Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

PSCയുടെ കൊള്ളയടി അംഗീകരിച്ച സര്‍ക്കാര്‍ ഖജനാവിന്റെ അവസ്ഥ മറന്നോ ?: ശമ്പളം വര്‍ദ്ധിപ്പിക്കണമെന്നു പറഞ്ഞവര്‍ പട്ടിണിയിലാണോ ?; നട്ടം തിരിയുന്ന ജനങ്ങളെ കാണുന്നില്ലേ ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 20, 2024, 01:50 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കൊള്ളയടി എന്നു പറയുമ്പോള്‍ കട്ടും മോഷ്ടിച്ചും ഉണ്ടാക്കുന്നത് എന്നര്‍ത്ഥമില്ല. എന്നാല്‍, കണ്ണില്‍നോക്കി പറ്റിച്ചെടുക്കുന്ന കൊള്ളയാണ് വിഷയം. വിലക്കയറ്റം, വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധന, കുടിവെള്ള ചാര്‍ജ്ജ് വര്‍ദ്ധന, പച്ചക്കറി തൊട്ട് പലവ്യഞ്ജനങ്ങള്‍ വരെ തീ വിലയില്‍ നട്ടം തിരിയുന്ന ജനം. വിലക്കയറ്റത്തിനൊപ്പം ഉയരാത്ത വരുമാനം. കേരളം തന്നെ പട്ടിണിക്കോലമായി നില്‍ക്കുന്നുവെന്ന് ഇപ്പോഴത്തെ ചീഫ്‌സെക്രട്ടറിയുടെ ഭര്‍ത്താവ് നേരത്തെ ചീഫ് സെക്രട്ടറിയായി ഇരിക്കുമ്പോള്‍ കോടതിയില്‍ സത്യവാങ്മൂലം കൊടുത്തിട്ടുണ്ട്. ദൈനംദിന ചെലവുകള്‍ക്കു പോലും പണമില്ലാതെ ഖജനാവില്‍ പൂച്ചപെറ്റു കിടക്കുന്നുവെന്ന് ധനമന്ത്രിയും പറഞ്ഞിട്ടുണ്ട്. ഇതേ തുടര്‍ന്ന് ട്രഷറിയില്‍ നിന്നു മാറാവുന്ന ബില്ലുകളുടെ പരിധി എത്ര തവണ മാറ്റി നിശ്ചയിച്ചെന്ന് ധനവകുപ്പിനു പോലും നിശ്ചയമില്ല. മുണ്ടുമുറുക്കി ജീവിക്കണമെന്ന് സാധാരണക്കാരോട് ആണയിച്ചു പറയുന്ന ഇടതു സര്‍ക്കാരിന് ധൂര്‍ത്താണ് മുഖ്യമെന്ന അപഖ്യാതി പരന്നിട്ട് വര്‍ഷം കുറേയായി.

ഇതുവരെ കാണാത്ത അത്രയും പ്രകൃതി ദുരന്തങ്ങളും മനുഷ്യ നിര്‍മ്മിത ദുരന്തങ്ങളും ഉണ്ടായ കാലഘട്ടമില്ല. ഇതെല്ലാം തരണം ചെയ്യാന്‍ കേരളത്തിലെ പാവപ്പെട്ടവരുടെ പണം മുതല്‍ മള്‍ട്ടീ നാഷണല്‍ കമ്പനികളുടെ കോടികള്‍ വരെ പിരിവെടുത്തിരുന്നത് മറക്കാറായിട്ടില്ല. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിച്ചും, ഡി.എ, പി.എഫില്‍ ലയിപ്പിച്ചുമൊക്കെ മാറിയും തിരിഞ്ഞും കളിച്ചാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ഇതിനിടയിലാണ് മുഖ്യമന്ത്രിയും ഔദ്യോഗിക വസതിയുടെ മോടി കൂട്ടല്‍ തൊട്ട്, സെക്യൂരിട്ടി ശക്തമാക്കല്‍ വരെയുള്ളതിന് പണം ചെലവഴിച്ചത്. ധൂര്‍ത്ത് എന്ന നിര്‍വചനത്തിലേക്ക് ഇതെല്ലാം എത്തിപ്പെട്ടത്, കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വളരെ മോശമായതു കൊണ്ടാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്.

