Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

നവകേരളാ ബസ്‌കൊണ്ട് KSRTCക്ക് എന്തുലാഭം: ജീവനക്കാര്‍ ശമ്പളംകിട്ടാതെ പണിയെടുക്കുമ്പോഴാണ് മന്ത്രിമാരുടെ ടൂറിന് കോടികള്‍ മുടക്കി ബസ് വാങ്ങിയത്; 2023ലെ ഏറ്റവും വലിയ ധൂര്‍ത്തിനെ ഇനിയും വിമര്‍ശിക്കും, ലാഭമുണ്ടാക്കി കാണിക്കും വരെ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 27, 2024, 12:26 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഗതാഗതവകുപ്പിന്റെ അധിപന്‍ ഗണേശന്‍ മന്ത്രീ, നവകേരളാ ബസിനെ കുറിച്ചൊക്കെ പറയുമ്പോള്‍ അല്‍പ്പമൊന്നു സൂക്ഷിച്ചു പറയുന്നതായിരിക്കും നല്ലത്. ആ ബസിനെ കറിച്ചും, ബസ് വാങ്ങിയത് എന്തിനാണെന്നുമൊക്കെ നല്ലപോലെ അറിയാവുന്ന മലയാളികള്‍ പറയുന്നൊരു കാര്യമുണ്ട്. അയ്യോ!! അതൊന്നും ഓര്‍മ്മിപ്പിക്കല്ലേ എന്ന്. കാരണം, കടംകേറി കുത്തുപാളയെടുത്ത് KSRTC ജീവനക്കാര്‍ക്ക് മാസത്തില്‍ രണ്ടു തവണയായി ശമ്പളം മുറിച്ചു നല്‍കിയിരുന്ന കാലത്ത് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പരിവാര സമേതം കേരളം കറങ്ങാന്‍ വാങ്ങിയതാണ് ഈ ബസ്. 2023ലെ ഏറ്റവും ചെലവേറിയതും, ഒരു ഗുണവും ജനങ്ങള്‍ക്കില്ലാതെ പോയതുമായ ഒരു പദ്ധതിയാണ് നവകേരളാ ബസ്.

ഇതിന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് മന്ത്രി ഗണേഷ്‌കുമാര്‍ ഫേസ്ബുക്കില്‍ ഇട്ടൊരു ഫോട്ടോയും കുറിപ്പുമാണ് ചര്‍ച്ചയാകുന്നത്. മന്ത്രി പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്. ‘ വിമര്‍ശകരുടെ വായടപ്പിച്ച് കൂടുതല്‍ കരുത്തോടെ മുന്നോട്ട്’ എന്നാണ്. 2023 നവംബര്‍ 18 മുതല്‍ 24 വരെയായിരുന്നു നവകേരള സദസ്സ് എന്ന മുഖ്യമന്ത്രിമാരുടെയും മന്ത്രിമാരുടെയും ടൂര്‍ പ്രോഗ്രാം സംഘടിപ്പിച്ചത്. സ്‌കൂളുകളില്‍ നിന്നും വിനോദയാത്രയ്ക്കു പോകുമ്പോള്‍ ആധുനിക സൗകര്യങ്ങളുള്ള ടൂറിസ്റ്റ് ബസ് ബുക്ക് ചെയ്യാറുണ്ട്. എന്നാല്‍, മന്ത്രിമാരുടെ ടൂറിനുവേണ്ടി ഒരു ബസ് തന്നെ വാങ്ങുകയായിരുന്നു. ഒന്നരക്കോടി രൂപയുടെ ആഡംബര ബസ്.

ജനങ്ങളുടെ നികുതിപ്പണം കൊണ്ട് വാങ്ങുന്ന ഓരോ വസ്തുക്കള്‍ക്കും കാര്യ-കാരണ സഹിതം മറുപടി പറയേണ്ട ജനപ്രതിനിധികള്‍ ഈ ടൂര്‍ പ്രോഗ്രാമിനെ ജനകീയ പരിപാടിയെന്നാണ് ഉദ്‌ഘോഷിച്ചത്. അന്ന് ഗതാഗതമന്ത്രി, ആന്റണി രാജു ആയിരുന്നു. അദ്ദേഹം ഈ ചരിത്ര യാത്രയും KSRTCക്ക് ഇങ്ങനെയൊരു ബസ് സംഭാവന ചെയ്ത് കടം കയറ്റിയുമാണ് മന്ത്രിപദം വിട്ടത്. ആ ബസിനെ കുറിച്ച് ഇപ്പോഴത്തെ ഗതാഗതമന്ത്രി പറയുന്നത്, വിമര്‍ശകരുടെ വായടപ്പിച്ച് കൂടുതല്‍ കരുത്തോടെ മുന്നോട്ട് എന്നാണ്. മന്ത്രിയോ ചോദിക്കാനുള്ളത്, ഈ വിമര്‍ശകര്‍ എന്നു പറയുന്നവര്‍ ആരാണ്. ഈ നാട്ടില്‍ നികുതി കൊടുത്ത് ജീവിക്കുന്നവര്‍ തന്നെയല്ലേ.

അതോ പ്രതിപക്ഷത്തെയാണോ പറയുന്നത്. മന്ത്രീ, നവകേരളാ യാത്ര കഴിഞ്ഞ് ഈ ബസ് എന്തു ചെയ്തിരുന്നുവെന്ന് ഓര്‍മ്മയുണ്ടോ ?. ഓരോ ദിവസത്തെയും കണക്കെടുപത്തു നോക്കൂ. KSRTCക്കു വേണ്ടി ഒരു ബസ് കോടികള്‍ മുടക്കി വാങ്ങിയാല്‍ എന്താണ് ചെയ്യുന്നത്. ആ ബസ് ഓടിക്കാതെ ഇട്ടിരുന്നാല്‍, വിമര്‍ശിക്കില്ലേ. മന്ത്രിമാര്‍ക്കു പോകാന്‍ ബസ് വാങ്ങണമായിരുന്നോ. KSRTCയുടെ എത്രയോ ലക്ഷ്വറി ബസുകള്‍ ഉണ്ടായിരുന്നു. എന്നിട്ടും പുതിയ ബസ് വാങ്ങി. അതിനെ വിമര്‍ശിച്ചവരോട് സര്‍ക്കാര്‍ പറഞ്ഞത്, അസൂയകൊണ്ടും, കണ്ണുകടി കൊണ്ടുമാണ് വിമര്‍ശിക്കുന്നതെന്നാണ്. നോക്കൂ, 2023 നവംബറില്‍ നവകേരളാ സദസ്സ് നടക്കുന്ന മാസം KSRTC ജീവനക്കാര്‍ക്ക് ശമ്പളം കിട്ടിയത് എന്നാണ്?. എങ്ങനെയാണ്?.

ഈ ചോദ്യം പ്രസ്‌കതമല്ലേ. KSRTCയിലെ സര്‍വ്വീസുകള്‍ കൃത്യമായി ഓടിക്േകാന്‍ ബസുകള്‍ ഇല്ലാതിരിക്കുകയും, കട്ടപ്പുറത്തെ ബസുകള്‍ നിരത്തിലിറക്കാന്‍ കഴിയാതിരിക്കുകയും ചെയ്യുന്ന സമയത്താണ്, മന്ത്രിമാര്‍ക്കു സഞ്ചരിക്കാന്‍ പുതിയൊരു സ്‌പെഷ്യല്‍ ബസിറക്കിയത്. ഇത് KSRTCയുടെ വരുമാനം വര്‍ദ്ധിപ്പിക്കാനോ, ജനങ്ങളുടെ യാത്രയ്‌ക്കോ വേണ്ടിയല്ലെന്നതാണ് വിമര്‍ശനത്തിന് കാരണം. നവകേരളാ സദസ്സ് കഴിഞ്ഞ് ഈ ബസ് എത്ര മാസമാണ് പൊടിയും മാറാലയും പിടിച്ച് കോഴിക്കോട് ഡിപ്പോയില്‍ കിടന്നത്. അതിനു ശേഷം അത്യാധുനിക സംവിധാനങ്ങളെല്ലാം അഴിച്ചു മാറ്റി സീറ്റുകള്‍ ഘടിപ്പിച്ച് ബംഗളൂര്‍ സര്‍വ്വീസിനിറക്കി.

ReadAlso:

“ഗാസ” ഏറ്റെടുക്കാന്‍ നില്‍ക്കുന്ന ഡൊണാള്‍ഡ് ട്രമ്പ് “കാശ്മീര്‍” വേണമെന്നു പറയുമോ ?: സംശയം ദൂരീകരിക്കാന്‍ പാര്‍ലമെന്റ് സമ്മേളനം അടിയന്തിരമായി വിളിച്ചു ചേര്‍ക്കണം; ജോണ്‍ബ്രിട്ടാസ് എം.പി

യുദ്ധം അവസാനിച്ചോ, സത്യമെന്ത് ?: പാക്കിസ്ഥാന്‍ നടത്തുന്ന യുദ്ധം എങ്ങനെ ?; ഭീകരവാദമില്ലാതെ പാക്കിസ്ഥാന്‍ ഇല്ല ?; പ്രതിരോധത്തെയും പ്രത്യാക്രമണത്തെയും യുദ്ധമായി കാണുന്നതാര് ?

വെടിനിർത്തലിന് ചുക്കാൻ പിടിച്ചത് ആര്? അറിയാം ഡിജിഎംഒയെ

ഹ്യൂമന്‍ റൈറ്റ്‌സ് തട്ടിപ്പ്: കൈയ്യോടെ പൊക്കിയപ്പോള്‍ എന്‍.ജി.ഒ ആണെന്നു പറഞ്ഞ് തടിയൂരാന്‍ ശ്രമം; തട്ടിപ്പുകാരനെതിരെ പരാതി നല്‍കി അങ്ങാടി ഗ്രാമപഞ്ചായത്ത് ഹെഡ്ക്ലാര്‍ക്ക്: ആരാണ് ഹ്യൂമന്‍ റൈറ്റ്‌സ് തട്ടിപ്പുകാരന്‍ ഷാജി പൂവത്തൂര്‍ ?

യുദ്ധവും സിനിമയും ?: “ഓപ്പറേഷന്‍ സിന്ദൂര്‍” സിനിമയുടെ ആദ്യ പോസ്റ്റര്‍ പുറത്തിറക്കി ?; യുദ്ധഭൂമിയില്‍ തോക്കുമേന്തി സിന്ദൂരം ഇടുന്ന പട്ടാളക്കാരിയാണ് പോസ്റ്ററില്‍; പുര കത്തുമ്പോള്‍ ബീഡി കത്തിന്നതു പേലെയെന്ന് ആരാധകരുടെ വമര്‍ശനം

എന്നിട്ടെന്തുണ്ടായി. ആദ്യ സര്‍വീസ് തന്നെ നഷ്ടത്തിലായി. പിന്നീടങ്ങോട്ട് എല്ലാ സര്‍വീസും നഷ്ടം. ഡീസല്‍ അടിക്കുന്നതിനു പോലും കളക്ഷന്‍ കിട്ടാത്ത സ്ഥിതിയിലേക്ക് മാറിയതോടെയാണ് നവകേരള ബസിന്റെ കോഴിക്കോട്-ബംഗളൂര്‍ സര്‍വ്വീസ് നിര്‍ത്തി വെച്ചത്. ഇപ്പോഴിതാ പുതിയ മിനുക്കു പണികളോടെ ബസ് നിരത്തിലിറക്കുന്നു. നല്ലകാര്യം തന്നെയാണ്. KSRTCയുടെ പരമ്പരാഗദത രീതിയിലുള്ള സീറ്റിംഗ് കപ്പാസിറ്റിയും, ടിക്കറ്റ് ഫെയര്‍ യാത്രക്കാര്‍ക്ക് താങ്ങാവുന്നതുമാക്കിയാല്‍ ജനം അംഗീകരിക്കും. ഇതാണ് ഗണേഷ്‌കുമറിന്റെ പുതിയ തന്ത്രം. ഈ തന്ത്രത്തെ യാത്രക്കാര്‍ സ്വാഗതം ചെയ്യുന്നുണ്ട് പക്ഷെ, വിമര്‍ശകരുടെ വായടപ്പിച്ചു എന്നു പറയുന്നതിനോട് യോജിക്കാനാവില്ല.

ഒരു പുതിയ ബസ് വാങ്ങിയിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും, മര്യാദയ്ക്ക് സര്‍വ്വീസ് നടത്തി വരുമാനം എത്തിക്കാതെ KSRTCക്ക് ബാധ്യത.ുണ്ടാക്കിയതല്ലാതെ മറ്റെന്താണ് ചെയ്തിരിക്കുന്നത്. എന്നിട്ട്, ഇപ്പോള്‍ സര്‍വ്വീസിന് വീണ്ടും ഇറക്കുന്നതിനെ വിമര്‍ശിക്കുന്നതിന് അര്‍ത്ഥമുണ്ട്. ആ വിമര്‍ശനങ്ങളെ തകര്‍ക്കേണ്ടത്, ബസ് ഓടിച്ച് ലാഭമുണ്ടാക്കിയാണ്. ജനങ്ങള്‍ ഇഷ്ടപ്പെടുമ്പോഴാണ്. അതുവരെയും വിമര്‍ശനങ്ങള്‍ ഉണ്ടായിക്കൊണ്ടേ ഇരിക്കും. വനകേരളാ ബസ് ഇനി കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്‌സ് എസി സര്‍വീസായി നിരത്തിലിറങ്ങും. രണ്ടാഴ്ചയ്ക്കുള്ളില്‍ സൂപ്പര്‍ ഡീലക്സ് എസി ബസായി വീണ്ടും നിരത്തിലിറക്കാനാണ് കെഎസ്ആര്‍ടിസിയുടെ ആലോചന.

1.6 കോടി രൂപയ്ക്കാണ് ഭാരത് ബെന്‍സിന്റെ ആഡംബര ബസ് വാങ്ങിയത്. മുന്‍ ഭാഗത്ത് ഹൈഡ്രോളിക് ലിഫ്റ്റും പിറകില്‍ ഓട്ടോമാറ്റിക് വാതിലും ബാത്ത്റൂം സൗകര്യങ്ങളുമുള്ള ബസാണിത്. ഫ്രിഡ്ജ്, മൈക്രോ വേവ് ഓവന്‍, കിടപ്പുമുറി, മീറ്റിങ് മുറി എന്നിവയൊക്കെ ഉണ്ടെന്നായിരുന്നു പ്രചാരണം. ഇത് ഏറ്റെടുത്ത പ്രതിപക്ഷം വലിയ വിമര്‍ശനങ്ങളും ഉന്നയിച്ചിരുന്നു. എന്നാല്‍ ബസ്സിനുള്ളില്‍ കയറി ബോധ്യപ്പെടാന്‍ മാധ്യമങ്ങള്‍ക്ക് അവസരം നല്‍കിയിരുന്നു. നവകേരള യാത്രയ്ക്ക് ശേഷം, ഗരുഡ പ്രീമിയം ലക്ഷ്വറി ബസായി കോഴിക്കോട്ടുനിന്ന് ബംഗളുരുവിലേക്ക് സര്‍വീസ് നടത്തിയിരുന്നു. എന്നാല്‍, പ്രതീക്ഷിച്ചപോലെ ലാഭമുണ്ടായില്ല.

നടക്കാവ് കെഎസ്ആര്‍ടിസി റീജിയണല്‍ വര്‍ക്ക്ഷോപ്പില്‍ കട്ടപ്പുറത്തുകിടന്നിരുന്ന ബസ് ഇപ്പോള്‍ ഭാരത് ബെന്‍സിന്റെ ബസ് ബോഡി ബില്‍ഡിംഗ് നടത്തുന്ന ബംഗളുരുവിലെ വര്‍ക്ക് ഷോപ്പിലാണുള്ളത്. ബസിന് രൂപമാറ്റം വരുത്തി സര്‍വീസ് നടത്താനുള്ള പ്രവൃത്തി ഉടനെ ആരംഭിക്കും. സ്വിഫ്റ്റ് സൂപ്പര്‍ ഡീലക്സ് എസി ബസിന്റെ ടിക്കറ്റ് നിരക്കായിരിക്കും ഇതിനും ഉണ്ടാവുക. ഇതോടെ നിലവിലുള്ള നിരക്കിന്റെ പകുതിയായി കുറയും. ഹൈഡ്രോളിക് ലിഫ്റ്റും ഒഴിവാക്കിയേക്കുമെന്നാണ് സൂചന. മാറ്റംവരുത്താനായി 10 ലക്ഷത്തോളം രൂപ ചെലവു വരും. നവകേരള ബസില്‍ 26 സീറ്റാണ് ഉണ്ടായിരുന്നത്. അത് 38 എണ്ണമാക്കി ഉയര്‍ത്തുന്നുണ്ട്.

എന്തിനായിരുന്നു അത്യധുനിക ബസ് ഇറക്കിയത്

നവകേരള ബസ്സില്‍ 180 ഡിഗ്രി കറങ്ങുന്ന കസേര ഘടിപ്പിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക ഉത്തരവിറക്കിയിരുന്നു. മുഖ്യമന്ത്രിക്കുവേണ്ടിയാകും സലൂണ്‍ ഏരിയയില്‍ ഈ കസേര ഉപയോഗിക്കുക. വി.ഐ.പി. യാത്രകള്‍ക്കുള്ള സംസ്ഥാനത്തെ ആദ്യബസിനുവേണ്ടി നിലവിലുള്ള നിയമങ്ങളില്‍ കാര്യമായ ഇളവ് നല്‍കിയിട്ടുണ്ട്. നിര്‍ത്തിയിടുമ്പോള്‍ പുറമേനിന്നുള്ള വൈദ്യുതി ഉപയോഗിച്ച് എ.സി. പ്രവര്‍ത്തിപ്പിക്കാം. കോഫി, ടീ മേക്കര്‍ തുടങ്ങിയ ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ഇന്‍വെര്‍ട്ടര്‍ സംവിധാനമുണ്ട്. കോണ്‍ട്രാക്ട് ക്യാരേജ് ആണെങ്കിലും നിലവിലെ വെള്ളനിറം ബാധകമല്ല.

ഭാവിയില്‍ വി.വി.ഐ.പി. യാത്രകള്‍ക്കു കൂടി വേണ്ടിയാണ് ഭാരത് ബെന്‍സിന്റെ 12 മീറ്റര്‍ ഷാസിയില്‍ ബസ് നിര്‍മിച്ചിട്ടുള്ളതെന്ന് ഉത്തരവില്‍ പറയുന്നു. കെ.എസ്.ആര്‍.ടി.സി.യുടെ ടൂര്‍ ആവശ്യത്തിനും ബസ് ഉപയോഗിക്കാം എന്നായിരുന്നു അന്നിറക്കിയ ഉത്തരവില്‍ പറയുന്നത്. വി.വി.ഐ.പി. പരിരക്ഷ നല്‍കുന്നതോടെ നിലവിലെ നിയമങ്ങളില്‍നിന്ന് വ്യത്യസ്തമായി ബയോ ടോയ്ലറ്റ് ഉള്‍പ്പെടെ സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിയും. സുരക്ഷയ്ക്ക് കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനും അനുമതി നല്‍കിയിരുന്നു.

CONTENT HIGHLIGHTS; What is KSRTC’s profit from Navakerala Bus: A bus was bought at the cost of crores for the ministers’ tour when the employees were working without salary; The biggest waste of 2023 will continue to be criticized until it turns a profit

Tags: KSRTC MINISTER GANESH KUMARANWESHANAM NEWSKSRTC GARUDA BUSനവകേരളാ ബസ്‌കൊണ്ട് KSRTCക്ക് എന്തുലാഭംജീവനക്കാര്‍ ശമ്പളംകിട്ടാതെ പണിയെടുക്കുമ്പോഴാണ് മന്ത്രിമാരുടെ ടൂറിന് കോടികള്‍ മുടക്കി ബസ് വാങ്ങിയത്2023ലെ ഏറ്റവും വലിയ ധൂര്‍ത്തിനെ ഇനിയും വിമര്‍ശിക്കുംലാഭമുണ്ടാക്കി കാണിക്കും വരെKSRTCNAVAKERALA BUS

Latest News

കേഡല്‍ ജിന്‍സണ്‍ രാജയുടെ കൊലപാതക വഴി: നന്ദന്‍കോട് കൂട്ടക്കൊല കേസ് പ്രതി കുറ്റക്കാരന്‍; ശിക്ഷ തിരുവനന്തപുരം ആറാം അഡിഷണല്‍ സെഷന്‍സ്‌കോടതി ജഡ്ജി കെ. വിഷ്ണു നാളെ പ്രഖ്യാപിക്കും

ഇന്ത്യ- പാക് വെടിനിർത്തൽ; കരാറിൽ അമേരിക്കയുടെ പങ്കെന്തെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കണം; ആവശ്യവുമായി സിപിഎം ജനറൽ സെക്രട്ടറി | CPM

ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷൻ തേടി ഫോൺ കോൾ; യുവാവ് അറസ്റ്റിൽ | Arrest

ഓൺലൈൻ മാധ്യമങ്ങളുടെ പങ്ക് അനിവാര്യം: ഡോ. ബി. ജയകൃഷ്ണൻ | Online Media 

പൂഞ്ചില്‍ പാകിസ്ഥാന്‍ നടത്തിയത് സാധരണക്കാരെ ലക്ഷ്യമിട്ടുകൊണ്ടുള്ള പൈശാചികാക്രമണം; ലോക രാഷ്ട്രങ്ങള്‍ ഒന്നാകെ ഭീകരവാദികള്‍ക്ക് അഭയം നല്‍കുന്ന പാകിസ്ഥാനു നേരെ തിരിഞ്ഞു, നിരപരാധികള്‍ക്ക് നഷ്ടമായത് ജീവനും തങ്ങളുടെ സമ്പത്തും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

പഴയ കാര്യങ്ങളൊന്നും പറയിപ്പിക്കരുത് മുഖ്യമന്ത്രിയുടെ തമാശ ഒരുപാട് വേണ്ട, വി ഡി സതീശൻ 

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.