Explainers

പെരിയ ഇരട്ടക്കൊലപാതക കേസ് വിധി പ്രസ്താവിക്കുമ്പോള്‍: ആറു വര്‍ഷം മുമ്പ് നടന്നതെന്ത് ?; രണ്ടു ചെറുപ്പക്കാരെ നിഷ്‌ക്കരുണം കൊലപ്പെടുത്തിയവര്‍ക്കുള്ള ശിക്ഷ എന്ത് ?; കേസിന്റെ നാള്‍വഴി; പ്രതിസ്ഥാനത്ത് ഇതുപക്ഷം, കേരളം ഭരിക്കുന്ന പാര്‍ട്ടി; എങ്ങനെ ജനങ്ങള്‍ വിശ്വസിക്കും ?

രണ്ടു ചെരുപ്പക്കാരെ, അവരുടെ രാഷ്ട്രീയത്തിന്റെ പേരില്‍ വൈരാഗ്യ ബുദ്ധിയോടെ നിഷ്‌ക്കരുണം കൊലപ്പെടുത്തിയ കേസിലെ കുറ്റക്കാരെ സി.ബി.ഐ കോടതി കണ്ടെത്തിയിരിക്കുകയാണ്. ശിക്ഷാവിധി ജനുവരി മൂന്നിന് പ്രസ്താവിക്കും. രണ്ടു ചെറുപ്പക്കാരെ കൊല്ലാന്‍ കൃത്യത്തില്‍ നേരിട്ടു പങ്കെടുത്ത ഒന്നു മുതല്‍ എട്ടു വരെ പ്രതികള്‍ക്കെതിരേ കൊലപാതക കുറ്റവും ഗൂഢാലോചനയും തെളിഞ്ഞു. 10 പേരെ കോടതി വെറുതേ വിട്ടപ്പോള്‍ 14 പേര്‍ കുറ്റക്കാരണെന്ന് പ്രസ്താവിച്ചു. കുറ്റക്കാരില്‍ മുന്‍ എം.എല്‍.എയും ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമാ കെ വി കുഞ്ഞിരാമനുമുണ്ട്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍ ഉള്‍പ്പടെയാണ് 24 പ്രതികള്‍. എല്ലാവരും കറതീര്‍ന്ന കമ്യൂണിസ്റ്റു മാര്‍ക്‌സിസ്റ്റുകാര്‍.

സി.പി.എമ്മിന്റെ ജില്ലാ സമ്മേളനങ്ങള്‍ നടക്കുന്ന കാലമാണിപ്പോള്‍. അപ്പോഴാണ് തിരിച്ചടിയായി പെരിയ ഇരട്ടക്കൊലപാതക കേസിന്റെ വിധി വന്നിരിക്കുന്നത്. ഇത് പാര്‍ട്ടിക്കും സര്‍ക്കാരിനും ഏല്‍ക്കുന്ന കനത്ത തിരിച്ചടി തന്നെയാണ്. ടി പി ചന്ദ്രശേഖരന്റെ അരും കൊലയ്ക്കു ശേഷം കേരളം രാഷ്ട്രീയമായി ഏറെ ചര്‍ച്ച ചെയ്ത കേസായിരുന്നു പെരിയയിലെ ഇരട്ടക്കൊലപാതകം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്നു ശരത്‌ലാലും കൃപേഷും. ഇതായിരുന്നു അവര്‍ക്കെതിരേ സിപിഎം ചാര്‍ത്തിയ കുറ്റം. ആ കുറ്റത്തിന് സി.പി.എം വിധിച്ച ശിക്ഷയാണ് അരുംകൊല. അതിനു ശേഷം ആ കൊലപാതകങ്ങള്‍ രാഷ്ട്രീയമായി സിപിഎമ്മിന് ഏറെ തിരിച്ചടിയുണ്ടാക്കി. കൊലപാതക കേസിലെ പ്രതികളെല്ലാം പാര്‍ട്ടിക്കാരായതു കൊണ്ടു തന്നെ അവരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ വഴിവിട്ട് ഉപയോഗിക്കുന്നതാണ് കേരളം കണ്ടത്.

