വടച്ചിത്തൂർ : കോയമ്പത്തൂർ അമൃത അഗ്രിക്കൾച്ചറൽ കോളേജിലെ വിദ്യാർത്ഥികൾ നാലാം വർഷത്തിലെ RAWE യുടെ ഭാഗമായാണ് ഡെമോൺസ്ട്രേഷൻ നടത്തിയത്. ഇരുപതോളം കർഷകർ പങ്കെടുത്ത പരിപാടിയിൽ ബോർഡാക്സ് മിശ്രിതത്തിന്റെ ഉപയോഗം,വെള്ളീച്ചകളെ തുരത്താനുള്ള വഴികൾ , വെള്ളം മണ്ണിൽ സംഭരിച്ചു വയ്ക്കാനുള്ള മാർഗങ്ങൾ ,സോളാർ ഡ്രയറിന്റെ ഉപയോഗം, സോയിൽ ഹെൽത്ത് കാർഡിന്റെ ആവശ്യകത എന്നിവയെക്കുറിച്ച് വിവരിച്ചു.
ബോർഡാക്സ് മിശ്രിതം തെങ്ങുകളിൽ ഉപയോഗിക്കാനുള്ള അവസരവും കർഷകർക്ക് നൽകി.കൂടാതെ റോക്കർ സ്പ്രയറിന്റെ പ്രവർത്തനം കർഷകർക്കായി പ്രദർശിപ്പിച്ചു. അമൃത കോളേജ് ഡീൻ ഡോ.സുധീഷ് മണാലിൽ, കോർഡിനേറ്റർ ഡോ.ശിവരാജ് പി,മറ്റു അധ്യാപകരായ ഡോ.മണിവാസഗം വി.എസ്, ഡോ.കറുപ്പസാമി വിക്രമൻ ,ഡോ.ശബരീശ്വരി വി എന്നിവർ നേതൃത്വം നൽകി.വിദ്യാർത്ഥികളായ അഞ്ജലി, യമുന , അഭിരാമി ,കൃഷ്ണപ്രിയ, മധുശ്രീ, അരുൾമൊഴി,അജയ് പ്രവീൺ, ശ്രീരാജ്, അഭിജിത്, എറിക്, ശ്രീദർശൻ എന്നിവർ പങ്കെടുത്തു.
content highlight: Students demonstrate to farmers