യാത്ര അയയ്പ്പ് ചടങ്ങുകളൊന്നും ഇല്ലാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നാളെ കേരളത്തോട് യാത്ര പറയുകയാണ്. പുതിയ ഗവര്‍ണര്‍ക്ക് രാജ്ഭവന്‍ ഒഴിഞ്ഞു കൊടുക്കുമ്പോള്‍ മലയാളികള്‍ക്ക് അറിയേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങളുണ്ട്. അതിനെ സംശയമെന്നോ, ചോദ്യങ്ങളെന്നോ, ആശങ്കയെന്നോ വ്യവക്ഷിക്കാം. പക്ഷെ, ഉത്തരം കിട്ടിയേ മതിയാകൂ. ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തിന്റെ ഗവര്‍ണര്‍ പദവിയില്‍ വന്ന ശേഷമാണ് കേരളത്തില്‍ ഒരു ഗവര്‍ണറും അദ്ദേഹം താമസിക്കുന്ന രാജ്ഭവന്‍ എന്ന മാളികയും ഉണ്ടെന്ന് കേരളത്തിലെ കൊച്ചു കുട്ടികള്‍ പോലും മനസ്സിലാക്കിയത്. അതിനു കാരണമായത്, ആരിഫ് മുഹമ്മദ് ഖാന്‍ എന്ന ഗവര്‍ണറുടെ ജനകീയ ഇടപെടലുകളാണെന്ന് നിസ്സംശയം പറയാം.
സര്‍ക്കാരുമായി രാഷ്ട്രീയ വിയോജിപ്പിനൊപ്പം ഭരണപരമായ വിയോജിപ്പും സമാസമം ചേര്‍ത്താണ് ഗവര്‍ണര്‍ നിലകൊണ്ടത്. സര്‍വ്വകലാശാലകളിലും, നിയമസഭയിലെ നിയമനിര്‍മ്മാണങ്ങളിലും ആവശ്യത്തിനും അനാവശ്യത്തിനും ഇടപെട്ടെന്ന സല്‍പ്പേരും ദുഷ്‌പ്പേരും ഗവര്‍ണര്‍ നേടി. സര്‍ക്കാരിന്റെ അനാസ്ഥ സംഭവിച്ച ഇടങ്ങളിലെല്ലാം അദ്ദേഹം ആളായും അര്‍ത്ഥമായും പ്രത്യക്ഷപ്പെട്ടു. ഇടതുപക്ഷത്തോട് സന്ധിയില്ലാ പോരാട്ടം പ്രഖ്യാപിച്ചു. തെരുവിലും, മാര്‍ക്കറ്റിലും നടു റോഡിലും അദ്ദേഹം ഒറ്റയ്ക്കിറങ്ങി പടവെട്ടി. ഇനിയും എത്ര കാലം വേണമെങ്കിലും കേരളത്തില്‍ ഗദവര്‍ണറായി ഇരിക്കാനും, സര്‍ക്കാരിന്റെ അപഥ സഞ്ചാരങ്ങളെ തടുക്കാനും കഴിയുമെന്ന് അദ്ദേഹം തെളിയിച്ചു കൊണ്ടേയിരുന്നു.
തലവേദനകളുടെ ദിവസത്തിലൊക്കെയും സര്‍ക്കാര്‍ ഗവര്‍ണര്‍ക്കെതിരേ പരാതിയുടെ ഘോഷയാത്ര നടത്തി. ആവുന്നിടത്തൊക്കെ വെട്ടിയും ആക്ഷേപിച്ചും ഇല്ലാതാക്കാന്‍ ശ്രമിച്ചു. ഭരണഘഠനാ സ്ഥാപനത്തെ നോക്കുകുട്ടിയാക്കി നിയമങ്ങള്‍ ഓര്‍ഡിനന്‍സുകളാക്കി മാറ്റാനും ശ്രമിച്ചു. എന്നാല്‍, സംസ്ഥാനത്ത് നടപ്പാക്കാനുള്ള നിയമമാകണമെങ്കില്‍ ഗവര്‍ണര്‍ ഒപ്പുവെയ്ക്കണമെന്ന അവസാന കടമ്പ കടക്കാന്‍ സര്‍ക്കാരിനു കഴിയാതെ വന്നു. ഒടുവില്‍ ഓര്‍ഡിനന്‍സുകളെല്ലാം രാഷ്ട്രപതിക്കു വിട്ടാണ് ഗവര്‍ണര്‍ സര്‍ക്കാരിനെ ചെക്കു വെച്ചത്. സര്‍വ്വകലാശാലകളിലെ നിയമനങ്ങളും, െസെനറ്റ് സിന്‍ഡിക്കേറ്റുകളിലെ നിയമനവുമെല്ലാം കഴിഞ്ഞ കാലങ്ങളില്‍ വലിയ പ്രശ്‌നങ്ങള്‍ക്കാണ് വഴിവെച്ചത്.
