കോയമ്പത്തൂർ: അരസംപാളയം അമൃത കാർഷിക കോളേജിലെ വിദ്യാർഥികൾ റൂറൽ അഗ്രിക്കൾച്ചറൽ വർക്ക് എക്സ്പീരിയൻസിന്റെ ഭാഗമായി വടപുടൂർ പഞ്ചായത്തിലെ കർഷകർക്ക് വേണ്ടി പങ്കാളിത്ത ഗ്രാമീണ വിലയിരുത്തൽ സങ്കടിപ്പിച്ചു. വിലയിരുത്തലിന്റെ ഭാഗമായി തക്കാളിയുടെ വിലകുറവാണ് കർഷകർ നേരിടുന്ന പ്രധാന പ്രശ്നമായി കണ്ടെത്തിയത്. അതോടൊപ്പം തന്നെ ഗ്രാമത്തിന്റെ മൊബിലിറ്റി മാപ്പ് കർഷകർ വിദ്യാർഥികൾക്ക് ചിത്രീകരിച്ചു. കോളേജ് ഡീൻ ഡോ.സുധീഷ് മണാലിൽ, അധ്യാപകരായ ഡോ.പി ശിവരാജ്, ഡോ.ഇ.സത്യപ്രിയ, ഡോ എം ഇനിയാകുമാർ, ഡോ.കെ മനോന്മണി, ഡോ.എം പ്രാൺ എന്നിവർ പങ്കെടുത്തു.