നോക്കൂ, ഇതിനിടയില്‍ മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ ഓപ്പറേറ്റര്‍മാര്‍ക്കുള്ള ശമ്പളം, തൊട്ട് എത്രയെത്ര ധൂര്‍ത്തുകളാണ് നടന്നിരിക്കുന്നത്. ആശ്രിതര്‍ക്കും, വത്സലന്‍മാര്‍ക്കുമെല്ലാം ചോദിക്കുമ്പോള്‍ ചോദിക്കുമ്പോള്‍ ആനുകൂല്യങ്ങളും ശമ്പളവും വര്‍ദ്ധിപ്പിക്കുന്ന സര്‍വ്വരാജ്യ തൊഴിലാളി പാര്‍ട്ടിയുടെ സര്‍ക്കാരാണ് ശരി. ഇതിന്റെ തുടര്‍ച്ചയെന്നോണം ഇപ്പോള്‍ ആശ്രിത വത്സലരാൈയ പി.എസ്.സി. ചെയര്‍മാനും മെമ്പര്‍മാര്‍ക്കും ഡി.എ 246 ശതമാനം വര്‍ദ്ധിപ്പിച്ച് ഉത്തരവിറക്കിയിരിക്കുകയാണ്. കിട്ടുന്ന ശമ്പളത്തില്‍ ജീവിക്കാന്‍ കഴിയാത്ത പാവപ്പെട്ടവരാണ് പി.എസ്.സി ചെയര്‍മാനും അംഗങ്ങളുമെന്ന് കേരളത്തിലെ അതി ദരിദ്യര്‍ തിരിച്ചറിയണം.

കയറിക്കിടക്കാന്‍ ഇഠമില്ലത്തവര്‍, വിശക്കുമ്പോള്‍ മണ്ണു വാരി തിന്നുന്ന ബാല്യങ്ങള്‍, ഒരു ജോലിക്കുവേണ്ടി സെക്രട്ടേറിയറ്റ് പടിക്കലില്‍ രാപ്പകല്‍ സമരം ചെയ്യുന്നവര്‍, ജോലി കിട്ടാതെ മോഷണം നടത്തുന്ന യുവത്വം അങ്ങനെ സോഷ്യലിസം നടമാടുന്ന കേരളത്തിലാണ് പി.എസ്.സി ചെയര്‍മാനും അംഗങ്ങളും കൊടും ദാരിദ്യത്തില്‍ കഴിയുന്നത്. ഇത് തിരിച്ചറിഞ്ഞാണ്, സര്‍ക്കാര്‍ അടിയന്ത്രിമായി ഇടപെട്ട് ശമ്പളം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചതും, ഡി.എ വര്‍ദ്ധനവ് നടത്തിയത്. ഒന്നും രണ്ടുമല്ല, 246 ശതമാനമാണ് വര്‍ദ്ധനവ്. 2.26 ലക്ഷം ശംബളം വാങ്ങുന്നവന്റെയും 2.23 ലക്ഷം ശമ്പളം വാങ്ങുന്നവന്റെയും ശമ്പളം തികയുന്നില്ല എന്ന് കണ്ട് 3.5 ലക്ഷം ആക്കിയതും സര്‍ക്കാരിന്റെ കറുമയായി കാണണം.

അതും മുന്‍കാല പ്രാബല്യത്തോടെ കുടിശിക ഉള്‍പ്പെടെ പണമായി കൊടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഈ സന്തോഷ വിവരം ആദ്യം അറിയേണ്ടത്, 1600 രൂപ സാമൂഹിക പെന്‍ഷന്‍ ഇപ്പോഴും കിട്ടാത്ത 50 ലക്ഷത്തില്‍പ്പരം പട്ടിണി പാവങ്ങളാണ്. വരാണ്. ഇവര്‍ക്കൊപ്പം വര്‍ഷങ്ങളോളം DA കുടിശിക കിട്ടാത്ത പത്ത് ലക്ഷത്തിലധികം സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരുമാണ്. കഴിഞ്ഞ ജനു വരി 1 മുതല്‍ 9 ശതമാനവും ജൂലൈ 1 മുതല്‍ 7 ശതമാനവുമാണ് വര്‍ധന. ഇതോടെ ആറാം ശമ്പള പരിഷ്‌കരണ കമ്മിഷന്‍ നിശ്ചയിച്ചതനുസരിച്ചുള്ള (പ്രീ റിവൈസ്ഡ് സ്‌കെയില്‍) ആകെ ഡിഎ 246 ശതമാനമായി.