 

ആറു വര്‍ഷം മുമ്പ് നടന്നതെന്ത് ?

2019ലെ ഫെബ്രുവരി 17 എന്ന ദിവസം കാസര്‍കോട് പെരിയ കല്യോട്ട് ഗ്രാമവാസികള്‍ക്ക് മറക്കാനാവാത്ത ദിവസമാണ്. ആ നാടിന്റെ പ്രിയപ്പെട്ടവരായ രണ്ടു ചെറുപ്പക്കാരുടെ ജീവന്‍, ആ ഗ്രാമത്തിലെ വഴിയില്‍ വെച്ച് എടുക്കപ്പെട്ട ദിവസം. നാട്ടിലെ എന്തു കാര്യത്തിനും മുന്‍നിരയിലുണ്ടായിരുന്ന കൃപേഷും ശരത്ത് ലാലും എല്ലാവരുടെയും പ്രയങ്കരര്‍. പക്ഷെ, സി.പി.എമ്മിനു മാത്രം അവര്‍ കണ്ണില്‍ കരടായി. കൊലയാളിസംഘം ആസൂത്രണംചെയ്ത് നടപ്പാക്കിയ അരുംകൊലയില്‍ കല്യോട്ടിന് നഷ്ടമായത് അവര്‍ക്കേറെ പ്രിയപ്പെട്ടവരായ രണ്ടുപേരെയായിരുന്നു. കലാ-സാംസ്‌കാരിക പ്രവര്‍ത്തകരും നാടിന്റെ പ്രിയപ്പെട്ടവരുമായിരുന്നു ഇരുവരും.

ചെണ്ടമേളമാണ് പ്രിയപ്പെട്ട വിനോദം. മേളം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തിരുന്നു, ഇരുവരും. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്നതു കൊണ്ടു തന്നെ കോണ്‍ഗ്രസ് രാഷ്ട്രീയ പ്രവര്‍ത്തനവും ഉണ്ടായിരുന്നു. ഇതാണ് മരണത്തിലേക്ക് അവരെ നയിച്ചതും. 2019 ഫെബ്രുവരി 17ന് രാത്രി ഏഴരയോടെ കല്യോട്ട് ഭഗവതിക്ഷേത്രത്തിലെ പെരുങ്കളിയാട്ടത്തിന്റെ ഭാഗമായുള്ള സ്വാഗതസംഘം യോഗം കഴിഞ്ഞ് ബൈക്കില്‍ മടങ്ങുകയായിരുന്നു ശരത്ത് ലാലും കൃപേഷും. പെരുങ്കളിയാട്ടത്തില്‍ ചെണ്ടമേളം എങ്ങനെ ചെയ്യണമെന്ന ചര്‍ച്ചയില്‍ മുഴുകിയ ഇരുവരും കല്യോട്ട് സ്‌കൂള്‍ ഏച്ചിലടുക്കം റോഡിലൂടെ കൂരാങ്കര റോഡ് ജങ്ഷനില്‍ എത്തിയപ്പോഴായിരുന്നു കൊലയാളിസംഘം ഇവരെ ആക്രമിച്ചത്.