ഒരു വശത്ത് സര്‍ക്കാരും സര്‍വ്വലകലാശാലയും നിലകൊണ്ടപ്പോള്‍ മറു വശത്ത് ചാന്‍സിലര്‍ എന്ന പദവിയില്‍ ഒറ്റയ്ക്ക് ഗവര്‍ണര്‍ എതിരിട്ടു. ഇങ്ങനെ ദൈനംദിനം സര്‍ക്കാരിനെ വട്ടംകറക്കിയും നിലയ്ക്കു നിര്‍ത്തിയുമൊക്കെ രാജ്ഭവനെ ലൈവാക്കിയ ആരിഫ് മുഹമ്മദ്ഖാന്‍ പോകുമ്പോള്‍ വരാനിരിക്കുന്നത് എന്തായിരിക്കുമെന്നും സംശയമുണ്ട്. കഴിഞ്ഞ അ#്ചു വര്‍ഷവും, സര്‍ക്കാരില്‍ നിന്നും നീതികിട്ടിയില്ലെങ്കില്‍ ഭരണഘടനാ സ്ഥാപനമായ രാജ്ഭവനില്‍ ഗവര്‍ണരുടെ മുമ്പില്‍ അഭയം പ്രാപിക്കാന്‍ കഴിയുമെന്ന വിശ്വാസമാണ് ആരിഫ് മുഹമ്മദ് ഖാനിലൂടെ ജനങ്ങള്‍ക്കു കിട്ടിയത്. അത് ഇനി ഉണ്ടാകുമോ എന്നതാണ് ആശങ്ക. എന്താണ് ഗവര്‍ണറെന്നും, അദ്ദേഹത്തിന് എന്തൊക്കെ ചെയ്യാനാകുമെന്നും മുഹമ്മദ് ഖാന്‍ കാട്ടിത്തന്നു.
പാവയായിരിക്കുന്ന ഗവര്‍ണര്‍മാര്‍ക്ക് ഒരു മാതൃകകൂടിയാണ് ആരിഫ് മുഹമ്മദ് ഖാന്‍. എന്നാല്‍, അദ്ദേഹത്തിന്റെ രാഷ്ട്രീയ ഇടപെടലുകള്‍ ഒരിക്കലും ഭൂഷണമല്ല. അത് വിഭാഗീയതയുടെയും വര്‍ഗീയതയുടെയും രാഷ്ട്രീയമായി ചിത്രീകരിക്കപ്പെടുമെന്നുറപ്പാണ്. അതുണ്ടാകരുതായിരുന്നു എന്നതു മാത്രമാണ് വിമര്‍ശനമായി ഉന്നയിക്കാനുള്ളത്. ശക്തമായ ഇഠപെടലുകളിലൂടെ ജനകീയനായ ആരിഫ് മുഹമ്മദ് ഖാന്‍ തുറന്നിട്ട രാജ്ഭവന്റെ വഴികള്‍ ഇനി അടയാതിരിക്കട്ടെ. അപ്പോഴും അറിയേണ്ടുന്ന ചില കാര്യങ്ങളുണ്ട് മലയാളികള്‍. അത് ചോദ്യങ്ങളായി തന്നെ മുന്നോട്ടു വെയ്ക്കുകയുമാണ്. അതിന്റെ ഉത്തരങ്ങളിലൂടെ എല്ലാം വ്യക്തമാകട്ടെ.
- ആരാണ് ഗവര്‍ണര്‍?
- എന്താണ് ഗവര്‍ണറുടെ ഡ്യൂട്ടി ?
- എന്തിനാണ് സംസ്ഥാനത്ത് ഒരു ഗവര്‍ണര്‍ ?
- ഗവര്‍ണറുടെ ശമ്പളം എത്രയായിരുന്നു
ഇത് മലയാളികള്‍ ചോദിക്കാന്‍ കാരണം തന്നെ ആരിഫ് മുഹമ്മദ് ഖാന്റെ ഇടപെടലുകളാണ്. മരണ വീടുകളിലെ സന്ദര്‍ശനങ്ങള്‍, ജനകീയ പ്രശ്‌നങ്ങളിലെ അഭിപ്രായ പ്രകടനങ്ങള്‍, സര്‍ക്കാരിനെതിരേയുള്ള രൂക്ഷ വിമര്‍ശനങ്ങള്‍, ഓര്‍ഡിനന്‍സുകളെ നിരാകരിക്കല്‍, സര്‍വ്വകലാശാലകളിലെ വൈസ് ചാന്‍സിലര്‍മാരെ നിയമിക്കല്‍, ഇടതു വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളെ തെരുവില്‍ വെല്ലുവിളിക്കല്‍ തുടങ്ങിയ പരമ്പരാഗതമലസ്ലാത്ത ഗവര്‍ണര്‍ വഴികളിലൂടെ സഞ്ചരിച്ച വ്യക്തിയാണ് ആരിഫ് മുഹമ്മദ് ഖാന്‍. അപ്പോള്‍ അദ്ദേഹം വഹിച്ചിരുന്ന പദവിയുടെ മഹത്വം അറിയേണ്ടതചുണ്ട്.