ReadAlso:

മുസ്ലീംഗള്‍ താമസിക്കുന്നിടത്ത് മതാധിപത്യമാണെന്ന് വെള്ളാപ്പള്ളി ?: ഈ നായ ചാവുന്നദിവസം കേരളജനത പടക്കം പൊട്ടിച്ച് ആഘോഷിക്കുമെന്ന് പോസ്റ്റിനു താഴെ കമന്റ് ( വീഡിയോ കാണാം)

വേടനും നാഞ്ചിയമ്മയും ജാതിവാദ പാട്ടുകാരല്ല; അവരുടെ പാട്ടുകള്‍ക്ക് അടുക്കും ചിട്ടയും തീരുമാനിക്കേണ്ടത് സവര്‍ണ്ണരല്ല ?; മനുഷ്യന്റെയും മണ്ണിന്റെയും മണമുള്ള പാട്ടുകളാണ് അവരുടേത്

കുട്ടികളെ എന്തു ചെയ്തു ? വെട്ടിയോ ?: അവാര്‍ഡുമില്ല അംഗീകരിക്കാനുമില്ലെന്ന് ചലച്ചിത്ര അക്കാദമി ?; വിമര്‍ശനവുമായി ബാലതാരം ദേവനന്ദ ?; നിലതെറ്റി മലയാള സിനിമ ?

ഗണേഷ്‌കുമാറിനോട് ഇത്ര വെറുപ്പോ ?: കുപ്പി റെയ്ഡ്, കൊളമ്പസ് അമേരിക്ക കണ്ടു പിടിച്ചപോലെയെന്ന്; എത്ര ഭാര്യയുണ്ടെടോ എന്നും വെള്ളാപ്പള്ളി നടേശന്റെ ശകാരം ?

എസ്.ടി.സി പാര്‍ട്ടി വരുമോ ?: ബി.ജെ.പിയല്ല, പുതിയ പാര്‍ട്ടിയാണ് ലക്ഷ്യം ?: നെഹ്‌റു കുടുംബത്തെ പേരെടുത്ത് വിമര്‍ശിക്കുന്ന തന്ത്രം പയറ്റി ശശി തരൂര്‍ ?: എന്താണ് എസ്.ടി.സി ?

5 ദിവസത്തെ ശമ്പളം ദുരിതാശ്വാസ നിധിയില്‍ ഒറ്റത്തവണയായി കൊടുത്ത സര്‍ക്കാര്‍ ജീവനക്കാരായ മണ്ടന്‍മാരേ നിങ്ങള്‍ മനസ്സിലാക്കണം, നിങ്ങളുടെ ഡി.എ കുടിശിക എന്തു ചെയ്യുമെന്നാണ് പറഞ്ഞിരുന്നത്. അതുപോലെയല്ല ഇത്. ഇവര്‍ക്ക് കുടിശികത്തുക പണമായി നല്‍കും.’ഇവരുടെ DA 246 ശതമാനം വര്‍ദ്ധിപ്പിച്ചതിനുള്ള കാരണമായി ഇവര്‍ പറയുന്നത്, ‘കേന്ദ്രജീവനക്കാര്‍ ക്ഷാമബത്ത വര്‍ധിപ്പിച്ചത് കണക്കിലെടുത്താണ് പി.എസ്.സി അംഗങ്ങള്‍ക്കും വര്‍ധിപ്പിച്ചത് എന്നാണ്. അപ്പോള്‍ കേരള സര്‍വ്വീസിലുള്ളവര്‍ക്ക് എന്തേ കൊടുക്കുന്നില്ല എന്നൊരു ചോദ്യമുണ്ട്. ഇതിന്റെ കൂടെയാണ് ശമ്പളം പോരെന്ന് പിഎസ്സി ചെയര്‍ മാനും മെമ്പര്‍മാരും ഒറ്റക്കെട്ടായി പറഞ്ഞിരിക്കുന്നത്. ശമ്പളം വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് പിഎസ്സി ചെയര്‍മാന്‍ കത്ത് നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയെ ഇക്കഴിഞ്ഞ ഒക്ടോബറില്‍ അറിയിച്ചിരുന്നു.

