക്ക് ഒരു ടണല്‍ വഴി വെള്ളം നല്‍കുന്നു.
  •  1979ല്‍ പെരിയാര്‍ അണക്കെട്ടിന്റെ കേടുപാടുകള്‍ സംബന്ധിച്ച് കേരള പത്രങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 1979 നവംബര്‍ 25-ന്, CWC ചെയര്‍മാന്‍, ജലസേചന, വൈദ്യുതി വകുപ്പിലെ ഉദ്യോഗസ്ഥരുമായി ഒരു കൂടിക്കാഴ്ച നടത്തി. കേരളത്തിന്റെയും തമിഴ്നാടിന്റെ പൊതുമരാമത്ത് വകുപ്പിന്റെയും ചില അടിയന്തര ഇടക്കാല നടപടികളും മുല്ലപ്പെരിയാര്‍ അണക്കെട്ട് ബലപ്പെടുത്തുന്നതിനുള്ള ദീര്‍ഘകാല നടപടികളും തീരുമാനിച്ചു. 1980 ഏപ്രില്‍ 29 ന് CWC ചെയര്‍മാന്റെ അധ്യക്ഷതയില്‍ രണ്ടാമത്തെ യോഗം ചേര്‍ന്നു, അടിയന്തര, ഇടത്തരം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം, റിസര്‍വോയറിലെ ജലനിരപ്പ് 145 അടി വരെ ഉയര്‍ത്താന്‍ കഴിയുമെന്ന് അഭിപ്രായപ്പെട്ടു.
  •  നിരവധി ഹരജികളോടെ വിഷയം സബ്ജൂഡീസ് ആയി. 28.4.2000-ലെ ഉത്തരവിലെ സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരം, മന്ത്രി (ഡബ്ല്യുആര്‍) 19.5.2000-ന് അന്തര്‍സംസ്ഥാന യോഗം വിളിച്ചുകൂട്ടി, യോഗത്തില്‍ തീരുമാനിച്ച പ്രകാരം, അംഗത്തിന്റെ (ഡി ആന്‍ഡ് ആര്‍), സി.ഡബ്ല്യു.സി.ക്ക് കീഴിലുള്ള ഒരു വിദഗ്ധ സമിതി, ഇരുവരുടെയും പ്രതിനിധികള്‍ അണക്കെട്ടിന്റെ സുരക്ഷയെക്കുറിച്ച് പഠിക്കാന്‍ 2000 ജൂണില്‍ സംസ്ഥാനങ്ങള്‍ രൂപീകരിച്ചു. 2001 മാര്‍ച്ചിലെ കമ്മിറ്റി റിപ്പോര്‍ട്ടില്‍, നടപ്പാക്കിയ ശക്തിപ്പെടുത്തല്‍ നടപടികളിലൂടെ, അണക്കെട്ടിന്റെ സുരക്ഷ അപകടപ്പെടുത്താതെ ജലനിരപ്പ് 136 അടിയില്‍ നിന്ന് 142 അടിയായി ഉയര്‍ത്താന്‍ കഴിയുമെന്ന് അഭിപ്രായപ്പെട്ടു. സന്തുലിതാവസ്ഥ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ നടപ്പിലാക്കിയ ശേഷം ജലനിരപ്പ് 152 അടിയായി ഉയര്‍ത്തുന്നത് പരിഗണിക്കും.
  • മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയില്‍ നിന്ന് 142 അടിയായി ഉയര്‍ത്താനും ശേഷിക്കുന്ന ബലപ്പെടുത്തല്‍ നടപടികള്‍ നടത്താനും 27.2.2006ലെ ഉത്തരവില്‍ തമിഴ്നാട് സര്‍ക്കാരിന് സുപ്രീം കോടതി അനുമതി നല്‍കി. അതിനുശേഷം 2006 മാര്‍ച്ച് 18-ന് കേരള സര്‍ക്കാര്‍ കേരള ജലസേചന-ജല സംരക്ഷണ (ഭേദഗതി) നിയമം പാസാക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ 136 അടിയില്‍ കൂടുതല്‍ ജലനിരപ്പ് ഉയര്‍ത്തുന്നത് നിരോധിക്കുകയും ‘വംശനാശഭീഷണി നേരിടുന്ന അണക്കെട്ടുകളുടെ’ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്മേലുള്ള പ്രയോഗത്തിലും പ്രാബല്യത്തിലും മേല്‍പ്പറഞ്ഞ നിയമം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ജലനിരപ്പ് 142 അടിയായി ഉയര്‍ത്തുന്നതിന് തമിഴ്നാടിനെ തടസ്സപ്പെടുത്തുന്നതില്‍ നിന്ന് കേരളത്തെ വിലക്കണമെന്നും ആവശ്യപ്പെട്ട് തമിഴ്നാട് സര്‍ക്കാര്‍ 31.3.2006-ന് സുപ്രീം കോടതിയില്‍ ഒരു കേസ് ഫയല്‍ ചെയ്തു.
  • മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ 29.11.2006 ന് ന്യൂഡല്‍ഹിയില്‍ കേന്ദ്രമന്ത്രി (ഡബ്ല്യുആര്‍) തമിഴ്‌നാട്, കേരള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ അന്തര്‍സംസ്ഥാന യോഗം വിളിച്ചു. ഇരു സംസ്ഥാനങ്ങളും യോഗത്തില്‍ തങ്ങളുടെ നിലപാട് ആവര്‍ത്തിച്ചു, ഇരു സംസ്ഥാനങ്ങള്‍ക്കും സ്വീകാര്യമായ ഒരു പരിഹാരത്തെക്കുറിച്ച് സമവായത്തിലെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് 18.12.2007-ന് തമിഴ്‌നാട് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണുകയും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരള മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്താന്‍ പ്രധാനമന്ത്രി നിര്‍ദേശിക്കുകയും ചെയ്തു. 19.12.2007-ന് കേന്ദ്ര ജലവിഭവ മന്ത്രിയുടെ സാന്നിധ്യത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി കേരള മുഖ്യമന്ത്രിയെ കണ്ടു. 20.12.2007 ലെ തമിഴ്നാട് മുഖ്യമന്ത്രി, മേല്‍പ്പറഞ്ഞ യോഗത്തില്‍, CWC മുഖേന ഇരു സംസ്ഥാനങ്ങളിലും ഉള്‍പ്പെടാത്ത എഞ്ചിനീയര്‍മാര്‍ അണക്കെട്ടിന്റെ നീരൊഴുക്ക് അളക്കുന്നതിന് മേല്‍നോട്ടം വഹിക്കാന്‍ നിര്‍ദ്ദേശിച്ചതായി പരാമര്‍ശിക്കുകയും കേരള മുഖ്യമന്ത്രി ഇത് പരിഗണിക്കാന്‍ സമ്മതിക്കുകയും ചെയ്തു. എന്നിരുന്നാലും, അത്തരം നിരീക്ഷണ സംവിധാനത്തില്‍ ഇരു സംസ്ഥാനങ്ങളുടെയും സമവായം കൈവരിക്കാനായില്ല.
    ഇതിനിടയില്‍ ഗവ. ഡല്‍ഹി ഐഐടിയിലെ ഒരു പ്രൊഫസര്‍ മുഖേന ജലവൈദ്യുത അവലോകന പഠനം നടത്തിയ കേരളത്തിന്റെ റിപ്പോര്‍ട്ടില്‍, മുല്ലപ്പെരിയാര്‍ അണക്കെട്ട് ജലശാസ്ത്രപരമായി സുരക്ഷിതമല്ലെന്ന് കണക്കാക്കിയ പരമാവധി വെള്ളപ്പൊക്കത്തെ മറികടക്കാന്‍ കഴിയുമെന്ന് നിഗമനം ചെയ്തു. CWC ഈ റിപ്പോര്‍ട്ട് പരിശോധിച്ചു, റിപ്പോര്‍ട്ട് നന്നായി സ്ഥാപിതമായതായി തോന്നുന്നില്ലെന്ന് നിരീക്ഷിച്ചു.
    സെക്രട്ടറി (ഡബ്ല്യുആര്‍) 31.7.2009-ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിനെക്കുറിച്ച് ഒരു അന്തര്‍സംസ്ഥാന യോഗം വിളിച്ചു. യോഗത്തില്‍ കേരളാ പ്രതിനിധി അറിയിച്ചു. ഒരു പുതിയ അണക്കെട്ടിന്റെ നിര്‍മ്മാണം സാധ്യമായ ഒരേയൊരു പരിഹാരമായി ദൃശ്യവല്‍ക്കരിക്കുന്നു. സ്വന്തം ചെലവില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നതും പരിഗണിക്കാം. പിന്നീട് ഗവ. 14.9.2009-ലെ തമിഴ്നാടിന്റെ കത്തില്‍ കേരള സര്‍ക്കാരിന്റെ പുതിയ അണക്കെട്ടിന്റെ ആവശ്യമില്ലെന്നും, ബലപ്പെടുത്തിയാല്‍ നിലവിലുള്ള അണക്കെട്ട് പുതിയ അണക്കെട്ട് പോലെ പ്രവര്‍ത്തിക്കുമെന്നും സൂചിപ്പിച്ചിരുന്നു.
    18.2.2010-ലെ ഉത്തരവനുസരിച്ച് എംപവേര്‍ഡ് കമ്മിറ്റി രൂപീകരിച്ച് ഉത്തരവിറക്കിയ ബഹു.സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചാണ് മുല്ലപ്പെരിയാര്‍ കേസ് പരിഗണിക്കുന്നത്.
  • നിയമപരവും ഭരണഘടനാപരവുമായ പ്രശ്നങ്ങള്‍ക്ക് പുറമെ, മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ റിസര്‍വോയര്‍ ലെവല്‍ 142 അടിയായി ഉയര്‍ത്താന്‍ തമിഴ്നാടിന് കഴിയാത്തതാണ് സംസ്ഥാനത്തിന്റെ യഥാര്‍ത്ഥ പരാതിയെന്ന് ബഹുമാനപ്പെട്ട കോടതി നിരീക്ഷിച്ചു . മറുവശത്ത്, കേരള സംസ്ഥാനത്തിന്റെ ആശങ്ക അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ടതാണെന്ന് തോന്നുന്നു.