ആരാണ് ഗവര്‍ണര്‍ ?
ഒരു ഗവര്‍ണര്‍ എന്നത് സംസ്ഥാനത്തിന്റെ എക്‌സിക്യൂട്ടീവ് തലവനാണ്. കൂടാതെ കേന്ദ്ര തലത്തില്‍ രാജ്യത്തിന്റെ പ്രസിഡന്റിന് സമാനമായ അധികാരമുണ്ട്. സംസ്ഥാനങ്ങള്‍ക്ക് ഗവര്‍ണര്‍മാരുണ്ട്. അതേസമയം കേന്ദ്രഭരണ പ്രദേശങ്ങളില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍മാരോ അഡ്മിനിസ്‌ട്രേറ്റര്‍മാരോ ഉണ്ട്. ഗവര്‍ണര്‍ സംസ്ഥാനത്തിന്റെ നാമമാത്ര എക്‌സിക്യൂട്ടീവ് തലവനായി പ്രവര്‍ത്തിക്കുകയും അങ്ങനെ, സംസ്ഥാന എക്‌സിക്യൂട്ടീവിന്റെ ഒരു സുപ്രധാന ഭാഗമാകുകയും ചെയ്യുന്നു. രാജ്യത്തെ ഓരോ സംസ്ഥാനത്തിനും ഗവര്‍ണറെ നോമിനേറ്റ് ചെയ്യുന്നത് കേന്ദ്രസര്‍ക്കാരാണ്.
എന്താണ് ഗവര്‍ണറുടെ ഡ്യൂട്ടി ?
ഭരണഘടന അനുസരിച്ച് ഗവര്‍ണറുടെ റോളുകളും അധികാരവും വളരെ വലുതാണ്.*
- ആര്‍ട്ടിക്കിള്‍ 151. ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍: ഒരു സംസ്ഥാനത്തിന്റെ കണക്കുമായി ബന്ധപ്പെട്ട കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടുകള്‍ സംസ്ഥാന ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കും, അത് സംസ്ഥാന നിയമസഭയുടെ മുമ്പാകെ വയ്ക്കാന്‍ ഇടയാക്കും.
- ആര്‍ട്ടിക്കിള്‍ 153. ഗവര്‍ണര്‍: ഓരോ സംസ്ഥാനത്തിനും ഒരു ഗവര്‍ണര്‍ ഉണ്ടായിരിക്കും. എന്നാല്‍, ഒരേ വ്യക്തിയെ രണ്ടോ അതിലധികമോ സംസ്ഥാനങ്ങളുടെ ഗവര്‍ണറായി നിയമിക്കുന്നതിനെ ഈ ആര്‍ട്ടിക്കിളിലെ ഒന്നും തടയാന്‍ കഴിയില്ല.
- ആര്‍ട്ടിക്കിള്‍ 154. സംസ്ഥാനത്തിന്റെ എക്‌സിക്യൂട്ടീവ് അധികാരം: സംസ്ഥാനത്തിന്റെ എക്‌സിക്യൂട്ടീവ് അധികാരം ഗവര്‍ണറില്‍ നിക്ഷിപ്തമാണ്, ഈ ഭരണഘടനയ്ക്ക് അനുസൃതമായി അദ്ദേഹം നേരിട്ടോ അല്ലെങ്കില്‍ അദ്ദേഹത്തിന് കീഴിലുള്ള ഉദ്യോഗസ്ഥര്‍ മുഖേനയോ അത് വിനിയോഗിക്കേണ്ടതാണ്. മറ്റേതെങ്കിലും അധികാരത്തില്‍ നിലവിലുള്ള ഏതെങ്കിലും നിയമം നല്‍കുന്ന ഏതെങ്കിലും ചുമതലകള്‍ ഗവര്‍ണര്‍ക്ക് കൈമാറുന്നതായി കണക്കാക്കണം; അല്ലെങ്കില്‍ ഗവര്‍ണര്‍ക്ക് കീഴിലുള്ള ഏതെങ്കിലും അധികാരത്തിന് നിയമപരമായ ചുമതലകള്‍ നല്‍കുന്നതില്‍ നിന്ന് പാര്‍ലമെന്റിനെയോ സംസ്ഥാന നിയമസഭയെയോ തടയുക
- ആര്‍ട്ടിക്കിള്‍ 155. ഗവര്‍ണറുടെ നിയമനം: ഒരു സംസ്ഥാനത്തിന്റെ ഗവര്‍ണറെ രാഷ്ട്രപതി അദ്ദേഹത്തിന്റെ കൈയിലും മുദ്രയിലും വാറണ്ട് മുഖേന നിയമിക്കും.