തന്റെ ശമ്പളം 3.81 ലക്ഷമായി വര്‍ദ്ധിപ്പിക്കണമെന്നാണ് പി.എസ്.സി ചെയര്‍മാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അംഗങ്ങള്‍ക്ക് 3.73 ലക്ഷം ശമ്പളം നല്‍കണമെന്നും ചെയര്‍മാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ ഡി.എ, വാഹന ബത്ത, വീട് വാടക അടക്കം 2.24 ലക്ഷം രൂപയാണ് ചെയര്‍മാന്റെ ശമ്പളം. അംഗങ്ങള്‍ക്ക് 2.19 ലക്ഷവും. കേന്ദ്ര ഡി.എ വര്‍ഷത്തില്‍ രണ്ട് പ്രാവശ്യമാണ് വര്‍ദ്ധിപ്പിക്കുന്നത്. ഇതിന് അനുസരിച്ച് ചെയര്‍മാന്റെയും അംഗങ്ങളുടെയും ശമ്പളത്തിലും വര്‍ദ്ധന ഉണ്ടാകും. പുതിയ ശമ്പളത്തിന് 2016 ജനുവരി 1 മുതല്‍ മുന്‍ കാല പ്രാബല്യവും ചെയര്‍മാന്‍ ആവശ്യപ്പെടുന്നുണ്ട്. ശമ്പള കുടി ശിക കൊടുക്കാന്‍ വേണ്ടത് 35 കോടി രൂപയാണ്. കേരളത്തില്‍ നിയമനത്തിന് വിദ്യാഭ്യാസ യോഗ്യത മാനദണ്ഡമല്ലാത്ത അപൂര്‍വ്വ പോസ്റ്റാണ് പി.എസ്.സി അംഗങ്ങളുടേത്.

സര്‍ക്കാര്‍ ജോലിക്കായി പ്യൂണ്‍ മുതല്‍ അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥരെ വരെ തെരഞ്ഞെടുക്കേണ്ട ചുമതലയുള്ളവര്‍ക്ക് വിദ്യാഭ്യാസം ഉണ്ടായിരിക്കണമെന്നില്ല എന്നതാണ് അവസ്ഥ. ഇന്റര്‍വ്യൂ ഉള്ള തസ്തികകളില്‍ ഇവരുടെ സാന്നിദ്ധ്യം ഉണ്ടാകും. ശമ്പളം കൂടാതെ ലക്ഷങ്ങളാണ് ഇന്റര്‍വ്യൂ നടത്താന്‍ വിവിധ ജില്ലകളില്‍ പോയി എന്നുപറഞ്ഞ് ഇവരുടെ പോക്കറ്റുകളിലേക്ക് പോകുന്നത്. രണ്ടാം ക്ലാസ് വിദ്യാഭ്യാസ യോഗ്യത ഉള്ളവനും സ്‌കൂളില്‍ പോകാത്തവനും പി.എസ്.സി അംഗം ആകാം എന്നതാണ് കൗതുകം. രാഷ്ട്രീയ ശുപാര്‍ശ നിയമനം ആയതു കൊണ്ട് രാഷ്ട്രീയ നേതാക്കന്‍മാരുടെ ശിങ്കിടി ആയാല്‍ പി.എസ്.സി അംഗമാകാന്‍ എളുപ്പമാണ്. പി.എസ്.സി അംഗങ്ങളുടെ എണ്ണത്തിലും കേരളം നമ്പര്‍ വണ്‍ ആണ്. 20 പി.എസ്.സി അംഗങ്ങളാണ് കേരളത്തില്‍ ഉള്ളത്. യൂണിയന്‍ പബ്ളിക്ക് സര്‍വീസ് കമ്മീഷനിലെ (യു.പി.എസ്.സി) അംഗങ്ങളുടെ എണ്ണം വെറും 9 എണ്ണം മാത്രമാണ്.

മറ്റ് സംസ്ഥാനങ്ങളിലെ പി.എസ്.സി അംഗങ്ങളുടെ എണ്ണം 

  • രാജസ്ഥാന്‍ :- 8
  • ഒറീസ :- 6
  • ആന്ധ്ര:- 8
  • ഗുജറാത്ത് :- 7
  • കര്‍ണാടക :- 13
  • തെലുങ്കാന :- 8
  • മഹാരാഷ്ട്ര :- 4
  • മധ്യപ്രദേശ് :- 5
  • തമിഴ്നാട് :- 14
  • മിസോറാം :- 3
  • അരുണാചല്‍ പ്രദേശ് :-5
  • ഛത്തീസ്ഗഡ്:- 5
  • ഉത്തരാഖണ്ഡ്:- 6
  • ഗോവ :- 2
  • സിക്കിം:- 3
  • ജമ്മു:- 8
  • ജാര്‍ഖണ്ഡ്:- 4
  • ഹിമാചല്‍ :- 3
  • ബീഹാര്‍ :- 6
  • വെസ്റ്റ് ബംഗാള്‍ :- 7
  • ആസാം :- 6
  • ത്രിപുര :- 4
  • മണിപ്പൂര്‍ :- 2

