Explainers

മാധ്യമ പ്രവര്‍ത്തനം ദുസ്സഹമാകുന്ന കാലം: സര്‍ക്കാര്‍ ഗുമസ്തപ്പണിയാണോ മാധ്യമ പ്രവര്‍ത്തനം; വാര്‍ത്തയുടെ സ്രോതസ്സറിയാന്‍ വെമ്പുന്നവര്‍ ഏകാധിപതികള്‍, അവര്‍ക്ക് ജനാധിപത്യം വഴങ്ങില്ല

ഇത് ആദ്യമായല്ല, മാധ്യമ പ്രവര്‍ത്തകരോട്് വാര്‍ത്ത ലഭിച്ച സ്രോതസ്സറിയാനുള്ള നീക്കം നടത്തുന്നത്. സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.എം ബഷീറിന്റെ കൊലപാതകവും അതേതുടര്‍ന്ന് ഇതുവരെ കേസിനുണ്ടായ മാറ്റങ്ങളും ശ്രീറാം വെങ്കിട്ട രാമന്‍ എന്ന ഐ.എ.എസുകാരന്റെ നിലയും എന്താണെന്ന് നോക്കിയാല്‍ സര്‍ക്കാരിന്റെ മാധ്യമ സ്‌നേഹം കൃത്യവും വ്യക്തവുമാകും. പകല്‍പോലെ ഒരാള്‍ കുറ്റം ചെയ്തുവെന്ന് മനസ്സിലായിട്ടും ഇരയ്‌ക്കൊപ്പം ചേര്‍ന്നു നിന്നു കൊണ്ട് വേട്ടക്കാരനെ സംരക്ഷിച്ച ചരിത്രം സര്‍ക്കാരിനുണ്ട്. ഇത് ഇന്നത്തെ സര്‍ക്കാര്‍ നാളത്തെ പ്രതിപക്ഷമാകുമ്പോള്‍ പൊള്ളിക്ക തന്നെ ചെയ്യും.

ഇപ്പോവിതാ മാധ്യമം ദിനപത്രത്തില്‍ വന്ന വാര്‍ത്തയുടെ പേരില്‍ ക്രൈംബ്രാഞ്ച് കേസെടുത്തിരിക്കുന്നു. വിചിത്രമായ കേസാണ് എടുത്തിരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകന്‍ പറയേണ്ട കാര്യം ഇതാണ്. വാര്‍ത്ത നല്‍കിയതാരാണ്. എവിടുന്നാണ് കിട്ടയത്. വാര്‍ത്ത തന്നയാളെ പറയുക. എത്ര വിചിത്രമായിരിക്കുന്നു. ഏകാധിപതികള്‍ പണ്ടും ഇപ്പോഴും ചെയ്യുന്ന ജോലിയും ഇതാണ്. തങ്ങള്‍ക്കെതിരേ ആരാണോ പറയുന്നത്, അയാളെ ഇല്ലാതാക്കുക. പിന്നീടൊരിക്കലും തങ്ങള്‍ ചെയ്യുന്ന കൊള്ളരുതായ്മകള്‍ പുറത്തേക്കു വരാതാക്കുക. ഇതാണ് ഇപ്പോഴും നടക്കുന്നത്. ജനകീയ ജനാധിപത്യത്തില്‍ ഏകാധിപതികളാകുന്നതെങ്ങനെ എന്നാണ് ഇടതുപക്ഷം പഠിപ്പിക്കുന്നത്.