- ആര്‍ട്ടിക്കിള്‍ 156. ഗവര്‍ണറുടെ കാലാവധി: രാഷ്ട്രപതിയുടെ ഇഷ്ടാനുസരണം ഗവര്‍ണര്‍ ചുമതലയേല്‍ക്കും. ഗവര്‍ണര്‍ക്ക്, രാഷ്ട്രപതിയെ അഭിസംബോധന ചെയ്ത് തന്റെ കൈ കൊൊണ്ടെഴുതി, തന്റെ സ്ഥാനം രാജിവയ്ക്കാം. (ഈ ആര്‍ട്ടിക്കിളിലെ മേല്‍പ്പറഞ്ഞ വ്യവസ്ഥകള്‍ക്ക് വിധേയമായി, ഒരു ഗവര്‍ണര്‍ തന്റെ ഓഫീസില്‍ പ്രവേശിക്കുന്ന തീയതി മുതല്‍ അഞ്ച് വര്‍ഷത്തേക്ക് പദവി വഹിക്കും. എന്നാല്‍, ഒരു ഗവര്‍ണര്‍, തന്റെ കാലാവധി അവസാനിച്ചാലും, തന്റെ പിന്‍ഗാമി തന്റെ ഓഫീസില്‍ പ്രവേശിക്കുന്നത് വരെ ആ പദവിയില്‍ തുടരേണ്ടതാണ്)
- ആര്‍ട്ടിക്കിള്‍ 157. ഗവര്‍ണറായി നിയമിക്കുന്നതിനുള്ള യോഗ്യതകള്‍: മുപ്പത്തിയഞ്ച് വയസ്സ് തികയാത്ത ഇന്ത്യന്‍ പൗരനല്ലാതെ ഒരു വ്യക്തിക്കും ഗവര്‍ണറായി നിയമനത്തിന് അര്‍ഹതയില്ല.
- ആര്‍ട്ടിക്കിള്‍ 158. ഗവര്‍ണറുടെ ഓഫീസിന്റെ വ്യവസ്ഥകള്‍; ഗവര്‍ണര്‍ ആദ്യ ഷെഡ്യൂളില്‍ വ്യക്തമാക്കിയിട്ടുള്ള ഏതെങ്കിലും സംസ്ഥാനത്തിന്റെ പാര്‍ലമെന്റ് സഭയിലോ നിയമസഭയിലോ അംഗമായിരിക്കില്ല, കൂടാതെ പാര്‍ലമെന്റിന്റെ അല്ലെങ്കില്‍ അത്തരത്തിലുള്ള ഏതെങ്കിലും സംസ്ഥാനത്തിന്റെ നിയമസഭയിലെ ഒരു അംഗത്തെ നിയമിക്കുകയാണെങ്കില്‍. ഗവര്‍ണര്‍, അദ്ദേഹം ഗവര്‍ണറായി തന്റെ ഓഫീസില്‍ പ്രവേശിക്കുന്ന തീയതിയില്‍ ആ സഭയിലെ തന്റെ ഇരിപ്പിടം ഒഴിഞ്ഞതായി കണക്കാക്കും. ഗവര്‍ണര്‍ ലാഭകരമായ മറ്റൊരു പദവിയും വഹിക്കരുത്. ഗവര്‍ണര്‍ക്ക് തന്റെ ഔദ്യോഗിക വസതികളുടെ ഉപയോഗത്തിന് വാടക നല്‍കാതെ തന്നെ അര്‍ഹതയുണ്ട്, കൂടാതെ പാര്‍ലമെന്റ് നിയമപ്രകാരം നിര്‍ണ്ണയിക്കുന്ന അത്തരം വേതനങ്ങള്‍ക്കും അലവന്‍സുകള്‍ക്കും പ്രത്യേകാവകാശങ്ങള്‍ക്കും അര്‍ഹതയുണ്ട്. രണ്ടാമത്തെ ഷെഡ്യൂളില്‍ വ്യക്തമാക്കിയിട്ടുള്ള അലവന്‍സുകളും പ്രത്യേകാവകാശങ്ങളും. ഒരേ വ്യക്തിയെ രണ്ടോ അതിലധികമോ സംസ്ഥാനങ്ങളുടെ ഗവര്‍ണറായി നിയമിക്കുമ്പോള്‍, ഗവര്‍ണര്‍ക്ക് നല്‍കേണ്ട ശമ്പളവും അലവന്‍സുകളും രാഷ്ട്രപതി ഉത്തരവിലൂടെ നിര്‍ണ്ണയിക്കുന്ന അനുപാതത്തില്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ അനുവദിക്കും. ഗവര്‍ണറുടെ ശമ്പളവും അലവന്‍സുകളും അദ്ദേഹത്തിന്റെ ഭരണകാലത്ത് കുറയ്ക്കാന്‍ പാടില്ല.
- ആര്‍ട്ടിക്കിള്‍ 159. ഗവര്‍ണറുടെ സത്യപ്രതിജ്ഞ അല്ലെങ്കില്‍ സ്ഥിരീകരണം: ഓരോ ഗവര്‍ണറും ഗവര്‍ണറുടെ ചുമതലകള്‍ നിര്‍വഹിക്കുന്ന ഓരോ വ്യക്തിയും, തന്റെ ഓഫീസില്‍ പ്രവേശിക്കുന്നതിനുമുമ്പ്, സംസ്ഥാനവുമായി ബന്ധപ്പെട്ട് അധികാരപരിധി പ്രയോഗിക്കുന്ന ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ സാന്നിധ്യത്തില്‍ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ അഭാവത്തില്‍ ഏറ്റവും മുതിര്‍ന്ന ജഡ്ജിയെ നിയമിക്കുകയും സബ്‌സ്‌ക്രൈബ് ചെയ്യുകയും വേണം. ലഭ്യമായ ആ കോടതിയുടെ, ഇനിപ്പറയുന്ന രൂപത്തില്‍ ഒരു സത്യവാങ്മൂലം അല്ലെങ്കില്‍ സ്ഥിരീകരണം, ഉറപ്പാക്കണം.
- ആര്‍ട്ടിക്കിള്‍ 160. ചില ആകസ്മിക സാഹചര്യങ്ങളില്‍ ഗവര്‍ണറുടെ ചുമതലകള്‍ നിര്‍വഹിക്കുക: ഈ അധ്യായത്തില്‍ വ്യവസ്ഥ ചെയ്തിട്ടില്ലാത്ത ഏതെങ്കിലും സാഹചര്യത്തില്‍ ഒരു സംസ്ഥാനത്തിന്റെ ഗവര്‍ണറുടെ ചുമതലകള്‍ നിര്‍വഹിക്കുന്നതിന് അനുയോജ്യമെന്ന് തോന്നുന്ന തരത്തില്‍ രാഷ്ട്രപതിക്ക് അത്തരം വ്യവസ്ഥകള്‍ ഉണ്ടാക്കാവുന്നതാണ്
- ആര്‍ട്ടിക്കിള്‍ 161. മാപ്പുനല്‍കാനും മറ്റും ഗവര്‍ണറുടെ അധികാരം, ചില പ്രത്യേക കേസുകളില്‍ ശിക്ഷകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും ഒഴിവാക്കാനും ഇളവ് ചെയ്യാനും: ഒരു സംസ്ഥാനത്തിന്റെ ഗവര്‍ണര്‍ക്ക് മാപ്പ് നല്‍കാനോ, ഇളവ് നല്‍കാനോ, ശിക്ഷയില്‍ ഇളവ് നല്‍കാനോ അല്ലെങ്കില്‍ ശിക്ഷയില്‍ ഇളവ് നല്‍കാനോ അല്ലെങ്കില്‍ ഏതെങ്കിലും നിയമത്തിനെതിരായ ഏതെങ്കിലും കുറ്റത്തിന് ശിക്ഷിക്കപ്പെട്ട വ്യക്തിയുടെ ശിക്ഷ സസ്‌പെന്‍ഡ് ചെയ്യാനോ ഇളവ് ചെയ്യാനോ ഇളവ് ചെയ്യാനോ അധികാരമുണ്ട്. സംസ്ഥാനം നീളുന്നു.
- ആര്‍ട്ടിക്കിള്‍ 163. ഗവര്‍ണറെ സഹായിക്കാനും ഉപദേശിക്കാനും മന്ത്രിമാരുടെ കൗണ്‍സില്‍: ഗവര്‍ണറുടെ ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ ഗവര്‍ണറെ സഹായിക്കുന്നതിനും ഉപദേശിക്കുന്നതിനുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഒരു മന്ത്രി സഭ ഉണ്ടായിരിക്കും, ഈ ഭരണഘടനയിലോ അനുസരിച്ചോ തന്റെ ധര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നതിന് അല്ലെങ്കില്‍ അവയിലേതെങ്കിലും. വിവേചനാധികാരം. ഗവര്‍ണര്‍ തന്റെ വിവേചനാധികാരത്തില്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെടുന്ന ഈ ഭരണഘടനാ പ്രകാരമോ അനുസരിച്ചോ ഉള്ള വിഷയമാണോ അല്ലയോ എന്ന് എന്തെങ്കിലും ചോദ്യം ഉയര്‍ന്നാല്‍, അദ്ദേഹത്തിന്റെ വിവേചനാധികാരത്തില്‍ ഗവര്‍ണറുടെ തീരുമാനം അന്തിമമായിരിക്കും, കൂടാതെ ചെയ്യുന്ന ഏതൊരു കാര്യത്തിന്റെയും സാധുത ഗവര്‍ണര്‍ തന്റെ വിവേചനാധികാരത്തില്‍ പ്രവര്‍ത്തിക്കേണ്ടതോ അല്ലയോ എന്ന കാരണത്താല്‍ അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ പാടില്ല. മന്ത്രിമാര്‍ ഗവര്‍ണര്‍ക്ക് എന്തെങ്കിലും ഉപദേശം നല്‍കിയിട്ടുണ്ടോ എന്ന ചോദ്യം ഒരു കോടതിയിലും അന്വേഷിക്കില്ല
എങ്ങനെയാണ് ഇന്ത്യയില്‍ ഗവര്‍ണറെ നിയമിക്കുന്നത് ?