കേരളത്തില്‍ ഇത്രയും അംഗങ്ങള്‍ ഉള്ളതു കൊണ്ടാണ് PSC മെംബര്‍ ആകാന്‍ 40 ലക്ഷം രൂപ കേരളത്തില്‍ കൈകൂലി കൊടുത്തു എന്ന ആരോപണം വന്നത്. സര്‍ക്കാര്‍ ജീവനക്കാരെ സംബന്ധിച്ചിടത്തോളം കേരളത്തിലെ സിവില്‍ സര്‍വ്വീസ് ചരിത്രത്തില്‍ 2016- 2024 വരെയുള്ള കാലം കെട്ട കാലമായി രേഖപ്പെടുത്തപ്പെടുത്തുമെന്നുറപ്പാണ്. അതിന് കാരണമായി നിരത്തുന്ന നിരവധി കാര്യങ്ങളുടെ അതില്‍ ചിലത് പറയാം.

  • നിര്‍ബന്ധിത സാലറി ചലഞ്ചുകള്‍ നടത്തിയ കാലം
  • ശമ്പളം കവര്‍ന്നെടുക്കാന്‍ ഓര്‍ഡിനന്‍സിലൂടെ നിയമമുണ്ടാക്കിയ കാലം
  • ജീവനക്കാരെ ആര്‍ത്തി പണ്ടാരങ്ങളെന്ന് വിളിച്ച് പരസ്യമായി അപഹസിച്ച കാലം
  • 2018 ജനുവരി മുതല്‍ 2019 ഡിസംബര്‍ വരെ 24മാസം 16 ശതമാനംം DA കുടിശിക ആക്കിയ കാലം
  • 2021ല്‍ നടപ്പാക്കിയ ശമ്പള പരിഷ് കരണത്തോടൊപ്പം മേല്‍ 16 ശതമാനം DA അനു വദിച്ചെങ്കിലും നാളിതുവരെയും മേല്‍ 16 ശതമാനം DAയുടെ അരിയര്‍ നല്‍കാതെ മരവിപ്പിച്ച് വെച്ചിരിക്കുന്ന കാലം
  • ഭവന വായ്പ റദ്ദാക്കപ്പെട്ട കാലം
  • സര്‍വ്വീസ് വെയിറ്റേജ് ഇല്ലാതായ കാലം
  • നഗരബത്ത ഇല്ലാതായ കാലം
  • പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുമെന്ന ഉറപ്പ് മറന്ന് പുനപരിശോധനാ റിപ്പോര്‍ട്ട് പൂഴ്ത്തിവെക്കപ്പെട്ട കാലം
  • പങ്കാളിത്തപെന്‍ഷന്‍ പിന്‍വലിക്കുന്നതിന് നിയമപരമായി തടസ്സമില്ലെന്ന പുനപരിശോധനാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സുഖമായുറങ്ങുന്ന കാലം.
  • NPS ജീവനക്കാരെ പണയപ്പെടുത്തി പ്രതിവര്‍ഷം കോടികള്‍ കടമെടുക്കപ്പെടുന്ന കാലം
  • ഇന്ത്യയില്‍ എല്ലാ സംസ്ഥാനങ്ങളി ലും NPS ജീവനക്കാര്‍ക്ക് 14% Employer Share ലഭിക്കുമ്പോള്‍ കേരളത്തില്‍ മാത്രം 10 ശതമാനം ലഭിക്കുന്ന കാലം
  • കേരളത്തിലെ NPS ജീവനക്കാര്‍ക്ക് മാത്രം DCRG ലഭിക്കാത്ത കാലം
  • സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പുനസ്ഥാ പിക്കപ്പെടാത്ത കാലം
  • ‘UPSനെ കുറിച്ച് കമാന്ന് ഉരിയാടാത്ത കാലം
  • 2021ല്‍ നടപ്പാക്കിയ 2019 ജൂലൈ മുതലുള്ള വേതന ബാക്കിയായ ശമ്പള പരിഷ്‌കരണ അരിയറിന് ഇന്നും മാനം നോക്കിയിരിക്കുന്ന കാലം
  • അഞ്ച് കൊല്ലമായി ആകാശത്ത് മാത്രം കാണാന്‍ കഴിയും വിധം ലീവ് സറണ്ടര്‍ അരൂപിയായി പരിണമിക്കപ്പെട്ട കാലം.
  • കള്ളപ്പിരിവിന് മാത്രമായി ചുരുങ്ങിയ മെഡിസെപ്പെന്ന ഇന്‍ഷുറന്‍സ് തട്ടിപ്പിന് ജീവനക്കാര്‍ കൂട്ടത്തോടെ വിധേയമാ കുന്ന കാലം
  • 2024 ജൂലൈ മുതല്‍ ലഭിക്കേണ്ട ശമ്പള പരിഷ്‌കരണത്തിന് ശമ്പള കമ്മീഷനെ നിയമിക്കാന്‍ പോലും മറവി ബാധിച്ചിരിക്കുന്ന കാലം
  • 2021 ജനുവരി മുതല്‍ ലഭിക്കേണ്ട 2% DA 2024 ഏപ്രില്‍ മുതല്‍ മാത്രം അനുവദിച്ച് 39 മാസത്തെ അരിയര്‍ ഇല്ലാതാക്കിയ കാലം.
  • 2021 ജൂലൈ മുതല്‍ ലഭിക്കേണ്ട 3% DA 2024 ഒക്ടോബര്‍ മുതല്‍ മാത്രം അനുവദിച്ച് 39മാസത്തെ അരിയര്‍ ആവിയാക്കിയ കാലം
  • ക്ഷാമബത്താ ഉത്തരവുകളില്‍ പ്രഖ്യ പിക്കപ്പെടുന്ന ക്ഷാമബത്താ ഗഡുവി െന്റെ കാലയളവ് മനപ്പൂര്‍വ്വം ഒളിച്ച് വെച്ച് ജീവനക്കാരുടെ കേന്ദ്ര നിരക്കിലെ ക്ഷാമബത്താ പ്രാബല്യ അവകാശം ഇല്ലാതാക്കിയ കൊടിയ വഞ്ചനയുടെ കാലം
  • IAS/IPS/ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ ക്ക് കുടിശ്ശിക ഇല്ലാതെ ക്ഷാമബത്ത നല്‍കിയും അരിയര്‍ പണമായി നല്‍കിയും സിവില്‍ സര്‍വ്വീസില്‍ ഇരട്ട നീതി സൃഷ്ടിച്ച കാലം
  • ആറ് ഗഡു ക്ഷാമബത്ത (19% DA) കുടിശ്ശികയാക്കി ജീവനക്കാരുടെ അഞ്ചിലൊന്ന് പ്രതിമാസ ശമ്പളം കവര്‍ച്ച ചെയ്യപ്പെടുന്ന കാലം