ഈ ഉത്തരവനുസരിച്ച്, എംപവേര്‍ഡ് കമ്മിറ്റിയുടെ ടേംസ് ഓഫ് റഫറന്‍സ് ഇവയായിരുന്നു:

  • ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ മുമ്പാകെ ഉന്നയിക്കപ്പെട്ട വിഷയങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്താതെ, അവരുടെ മുമ്പാകെ ഉന്നയിക്കുന്ന എല്ലാ വിഷയങ്ങളിലും കക്ഷികള്‍ വാദം കേള്‍ക്കുകയും അവരുടെ ഭരണഘടനയില്‍ നിന്ന് പരമാവധി ആറുമാസത്തിനുള്ളില്‍ ഒരു റിപ്പോര്‍ട്ട് നല്‍കുകയും ചെയ്യുക.
  •  കമ്മറ്റി അതിന്റെ സ്വന്തം നടപടിക്രമം രൂപപ്പെടുത്തുകയും ഹിയറിംഗുകള്‍ക്കും അതിന്റെ സിറ്റിംഗ് സ്ഥലത്തിനും ഉചിതമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യും.
  •  ഉചിതമെന്ന് കരുതുന്ന അത്തരം കൂടുതല്‍ തെളിവുകള്‍ സ്വീകരിക്കാന്‍ കമ്മിറ്റിക്ക് സ്വാതന്ത്ര്യമുണ്ട്.
  • 2006-ലെ കേരള ജലസേചന, ജല സംരക്ഷണ (ഭേദഗതി) നിയമത്തിന്റെ സാധുത ഉള്‍പ്പെടെയുള്ള നിയമപരവും ഭരണഘടനാപരവുമായ പ്രശ്‌നങ്ങള്‍ ബഹുമാനപ്പെട്ട സുപ്രീം കോടതി പരിഗണിക്കും. അതനുസരിച്ച്, ജലവിഭവ മന്ത്രാലയം, 30.4.2010-ന് പുറപ്പെടുവിച്ച ഗസറ്റ് വിജ്ഞാപനമനുസരിച്ച് എംപവേര്‍ഡ് കമ്മിറ്റി രൂപീകരിച്ചു