ബൈക്ക് തടഞ്ഞുനിര്‍ത്തിയ അക്രമിസംഘം ഒന്നും ചോദിക്കാനോ പറയാനോ നില്‍ക്കാതെ കൃപേഷിനെയും ശരത്ത് ലാലിനെയും അതിക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിച്ചു. കഴുത്തിനും തലയ്ക്കും നെഞ്ചിലും വെട്ടേറ്റ കൃപേഷ് സംഭവസ്ഥലത്തു വെച്ച് തന്നെ മരിച്ചു. മംഗളൂരുവിലെ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയായിരുന്നു ശരത്ത് ലാല്‍ മരിച്ചത്. മരിക്കുമ്പോള്‍ ശരത് ലാലിന് 23 വയസ്സും, കൃപേഷിന് 19 വയസ്സും മാത്രമാണുണ്ടായിരുന്നത്. കല്യോട്ടെ പി.വി.കൃഷ്ണന്റെ മകനാണ് കിച്ചു എന്നു വിളിക്കുന്ന കൃപേഷ്. പി.കെ.സത്യനാരായണന്റെ മകനാണ് ജോഷി എന്നു വിിളിക്കുന്ന ശരത്‌ലാല്‍. കൊലപാതകത്തിനു പിന്നാലെ എല്‍.ഡി.എഫ്. നേതാക്കള്‍ സംഭവസ്ഥലം സന്ദര്‍ശിക്കാനെത്തിയപ്പോള്‍ നേതാക്കള്‍ക്കെതിരേ അണപൊട്ടിയ ജനരോഷവും ആ നാടിന്റെ വേദനയുടെ തെളിവാണ് കാണിച്ചത്.

ഇടതുപക്ഷ കൊലയാളികള്‍ ?

ഇടതു മുന്നണിയുടെ രണ്ട് സംസ്ഥാന ജാഥകള്‍ മഞ്ചേശ്വരത്തു നിന്നും പാറശ്ശാലയില്‍ നിന്നും തുടങ്ങിയ മാസമായിരുന്നു 2019 ഫെബ്രുവരി. ആ മാസത്തില്‍ തന്നെയാണ് കുരുതി നടത്തിയതും. കൊലയുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് അന്നത്തെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രഖ്യാപിച്ചെങ്കിലും പിന്നീടങ്ങോട്ട് പ്രതികളുടെ കുടുംബങ്ങളെ സന്ദര്‍ശിക്കുകയും കേസ് നടത്തിപ്പിനാവശ്യമായ ഫണ്ട് വിദേശത്തുനിന്ന് സമാഹരിക്കുകയും ചെയ്തു. പ്രതികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നേരിട്ട് ഇടപെടുകയും സി.ബി.ഐ അന്വേഷണത്തിനെതിരെ സുപ്രീംകോടതിയില്‍ വരെ വാദിക്കുകയും ചെയ്തു. ചെറുപ്പക്കാരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഗുണ്ടാ സംഘങ്ങളുടെ ആക്രമണമോ, മറ്റു ബന്ധങ്ങളോ ആരോപിക്കാനാവില്ലെന്ന് അന്നേ തെളിഞ്ഞതാണ്.

രാാഷ്ട്രീയ കൊലപാതകമായിരുന്നു അതെന്ന് അസന്നിഗ്ധമായി തെളിയുകയായിരുന്നു പിന്നീട്. കാരണം, പ്രതികളായി പിടിക്കപ്പെട്ടവരെല്ലാം സി.പി.എമ്മിന്റെ സന്തത സഹചാരികളായിരുന്നു. കൃപേഷിന്റെയും ശരത്ത് ലാലിന്റെയും കൊലപാതകത്തില്‍ നാടെങ്ങും പ്രതിഷേധം കനത്തു. കേസില്‍ ഉള്‍പ്പെട്ട സി.പി.എം. മുന്‍ ലോക്കല്‍ കമ്മിറ്റിയംഗം എ. പീതാബരനും സി.പി.എം. പ്രവര്‍ത്തകനായ സജി ജോര്‍ജും തൊട്ടടുത്ത ദിവസങ്ങളില്‍ പോലീസിന്റെ പിടിലായി. എല്ലാത്തിനുമൊടുവില്‍ ആറ് വര്‍ഷമായി നീണ്ടുനിന്ന നിയമ പോരാട്ടങ്ങള്‍. ശേഷം സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്കും പ്രതികരണങ്ങള്‍ക്കും കാരണമായ പെരിയ ഇരട്ടക്കൊലപാതക കേസില്‍ വിധി പ്രസ്താവിക്കുകയും ചെയ്തപ്പോള്‍ സി.പി.എമ്മിനാണ് തിരിച്ചടി കിട്ടിയിരിക്കുന്നത്.