രാജ്യത്തിന്റെ ഓരോ സംസ്ഥാനത്തിനും ഗവര്‍ണറെ നിയമിക്കുന്നത് ഇന്ത്യയുടെ രാഷ്ട്രപതിയാണ്. ഓരോ സംസ്ഥാനത്തിനും ഒരു ഗവര്‍ണറെ നിയമിക്കുന്നതിനുള്ള ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനാണ്.
- ഗവര്‍ണറെ നിയമിക്കുന്നതിന് പ്രത്യക്ഷമായോ പരോക്ഷമായോ തെരഞ്ഞെടുപ്പുകളൊന്നും രാജ്യത്ത് നടക്കുന്നില്ല.
- ഗവര്‍ണറുടെ ഓഫീസ് യൂണിയന്‍ എക്‌സിക്യൂട്ടീവിന്റെ ഭാഗമല്ല. മറിച്ച് അത് ഒരു സ്വതന്ത്ര ഭരണഘടനാ ഓഫീസാണ്. അതിനാല്‍, ഗവര്‍ണര്‍ കേന്ദ്രസര്‍ക്കാരിനെ സേവിക്കുന്നില്ല. അതിന് കീഴ്‌പ്പെട്ടവനല്ല.
ഗവര്‍ണര്‍ ആകാനുള്ള യോഗ്യതകള്‍ ?
സംസ്ഥാനത്തിന്റെ ഗവര്‍ണറാകാന്‍ സ്ഥാനാര്‍ത്ഥി ആര്‍ട്ടിക്കിള്‍ 157, ആര്‍ട്ടിക്കിള്‍ 158 എന്നിവയില്‍ സൂചിപ്പിച്ചിരിക്കുന്ന രണ്ട് സുപ്രധാന യോഗ്യതകള്‍ പാലിക്കേണ്ടതുണ്ട്
- സ്ഥാനാര്‍ത്ഥി ഒരു ഇന്ത്യന്‍ പൗരനും രാജ്യത്ത് താമസിക്കുന്നതുമായിരിക്കണം
- സ്ഥാനാര്‍ത്ഥിക്ക് കുറഞ്ഞത് 35 വയസ്സ് പ്രായമുണ്ടായിരിക്കണം
- സ്ഥാനാര്‍ത്ഥി പാര്‍ലമെന്റിന്റെ ഇരുസഭകളിലും സംസ്ഥാന നിയമസഭയുടെ സഭയിലും അംഗമായിരിക്കരുത്
- സ്ഥാനാര്‍ത്ഥി ലാഭം ഉണ്ടാക്കുന്നതിനായി ഒരു ഓഫീസും വഹിക്കരുത്.
ഒരു ഇന്ത്യന്‍ ഗവര്‍ണറുടെ അധികാരങ്ങളും പ്രവര്‍ത്തനങ്ങളും എന്തൊക്കെ ?
ഇന്ത്യന്‍ ഗവര്‍ണറുടെ അധികാരങ്ങളും പ്രവര്‍ത്തനങ്ങളും നാല് പ്രധാന വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു:
1) ഗവര്‍ണറുടെ എക്‌സിക്യൂട്ടീവ് അധികാരങ്ങള്‍;
- എല്ലാ എക്‌സിക്യൂട്ടീവ് നടപടികളും ഗവര്‍ണറുടെ പേരില്‍ മാത്രമേ സംസ്ഥാന സര്‍ക്കാരിന് എടുക്കാന്‍ കഴിയൂ.
- സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്ന എക്സിക്യൂട്ടീവ് തീരുമാനത്തിന്റെ ആധികാരികത ഉറപ്പാക്കുന്നതിനുള്ള നിയമങ്ങള്‍ ഗവര്‍ണര്‍ വ്യക്തമാക്കുന്നു.