എംപവേര്‍ഡ് കമ്മിറ്റി

ജസ്റ്റിസ് (ഡോ.) എ എസ് ആനന്ദ് : ചെയര്‍മാന്‍മാര്‍
ജസ്റ്റിസ് ശ്രീ കെ ടി തോമസ് : അംഗം
ജസ്റ്റിസ് (ഡോ.) എ ആര്‍ ലക്ഷ്മണന്‍ : അംഗം
ഡോ. സി.ഡി. തട്ടേ: അംഗം
ശ്രീ ഡി കെ മേത്ത : അംഗം
ശ്രീ സത് പാല്‍ : മെമ്പര്‍ സെക്രട്ടറി
സമിതി ഇരുപത് മീറ്റിംഗുകള്‍ നടത്തുകയും 2010 ഡിസംബറില്‍ സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തു. 23.4.2012-ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍, അണക്കെട്ട് ജലശാസ്ത്രപരമായി സുരക്ഷിതമാണെന്നും പുതിയ അണക്കെട്ട് നിര്‍മ്മിക്കാനുള്ള കേരള സംസ്ഥാനത്തിന്റെ നിര്‍ദ്ദേശം സംസ്ഥാനത്തിന്റെ പുനഃപരിശോധന ആവശ്യമാണെന്നും കമ്മിറ്റി നിഗമനം ചെയ്തു.

സുപ്രീം കോടതിയിലെ 5 ജഡ്ജിമാര്‍ അടങ്ങുന്ന ഒരു ഭരണഘടനാ ബെഞ്ച്, മുല്ലപ്പെരിയാര്‍ അണക്കെട്ട് കേസ്, 2013 ജൂലൈ/ഓഗസ്റ്റ് മാസങ്ങളില്‍ നടന്നു. 21.8.2013ന് കേസിലെ വാദം പൂര്‍ത്തിയായി. സുപ്രീം കോടതിയിലെ 5 ജഡ്ജിമാര്‍ അടങ്ങുന്ന ഭരണഘടനാ ബെഞ്ച് 07.05.2014 ന് വിധി പ്രസ്താവിച്ചു. 2006ലെ കേരള ജലസേചന-ജല സംരക്ഷണ (ഭേദഗതി) നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി പ്രഖ്യാപിക്കുകയും മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ എഫ്ആര്‍എല്‍ 142 അടിയായി പുനഃസ്ഥാപിക്കുന്നതിന് മൂന്നംഗ സൂപ്പര്‍വൈസറി കമ്മിറ്റി രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കുകയും ചെയ്തു.

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സൂപ്പര്‍വൈസറി കമ്മിറ്റി രൂപീകരിക്കുന്നതിനുള്ള കാബിനറ്റ് കുറിപ്പ് നിയമ, നീതിന്യായ മന്ത്രാലയത്തിന്റെ കണ്‍സള്‍ട്ടിംഗ് മന്ത്രാലയത്തിന് കൈമാറി. കാബിനറ്റ് സെക്രട്ടേറിയറ്റ് 13.06.2014. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ മൂന്നംഗ സൂപ്പര്‍വൈസറി കമ്മിറ്റി രൂപീകരിക്കുന്നതിന് 18.06.2014ന് മന്ത്രിസഭ അംഗീകാരം നല്‍കി. കാബിനറ്റിന്റെ അംഗീകാരത്തിന് അനുസൃതമായി, മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ മൂന്നംഗ സൂപ്പര്‍വൈസറി കമ്മിറ്റി രൂപീകരിച്ച് 01.07.2014-ന് ഒ.എം. സൂപ്പര്‍വൈസറി കമ്മിറ്റിയുടെ ഓഫീസ് കേരളത്തില്‍ കുമളിയിലാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട മേല്‍നോട്ട സമിതിയുടെ 14 യോഗങ്ങളാണ് ഇതുവരെ നടന്നത്.