സര്‍ക്കാര്‍ ജീവനക്കാരെ ഇങ്ങനെയൊക്കെ ദ്രോഹിക്കുമ്പോഴാണ് ഈ PSC ചെയര്‍മാനും മെംബര്‍മാര്‍ക്കും DA 246 ശതമാനം കൂട്ടി കുടിശിക പണമായി കൊടുക്കാനായി ഉത്തരവിട്ടിരിക്കുന്നത് എന്ന് ഓര്‍മ്മിക്കേണ്ടത് ആവശ്യമാണ്.

CONTENT HIGHLIGHTS; Has the government that accepted the looting of PSC forgotten the state of the exchequer?: Are those who asked for a salary increase starving?; Don’t you see the people turning their heads?

Tags: DA INCREESESALARY HIKEANWESHANAM NEWSPSC CHAIRMAN IN KERALAPSC MEMBERS IN KERALA

Latest News

തെരുവുനായ്ക്കൾക്ക് തീറ്റ നൽകുന്നതിന് നിയന്ത്രണമോ? സുപ്രീം കോടതിയുടെ നിർണായക ഉത്തരവ് ഇന്ന്

കുതിരാനിൽ ഇറങ്ങിയ ഒറ്റയാനെ തുരത്താൻ അടിയന്തര ദൗത്യം; കുങ്കികളെ എത്തിച്ചു

വർക്കല ട്രെയിൻ ആക്രമണം; ശ്രീക്കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

സ്വർണ്ണക്കൊള്ള കേസ്; അറസ്റ്റിലായ കെ എസ് ബൈജുവിനെ ഇന്ന് കോടതിയിൽ ഹാജരാകും

വ്യാപാരക്കരാറിന് മുമ്പേ സൗഹൃദം ഊട്ടിയുറപ്പിക്കാൻ ട്രംപ് ഇന്ത്യയിലേക്ക്; മോദിയെ പുകഴ്ത്തി: ‘അദ്ദേഹം മഹാൻ, എൻ്റെ സുഹൃത്ത്’

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies