പശ്ചിമേഷ്യയില്‍ നടക്കുന്ന ഇസ്രയേല്‍ പലസ്തീന്‍ യുദ്ധം മൂന്നാം ലോകമഹാ യുദ്ധത്തിന്റെ തുടക്കമാണ്. പതിയെ തുടങ്ങി ലോകമാകെ പടര്‍ന്നു പിടിക്കാനൊരുങ്ങുന്ന യുദ്ധം കൂടുതല്‍ വിനാശകാരിയാകും. വിസുദ്ധ ക്രിസ്മസ് ദിനത്തിലും മിസൈലുകളും, ടാങ്കറുകളും തോക്കുകളും പലസ്തീനിലേക്ക് തീ തുപ്പിയെങ്കില്‍ ഇനിയൊരു സമാധാനത്തെ കുറിച്ച് ഇസ്രയേല്‍ ചിന്തിച്ചിട്ടില്ല എന്നര്‍ത്ഥം. പുതു വര്‍ഷം കൊണ്ടുവരാനിരിക്കുന്നത്, മൂന്നാം ലോക മഹായുദ്ധത്തിന്റെ ശംഖൊലിയാണോ എന്നു മാത്രമേ അറിയേണ്ടതുള്ളൂ. എന്നാല്‍, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെത്‌ന്യാഹുവിന്റെ കലിയടങ്ങാതെ ഈ യുദ്ധം അവസാനിക്കില്ല.
നെതന്യാഹുവിന്റെ കലിയ്ക്ക് ആവേശം പകരുന്നത് അമേരിക്കയും. ഹൂതികളും, ഹിസ്ബുല്ലയും, ഹമാസും, സംയുക്തമായാണ് ഇസ്രയേലിനു നേരെ ആക്രമണം നടത്തുന്നത്. ഹമാസിനെ തകര്‍ക്കാനിറങ്ങിയ ഇസ്രയേലാകട്ടെ, അതിന്റെ പേരില്‍ പലസ്തീന്‍ എന്ന രാജ്യത്തെ നാമാവശേഷമാക്കിയിരിക്കുകയാണ്. ലോകം യുദ്ധ കുറ്റവാളിയെന്ന് മുദ്ര കുത്തിയിട്ടും ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും ഗാസയിലെ കൊലവിളി അവസാനിപ്പിക്കാന്‍ നെതന്യാഹു തയ്യാറല്ല. ഇപ്പോഴും അത് തുടരുകയാണ്. 2024 നെതന്യാഹുവിന് നിര്‍ണായക വര്‍ഷമായിരുന്നു. സ്വന്തം രാജ്യത്തിന്റെ സുരക്ഷക്ക് വേണ്ടിയെന്ന് പറഞ്ഞാണ് നെതന്യാഹു പലസ്തീന്‍ കൂട്ടക്കുരുതിയെ ന്യായീകരിക്കുന്നത്. ഹമാസിന്റെ കമാന്‍ഡ് സെന്റര്‍ മുതല്‍ സാധാരണ പൗരന്‍മാരുടെ വീടുകളും ആശുപത്രികളും വരെ ആക്രമണത്തില്‍ തകര്‍ത്തു കളഞ്ഞു.
മിസൈല്‍ അക്രമണത്തില്‍ പരിക്കേറ്റ് ദുരിതമനുഭവിക്കുന്ന ജനതയ്ക്ക് സഹായമെത്തിക്കുന്ന സന്നദ്ധ സംഘടനകളെ യുദ്ധ ഭൂമിയിലേക്ക് എത്തുന്നത് വരെ തടഞ്ഞു. പലസ്തീന്‍ പൗരന്‍മാരെ അക്രമിച്ചു കൊണ്ട് മാനസികമായി തളര്‍ത്തി തങ്ങള്‍ക്ക് മുന്നില്‍ മുട്ടു കുത്തിക്കുക എന്നതായിരുന്നു ഇതിന് പിന്നിലുള്ള ലക്ഷ്യം. ഹമാസിന്റെ സൈനിക ശേഷി ദുര്‍ബലപ്പെടുത്തുന്നതിന് അനിവാര്യമാണെന്ന് പറഞ്ഞുകൊണ്ടാണ് നെതന്യാഹു പലസ്തീനു മേലുള്ള തുടര്‍ച്ചയായ ആക്രമണങ്ങളെ ന്യായീകരിച്ചത്. 2023 ലെ ഇസ്രയേലിനു മേലുള്ള ഹമാസ് അക്രമണം ഇസ്രയേല്‍ പലസ്തീന്‍ സംഘര്‍ഷത്തിലെ സുപ്രധാന ഏടായിരുന്നു. പലസ്തീനെതിരെ അക്രമം അഴിച്ചു വിടാന്‍ ഒരു കാരണം തേടിയിരുന്ന ഇസ്രയേലിന് ഇത് അവസരമായി.
ഹമാസിന്റെ അക്രമണത്തിന് മറുപടി നല്‍കാന്‍ തുടങ്ങിയ യുദ്ധം പിന്നീട് മാനവ ദുരന്തമായി മാറുന്ന കാഴ്ചയാണ് കണ്ടത്. യുദ്ധത്തിന്റെ തുടക്കത്തില്‍ നെതന്യാഹു ദുര്‍ബലനായി കണ്ടുവെങ്കിലും ഒരു വര്‍ഷം പിന്നിടുമ്പോള്‍ വംശഹത്യ ഉള്‍പ്പെടെയുള്ള ക്രൂരമായ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് പലസ്തീനെ തരിപ്പണമാക്കുകയാണ് ചെയ്തത്. തനിക്ക് നേരെ സ്വന്തം രാജ്യത്തിനുള്ളില്‍ തന്നെ ഉയര്‍ന്നു വന്ന പ്രതിഷേധങ്ങളെ വഴി തിരിച്ച് വിട്ട് തന്റെ ദൗര്‍ബല്യം മറച്ച് വയ്ക്കാനുള്ള ശ്രമവും കൂടിയായിരുന്നു പലസ്തീനു മേലുള്ള അക്രമണം. പലസ്തീനിലെ സിവിലിയന്‍ മരണങ്ങളുടെ പശ്ചാത്തലത്തില്‍ ഇസ്രയേലിനുള്ളില്‍ നിന്ന് തന്നെ നെതന്യാഹുവിനെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെയുള്ള പിന്തുണ 25 ശതമാനം കുറഞ്ഞിട്ടുമുണ്ട്.
എന്നാലും ഇന്ന് ഒരു തിരഞ്ഞെടുപ്പ് നടന്നാല്‍ ഏതാനും സീറ്റുകള്‍ നഷ്ടപ്പെടാനുള്ള സാധ്യതയേ ലിക്കുഡ് പാര്‍ട്ടിക്ക് ഉള്ളൂ എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. യോവ് ഗാലന്റിനെ പ്രതിരോധ മന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കാനുള്ള ബെഞ്ചമിന്‍ നെതന്യാഹുവിന്റെ തീരുമാനം അദ്ദേഹത്തിന്റെ സര്‍ക്കാരിനുള്ളിലെ വിയോജിപ്പുകളെ നിര്‍വീര്യമാക്കാനുള്ള തന്ത്രപരമായ നീക്കമായി കണക്കാക്കപ്പെടുന്നുണ്ട്. ജനപ്രിയനായിരുന്ന ഗാലന്റ്, ഗാസയിലെ യുദ്ധത്തെച്ചൊല്ലി നെതന്യാഹുവുമായി അഭിപ്രായവ്യത്യാസത്തിലായിരുന്നു. ഇതാണ് അദ്ദേഹത്തെ പദവിയില്‍ നിന്ന് നീക്കം ചെയ്യുന്നതിലേക്ക് നയിച്ചത്. പലസ്തീന്‍ അനുകൂല നിലപാടുകള്‍ക്കെതിരെ കര്‍ശന നടപടി എടുത്ത് ഇസ്രയേല്‍ സമൂഹത്തിന്റെ പിന്തുണ നേടാനാണ് നെതന്യാഹുവിന്റെ ശ്രമം.