റസ്സല്‍ ജോയ് വേഴ്‌സസ് യൂണിയന്‍ ഓഫ് ഇന്ത്യ & അദേഴ്സ് എന്നിവയ്ക്കെതിരായ 2017 ലെ റിട്ട് പെറ്റീഷന്‍ (സിവില്‍) നമ്പര്‍ 878-ല്‍ 11.01.2018-ലെ അതിന്റെ വിധിന്യായത്തില്‍ ബഹുമാനപ്പെട്ട സുപ്രീം കോടതി കേന്ദ്ര ഗവണ്‍മെന്റിന് നിര്‍ദ്ദേശിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് ഏത് ദുരന്തവും നേരിടാന്‍ ഉയര്‍ന്ന തലത്തിലുള്ള തയ്യാറെടുപ്പ് ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ നിരീക്ഷിക്കുന്നതിന് ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ (എന്‍ഡിഎംഎ) ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് (എന്‍ഇസി) കീഴില്‍ ഒരു ഉപസമിതി രൂപീകരിക്കുന്നതിന് തീരുമാനിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ ദുരന്ത നിവാരണ വിഭാഗം, ഗവ. സെക്രട്ടറി MoWR, RD&GR ന്റെ അധ്യക്ഷതയില്‍ 2018 മാര്‍ച്ച് 12-ന് ഉപസമിതി രൂപീകരിച്ചു. അതിനാല്‍, 2018 ജൂണ്‍ 04, ഓഗസ്റ്റ് 17, ഓഗസ്റ്റ് 23, ഒക്ടോബര്‍ 26 തീയതികളിലായി ഉപസമിതിയുടെ 4 യോഗങ്ങള്‍ നടന്നു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയെക്കുറിച്ചോ ആയുര്‍ദൈര്‍ഘ്യത്തെക്കുറിച്ചോ എന്തെങ്കിലും സംശയമുണ്ടെന്ന് വിദൂരമായി സൂചിപ്പിക്കുന്നില്ല. റിട്ട് ഹര്‍ജിയില്‍ നം. ഡോ. ജോ ജോസഫിന്റെയും ഓര്‍സിന്റെയും കാര്യത്തില്‍ 2020-ലെ 880. vs സ്റ്റേറ്റ് ഓഫ് തമിഴ്നാട് & ഓര്‍സ്, ബഹുമാനപ്പെട്ട സുപ്രീം കോടതി, അതിന്റെ 16.03.2021 ലെ ഉത്തരവ് പ്രകാരം, മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ സൂപ്പര്‍വൈസറി കമ്മിറ്റിക്ക് മൂന്ന് പ്രധാന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നിര്‍ദ്ദേശിച്ചു, അതായത് അണക്കെട്ടിന്റെ ഇന്‍സ്ട്രുമെന്റേഷന്‍ പ്ലാന്‍, റൂള്‍ കര്‍വ്, ഗേറ്റ് ഓപ്പറേഷന്‍ ഷെഡ്യൂള്‍/ റിസര്‍വോയര്‍ പ്രവര്‍ത്തന പദ്ധതി.

അതനുസരിച്ച്, മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ നിര്‍ദ്ദിഷ്ട റൂള്‍ കര്‍വ്, ഗേറ്റ് ഓപ്പറേഷന്‍ ഷെഡ്യൂള്‍, ഇന്‍സ്ട്രുമെന്റേഷന്‍ പ്ലാന്‍ എന്നിവയെക്കുറിച്ചുള്ള അവരുടെ റിപ്പോര്‍ട്ട് തമിഴ്നാട് സംസ്ഥാനവും മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ നിര്‍ദ്ദിഷ്ട റൂള്‍ കര്‍വ് സംബന്ധിച്ച റിപ്പോര്‍ട്ട് തമിഴ്നാട് സംസ്ഥാനവും സൂപ്പര്‍വൈസറി കമ്മിറ്റിക്ക് സമര്‍പ്പിച്ചു. കേന്ദ്ര ജല കമ്മീഷനുമായി കൂടിയാലോചിച്ച് തമിഴ്‌നാട് സംസ്ഥാനം തയ്യാറാക്കിയ റൂള്‍ കര്‍വ് റിപ്പോര്‍ട്ട് ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ വിധി പ്രകാരമാണ്, അത് ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ പരിഗണനയ്ക്കായി CWC ശുപാര്‍ശ ചെയ്യുന്നു. തമിഴ്നാട് സംസ്ഥാനം സമര്‍പ്പിച്ച മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഗേറ്റ് ഓപ്പറേഷന്‍ ഷെഡ്യൂളും ഇന്‍സ്ട്രുമെന്റേഷന്‍ പ്ലാനും 09.07.2021 ന് നടന്ന യോഗത്തില്‍ കേരള സംസ്ഥാനവുമായി ചര്‍ച്ച ചെയ്യുകയും അവ സാധാരണയായി ക്രമത്തില്‍ കാണുകയും ചെയ്തു. എന്നാല്‍, തമിഴ്നാട് സംസ്ഥാനം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കേരളം വിയോജിപ്പ് രേഖപ്പെടുത്തി.

എല്ലാം കഴിഞ്ഞ് ഇപ്പോഴിതാ മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരിക്കും. ഇതില്‍ എന്താണ് സംഭവിച്ചതെന്ന് ഊഹിക്കാവുന്നതേയുള്ളൂ. കാരണം, മുഖ്യമന്ത്രിയുടെ മൗനവും, തമിഴ്‌നാട് മന്ത്രിയുടെ വാചാലതയും ഇതിനുദാഹരണമാണ്. തമിഴ്‌നാടിന് അനുകൂലമായാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന് വ്യക്തമായിക്കഴിഞ്ഞു. മരണത്തിന്റെ മുഖത്തു നോക്കിയുള്ള ജീവിതം കേരളം തുടരുക തന്നെ ചെയ്യണണെന്നതാണ് വസ്തുതയും.

CONTENT HIGHLIGHTS; Is Tamil Nadu dreaming of water bombs?: Kerala faces death as water level rises in Mullaperiyar; Who won the upper hand in the discussion of chief ministers?

Tags: WATER BOMB IN KERALAതമിഴ്‌നാട് സ്വപ്‌നം കാണുന്നത് ജലബോംബിനെയോ ?മുല്ലപ്പെരിയാറില്‍ ജലനിരപ്പുയരുമ്പോള്‍ മരണമുഖം തുറന്ന് കേരളംANWESHANAM NEWSMULLAPPERIYAR DAMMULLAYAARPERIYAARKERALA-TAMILNADU ISSUE

Latest News

ഡേറ്റിംഗ് ആപ്പ് കെണി:25 കാരിയെ ഭീഷണിപ്പെടുത്തി സ്വർണവും പണവും കവർന്നു, രണ്ടുപേർക്കെതിരെ കേസ്

മന്ത്രിസഭായോഗത്തിൽ ധന- ആരോഗ്യ വകുപ്പ് മന്ത്രിമാർ തമ്മിൽ വാക്കേറ്റം?

മന്ത്രിക്കെതിരെ ഉയർന്നത് അനാവശ്യ വിവാദം; വേടന്‍

ഹരിയാന കള്ളവോട്ട് വിവാദം:’ബ്രസീലിയൻ മോഡലിന്റെ ചിത്രമുള്ള’ 22 പേരിൽ ഒരാൾ 2022-ൽ മരിച്ചയാൾ; വെളിപ്പെടുത്തലുമായി ബന്ധുക്കൾ

സംസ്ഥാനത്ത് ഇന്ന് മുതൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies