കേരളത്തിന്റെ മണ്ണില്‍ താമര വിരിയിക്കാനുള്ള നിതാന്ത ശ്രമത്തിന്റെ ഭാഗമായുള്ള നീക്കങ്ങള്‍ക്ക് BJP തയ്യാറെടുക്കുകയാണ്. ഇനി തദ്ദേശ തെരഞ്ഞെടുപ്പാണ് ലക്ഷ്യം. ഇതിനു മുന്നോടിയായി സംഘടനയെ ശക്തമാക്കാന്‍, സംസ്ഥാനത്തെ റവന്യു ജില്ലകളെ 30 സംഘടനാ ജില്ലകളായി ബി.ജെ.പി വിഭജിച്ചിരിക്കുകയാണ്. പത്തനംതിട്ട, വയനാട്, കാസര്‍കോട് എന്നീ ജില്ലകള്‍ ഒഴികെയുള്ള ജില്ലകളെയാണ് വിഭജിച്ചത്. ഇതില്‍, തിരുവനന്തപുരം, തൃശ്ശൂര്‍, എറണാകുളം, മലപ്പുറം, കോഴിക്കോട് എന്നീ അഞ്ച് ജില്ലകളെ മൂന്നാക്കിയാണ് വിഭജിച്ചിരിക്കുന്നത്. മറ്റ് ജില്ലകളെ രണ്ടായി വിഭജിച്ചു. നേരത്തെ, നിയമസഭാ മണ്ഡലങ്ങളെ ബി.ജെ.പി. രണ്ടായി വിഭജിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ഇപ്പോഴത്തെ നീക്കം. സംസ്ഥാനത്തെ പത്ത് ലക്ഷം ജനസംഖ്യയുള്ള മേഖലകളെ ജില്ലയായി പരിഗണിച്ച് 31 ജില്ലാ കമ്മിറ്റികള്‍ രൂപവത്കരിക്കാന്‍ പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചിരുന്നു. അഞ്ച് ജില്ലകള്‍ക്ക് മൂന്ന് ജില്ലാ പ്രസിഡന്റുമാര്‍ വീതമുണ്ടാകുമെന്നായിരുന്നു വിവരം. തിരുവനന്തപുരം, തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ഭരണം പിടിക്കാനാണ് ബി.ജെ.പി. ലക്ഷ്യം. ഓരോ നിയമസഭാ മണ്ഡലങ്ങളെയും രണ്ട് സംഘടനാ മണ്ഡലങ്ങളായും വിഭജിച്ചിട്ടുണ്ട്. ഇതോടെ 140 നിയമസഭാ മണ്ഡലങ്ങള്‍ക്ക് കീഴില്‍ 280 സംഘടനാ മണ്ഡലങ്ങളും ഇനി ബിജെപിക്ക് കേരളത്തില്‍ ഉണ്ടാകും. അതേസമയം നിലവിലുള്ള ബിജെപിയുടെ ജില്ലാ സെക്രട്ടറിമാരും ജില്ലാ കമ്മറ്റികളും തുടര്‍ന്നും ഉണ്ടാകുമോ എന്നതില്‍ വ്യക്തതയില്ല.
12.53 ലക്ഷം വോട്ടര്‍മാരുള്ള മലപ്പുറം വെസ്റ്റ് ആണ് ഏറ്റവും അധികം വോട്ടര്‍മാരുള്ള സംഘടനാ ജില്ല. 3.58 ലക്ഷം വോട്ടര്‍മാരുള്ള ഇടുക്കി നോര്‍ത്ത് ആണ് ഏറ്റവും കുറവ് വോട്ടര്‍മാരുള്ള സംഘടനാ ജില്ല. ഇങ്ങനെ കണക്കെടുത്ത് ജില്ലകളെ സംഘടനാ തലത്തില്‍ വിഭജിച്ച് ജില്ലാ അധ്യക്ഷന്‍മാരെ കൂട്ടാന്‍ BJPക്ക് തോന്നുന്നത് എന്തു കൊണ്ടായിരിക്കും. സംഘടനയിലേക്ക് വരുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതു കൊണ്ടും, സംഘടനയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനു വേണ്ടിയുമാണിത്. തദ്ദേശ തെരഞ്ഞെടുപ്പിലൂടെ സംംഘടനയുടെ ശക്തി വീണ്ടും വര്‍ദ്ധിക്കുമെന്ന കണക്കുകൂട്ടലുമുണ്ട്.
തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം പിടിക്കാന്‍ കഴിയുമെന്നു തന്നെയാണ് BJP വിശ്വസിക്കുന്നത്. നിലവില്‍ BJP പ്രതിപക്ഷമാണ്. കോര്‍പ്പറേഷന്‍ വാര്‍ഡുകളില്‍ വരും ദിവസങ്ങളില്‍ പിടി മുറുക്കുന്നതോടെ കൂടുതല്‍ വാര്‍ഡുകളില്‍ പ്രതീക്ഷയുണ്ടാകും. ഇപ്പോഴുള്ള വാര്‍ഡുകളില്‍ ഭരണം നിലനിര്‍ത്താനും കഴിയുമെന്നാണ് കണക്കു കൂട്ടല്‍. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി തെരഞ്ഞെടുപ്പു കളം പിടിക്കുക എന്നതാണ്് BJPയുടെ ലക്ഷ്യം. പുതുതായി പാര്‍ട്ടി അംഗത്വമെടുത്ത എല്ലാപേരെയും BJP തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലേക്ക് ഇറക്കിയേക്കുമെന്നും സൂചനയുണ്ട്.
നിലവില്‍ കൗണ്‍സിലര്‍മാര്‍ ആയിരിക്കുന്ന എല്ലാവരെയും വീണ്ടും അതേ വാര്‍ഡില്‍ മത്സരിപ്പിക്കും. പുതിയ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനും നീക്കമുണ്ട്. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വോട്ട് വര്‍ദ്ധിപ്പിക്കുകയും, സ്ഥാനാര്‍ത്ഥകളെ വിജയിപ്പിച്ചെടുക്കാനുമുള്ള നീക്കവും നടത്തുന്നുണ്ട്. അതിനായാണ് ജില്ലകളില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി വിഭജനം നടത്തിയിരിക്കുന്നത്.
CONTENT HIGHLIGHTS; Is BJP preparing to win local elections? : Assembly elections are also targeted through this; the move is to get black candidates on the ground beforehand