Agriculture

സൂഷ്മ പോഷകങ്ങൾ പരിചയപ്പെടുത്തി വിദ്യാർത്ഥികൾ മാതൃകകളായി!

കോയമ്പത്തൂർ: അമൃത അഗ്രിക്കൾച്ചറൽ കോളേജിലെ വിദ്യാർത്ഥികളും കൃഷി വിജ്ഞാന കേന്ദ്രത്തിലെ ഉദ്യോഗസ്ഥരും ചേർന്ന് തക്കാളിചെടികൾക്ക് വേണ്ടിയുള്ള സൂഷ്മപോഷകങ്ങൾ വടപുദൂർ പഞ്ചായത്തിലെ കർഷകർക്ക് പരിചയപ്പെടുത്തി. റൂറൽ അഗ്രിക്കൾച്ചറൽ വർക്ക് എക്സ്പീരിയൻസ് (RAWE)ഇൻറെ ഭാഗമായി വിദ്യാർത്ഥികളും കോളേജ് ഡീൻ ഡോ.സുധീഷ് മണാലിൽ അദ്ധ്യാപകരായ ഡോ.പി ശിവരാജ്, ഡോ.ഇ.സത്യപ്രിയ, ഡോ എം.ഇനിയകുമാർ, ഡോ. കെ.മനോന്മണി, ഡോ.എം.പ്രാൺ എന്നിവരുടെ നേതൃത്വത്തിൽ അർക്ക മൈക്രോന്യൂട്രിയന്റിനെ പറ്റി കർഷകരിൽ ബോധവൽക്കരണം സൃഷ്ടിക്കാനും കുട്ടികൾക്ക് കഴിഞ്ഞു. അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് കൃഷിയിലെ നൂതന സാദ്ധ്യതകൾ അവതരിപ്പിക്കുകയും അതോടൊപ്പം പരുത്തിച്ചെടികളിൽ കോപ്പർഓക്സിക്ലോറൈഡ്, കാർബെൻഡസിം, പ്രോപിക്കോണസോൾ എന്നിവയുടെ ഓൺ ഫാം ട്രയലുകൾ നടത്തുവാനും ഈ പരിപാടിയിലൂടെ കുട്ടികൾക്ക് സാധിച്ചു.

Latest News