കൊലപാതക അന്വേഷണ നാടകങ്ങള്‍ ?

കേസില്‍ ആദ്യം ലോക്കല്‍ പോലീസും പിന്നാലെ ക്രൈംബ്രാഞ്ചും അന്വേഷണം നടത്തി. എന്നാല്‍, ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കൃപേഷിന്റെയും ശരത്ത് ലാലിന്റെയും കുടുംബാംഗങ്ങള്‍ തൃപ്തരായിരുന്നില്ല. സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചു. സി.ബി.ഐ. അന്വേഷണത്തെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തെങ്കിലും ഈ വാദങ്ങള്‍ തള്ളി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കേസ് സി.ബി.ഐ.ക്ക് വിടുകയായിരുന്നു. ഡിവിഷന്‍ ബെഞ്ചും ഈ ഉത്തരവ് ശരിവെച്ചു. പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ സി.ബി.ഐ. അന്വേഷണത്തിനെതിരേ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും ഇതും തള്ളി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് സുപ്രീംകോടതിയും ശരിവെക്കുയായിരുന്നു.

ലോക്കല്‍ പോലീസിലെ പ്രത്യേക സംഘത്തിന്റെ അന്വേഷണത്തില്‍ പിറ്റേ ദിവസം സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി അംഗം എ.പീതാംബരന്‍, സുഹൃത്തും സഹായിയുമായ സി.ജെ.സജി (സജി ജോര്‍ജ് 40) എന്നിവരെ അറസ്റ്റ് ചെയ്യുകയും. പീതാംബരനെ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. കേസ് ആദ്യം അന്വേഷിച്ച ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പ്രദീപ്കുമാര്‍ സമര്‍പ്പിച്ച കുറ്റപത്രം ഹൈകോടതി തള്ളിയശേഷമാണ് കേസ് സി.ബി.ഐക്ക് കൈമാറുന്നത്. 2023 ഫെബ്രുവരി രണ്ടാം തീയതിയാണ് കേസിന്റെ വിചാരണ തുടങ്ങിയത്. 294 സാക്ഷികളില്‍ 154 സാക്ഷികളെയാണ് സി.ബി.ഐ കോടതി വിസ്തരിച്ചത്. ആയുധങ്ങള്‍ ഉള്‍പ്പെടെ 83 തൊണ്ടിമുതലുകളും ഹാജരാക്കി. കേസിനാധാരമായ 495 രേഖകളും പ്രോസിക്യൂഷന്‍ ഹാജരാക്കി. ഒന്നുമുതല്‍ എട്ടുവരെയുള്ള പ്രതികള്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. സിബിഐ തിരുവനന്തപുരം യൂണിറ്റ് അന്വേഷണം പൂര്‍ത്തിയാക്കിയ കേസില്‍ 270 സാക്ഷികളാണ് ഉണ്ടായിരുന്നത്. വിധി വരുന്നതിന് മുന്നോടിയായി കല്യോട്ട് ഇന്നലെ പൊലീസ് റൂട്ട് മാര്‍ച്ച് നടത്തി.