- സംസ്ഥാന സര്‍ക്കാരിന്റെ വ്യാപാര ഇടപാടുകള്‍ ലളിതമാക്കുന്നതിനുള്ള നിയമങ്ങള്‍ ഉണ്ടാക്കുന്നത് അദ്ദേഹത്തിന്റെ അധികാരത്തിലാണ്.
- സംസ്ഥാനത്തെ മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയും നിയമിക്കുന്നത് ഗവര്‍ണറാണ്.
- സംസ്ഥാനത്തിന്റെ അഡ്വക്കേറ്റ് ജനറലിനെ നിയമിക്കുന്നതും അദ്ദേഹത്തിന്റെ പ്രതിഫലം നിശ്ചയിക്കുന്നതും ഗവര്‍ണറാണ്.
- സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍, സംസ്ഥാന പബ്ലിക് സര്‍വീസ് കമ്മീഷന്‍ ചെയര്‍മാന്‍, അംഗങ്ങള്‍, സംസ്ഥാനത്തെ സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാര്‍ എന്നിവരെ നിയമിക്കുന്നത് ഗവര്‍ണറാണ്.
2) ഗവര്‍ണറുടെ നിയമനിര്‍മ്മാണ അധികാരങ്ങള്‍:
- സംസ്ഥാന നിയമസഭകള്‍ പ്രൊറോഗ് ചെയ്യാനും സംസ്ഥാനത്തെ നിയമസഭകള്‍ പിരിച്ചുവിടാനുമുള്ള അധികാരം ഗവര്‍ണര്‍ക്കാണ്.
- എല്ലാ വര്‍ഷവും ആദ്യ സമ്മേളനത്തില്‍ ഗവര്‍ണര്‍ സംസ്ഥാന നിയമസഭയെ അഭിസംബോധന ചെയ്യുന്നു.
- കെട്ടിക്കിടക്കുന്ന ബില്‍ സംസ്ഥാന നിയമസഭയിലേക്ക് അയക്കണോ വേണ്ടയോ എന്നത് ഗവര്‍ണറുടെ അധികാരത്തിലാണ്.
- നിയമസഭയുടെ സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും ഹാജരായില്ലെങ്കില്‍, സമ്മേളനത്തിന്റെ അധ്യക്ഷനായി ഒരാളെ നിയമിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ട്.
- രാഷ്ട്രപതി രാജ്യസഭയില്‍ 12 അംഗങ്ങളെ നിയമിക്കുന്നു, ശാസ്ത്രം, സാഹിത്യം, കല, സാമൂഹിക സേവനം, സഹകരണ പ്രസ്ഥാനം എന്നീ മേഖലകളില്‍ നിന്നുള്ള നിയമനിര്‍മ്മാണ സമിതിയിലെ മൊത്തം അംഗങ്ങളുടെ 1/6-നെ നിയമിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ട്.
- ലോക്‌സഭയില്‍ രാഷ്ട്രപതി 2 അംഗങ്ങളെ നിയമിക്കുന്നു, ആംഗ്ലോ-ഇന്ത്യന്‍ കമ്മ്യൂണിറ്റിയില്‍ നിന്ന് ഗവര്‍ണര്‍ സംസ്ഥാന നിയമസഭയില്‍ 1 അംഗത്തെ നിയമിക്കുന്നു.
- സംസ്ഥാന നിയമസഭയില്‍ അവതരിപ്പിച്ച ബില്‍ ഗവര്‍ണര്‍ക്ക് ഒന്നുകില്‍ പാസാക്കുകയോ തടഞ്ഞുവയ്ക്കുകയോ തിരികെ നല്‍കുകയോ രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി മാറ്റിവെക്കുകയോ ചെയ്യാം.
3) ഗവര്‍ണറുടെ സാമ്പത്തിക അധികാരങ്ങള്‍:
- സംസ്ഥാന നിയമസഭയില്‍ നിശ്ചയിച്ചിട്ടുള്ള സംസ്ഥാനത്തിന്റെ ബജറ്റ് നോക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ട്.
- സംസ്ഥാന നിയമസഭയില്‍ മണി ബില്‍ അവതരിപ്പിക്കുന്നതിന് ഗവര്‍ണറുടെ ശുപാര്‍ശ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്.
- അനുവദിക്കാന്‍ കഴിയാത്ത ഗ്രാന്റുകളുടെ ആവശ്യം ശുപാര്‍ശ ചെയ്യുന്നത് ഗവര്‍ണറാണ്.
- സംസ്ഥാനത്തിന്റെ ആകസ്മിക ഫണ്ട് ഗവര്‍ണറുടെ കീഴിലാണ്, കൂടാതെ ഈ ഫണ്ടില്‍ നിന്ന് മുന്‍കൂട്ടി പ്രതീക്ഷിക്കാത്ത ചെലവുകള്‍ക്കായി അഡ്വാന്‍സ് നല്‍കാനുള്ള അവകാശം അദ്ദേഹത്തിനുണ്ട്.