സ്വേച്ഛാധിപത്യവും, ഏകാധിപത്യ ഭരണവും ഇല്ലാതാക്കി ജനങ്ങള്‍ തിരഞ്ഞെടുക്കുന്നവര്‍ ഭരിക്കുന്ന ഇടങ്ങളെ തിരിച്ച ഏകാധിപത്യ ഭരണമാക്കാനുള്ള ശ്രമമാാണ് നടക്കുന്നത്. ഭരിക്കുന്നവര്‍ക്ക് തെറ്റൊന്നും സംഭവിക്കില്ല. അഥവാ സംഭവിച്ചാല്‍ അത് സ്വയം തിരുത്തിക്കൊള്ളും. ആരും തിരുത്തിുക്കാന്‍ വരേണ്ടതില്ല. പ്രത്യേകിച്ച് മാധ്യമങ്ങള്‍. പി.എസ്.സിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തുവെന്ന വാര്‍ത്ത സര്‍ക്കാരിനെ അപമാനിക്കാനല്ല മാാധ്യമം പ്രസിദ്ധീകരിച്ചത്. അത് പുറംലോകമറിയേണ്ട കാര്യമാണ്. രഹസ്യമായി ചെയ്യേണ്ട കാര്യവുമല്ല. ജോലിയില്ലാത്തവര്‍ ആശ്രയിക്കുന്ന ഇടമാണ് പി.എസ്.സി. അതിന്റെ സുതാര്യതയാണ് ജനങ്ങളുടെ വിശ്വാസം.

അവിടെ നടക്കുന്ന നല്ലതും മോശവും എല്ലാം ജനം അറിയണം. അതാണ് മാധ്യമം റിപ്പോര്‍ട്ടറിലൂടെ പുറംലോകമറിഞ്ഞത്. ഇങ്ങനെ സര്‍ക്കാര്‍ മൂടി വെച്ച എംത്രയെത്ര വാര്‍ത്തകളാണ് മാധ്യമങ്ങളും പ്രതിപക്ഷവും പുറത്തു കൊണ്ടുവന്നതും സര്‍ക്കാരിനെ പിന്തിരിപ്പിച്ചതും. തൃശൂര്‍ പൂരം കലക്കല്‍ വാര്‍ത്തയും, സ്വര്‍ണ്ണക്കടത്ത് സംഘത്തിന്റെ വാര്‍ത്തയുമടക്കം മാധ്യമങ്ങളാണ് പുറത്തു കൊണ്ടുവന്നത്. അപ്പോഴൊക്കെ സര്‍ക്കാര്‍ എടുത്ത നിലപാട് മാധ്യമങ്ങളെ പുലഭ്യം പറഞ്ഞ് ഇല്ലാതാക്കലായിരുന്നു. മാാധ്യമങ്ങള്‍ പറയുന്നതൊന്നും ശരിയല്ലെന്ന് വരുത്തി തീര്‍ക്കാനുള്ള വ്യഗ്രതായിരുന്നു കണ്ടത്.

സി.പി.എമ്മിന്റെ മാധ്യമ വിരോധം പ്രത്യക്ഷമാണ്. എന്നാല്‍, വലതുപക്ഷ മാധ്യമങ്ങള്‍ എന്ന ലേബലുള്ള മാധ്യമങ്ങള്‍ക്ക് ഇടതുപക്ഷത്തിന്റെ രാഷ്ട്രീയത്തോട് വിയോജിപ്പുണ്ടാകും. അവര്‍ ആക്രമിക്കുകയും ചെയ്‌തേക്കാം. എന്നാല്‍, എല്ലാ മാധ്യമങ്ങളുടേയും അജണ്ട ഇടതുപക്ഷത്തെ ആക്രമിക്കലല്ല എന്നു മനസ്സിലേക്കേണ്ടതുണ്ട്. മറ്റൊന്ന്, എല്ലാ മാധ്യമ പ്രവര്‍ത്തകരും ഇടതുപക്ഷ ആശയത്തെ ഇല്ലാതാക്കാന്‍ കച്ചകെട്ടി ഇറങ്ങിയവരുമല്ല. തെറ്റു കണ്ടാലോ, നല്ല സ്‌റ്റോറികള്‍ കിട്ടിയാലോ, അവരുടെ സോഴ്‌സിനെ വിശ്വസിച്ച് ജനങ്ങലിലേക്കെത്തിക്കാന്‍ ശ്രമിക്കാറുണ്ട്. അതു മാത്രമാണ് ശരിയും.