ആദ്യം കേസന്വേഷിച്ച ക്രൈംബ്രാഞ്ച് 14 പേരെ പ്രതി ചേര്‍ത്തു. ഇതില്‍ 11 പേരെ അറസ്റ്റുചെയ്തു. പിന്നീട് കേസ് ഏറ്റെടുത്ത സിബിഐയാണ് പത്തുപേരെക്കൂടി പ്രതി ചേര്‍ത്തത്. കൃത്യത്തില്‍ പങ്കെടുത്ത ഒന്നാം പ്രതി പീതാംബരന്‍ അടക്കമുളളവരെയാണ് ക്രൈംബ്രാഞ്ച് പിടികൂടിയതെങ്കില്‍ സംഭവത്തിനു പിന്നിലെ ഗൂഡാലോചനയിലാണ് സിബിഐ അന്വേഷണം കേന്ദ്രീകരിച്ചത്. അങ്ങനെയാണ് ഉദുമ മുന്‍ എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന കെ.വി കുഞ്ഞിരാമന്‍ പ്രതിയായത്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠന്‍, സിപിഎം നേതാക്കളായ രാഘവന്‍ വെളുത്തോളി, എന്‍ ബാലകൃഷ്ണന്‍, ഭാസ്‌കരന്‍ വെളുത്തോളി തുടങ്ങിയവരും പിന്നീട് പ്രതികളാവുകയും ചെയ്തു.

2023 ഫെബ്രുവരി രണ്ടിനാണ് കൊച്ചി സിബിഐ കോടതിയില്‍ വിചാരണ തുടങ്ങിയത്. കേസ് ആദ്യം അന്വേഷിച്ച ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പ്രദീപ്കുമാര്‍ സമര്‍പ്പിച്ച കുറ്റപത്രം ഹൈകോടതി തള്ളിയശേഷമാണ് കേസ് സി.ബി.ഐക്ക് കൈമാറുന്നത്. 2023 ഫെബ്രുവരി രണ്ടിനാണ് വിചാരണ തുടങ്ങിയത്. 294 സാക്ഷികളില്‍ 154 സാക്ഷികളെയാണ് സി.ബി.ഐ കോടതി വിസ്തരിച്ചത്. ആയുധങ്ങള്‍ ഉള്‍പ്പെടെ 83 തൊണ്ടിമുതലുകളും ഹാജരാക്കി. കേസിനാധാരമായ 495 രേഖകളും പ്രോസിക്യൂഷന്‍ ഹാജരാക്കിയിരുന്നു.

പെരിയ ഇരട്ട കൊലപാതക കേസിലെ 24 പ്രതികള്‍ ഇവര്‍

1. പീതാംബരന്‍,
2. സജി ജോര്‍ജ്,
3. സുരേഷ്,
4. അനില്‍ കുമാര്‍,
5. ഗിജിന്‍,
6. ശ്രീരാഗ്
7. അശ്വിന്‍,
8. സുബീഷ്,
ഇവര്‍ക്കെതിരേയാണ് കൊലക്കുറ്റം തെളിഞ്ഞത്.

9. മുരളി,
10. രഞ്ജിത്ത്,
11. പ്രദീപ്,
12. ആലക്കോട് മണി,
13. എന്‍. ബാലകൃഷ്ണന്‍,
14. മണികണ്ഠന്‍,
15. സുരേന്ദ്രന്‍ എന്ന വിഷ്ണു സുര, 1
6. റജി വര്‍ഗീസ്,
17. ശാസ്താ മധു,
18. ഹരിപ്രസാദ്,
19. രാജേഷ് എന്ന രാജു,
20. കെ.വി കുഞ്ഞിരാമന്‍,
21. രാഘവന്‍ വെളുത്തോളി,
22. കെ.വി ഭാസ്‌കരന്‍
23. ഗോപകുമാര്‍ വെളുത്തോളി,
24. സന്ദീപ് വെളുത്തോളി.