- അഞ്ച് വര്‍ഷം കൂടുമ്പോള്‍ സംസ്ഥാന ധനകാര്യ കമ്മീഷനെ നിയമിക്കുന്നത് ഗവര്‍ണറാണ്.
4) ഗവര്‍ണറുടെ ജുഡീഷ്യല്‍ അധികാരങ്ങള്‍:
- ശിക്ഷയ്ക്കെതിരെ ഗവര്‍ണര്‍ക്കുള്ള മാപ്പുനല്‍കാനുള്ള അധികാരങ്ങള്‍ മാപ്പ്, ഇളവ്, വിശ്രമം, പണമടയ്ക്കല്‍, യാത്ര ചെയ്യല്‍ എന്നിവയാണ്.
- ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കുന്നതിന് മുമ്പ് ഇന്ത്യന്‍ രാഷ്ട്രപതി കൂടിയാലോചിക്കുന്നത് ഗവര്‍ണറുമായിട്ടാണ്.
- സംസ്ഥാന ഹൈക്കോടതിയുമായി കൂടിയാലോചിച്ച് ജില്ലാ ജഡ്ജിമാരുടെ നിയമനങ്ങളും നിയമനങ്ങളും സ്ഥാനക്കയറ്റങ്ങളും നടത്തുന്നത് ഗവര്‍ണറാണ്.
- സംസ്ഥാന ഹൈക്കോടതിയുമായും സംസ്ഥാന പബ്ലിക് സര്‍വീസ് കമ്മീഷനുമായും കൂടിയാലോചിച്ച് ജുഡീഷ്യല്‍ സര്‍വീസിലേക്ക് ഉദ്യോഗാര്‍ത്ഥിയെ നിയമിക്കുന്നത് ഗവര്‍ണറാണ്.
ഒരു ഗവര്‍ണറുടെ മാസ ശമ്പളം എത്ര ?
3.50 ലക്ഷം രൂപയാണ് ഗവര്‍ണറുടെ ശമ്പളം. 2019 സെപ്റ്റംബറിലാണ് ആരിഫ് മുഹമ്മദ് ഖാന്‍ കേരള ഗവര്‍ണര്‍ ആകുന്നത്. 5 വര്‍ഷമാണ് കാലാവധി എങ്കിലും നിയമനം വൈകിയതോടെ 4 മാസം കൂടി ആരിഫ് മുഹമ്മദ് ഖാന് ലഭിച്ചു. 64 മാസം ആരിഫ് ഖാന്‍ കേരള ഗവര്‍ണര്‍ കസേരയില്‍ ഇരുന്നു. 64 മാസത്തെ ശമ്പളമായി ആരിഫ് മുഹമ്മദ് ഖാന് ലഭിച്ചത് 2.24 കോടിരൂപയാണ്. ഗവര്‍ണറുടെ ശമ്പളം അടക്കം രാജ് ഭവന്റെ ചെലവുകള്‍ക്ക് 2024- 25 ലെ ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത് 12,95,35,000 രൂപ ( 12.95 കോടി).2022- 23 ല്‍ രാജ്ഭവന്റെ ചെലവ് 13 കോടിക്ക് മുകളില്‍ ഉയര്‍ന്നു.
- രാജ്ഭവന്‍ സെക്രട്ടറിയേറ്റ് 7.31 കോടി
- ഗവര്‍ണറുടെ ശമ്പളം 42 ലക്ഷം
- ഇഷ്ടാനുസാരദാനം 25 ലക്ഷം
- ഗാര്‍ഹിക ചെലവ് 4.21 കോടി
- വൈദ്യസഹായം 50.62 ലക്ഷം
- മനോരജ്ഞന ചെലവുകള്‍ 2 ലക്ഷം
- കരാര്‍ നിശ്ചയ പ്രകാരം ഉള്ള അലവന്‍സുകള്‍ 10 ലക്ഷം
- സഞ്ചാര ചെലവുകള്‍ 13 ലക്ഷംരൂപയാണ്.
കവടിയാറിലെ കേരള രാജ്ഭവനിലേക്ക് ഇനി വരുന്ന ഗവര്‍ണറ്# ഈ വാതില്‍ തുറന്നിടുമോ അതോ എന്നെന്നേയ്ക്കുമായി അടച്ചിടുമോ എന്നതാണ് അറിയേണ്ടത്. വാതില്‍ തുറന്നിട്ടാല്‍ സര്‍ക്കരിന് വീണ്ടും തലവേദനയാകും. വാതില്‍ അടച്ചാല്‍ സര്‍ക്കാര്‍ ഹാപ്പി.
CONTENT HIGH LIGHTS; Governor Arif Mohammad Khan to bid farewell to Kerala tomorrow: Why a Governor in the state?: How much is his salary?; What are the duties?; Here are the answers to Malayalam’s endless questions