തന്റെ നിയന്ത്രണം ഏകീകരിക്കാനും തന്റെ സര്‍ക്കാരിനുള്ളിലെ വിയോജിപ്പുകളെ നിശബ്ദമാക്കാനും ലക്ഷ്യമിട്ടുള്ള ഒരു പവര്‍ പ്ലേയായിട്ടാണ് കാണുന്നത്. ആശുപത്രികളിലും സ്‌കൂളുകളിലും മാര്‍ക്കറ്റുകളിലും ഇസ്രയേല്‍ അഴിച്ചു വിട്ട ആക്രമണം അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളില്‍ നിന്ന് വരെ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, നാല്‍പ്പതിനായിരത്തിലധികം പലസ്തീന്‍ പൗരന്‍മാരാണ് ഇത് വരെ യുദ്ധത്തില്‍ കൊല്ലപ്പെട്ടത്. അവരില്‍ അധികവും സ്ത്രീകളും കുട്ടികളുമാണ്.100,000-ത്തിലധികം ആളുകള്‍ പലായനം ചെയ്യപ്പെട്ടു. അടിസ്ഥാന സൗകര്യ സംവിധാനങ്ങളെ അവര്‍ പാടെ തകര്‍ത്തു കളഞ്ഞതോടെ ഭക്ഷണം, ശുദ്ധജലം, വൈദ്യസഹായം, വൈദ്യുതി എന്നിവയുടെ കടുത്ത ക്ഷാമം നേരിടുകയാണ് ഗാസ.
മാധ്യമ പ്രവര്‍ത്തകര്‍ക്കും നെതന്യാഹുവിന്റെ വേട്ടയാടലില്‍ രക്ഷയില്ല. പലസ്തീനിലെ ഇസ്രയേല്‍ കൂട്ട കുരുതികള്‍ പുറത്ത് കൊണ്ടുവരുന്നത് തടയാന്‍ അവരെ കൊന്നുകളയുകയാണ് ഇസ്രയേല്‍ ചെയ്യുന്നത്. കഴിഞ്ഞ ദിവസം പലസ്തീന്‍ ആശുപത്രിക്ക് സമീപം ഉണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് അഞ്ചു മാാധ്യമ പ്രവര്‍ത്തകരാണ്. 2023ല്‍ യുദ്ധം ആരംഭിച്ചത് മുതല്‍ 141 മാധ്യമ പ്രവര്‍ത്തകര്‍ ഇതുവരെ കൊല്ലപ്പെട്ടു. എന്നിട്ടും വെടിനിര്‍ത്തലിന് തയ്യാറല്ല. ലോക നേതാക്കളും മനുഷ്യാവകാശ സംഘടനകളും രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്തതോടെ കടുത്ത അന്താരാഷ്ട്ര സമ്മര്‍ദ്ദമാണ് നെതന്യാഹു നേരിടുന്നത്. എന്നിരുന്നാലും ഹമാസിനെ തകര്‍ത്ത് പലസ്തീന്‍ പിടിച്ചെടുക്കുന്നത് വരെ തങ്ങള്‍ ആയുധം താഴെ വയ്ക്കില്ലെന്നാണ് നെതന്യാഹുവിന്റെ മതം.
യുദ്ധം തുടങ്ങി ഒരു വര്‍ഷം കഴിഞ്ഞിട്ടും ഗാസ ഇപ്പോഴും വിനാശകരമായ പ്രത്യാഘാതങ്ങളില്‍ നിന്ന് കരകയറാന്‍ പാടുപെടുകയാണ്. ആയിരക്കണക്കിന് ജീവനുകള്‍ നഷ്ടപ്പെട്ടതിന് പുറമേ, പ്രദേശത്തിന്റെ അടിസ്ഥാന സൗകര്യങ്ങളും തകര്‍ന്ന നിലയിലാണ്. ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലൊന്നായ ഗാസ സ്ട്രിപ്പ് ഇപ്പോള്‍ അഭൂതപൂര്‍വമായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നു. സമ്പദ്വ്യവസ്ഥ തകര്‍ന്നു, ആരോഗ്യ പരിരക്ഷാ സംവിധാനങ്ങള്‍ തകര്‍ന്നിരിക്കുന്നു, സ്‌കൂളുകള്‍ തകര്‍ന്നതോടെ വിദ്യാഭ്യാസവും സ്തംഭിച്ചു. മനഃസാക്ഷിയെ മരവിപ്പിക്കുന്ന വംശഹത്യയിലൂടെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പുതുവര്‍ഷത്തിലും യൂദ്ധക്കൊതി വിടില്ലെന്നുറപ്പായി.
content highlights; Netanyahu Continues Killing: Is World War Awaiting 2025?; The world is worried that the West Asian war will spread