പെരിയ ഇരട്ടക്കൊലപാത കേസ് നാള്‍വഴികള്‍

  • 2019 ഫെബ്രുവരി 17 രാത്രി 7.45 : കൃപേഷ് (19-കിച്ചു), ശരത് ലാല്‍ എന്ന ജോഷി (23) എന്നിവരെ കല്യോട്ട് സ്‌കൂള്‍-ഏച്ചിലടുക്കം റോഡില്‍ ഒരു സംഘം ആളുകള്‍ തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുന്നു.
  • ഫെബ്രുവരി 18 : സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി അംഗം എ പീതാംബരന്‍, സുഹൃത്തും സഹായിയുമായ സി ജെ സജി എന്നിവര്‍ അറസ്റ്റില്‍. ഇതോടെ പീതാംബരനെ പാര്‍ട്ടി പുറത്താക്കി.
  • ഫെബ്രുവരി 21 : കേസ് സിബിഐക്ക് വിടണമെന്ന ആവശ്യം ഉയരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടുന്നു. എസ് പി വി എം മുഹമ്മദ് റഫീക്കിന് അന്വേഷണ ചുമതല.
  • മാര്‍ച്ച് 2 : അന്വേഷണ സംഘത്തലവനായ എസ് പി വി എം മുഹമ്മദ് റഫീഖിനെ തിരിച്ചയച്ചു. പിന്നാലെ സംഘത്തിലെ ഡിവൈഎസ്പിക്കും സിഐമാര്‍ക്കും മാറ്റം. പ്രതികള്‍ എന്ന് കണ്ടെത്തിയവര്‍ക്ക് പുറമേ മറ്റു പലരിലേക്കും അന്വേഷണം എത്തുന്നു എന്ന സൂചനകള്‍ക്കിടയാണ് അഴിച്ചു പണി.
  • ഏപ്രില്‍ 1 : അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കള്‍ ഹൈക്കോടതിയില്‍.
  • മെയ് 14 : സിപിഎം ഉദുമ ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ കെ മണികണ്ഠന്‍, പെരിയ ലോക്കല്‍ സെക്രട്ടറി എന്‍ ബാലകൃഷ്ണന്‍ എന്നിവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.
  • മെയ് 20 : ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിക്കുന്നു. ആകെ 14 പ്രതികള്‍, മുഴുവന്‍ പ്രതികള്‍ക്കും സിപിഎമ്മുമായി അടുത്ത ബന്ധം.
  • സെപ്റ്റംബര്‍ 30 : ഹൈക്കോടതി സിംഗിള്‍ ബഞ്ച് അന്വേഷണം സിബിഐക്ക് വിടുന്നു.
  • ഒക്ടോബര്‍ 29 : സിബിഐ അന്വേഷണത്തിനെതിരെ ഡിവിഷന്‍ ബെഞ്ചിന് സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കി. പിന്നീട് ഈ അപ്പീല്‍ തള്ളി.
  • നവംബര്‍ 12 : സിബിഐ അന്വേഷണത്തെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. തടസ ഹര്‍ജിയുമായി യുവാക്കളുടെ മാതാപിതാക്കളും.
  • ഡിസംബര്‍ 1 : സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രീം കോടതി തള്ളി. അന്വേഷണം സിബിഐ ഏറ്റെടുത്തു.
  • 2021 ഡിസംബര്‍ 3 : സിബിഐ അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം നല്‍കി.
  • 2023 ഫെബ്രുവരി 2 : കൊച്ചി സിബിഐ കോടതിയില്‍ കേസില്‍ വിചാരണ തുടങ്ങി.
  • 2024 ഡിസംബര്‍ 23 : 28ന് കേസ് വീണ്ടും പരിഗണിക്കും എന്ന് കോടതി,
  • 2024 ഡിസംബര്‍ 28 : കേസില്‍ എട്ടു പേര്‍ കുറ്റക്കാരെന്ന് കണ്ടെത്തി പത്തു പേരെ വെറുതേവിട്ടു
  • 2025 ജനുവരി 3 ; ശിക്ഷാവിധി പ്രസ്താവിക്കും
  • CONTENT HIGHLIGHTS; While pronouncing the Periya double murder case verdict: What happened six years ago?; What is the punishment for those who mercilessly killed two youths?; Case history; On the other hand, the ruling party of Kerala; How will people believe?

Latest News