അല്ലാതെ ആരുടെയും അച്ചാരം വാങ്ങി വാര്‍ത്ത കൊടുക്കുന്നവരല്ല മാധ്യമ പ്രവര്‍ത്തകര്‍. ഇത് മനസ്സിലാക്കണണെങ്കില്‍ എല്ലാ മാസവും കൃത്യമായി ശമ്പളം വാങ്ങാനാകാതെ ജോലി ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകരെ മനസ്സിലാക്കാന്‍ ശ്രമിക്കണം. മാധ്യമങ്ങള്‍ക്ക് രാഷ്ട്രീയമുണ്ടോ എന്ന ചോദ്യത്തിനും ഉത്തരമുണ്ട്. നിങ്ങളുടെ രാഷ്ട്രീയമല്ല, മാധ്യമ പ്രവര്‍ത്തകരുടെ രാഷ്ട്രീയം. ഒരു സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ ആ സര്‍ക്കാരിന്റെ പോരായ്മ മാത്രമാമായിരിക്കും മാധ്യമങ്ങള്‍ ഫോക്കസ് ചെയ്യുക. അല്ലാതെ സര്‍ക്കാരിനെ വിട്ടിട്ട്, പ്രതിപക്ഷത്തിന്റെ പോരായ്മ നോക്കാനാകില്ല. അതല്ല ശരിയും.

ജനങ്ങളോട് അക്കൗണ്ടബിളിറ്റി ഉള്ളത് സര്‍ക്കാരിനാണ്. മന്ത്രിമാര്‍ക്കാണ്. അവര്‍ ഭരിക്കുന്ന വകുപ്പുകള്‍ക്കാണ്. അതുകൊണ്ടു തന്നെ സര്‍ക്കാരുമായി ബന്ധപ്പെട്ടുള്ള ഏതെങ്കിലും കാര്യങ്ങളില്‍ വീഴ്ചയുണ്ടെങ്കില്‍ അത് വാര്‍ത്തയാകും. ആ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ തെറ്റു തിരുത്തി സ,ര്‍ക്കാര്‍ മുന്നോട്ടു പോകും. അഥവാ ആ വാര്‍ത്തയില്‍ കഴമ്പില്ലെങ്കില്‍ വാര്‍ത്തയ്‌ക്കെതിരേ പ്രസ്താവന ഇറക്കുകയോ, നിയമനടപടി എടുക്കുകയോ ചെയ്യാം. സര്‍ക്കാര്‍ എന്നാല്‍, ഇരുമ്പു മറയല്ല. അത്, ജനങ്ങളുടെ പ്രിതബിംബമാണ്. അപ്പോള്‍ അവിടെ ഒന്നും ഒളിച്ചു കടത്താനോ, ഒളിച്ചു വെയ്ക്കാനോ കഴിയില്ല. അഥവാ ഒലിച്ചു വെയ്ക്കുന്നുണ്ടെങ്കില്‍ അത് പുറത്തു വരിക തന്നെ ചെയ്യും.

വാര്‍ത്തയുടെ സ്രോതസ്സ് അറിയേണ്ട ആവശ്യം സര്‍ക്കാരിനോ, പോലീസിനോ ഇല്ല എന്നതാണ്. വാര്‍ത്ത സത്യമാണോ എന്നു മാത്രമാണ് അറിയേണ്ടത്. വാര്‍ത്ത സത്യമാണെങ്കില്‍ അതിന്‍മേല്‍ നടപടി എടുക്കുകയാണ് വേണ്ടത്. ഇപ്പോള്‍ത്തന്നെ സര്‍ക്കാരിനെതിരേ എത്രയോ വാര്‍ത്തകളാണ് പുറത്തു വന്നിരിക്കുന്നത്. അതിനെയെല്ലാം ഇടതുപക്ഷ രാഷ്ട്രീയ പാര്‍ട്ടി പ്രതിരോധിക്കുന്നുണ്ട്. വാര്‍ത്തയെ നിഷേധിക്കാം, വാര്‍ത്തയെ അവഗണിക്കാം. എന്നാല്‍, വാര്‍ത്ത ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകരെ ഇല്ലായ്മ ചെയ്യാമെന്ന് ചിന്തിക്കുന്നത് ഏകാധിപതികള്‍ തന്നെയാണ്. അത് ഇവിടെ നടത്താന്‍ പാടില്ല. കാരണം, ഇത് ജനാധിപത്യ രാജ്യമാണ്.

CONTENT HIGH LIGHTS; Times of media work become difficult: Is media work government clerical work; Those who want to know the source of the news are dictators, and democracy will not yield to them

Latest News